സ്കർട്ടിംഗ് ടൈലുകൾ ഡിസൈൻ ചെയ്യുന്നതിനുള്ള അനുയോജ്യമായ നിറം തിരഞ്ഞെടുക്കുന്നത്, മുറിയുടെ കാഴ്ചയ്ക്കുള്ള ഭംഗിയെയും മാനസികാവസ്ഥയെയും ഗണ്യമായി ബാധിക്കും.
1. ഇളം കളറുകൾ: വെള്ള, ഇളം തവിട്ടുനിറം, ചാരനിറം എന്നിവ കാലാതീതമായ തിരഞ്ഞെടുപ്പുകളാണ്, ഇത് ആ സ്ഥലത്തെ വലുപ്പവും തിളക്കവും ഉള്ളതായി തോന്നിപ്പിക്കാൻ സഹായിക്കും. അവ വൈവിധ്യവും ചുവർ നിറങ്ങളുടെ വിശാലമായ റേഞ്ചുകൾക്ക് പരിപൂർണ്ണതയും നൽകുന്നു.
2. കടും കളറുകൾ: കറുപ്പ് അല്ലെങ്കിൽ തീവ്രത കൂടിയ നിറങ്ങളിലുള്ള സ്കർട്ടിംഗ് ടൈലുകൾക്ക് ശ്രദ്ധേയമായ വൈരുദ്ധ്യം സൃഷ്ടിക്കാൻ കഴിയും, പ്രത്യേകിച്ച് ആധുനികമായ അഥവാ മിനിമലിസ്റ്റ് സ്ഥലങ്ങളിൽ. ഈ തിരഞ്ഞെടുപ്പിന് മുറിയുടെ രൂപകൽപ്പനയ്ക്ക് ഊന്നൽ നൽകാനും വ്യക്തിപ്രഭാവം മുറിയിലേക്ക് കടത്തിവിടാനും കഴിയും.
3. ചുവരിന്റെ നിറവുമായി പൊരുത്തമുള്ളത്: കൂട്ടിച്ചേർത്തതായി തോന്നിപ്പിക്കാതെ, ഇഴുകിച്ചേർന്നതു പോലെ തോന്നിപ്പിക്കുന്നതിന്, ചുവരുകളുടെ അതേ നിറത്തിലുള്ള സ്കർട്ടിംഗ് ടൈലുകൾ ഉപയോഗിക്കുന്നു, ഇത് മുറിയുടെ ഉയരം കൂടിയതുപോലെ കാഴ്ചയിൽ തോന്നിപ്പിക്കും, മോടിയുള്ളതും വിശാലവുമായി കാണപ്പെടും.
4. പരിപൂർണ്ണത നൽകുന്ന നിറങ്ങൾ: ചുവരുകളുടെ നിറത്തേക്കാൾ ഇളം നിറമോ കടും നിറമോ ആയ സ്കർട്ടിംഗ് ടൈലുകൾ തിരഞ്ഞെടുക്കുന്നത്, സ്ഥലത്തിന്റെ രൂപംതന്നെ മാറ്റിമറിക്കും, മുറിയുടെ അഴക് വർദ്ധിപ്പിക്കുകയും ചെയ്യും.