നനവ് എന്നത് ഭേദമാക്കാനാവാത്ത ഒരു രോഗം പോലെയാണ്, അത് നിങ്ങളുടെ വീടിനെ ഉള്ളിൽ നിന്ന് പൊള്ളയും ദുർബലവുമാക്കുന്നു. നനവ് പ്രവേശിച്ചുകഴിഞ്ഞാൽ, അതിൽ നിന്ന് മുക്തി നേടുക അസാധ്യമാണ്. വാട്ടർപ്രൂഫിംഗ് കോട്ടിന്‍റെ നേർത്ത പാളി, പെയിന്റ് അല്ലെങ്കിൽ ഡിസ്റ്റംപർ ഉടൻ തന്നെ ഉരിഞ്ഞു പോകുന്നു, ഇത് ഈർപ്പത്തിൽ നിന്ന് ദീർഘകാല സംരക്ഷണം നൽകില്ല. ചെലവേറിയതും അസൗകര്യമുളവാക്കുന്നതുമായ, റീപ്ലാസ്റ്ററിംഗും പെയിന്റിംഗും നിങ്ങൾക്ക് താൽക്കാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളൂ. അതിനാൽ, നിങ്ങളുടെ വീടിന്റെ കരുത്തിനെ ഈർപ്പത്തിൽ നിന്ന് സംരക്ഷിക്കാൻ വിവേകപൂർവ്വം ഒരു പ്രതിരോധ പരിഹാരം ഉപയോഗിക്കുക.