വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



സുഖസൗകര്യങ്ങൾക്കായി വാസ്തു പ്രകാരം കിടപ്പുമുറിയുടെ നിറങ്ങൾ തിരഞ്ഞെടുക്കുക

നിങ്ങളുടെ താമസസ്ഥലത്ത് ശാന്തതയും സാന്ത്വനവും ലഭിക്കുന്നതിന് മികച്ച കിടപ്പുമുറിക്കുള്ള വാസ്തു നിറങ്ങൾ കണ്ടെത്തുക. അനുയോജ്യമായ വാസ്തു കളർ കോമ്പിനേഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ക്ഷേമം വർദ്ധിപ്പിക്കുക.

Share:


പ്രധാന കണ്ടെത്തലുകൾ

 

  • വാസ്തു പറയുന്നത് കിടപ്പുമുറിയുടെ നിറങ്ങൾ മാനസികാവസ്ഥയെയും ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ഗണ്യമായി ബാധിക്കുമെന്നാണ്. സമാധാനത്തോടെ ഉറങ്ങാനും ഉന്മേഷത്തോടെ ഉണരാനും ശരിയായ നിറങ്ങൾ തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്.

 

  • പ്രശാന്തവും പ്രസന്നവുമായ കിടപ്പുമുറിക്കായി, നീല, പച്ച, ഇളം പിങ്ക് തുടങ്ങിയ നിറങ്ങൾ പരിഗണിക്കുക.

 

  • ചുവപ്പും കറുപ്പും, പലപ്പോഴും നെഗറ്റിവിറ്റി, അമിത ഉത്തേജനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് കിടപ്പുമുറികൾക്ക് ശുപാർശ ചെയ്യുന്നില്ല.

 

  • കിടപ്പുമുറിക്ക് അനുയോജ്യമായ കളർ കോമ്പിനേഷൻ, മികച്ച ഉറക്കവും കൂടുതൽ സന്തുലിതമായ വൈകാരിക നിലയും ലഭിക്കാൻ ഇടയാക്കും.

 

  • പൊതുവായ ശുപാർശകൾ നിലവിലുണ്ടെങ്കിലും, വാസ്തു പ്രകാരം കിടപ്പുമുറിക്ക് ഒരു നിറം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ കിടപ്പുമുറിയുടെ ദിശയെ ആശ്രയിച്ചിരിക്കും.


കിടപ്പുമുറിയുടെ നിറം തിരഞ്ഞെടുക്കുന്നത് സമാധാനവും പോസിറ്റീവ് എനർജിയും നൽകുന്ന ഒരു ഇടം സൃഷ്ടിക്കുക എന്നതിനുവേണ്ടിയാണ്. വാസ്തു അനുസരിച്ച്, ചില പ്രത്യേക നിറങ്ങൾക്ക് മാനസികാവസ്ഥ, വികാരങ്ങൾ, ക്ഷേമം എന്നിവയെ സ്വാധീനിക്കാൻ കഴിയും. വിശ്രമദായകമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് നിങ്ങളുടെ കിടപ്പുമുറിക്ക് അനുയോജ്മായ വാസ്തു നിറം എങ്ങനെ തിരഞ്ഞെടുക്കാമെന്ന് മനസിലാക്കാൻ ഈ ഗൈഡ് നിങ്ങളെ സഹായിക്കും. നിങ്ങളുടെ പ്രധാന കിടപ്പുമുറി വീണ്ടും പെയിന്റ് ചെയ്യാനോ അല്ലെങ്കിൽ പുതുമയുള്ളതാക്കാനോ ശ്രമിക്കുകയാണെങ്കിൽ, വാസ്തു പ്രകാരമുള്ള ശരിയായ കളർ കോമ്പിനേഷൻ കാര്യമായ വ്യത്യാസം വരുത്തും.

 

 


വാസ്തു പ്രകാരം കിടപ്പുമുറിയുടെ നിറങ്ങൾ പ്രധാനമാണോ?

വാസ്തു ശാസ്ത്രമനുസരിച്ച്, കിടപ്പുമുറിക്ക് അനുയോജ്യമായ നിറം തിരഞ്ഞെടുക്കുന്നത് അതിന്റെ മോടി കൂട്ടുക മാത്രമല്ല, സന്തുലിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. നിറങ്ങളുടെ തിരഞ്ഞെടുപ്പ് മാനസികാവസ്ഥയെയും ഊർജ്ജത്തെയും ഗണ്യമായി സ്വാധീനിക്കും. ആദർശപരമായി, കിടപ്പുമുറിയുടെ നിറം വിശ്രമാനുഭൂതി ലഭിക്കാൻ ഇടയാക്കണം, കാരണം ഇത് നവോന്മേഷം ആർജ്ജിക്കാനുള്ള സ്ഥലമാണ്.

 

കിടപ്പുമുറിക്കായുള്ള പ്രത്യേക നിറങ്ങൾ നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരവും മൊത്തത്തിലുള്ള ക്ഷേമവും വർദ്ധിപ്പിക്കും. ഉദാഹരണത്തിന്, നല്ല ഉറക്കവും വിശ്രമവും ലഭിക്കാനിടയാക്കുന്ന കിടപ്പുമുറിയുടെ വാസ്തു നിറങ്ങൾ, സാധാരണയായി നീല അല്ലെങ്കിൽ പച്ച പോലുള്ള മൃദുവായതും സാന്ത്വനിപ്പിക്കുന്നതുമായ നിറങ്ങളാണ്. ഈ നിറങ്ങൾ മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് ഒരു കിടപ്പുമുറിക്ക് തികച്ചും അനുയോജ്യമാണ്.

 

വാസ്തു ശാസ്ത്ര പ്രകാരം കിടപ്പുമുറിക്ക് അനുയോജ്യമായ നിറങ്ങൾ

വാസ്തു ശാസ്ത്ര പ്രകാരം കിടപ്പുമുറിക്ക് അനുയോജ്യമായ നിറം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെയും ക്ഷേമത്തെയും ഗണ്യമായി സ്വാധീനിക്കും. ഇവിടെ, സമാധാനവും പോസിറ്റിവിറ്റിയും വർദ്ധിപ്പിക്കുന്നതിനായി കിടപ്പുമുറികൾക്ക് ശുപാർശ ചെയ്യുന്ന മികച്ച നിറങ്ങൾ ഞങ്ങൾ കണ്ടുപിടിക്കും.

 

1. തെളിവുള്ള നീല



കിടപ്പുമുറിയുടെ വാസ്തു പ്രകാരമുള്ള നിറമായ നീല നിങ്ങൾ ഉറങ്ങുന്ന സ്ഥലത്തിന് പ്രസന്നതയും ശാന്തതയും നൽകുന്നു. വാസ്തു പ്രകാരം, കിടപ്പുമുറിയുടെ നിറമായ നീല ആകാശത്തോടും വെള്ളത്തോടും സാമ്യമുള്ളതാണ്, ഇത് വിശ്രമത്തിന് അത്യന്താപേക്ഷിതമായ സമാധാനബോധം നൽകുന്നു. വാസ്തു പ്രകാരം ഇത് കിടപ്പുമുറിക്കുള്ള ഏറ്റവും മികച്ച നിറമാണ്, കാരണം ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും സുഖപ്രദമായ ഉറക്കം നൽകുകയും ചെയ്യുന്നു. മുതിർന്നവർക്കും കുട്ടികൾക്കും അനുയോജ്യമായ ഈ നിറം ധ്യാനത്തിനും മാനസിക രോഗശാന്തിക്കും സഹായിക്കും.

 

2. സാന്ത്വനം പകരുന്ന പച്ച



വാസ്തു പ്രകാരം പച്ചയാണ് കിടപ്പുമുറിക്ക് യോജിച്ച മറ്റൊരു മികച്ച നിറം. ഇത് പ്രകൃതിയെ പ്രതീകപ്പെടുത്തുകയും സന്തുലിതാവസ്ഥയും ഐക്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കിടപ്പുമുറിയിൽ പച്ച ഉപയോഗിക്കുന്നത് മനസ്സിന് കുളിർമയും ആത്മാവിന് നവചൈതന്യവും നൽകും, ഇത് വാസ്തു പ്രകാരം കിടപ്പുമുറിക്ക് അനുയോജ്യമായ കളർ കോമ്പിനേഷനായി മാറുന്നു. നല്ല ആരോഗ്യ സന്തുലിതാവസ്ഥ നിലനിർത്താനും വിശ്രമം ലഭിക്കാനും ഉത്കണ്ഠ ലഘൂകരിക്കാനും ഇത് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

 

3. ശാന്തത നൽകുന്ന മഞ്ഞ



സന്തോഷത്തെയും പോസിറ്റീവ് എനർജിയെയും ഉത്തേജിപ്പിക്കുന്ന, സന്തോഷകരവും ആവേശജനകവുമായ കിടപ്പുമുറി വാസ്തു നിറമാണ് മഞ്ഞ. വാസ്തു പ്രകാരം മഞ്ഞ, സൂര്യന്റെ പ്രഭയെ ആകർഷിക്കുന്നു, ഇത് ഊഷ്മളവും സുഖകരവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. വാസ്തു പ്രകാരം പ്രഭയുള്ളതും അതേസമയം ശാന്തവുമായ അന്തരീക്ഷം ഇഷ്ടപ്പെടുന്നവർക്ക് ഈ നിറം അനുയോജ്യമാണ്, ഇത് പ്രധാന കിടപ്പുമുറിക്ക് ഗുണകരമായ നിറമാണ്.

 

4. ഇളം പിങ്ക്



വാസ്തു പ്രകാരം കിടപ്പുമുറിക്ക് യോജിക്കുന്ന ഒരു നിറമായി ഇളം പിങ്ക് ശുപാർശ ചെയ്യുന്നു, കാരണം ഇത് സ്നേഹത്തെയും പരിശുദ്ധിയെയും പ്രതിനിധീകരിക്കുന്നു. ഇത് കിടപ്പുമുറിയിൽ ആശ്വാസകരവും ഉന്മേഷം പകരുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു, ഇത് ബന്ധങ്ങൾ തഴച്ചുവളരാൻ ഇടയാക്കും. പിങ്ക് സമാധാനപരമായ ഒരു അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് കുട്ടികളുടെ മുറികൾക്കും പ്രധാന കിടപ്പുമുറികൾക്കും അനുയോജ്യമാണ്.

 

5. ഇളം വൈലറ്റ്



ഇളം വൈലറ്റ് അല്ലെങ്കിൽ ലാവെൻഡർ കിടപ്പുമുറികൾക്ക് യോജിച്ച മറ്റൊരു മികച്ച നിറമാണ്. കിടപ്പുമുറിക്കുള്ള ഈ വാസ്തു നിറമായ ഇളം വൈലറ്റ്, ആത്മീയ വളർച്ചയ്ക്കും വിശ്രമത്തിനും സഹായിക്കുന്നു. ഈ നിറം അതിന്റെ ശാന്തമായ ഫലങ്ങൾക്ക് പേരുകേട്ടതാണ്, മാത്രമല്ല സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഇത് വിശ്രമത്തിനും പിരിമുറുക്കം കുറയ്ക്കാനുമുള്ള സ്ഥലമായ കിടപ്പുമുറിക്ക് തികച്ചും അനുയോജ്യമായ ഒരു കളർ കോമ്പിനേഷനാണ്.

 

 

വാസ്തു പ്രകാരം പ്രധാന കിടപ്പുമുറിയുടെ നിറം

വാസ്തു പ്രകാരം പ്രധാന കിടപ്പുമുറിയുടേത്, നല്ല ഉറക്കവും വിശ്രമവും തരുന്ന ഒരു നിറം ആയിരിക്കണം. ഇളം തവിട്ട്, ബീജ് അല്ലെങ്കിൽ ഇന്ദ്രിയങ്ങളെ കീഴടക്കാത്ത ഏതെങ്കിലും ഇളം നിറം എന്നിവ ഉൾപ്പെടെയുള്ള, മണ്ണിന്റെ അല്ലെങ്കിൽ ചർമ്മത്തിന്റെ നിറങ്ങൾ ശുപാർശ ചെയ്യുന്നു. ഈ നിറങ്ങൾ മുറിയിലേക്ക് സ്ഥിരതയും സുഖവും കടന്നുവരാൻ ഇടയാക്കുന്നു.


വാസ്തു പ്രകാരം കിടപ്പുമുറിയിൽ ഒഴിവാക്കേണ്ട നിറങ്ങൾ

നിങ്ങളുടെ കിടപ്പുമുറി അലങ്കരിക്കാൻ പ്ലാൻ ചെയ്യുമ്പോൾ, ശരിയായ നിറങ്ങൾ തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. വാസ്തുവിദ്യയുടെയും സ്ഥലത്തിന്റെയും പുരാതന ഇന്ത്യൻ ശാസ്ത്രമായ വാസ്തു ശാസ്ത്രം, നിങ്ങളുടെ താമസസ്ഥലത്തുള്ള ഊർജ്ജത്തെ ഏതൊക്കെ നിറങ്ങൾക്ക് സ്വാധീനിക്കാൻ കഴിയും എന്നതിനെക്കുറിച്ച് മാർഗ്ഗനിർദ്ദേശം നൽകുന്നു. ചില നിറങ്ങൾക്ക് പോസിറ്റിവിറ്റിയും വിശ്രമാനുഭവവും വർദ്ധിപ്പിക്കാൻ കഴിയുമെങ്കിലും മറ്റുള്ളവ കിടപ്പുമുറികളിൽ ഒഴിവാക്കുന്നതാണ് നല്ലത്. നമുക്ക് കിടപ്പുമുറിയുടെ നിറങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. വാസ്തു പ്രകാരം, ഐക്യമുള്ള അന്തരീക്ഷത്തിനായി നിങ്ങൾ ചില നിറങ്ങൾ ഒഴിവാക്കണം.

 

1. കറുപ്പ്

എന്തുകൊണ്ട് ഒഴിവാക്കണം: കറുപ്പ് വളരെയധികം ഊർജ്ജം ആഗിരണം ചെയ്യുന്നു, ഇത് നിങ്ങളുടെ കിടപ്പുമുറിയുടെ വൈബുകൾ അസന്തുലിതമാക്കും. ഇത് നെഗറ്റിവിറ്റിക്ക് പ്രേരണ നൽകുകയും നിങ്ങളുടെ സുഖകരമായ ഉറക്കത്തെ ബാധിക്കുകയും ചെയ്യും.

 

വാസ്തു ഉൾക്കാഴ്ച: കിടപ്പുമുറിക്കുള്ള വാസ്തു നിറ തത്വങ്ങളിൽ, ഇരുണ്ട നിറങ്ങൾ നിശ്ചലതയെ പ്രതിനിധീകരിക്കുന്നു, അത് പുരോഗതിയെയും പോസിറ്റീവ് ഒഴുക്കിനെയും തടസ്സപ്പെടുത്തിയേക്കാം.

 

2. ചുവപ്പ്

എന്തുകൊണ്ട് ഒഴിവാക്കണം: ചുവപ്പ് അഭിനിവേശം ജനിപ്പിക്കുന്നതും സജീവവുമായ നിറമാണ്, പക്ഷേ വിനാശകാരിയുമാണ്. ഇത് ഊർജ്ജ നില വളരെയധികം ഉയർത്തുകയും വിശ്രമിക്കാൻ ബുദ്ധിമുട്ടാക്കുകയും ചെയ്യും.

 

വാസ്തു ഉൾക്കാഴ്ച: ചുവപ്പ്, ഉത്തേജിപ്പിക്കുന്ന നിറമായതിനാൽ, സമാധാനത്തെ തടസ്സപ്പെടുത്തിയേക്കാം, വാസ്തു പ്രകാരം കിടപ്പുമുറിയുടെ നിറത്തിന് ഇത് അനുയോജ്യമല്ല.

 

3. ഇരുണ്ട തവിട്ട്

എന്തുകൊണ്ട് ഒഴിവാക്കണം: ഇരുണ്ട തവിട്ടുനിറം, മുറി അടച്ചിട്ടതുപോലെ തോന്നിപ്പിക്കും. ഇത് ഗഹനമായ ഇന്ദ്രിയബോധം നൽകുന്നു, ഇത് നിങ്ങളുടെ മാനസികാവസ്ഥയെ കെടുത്തിക്കളയും.

 

വാസ്തു ഉൾക്കാഴ്ച: കിടപ്പുമുറിയുടെ വാസ്തു നിറം അനുസരിച്ച്, സുതാര്യതയും വെളിച്ചവും കൊണ്ടുവരാൻ ഇളം നിറങ്ങളാണ് ശുപാർശ ചെയ്യുന്നത്.

 

4. തിളക്കമുള്ള മഞ്ഞ

എന്തുകൊണ്ട് ഒഴിവാക്കണം: മിക്കപ്പോഴും സന്തോഷം തരുമെങ്കിലും, കിടപ്പുമുറിയിലെ തിളക്കമുള്ള മഞ്ഞ നിറം അമിതമായി ഉത്തേജിപ്പിക്കുകയും ഒരാളുടെ വിശ്രമ സമയങ്ങളെ ബാധിക്കുകയും ചെയ്യും.

 

വാസ്തു ഉൾക്കാഴ്ച: വാസ്തു പ്രകാരമുള്ള കിടപ്പുമുറിയുടെ നിറങ്ങൾ ശാന്തത നൽകുന്നതായിരിക്കണം. മഞ്ഞയുടെ ഇളം ഷേഡുകൾ കുഴപ്പമില്ല, പക്ഷേ തിളക്കമുള്ളതും പകിട്ടുള്ളതുമായ നിറങ്ങൾ ശുപാർശ ചെയ്യുന്നില്ല.

 

5. നിയോൺ നിറങ്ങൾ

എന്തുകൊണ്ട് ഒഴിവാക്കണം: നിയോൺ നിറങ്ങൾ ശ്രദ്ധ വ്യതിചലിപ്പിക്കുകയും ഒരു കിടപ്പുമുറിക്ക് അത്യാവശ്യമായ ശാന്തതയും വിശ്രമവും ലഭിക്കുന്നതിന് തടസ്സമാകുകയും ചെയ്യും.

 

വാസ്തു ഉൾക്കാഴ്ച: ഈ തീവ്രമായ നിറങ്ങൾ വാസ്തു പ്രകാരം കിടപ്പുമുറിയുടെ കളർ കോമ്പിനേഷനിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രശാന്തവും സമാധാനപരവുമായ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നില്ല.



കിടപ്പുമുറി വിശ്രമത്തിന്റെയും നവചൈതന്യത്തിന്റെയും സ്ഥലമായതിനാൽ, അനുയോജ്യമായ കളർ കോമ്പിനേഷൻ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രാധാനമാണ്. കിടപ്പുമുറിക്ക് അനുയോജ്യമായ വാസ്തു നിറം തിരഞ്ഞെടുക്കുന്നത് സമാധാനപരമായ അന്തരീക്ഷം ഊട്ടിവളർത്തും. അതിനാൽ മികച്ച ഉറക്കവും പോസിറ്റീവ് എനർജിയും ലഭിക്കുന്നതിന് വാസ്തു പ്രകാരം, കിടപ്പുമുറിക്ക് അനുയോജ്യമായ കളർ കോമ്പിനേഷനുകൾ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.




അനുബന്ധ ലേഖനങ്ങൾ



ശുപാർശ ചെയ്യുന്ന വീഡിയോകൾ





വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....