വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



സിമെന്റിലെ അസംസ്കൃത വസ്തുക്കൾ: നിങ്ങൾ അറിയേണ്ടതെല്ലാം

സിമെന്റ് എല്ലായിടത്തുമുണ്ട്. വിവിധ രൂപങ്ങൾ കൈക്കൊള്ളുകയും ഭവനനിർമ്മാണത്തിൽ ശക്തമായ ഒരു ഉദ്ദേശ്യത്തിന് ഉതകുകയും ചെയ്യുന്ന ഒരു അവശ്യ നിർമ്മാണ വസ്തുവാണ് ഇത്. വളരെ പ്രധാനപ്പെട്ട ഈഅന്തിമ ഉൽപ്പന്നം ലഭിക്കാൻ ഉപയോഗിക്കുന്ന, സിമെന്റിന്റെ അവശ്യ അസംസ്കൃത വസ്തുക്കളെക്കുറിച്ച് അറിയുക.

Share:


പ്രധാന കണ്ടെത്തലുകൾ

 

  • സിമെന്റ് ഒരൊറ്റ മെറ്റീരിയൽ മാത്രമല്ല, നിരവധി പ്രധാന ഘടകങ്ങളുടെ ഒരു മിശ്രിതമാണ്
 
  • ഉയർന്ന നിലവാരമുള്ള സിമെന്റ് ഉണ്ടാക്കാൻ നിരവധി പ്രമുഖ ഘടകങ്ങൾ അതിൽ ചേർക്കണം
 
  • കാൽസ്യം കാർബണേറ്റ് ഘടകത്തിന് ചുണ്ണാമ്പ് അത്യന്താപേക്ഷിതമാണ്; പ്രധാനമായും ചുണ്ണാമ്പുകല്ല്; വിഘടിച്ച് സിമന്റ് ക്ലിങ്കർ രൂപപ്പെടുന്നു
 
  • സിലിക്കേറ്റുകൾ, അലുമിന എന്നിവയാൽ സമ്പന്നമാണ് അർജില്ലേഷ്യസ്; കൂടുതലും കളിമണ്ണ്, പാറപ്പൊടി; ശക്തിയും ബന്ധിപ്പിക്കുന്ന ഗുണങ്ങളും വർദ്ധിപ്പിക്കുന്നു
 
  • ചുണ്ണാമ്പുകല്ല് സിമെന്റിന്റെ ഒരു പ്രാഥമിക ഘടകമാണ്; ശക്തിക്കും സ്ഥിരതയ്ക്കും വേണ്ട കാൽസ്യം കാർബണേറ്റ് കൊണ്ട് സമ്പുഷ്ടമാണ്
 
  • സിലിക്ക, അലുമിന, അയേൺ ഓക്സൈഡ് എന്നിവ നൽകുന്നു; രാസപ്രവർത്തനങ്ങൾക്കും ഈടുനിൽപ്പിനും നിർണായകമാണ്
 
  • സിമെന്റിന്റെ സെറ്റിംഗ് സമയം നിയന്ത്രിക്കുന്നു; പ്രവർത്തനക്ഷമതയും പ്രയോഗക്ഷമതയും മെച്ചപ്പെടുത്തുന്നു.


നിർമ്മാണത്തിലെ ഒരു അടിസ്ഥാന വസ്തുവാണ് സിമെന്റ്. നിരവധി പ്രകൃതിദത്ത വസ്തുക്കൾ സംയോജിപ്പിച്ചാണ് ഇത് നിർമ്മിക്കുന്നത്. കെട്ടിടങ്ങളിലും റോഡുകളിലും വസ്തുക്കളെ ഒരുമിച്ചുനിർത്തുന്ന ഒരു ഏജന്റായി ഇത് പ്രവർത്തിക്കുന്നു, സ്ട്രക്ചറുകളെ ചേർത്തുനിർത്തുന്നു. ചുണ്ണാമ്പുകല്ല്, കളിമണ്ണ്, ജിപ്സം, മറ്റ് ഘടകങ്ങൾ എന്നിവയുൾപ്പെടെ സിമെന്റിന്റെ നിർമ്മാണത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന അസംസ്കൃത വസ്തുക്കളെക്കുറിച്ച് ഈ ബ്ലോഗിൽ ഞങ്ങൾ പ്രതിപാദിക്കും. സിമെന്റിന്റെ ഗുണനിലവാരവും സവിശേഷതകളും നിർണ്ണയിക്കുന്നതിൽ, സിമെന്റ് ഉൽപാദനത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ പ്രധാന പങ്ക് വഹിക്കുന്നു. ഈ വസ്തുക്കളെക്കുറിച്ച് മനസ്സിലാക്കുന്നത് ഈടുനിൽക്കുന്ന കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ സിമെന്റ് എങ്ങനെ ഉപകരിക്കുന്നുവെന്ന് വിലമതിക്കാൻ സഹായിക്കുന്നു. സിമെന്റിലെ അസംസ്കൃത വസ്തുക്കളെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങളും നിർമ്മാണ പ്രക്രിയയിൽ അവയുടെ പങ്കും നമുക്ക് വിശദമായി നോക്കാം.

 

 


സിമെന്റിന്റെ ഘടന

സിമെന്റ് ഒരൊറ്റ മെറ്റീരിയൽ മാത്രമല്ല, നിരവധി പ്രധാന വസ്തുക്കളുടെ ഒരു മിശ്രിതമാണ്. ഓരോന്നിനും നിർണായക പങ്കുണ്ട്, തീവ്രമായ ചൂടിൽ പ്രതിപ്രവർത്തനം നടക്കുന്നതിന്റെ ഫലമായി അന്തിമ ഉൽപ്പന്നം രൂപപ്പെടുത്തുന്നു. ഈ സുപ്രധാന ഘടകങ്ങളെക്കുറിച്ച് അടുത്തറിയാൻ നമുക്ക് ശ്രമിക്കാം:

 

1. കാൽസ്യം അടങ്ങിയ വസ്തുക്കൾ

 



കാൽസ്യം കാർബണേറ്റ്, മുഖ്യമായും ചുണ്ണാമ്പ് അടങ്ങിയിരിക്കുന്ന സിമെന്റിലെ അസംസ്കൃത വസ്തുക്കളാണ് കാൽസ്യം അടങ്ങിയ വസ്തുക്കൾ. സിമെന്റ് ഉൽപാദനത്തിന്റെ മൂലക്കല്ലാണ് ചുണ്ണാമ്പുകല്ല്, ഇത് സിമെന്റിന് ആവശ്യമായ കാൽസ്യം നൽകുന്നു. ചുണ്ണാമ്പുകല്ല് ചൂടാകുമ്പോൾ, അത് മറ്റ് വസ്തുക്കളുമായി സംയോജിച്ച് സിമെന്റിലെ പ്രധാന ഘടകമായ സിമെന്റ് ക്ലിങ്കർ രൂപം കൊള്ളുന്നു.

 

2. അർജില്ലേഷ്യസ് മെറ്റീരിയലുകൾ

 



അർജില്ലേഷ്യസ് മെറ്റീരിയലുകൾ, പ്രധാനമായും കളിമണ്ണും പാറപ്പൊടിയും, സിലിക്കേറ്റുകളും അലുമിനകളും കൊണ്ട് സമ്പുഷ്ടമാണ്. ഈ സിമെന്റ് അസംസ്കൃത വസ്തുക്കൾ സിലിക്ക, അലുമിന, ഇരുമ്പ് എന്നിവയെ സിമെന്റ് മിശ്രിതത്തിലേക്ക് ചേർക്കുന്നു. സിമെന്റ് രൂപീകരണത്തിലേക്ക് നയിക്കുന്ന രാസപ്രവർത്തനത്തിൽ അവ സഹായിക്കുകയും അന്തിമ ഉൽപ്പന്നത്തിന്റെ ശക്തിയും ഇഴയടുപ്പവും കൂട്ടുകയും ചെയ്യുന്നു.

 

 

സിമെന്റ് നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ

ഉയർന്ന നിലവാരമുള്ള സിമെന്റ് നിർമ്മിക്കാൻ നിരവധി പ്രധാന ചേരുവകൾ ആവശ്യമാണ്. ഓരോ സിമെന്റ് നിർമ്മാണ അസംസ്കൃത വസ്തുക്കളും അത് സിമെന്റിന് നൽകുന്ന പ്രത്യേക ഗുണങ്ങൾക്കായിട്ടാണ് തിരഞ്ഞെടുക്കുന്നത്. വിവിധ നിർമ്മാണ പദ്ധതികൾക്ക് ആവശ്യമായ പ്രവർത്തക്ഷമതാ മാനദണ്ഡങ്ങൾ സിമെന്റ് നിർമ്മാണത്തിൽ പാലിക്കപ്പെടുന്നുണ്ടെന്ന് ഇവ ഉറപ്പാക്കുന്നു.

 

1) ചുണ്ണാമ്പുകല്ല്

സിമെന്റ് ഉൽപാദനത്തിലെ പ്രാഥമിക ഘടകമാണ് ചുണ്ണാമ്പുകല്ല്. ഇതിൽ കാൽസ്യം കാർബണേറ്റ് സമൃദ്ധമായി അടങ്ങിയിട്ടുണ്ട്, ഇത് സിമെന്റ് മിശ്രിതത്തിന് ആവശ്യമായ ചുണ്ണാമ്പ് (കാൽസ്യം ഓക്സൈഡ്) നൽകുന്നു. ചുണ്ണാമ്പുകല്ല് എളുപ്പത്തിൽ ഖനനം ചെയ്തെടുക്കാം, അത് വ്യാപകമായി ലഭ്യവുമാണ്, ഇത് സിമെന്റിന് അവശ്യം വേണ്ട ഒരു ഘടകമാണ്. സിമെന്റിന്റെ ഘടനയുടെ അടിസ്ഥാനം രൂപപ്പെടുത്തുന്ന കാര്യത്തിൽ ഇത് സഹായിക്കുന്നു, അതിന് ശക്തിയും സ്ഥിരതയും നൽകുന്നു. വേണ്ടത്ര ശക്തിക്കും ഈടിനുമായി ശരിയായ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിന്, ചുണ്ണാമ്പുകല്ലിന്റെ സിമെന്റ് അസംസ്കൃത വസ്തുക്കളുടെ ശതമാനം ശ്രദ്ധാപൂർവ്വം നിയന്ത്രിക്കുന്നു.

 

 

2) കളിമണ്ണ് അല്ലെങ്കിൽ പാറപ്പൊടി

 



കളിമണ്ണ് അല്ലെങ്കിൽ പാറപ്പൊടി സിമെന്റ് മിശ്രിതത്തിൽ സിലിക്ക, അലുമിന, അയേൺ ഓക്സൈഡ് എന്നിവ നൽകുന്നു. ഉൽപ്പാദന പ്രക്രിയയിൽ സംഭവിക്കുന്ന രാസപ്രവർത്തനങ്ങൾക്ക് ഈ വസ്തുക്കൾ അത്യന്താപേക്ഷിതമാണ്. ഈ സിമെന്റ് അസംസ്കൃത വസ്തു ക്ലിങ്കർ രൂപീകരിക്കാൻ സഹായിക്കുന്നു, അത് പിന്നീട് സിമെന്റായി പൊടിക്കുന്നു. സിമെന്റ് ഈ മൂലകങ്ങളെ സന്തുലിതമാക്കുന്നുവെന്ന് കളിമണ്ണും പാറപ്പൊടിയും ഉറപ്പാക്കുന്നു, ഇത് അതിന്റെ മൊത്തത്തിലുള്ള ഈടുനിൽപ്പിന് സഹായിക്കുന്നു.

 

3) ജിപ്സം

 



സിമെന്റ് ഉൽപാദനത്തിന്റെ അവസാനത്തെ പൊടിക്കൽ പ്രക്രിയയിൽ ജിപ്സം ചേർക്കുന്നു. സിമെന്റിന്റെ സെറ്റിംഗ് സമയം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു, അത് വളരെ വേഗത്തിൽ സെറ്റാകുന്നില്ലെന്ന് ഉറപ്പാക്കുന്നു. ഇത് മികച്ച പ്രവർത്തനക്ഷമത നൽകുന്നു, ഉപയോഗിക്കാനും എളുപ്പമാണ്. വിവിധ നിർമ്മാണ പദ്ധതികളിൽ സിമെന്റ് കൈകാര്യം ചെയ്യാനും പ്രയോഗിക്കാനും എളുപ്പമാക്കിത്തീർക്കുന്ന ഘടകമാണ് ജിപ്സം.

 

4) പൊസോലനുകൾ

സിലിക്ക, അലുമിന എന്നിവ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ അല്ലെങ്കിൽ കൃത്രിമമായ വസ്തുക്കളാണ് പോസോലനുകൾ. അവ കുമ്മായവുമായി പ്രതിപ്രവർത്തിച്ച് സിമെന്റിന്റെ ശക്തിയും ഈടുനിൽപ്പും വർദ്ധിപ്പിക്കുന്ന സംയുക്തങ്ങൾ സൃഷ്ടിക്കുന്നു. അഗ്നിപർവ്വത ചാരം, പറക്കുന്ന ചാരം, സിലിക്കയുടെ പുക എന്നിവയാണ് സാധാരണ പോസോലനുകളിൽ ഉൾപ്പെടുന്നത്. ഇത് സിമെന്റിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന ഒരു സിമെന്റ് അസംസ്കൃത വസ്തുവാണ്, ഇത് രാസ ആക്രമണങ്ങളെയും പാരിസ്ഥിതിക നാശത്തെയും കൂടുതൽ പ്രതിരോധിക്കുന്നു.

 

വൈദ്യുതി നിലയങ്ങളിലെ കൽക്കരി ജ്വലനത്തിന്റെ ഉപോൽപ്പന്നമാണ് പറക്കുന്ന ചാരം. ഇത് സിലിക്ക, അലുമിന എന്നിവയാൽ സമ്പുഷ്ടമാണ്, ഇത് ഒരു മികച്ച പൊസോലൻ ആയി മാറുന്നു. പറക്കുന്ന ചാരം, മിശ്രിതത്തിലുള്ള സിമെന്റിന്റെ ഒരു ഭാഗം മാറ്റിസ്ഥാപിക്കുന്നു, അതിന്റെ ശക്തിയും ഈടും വർദ്ധിപ്പിക്കുന്നു. വ്യാവസായിക മാലിന്യങ്ങൾ പുതുക്കി ഉപയോഗിക്കുന്നതിലൂടെ സിമെന്റിന്റെ ഉൽപാദനത്തിലെ പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

 

 

5) ഇരുമ്പയിര്




ഇരുമ്പ് അയിര് സിമെന്റ് മിശ്രിതത്തിൽ ആവശ്യമായ അയേൺ ഓക്സൈഡ് നൽകുന്നു. ഇത് ഒരു ഫ്ലക്സിംഗ് ഏജന്റായി പ്രവർത്തിക്കുകയും അസംസ്കൃത വസ്തുക്കൾ ഉരുകുമ്പോഴുണ്ടാകുന്ന താപനില കുറയ്ക്കുകയും ക്ലിങ്കർ രൂപീകരണം സുഗമമാക്കുകയും ചെയ്യുന്നു. ഉൽപാദനത്തിന് അയേൺ ഓക്സൈഡ് വളരെ പ്രധാനമാണ്, സിമെന്റ് നിർമ്മിക്കുന്നതിനുള്ള മറ്റ് അസംസ്കൃത വസ്തുക്കളെ ശരിയായി സംയോജിപ്പിച്ച് ദൃഢവും ഈടുനിൽക്കുന്നതുമായ അന്തിമ ഉൽപ്പന്നം ലഭിക്കാൻ ഇത് സഹായിക്കുന്നു.



 

സിമെന്റ് നിർമ്മിക്കുന്നതിനുള്ള വ്യത്യസ്ത അസംസ്കൃത വസ്തുക്കളെക്കുറിച്ച്—ചുണ്ണാമ്പുകല്ല്, കളിമണ്ണ് തുടങ്ങിയ പ്രാഥമിക ചേരുവകൾ മുതൽ ജിപ്സം പോലെയുള്ള കൂടുതലായ ഘടകം വരെ—മനസ്സിലാക്കുന്നത് ഈ അവശ്യ നിർമാണ വസ്തുവിന്റെ പിന്നിലെ സങ്കീർണ്ണതയും ശാസ്ത്രവും വിലമതിക്കാൻ നമ്മെ സഹായിക്കുന്നു. ഓരോ സിമെന്റ് നിർമ്മാണ അസംസ്കൃത വസ്തുക്കളും നിർണായകമാണ്, അവ നമ്മുടെ ആന്തരഘടന നിർമ്മിക്കാൻ ഉപയോഗിക്കുന്ന സിമെന്റ്, ശക്തിയും ഈടുനിൽക്കുന്നതും വിശ്വസനീയവുമാണെന്ന് ഉറപ്പാക്കുന്നു.




അനുബന്ധ ലേഖനങ്ങൾ



ശുപാർശ ചെയ്യുന്ന വീഡിയോകൾ





വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....