വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



നിങ്ങളുടെ താമസസ്ഥലത്തെ രൂപാന്തരപ്പെടുത്തുന്നതിനുള്ള മികച്ച 10 ഹോം ഇന്റീരിയർ ആശയങ്ങൾ

നിങ്ങളുടെ താമസസ്ഥലത്തെ രൂപാന്തരപ്പെടുത്താൻ കഴിയുന്ന 15 ഹോം ഇന്റീരിയർ ആശയങ്ങൾ കണ്ടെത്തുക. ഏറ്റവും കുറഞ്ഞപക്ഷം ആവശ്യമുള്ള കാര്യങ്ങൾ മുതൽ ജനപ്രിയമായ വർണ്ണ ഫലകങ്ങൾ വരെയുള്ള ഈ നുറുങ്ങുകൾ ലളിതമാണ്, തങ്ങളുടെ വീട് പുതുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഫലപ്രദവുമാണ്.

Share:


പ്രധാന കണ്ടെത്തലുകൾ

 

  • ലഭ്യമായ ഓരോ ചതുരശ്ര അടിയും പരമാവധി പ്രയോജനപ്പെടുത്തി, മാറിക്കൊണ്ടിരിക്കുന്ന വിവിധ ആവശ്യങ്ങൾ നിറവേറ്റുന്ന, വിവിധ ഉപയോഗത്തിനുള്ള സ്ഥലങ്ങൾക്ക് ഊന്നൽ നൽകുക
 
  • നിങ്ങളുടെ വീട്ടിൽ പ്രശാന്തമായ ഒരു പശ്ചാത്തല അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സസ്യങ്ങളും പ്രകൃതിദത്ത വസ്തുക്കളും പോലുള്ള പ്രകൃതിദത്ത ഘടകങ്ങൾ ഉൾപ്പെടുത്തുക.


സുരക്ഷിതവും വിശ്രമദായകവുമായ ഒരു സ്ഥലമായി വീട് മാറുന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ല. അതുകൊണ്ടാണ്, മോടിയുള്ള, പ്രവർത്തക്ഷമമായ, വിശ്രമദായകമായ ഒരു ഇടം സൃഷ്ടിക്കുന്നതിന് ഞങ്ങൾ 15 ഹോം ഇന്റീരിയർ ആശയങ്ങൾ പ്രദാനം ചെയ്യുന്നത്. കട്ടിയുള്ള വാൾപേപ്പറുകൾ മുതൽ മനോഹരമായ സ്റ്റോറിംഗ് സ്ഥലങ്ങൾ വരെ, സുഖം വർദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ ആന്തരിക കലാകാരനെ തട്ടിയുണർത്തുന്നതിനുമുള്ള ആശയങ്ങൾ നിങ്ങൾ കണ്ടെത്തും. നിങ്ങളുടെ വീടിനെ പ്രണയിക്കാൻ തയ്യാറെടുക്കൂ!

 

 


10 അവശ്യ ഹോം ഇന്റീരിയർ ഡിസൈൻ ആശയങ്ങൾ

ആവേശകരമായ നവീകരണങ്ങൾ വരുത്തിക്കൊണ്ട് നിങ്ങളുടെ താമസസ്ഥലം പുതുമയുള്ളതാക്കാൻ ഈ ലളിതമായ ഹോം ഇന്റീരിയർ ആശയങ്ങളിലേക്ക് കടക്കാം!

 

1. തുറന്ന ഷെൽഫുകൾ

 



സുഗന്ധവ്യഞ്ജനങ്ങൾ, പ്ലേറ്റുകൾ, മറ്റ് പാത്രങ്ങൾ എന്നിവ നന്നായി ക്രമീകരിച്ചുവെക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഓപ്പൺ ഷെൽഫുകൾ, പ്രത്യേകിച്ച് അടുക്കയിൽ ഒരു മികച്ച തിരഞ്ഞെടുപ്പാണ്. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഇവ എളുപ്പത്തിൽ എടുക്കാൻ കഴിയുന്നു. അതുപോലെ, കിടപ്പുമുറികളിലോ സ്വീകരണമുറികളിലോ, പുസ്തകങ്ങൾ, ഫ്രെയിം ചെയ്ത ചിത്രങ്ങൾ, മറ്റ് സ്വയനിർമ്മിത കരകൗശല വസ്തുക്കൾ എന്നിവ വെക്കാനും അവ ഉപയോഗിക്കാം. തുറന്ന ഷെൽഫുകൾ, മുറിയിൽ കൂടുതൽ ഇടം തോന്നിപ്പിക്കാനും സാധനങ്ങൾ അലങ്കോലമായി കിടക്കാതിരിക്കാനും സഹായിക്കുന്നു.

 

2. ഇൻഡോർ സസ്യങ്ങൾ

 



ഇൻഡോർ സസ്യങ്ങൾ വെക്കുന്നത് സ്ഥലം മനോഹരമാക്കാനും ഏത് ഡിസൈൻ സ്കീമിനും പൂർണ്ണത നൽകാനുമുള്ള എളുപ്പവഴിയാണ്. സ്വീകരണമുറിയുടെ മൂലയിൽ വെക്കുന്ന ഒരു വലിയ ചെടിച്ചട്ടിയായാലും അല്ലെങ്കിൽ ജനൽപ്പടിയിൽ വെക്കുന്ന ചെറിയ നീർച്ചെടികളായാലും, നിങ്ങളുടെ വീടിനുള്ളിൽ വെക്കുന്ന ജീവനുള്ള സസ്യങ്ങൾ മുറിക്ക് കൂടുതൽ ജീവൻ പകരും. വീട്ടിലെ വായുവിന്റെ ഗുണനിലവാരം നിലനിർത്തുന്നതിന് അവ നല്ലതാണ്, അവയെ പരിപാലിക്കുന്നത് വിശ്രമവേളയിലെ ഒരു ഹോബിയാക്കാം.

 

3. ഊഷ്മളത പകരുന്ന നിറങ്ങൾ



മഞ്ഞ, ഓറഞ്ച് അല്ലെങ്കിൽ ഇളം ചുവപ്പ് പോലുള്ള ഊഷ്മളത പകരുന്ന നിറങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ചുവരുകൾ പെയിന്റ് ചെയ്യുന്നത് ഏത് മുറിക്കും സുഖകരമായ അനുഭവം നൽകുന്നു. അവ മുറിയിൽ കൂടുതൽ ഉന്മേഷം തോന്നിപ്പിക്കുകയും സ്ഥലം കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നു. അതിഥികൾക്ക് ആസ്വദിക്കാൻ പറ്റുന്ന താമസസ്ഥലങ്ങൾക്കും പൊതുസ്ഥലങ്ങൾക്കും അല്ലെങ്കിൽ നിങ്ങൾക്കുതന്നെ വിശ്രമിക്കാനും സുഖമായി കഴിയാനുമുള്ള മുറികൾക്കും ​​ഇത് മികച്ചതാണ്

 

4. കട്ടിയുള്ള വാൾപേപ്പറുകൾ



എന്തെങ്കിലും ആലേഖനം ചെയ്യാനോ നിങ്ങളുടെ ഡിസൈൻ അഭിരുചിയോ മികവുകളുമോ പ്രദർശിപ്പിക്കാനുമുള്ള ഒരു മികച്ച മാർഗമാണ് വാൾപേപ്പറുകൾ. കലാമൂല്യം എടുത്തുകാണിക്കുന്ന പാറ്റേണുകളോ തിളക്കമുള്ള നിറങ്ങളോ സഹിതമുള്ള കട്ടിയുള്ള വാൾപേപ്പർ ഉപയോഗിക്കുന്നത് മങ്ങിയ മുറിയെ കൂടുതൽ ആകർഷകമാക്കും. ഈ ഹോം ഡിസൈൻ ആശയം കുളിമുറി, കിടപ്പുമുറി അല്ലെങ്കിൽ സ്വീകരണമുറി എന്നിവയ്ക്ക് അനുയോജ്യമാണ്.

 

5. കാർപ്പെറ്റുകൾ


കാർപ്പെറ്റുകൾ ഇടുന്നത് ഒരു മുറിയുടെ രൂപവും ഭാവവും മാറ്റിമറിക്കാൻ സഹായിക്കും. നിങ്ങളുടെ സ്വീകരണമുറിയിലെ കാർപ്പെറ്റ് അല്ലെങ്കിൽ നിങ്ങളുടെ കുളിമുറിയുടെ പുറത്തിടുന്ന മൃദുവായ മാറ്റ് ഏതായാലും, കാർപ്പെറ്റുകൾക്ക് സ്ഥലം കൂടുതൽ ആകർഷകമാക്കാനും നിങ്ങളുടെ അലങ്കാരത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറാനും കഴിയും. കൂടാതെ, ഒരു മൃദുവായ കാർപ്പെറ്റിൽ കാൽ ചവിട്ടുന്നത് വെറും തറയിൽ കാൽ ചവിട്ടുന്നതിനേക്കാൾ സുഖകരമായി തോന്നും.

 

6. ഹോം ഓഫീസ്



നിങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ, വീട്ടിൽ ഹോം ഓഫീസിനായി ഒരു സ്ഥലം സജ്ജീകരിക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യത്തിൽ വലിയ വ്യത്യാസമുളവാക്കാൻ കഴിയും. ശാന്തമായ ഒരു മൂലയിൽ ഇരിക്കാൻ സുഖമുള്ള ഒരു കസേരയും ഒരു ചെറിയ മേശയും ഇട്ട് ഒരു താൽക്കാലിക ഓഫീസ് ഉണ്ടാക്കാൻ കഴിയും, അത് നിങ്ങൾ വിശ്രമിക്കുന്നിടത്ത് നിന്ന് ജോലിയെ വേറിട്ട് നിർത്തുന്നു.

 

7. വിവിധ ഉദ്ദേശ്യങ്ങൾക്കുള്ള മുറികൾ

ലഭ്യമായ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട്, ദിവസം മുഴുവൻ പല ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ ഉദ്ദേശ്യങ്ങൾക്കുള്ള മുറികൾ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഉദാഹരണത്തിന്, അതിഥികൾക്കുള്ള മുറി, ഒരു പണിസ്ഥലം അല്ലെങ്കിൽ ഹോം ഓഫീസ് ഏതെങ്കിലും ആകാം. നിങ്ങൾക്ക് ലഭിച്ച സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണിത്.

 

8. ബഹുമുഖ ധർമ്മങ്ങളുള്ള ഫർണിച്ചർ

സ്ഥലം ലാഭിക്കാൻ ബഹുമുഖ ധർമ്മങ്ങളുള്ള ഫർണിച്ചർ ഇഷ്ടാനുസൃതമാക്കിയിരിക്കുന്നു. ഉദാഹരണത്തിന്, അതിഥികൾ വരുമ്പോൾ ഒരു സോഫ കിടക്കയായി മാറുന്നു അല്ലെങ്കിൽ ഒരു കോഫി ടേബിൾ പുതപ്പുകളും മറ്റ് അവശ്യസാധനങ്ങളും സൂക്ഷിച്ചുവെക്കാനുള്ള സ്ഥലമായി മാറുന്നു. നിങ്ങളുടെ വീടിന്റെ വലുപ്പം എത്രയാണെങ്കിലും, സുഖമായി താമസിക്കാൻ സാധ്യമാക്കുന്ന ഒരു ബുദ്ധിപരമായ പരിഹാരമാണ് ഈ ഹോം ഇന്റീരിയർ ആശയം.

 

9. പ്രകൃതിദത്ത വെളിച്ചം



കഴിയുന്നത്ര പ്രകൃതിദത്ത വെളിച്ചം അനുവദിക്കുന്നത് നിങ്ങളുടെ വീടിനെ തിളക്കമുള്ളതും വലുതുമാക്കുന്നു. വലിയ ജാലകങ്ങൾ അല്ലെങ്കിൽ ഭാരം കുറഞ്ഞ കർട്ടനുകൾ പോലുള്ള കാര്യങ്ങൾ നിങ്ങളുടെ സ്ഥലത്ത് സൂര്യപ്രകാശം കടന്നുവരാൻ സഹായിക്കും, കൂടാതെ ഇത് ഇലക്ട്രിക് ബില്ല് ലാഭിക്കാനും സഹായിക്കും.

 

10. മിക്സ് ആൻഡ് മാച്ച്

മിക്സ്-ആൻഡ്-മാച്ച് ഡക്കറേഷനിൽ വിവിധ ടെക്സ്ചറുകൾ, പാറ്റേണുകൾ, കളർ ഫലകങ്ങൾ എന്നിവ ഇടകലർത്തിവെക്കുന്നു. നിങ്ങൾക്ക് ഒരു തടി മേശ ഒരു ആധുനിക സോഫയുമായി ജോടിയാക്കാം അല്ലെങ്കിൽ ഒരേ മുറിയിൽ രണ്ട് വ്യത്യസ്ത നിറങ്ങളോ വാൾപേപ്പറോ ഉപയോഗിക്കാം. ഈ ഹോം ഇന്റീരിയർ ആശയത്തിന് നിങ്ങളുടെ സ്വന്തം ശൈലിയുടെ ഒരു സ്പർശം വീടിനോട് ചേർക്കാൻ കഴിയും.



 

നിങ്ങൾക്ക് അങ്ങേയറ്റത്തെ ലാളിത്യമോ ഏറ്റവും കൂടിയ ആർഭാടമോ ഏതാണ് വേണ്ടതെങ്കിലും, ഈ ഹോം ഇന്റീരിയർ ആശയങ്ങൾ എല്ലാവർക്കും എന്തെങ്കിലും നൽകുന്നു. സ്മാർട്ട് സാങ്കേതികവിദ്യ, പ്രകൃതിദത്ത വസ്തുക്കൾ, ധീരമായ അലങ്കാര തിരഞ്ഞെടുപ്പുകൾ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ സ്റ്റൈൽ പ്രതിഫലിപ്പിക്കാനും നിങ്ങളുടെ അനുദിന ജീവിതം മെച്ചപ്പെടുത്താനും കഴിയുന്ന കാര്യക്ഷമവും ആകർഷകവുമായ ഒരു ഇടം ആക്കിയെടുക്കാൻ നിങ്ങൾക്ക് കഴിയും.




അനുബന്ധ ലേഖനങ്ങൾ



ശുപാർശ ചെയ്യുന്ന വീഡിയോകൾ





വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....