വിവിധ സിമന്‍റ് ഗ്രേഡുകളും അവയുടെ ഉപയോഗങ്ങളും മനസ്സിലാക്കുക
ശരിയായ സിമന്‍റ് ഗ്രേഡ് സ്ട്രക്ചറിന്‍റെ മതിയായ ശക്തിയും പ്രവർത്തനക്ഷമതയും ഉറപ്പുനൽകുന്നു. എന്നാൽ സിമന്‍റിന്‍റെ ഗ്രേഡുകളുടെ തിരഞ്ഞെടുപ്പ് സ്ട്രക്ചറിന്‍റെ സവിശേഷതകളെ ആശ്രയിച്ചിരിക്കുന്നു. സ്ട്രക്ചര്‍ ഇതര ജോലികൾക്ക്, 33 & 43 ഗ്രേഡ് സിമൻറ് ഉപയോഗിക്കുമ്പോള്‍, ഉയർന്ന ശക്തി വേണ്ട സ്ട്രക്ചറിന്‍റെ കോൺക്രീറ്റിംഗിന് 53 ഗ്രേഡ് സിമൻറ് ഉപയോഗിക്കുന്നു. പോർട്ട്‌ലാൻഡ് പോസോളാനയും സ്ലാഗ് സിമന്‍റും പാരിസ്ഥിതിക സാഹചര്യങ്ങൾക്കെതിരെ ഈടുനിൽക്കുന്നവയാണ്.
വ്യത്യസ്ത തരം സിമന്‍റ് ഗ്രേഡുകൾ
കോൺക്രീറ്റിൽ നിന്ന് ഉചിതമായ ശക്തിയും പ്രവർത്തനക്ഷമതയും ലഭിക്കുന്നതിന് സിമന്‍റിന്‍റെ ശരിയായ ഗ്രേഡുകൾ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. എത്ര തരം സിമന്‍റ് ഗ്രേഡുകൾ നിലവിലുണ്ടെന്നും അവ എങ്ങനെ ഉപയോഗിക്കുന്നുവെന്നും നമുക്ക് അടുത്തറിയാം.
1) ഒപിസി 33 ഗ്രേഡ് സിമന്‍റ്
ഇതിനെ ഓർഡിനറി പോർട്ട്‌ലാൻഡ് സിമന്‍റ് അല്ലെങ്കിൽ ഒപിസി എന്ന് വിളിക്കുന്നു. 28 ദിവസത്തെ ക്യൂറിങ്ങിന് ശേഷം, 33-ഗ്രേഡ് സിമന്‍റിന് ഏറ്റവും കുറഞ്ഞ കംപ്രസ്സീവ് ശക്തി 33 MPa ആയിരിക്കും. മികച്ച പ്രവർത്തനക്ഷമത കാരണം, ഉയർന്ന ശക്തി ആവശ്യമില്ലാത്ത പ്ലാസ്റ്ററിംഗിനും സാധാരണ കല്‍പണികള്‍ക്കും ഇത് ഉപയോഗിക്കുന്നു. 33-ഗ്രേഡ് ഒപിസി സിമന്‍റ് ഉപയോഗിച്ച് ടൈൽ സ്ഥാപിക്കലും ഇഷ്ടിക ജോലി, ബ്ലോക്കകള്‍ പതിപ്പിക്കൽ, എന്നിവ പോലുള്ള മറ്റ് സ്ട്രക്ചര്‍ ഇതര ജോലികളും പൂർത്തിയാക്കാം.
കല്‍പണി നടത്തുന്ന പ്രോജക്ടുകൾക്ക്, ശക്തി കുറഞ്ഞ സിമന്‍റ് ഉപയോഗിക്കുന്നത്, പ്രൊജക്ട് കൈകാര്യം ചെയ്യുന്നതും ജോലി ചെയ്യുന്നതും ലളിതമാക്കുന്നു. ഇന്‍റീരിയർ, എക്സ്റ്റീരിയർ ഭിത്തികൾ, ഫ്ലോറുകൾ, സീലിംഗ് എന്നിവയുടെ പ്ലാസ്റ്ററിംഗിന് ആവശ്യമായ പ്രവർത്തനക്ഷമത ഇത് അനുവദിക്കുന്നു. ശക്തി വര്‍ദ്ധിക്കുന്നതിന്‍റെ വേഗത കുറവായതിനാൽ ഇതിന്‍റെ ഉപയോഗം വഴക്കമുള്ളതാണ്. ഇതിന് ആവശ്യമായ കംപ്രസ്സീവ് ശക്തി നൽകാൻ കഴിയാത്തതിനാൽ, ആര്‍സിസ നിർമ്മാണങ്ങളിൽ ഇത് ഒഴിവാക്കപ്പെടുന്നു. സമയം എടുത്ത് ഇത് ശക്തമാകുന്നതിനാല്‍ ഗ്രൗട്ടിംഗിനും സൈറ്റ് പുനരുദ്ധാരണ പദ്ധതികൾക്കും ഇത് ഉപയോഗിക്കുന്നു.
2) ഒപിസി 43 ഗ്രേഡ് സിമന്‍റ്
28 ദിവസത്തെ ക്യൂറിംഗ് കഴിഞ്ഞ്, 43 ഗ്രേഡ് ഒപിസി സിമന്‍റിന്‍റെ ഏറ്റവും കുറഞ്ഞ കംപ്രസ്സീവ് ശക്തി 43 MPa ആണ്. 33 ഗ്രേഡ് സിമന്‍റുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് വിള്ളലുകളോട് മികച്ച പ്രതിരോധം കാണിക്കുന്നു, അതിന്‍റെ ഫലമായി ക്രാക്കുകള്‍ ഇല്ലാത്ത, മിനുസമാർന്ന ഉപരിതല ഫിനിഷ് ലഭിക്കും. കോൺക്രീറ്റിലും മോർട്ടറിലും, നേരിയ ഗ്രെയിന്‍സും മികച്ച പ്രവർത്തനക്ഷമതയും പ്രയോഗത്തിന്‍റെ എളുപ്പവും നൽകുന്നു.
മികച്ച ശക്തി കാരണം റെസിഡൻഷ്യൽ കെട്ടിടങ്ങൾ, പാലങ്ങൾ, ഡാമുകൾ, പ്രിസ്ട്രെസ്ഡ് കോൺക്രീറ്റ് നിർമ്മാണങ്ങൾ, കോൺക്രീറ്റ് സ്ലീപ്പറുകൾ, മറ്റ് സ്ട്രക്ചുകള്‍ എന്നിവയിൽ 43 ഗ്രേഡ് സിമന്‍റ് ഉപയോഗിക്കുന്നു. പ്ലാസ്റ്ററിംഗിനും കോൺക്രീറ്റ് പ്രൊജക്‌ടുകൾക്കുമായി ഏത് ഗ്രേഡ് സിമന്‍റാണ് മികച്ചതെന്ന് നിർണ്ണയിക്കുമ്പോൾ, 43 ഗ്രേഡ് ഒപിസി പരിഗണിക്കാം. അതിന്‍റെ അധിക ശക്തി കാരണം മെറ്റീരിയൽ പാഴാക്കാതെ മതിയായ ശക്തി വാഗ്ദാനം ചെയ്യുന്നു. മിക്ക കെട്ടിട പ്രോജക്റ്റുകളിലും ഉപയോഗിച്ചേക്കാവുന്ന മികച്ച ഓൾ-പർപ്പസ് ഗ്രേഡാണിത്.
3) ഒപിസി 53 ഗ്രേഡ് സിമന്‍റ്
സ്ലാബ് നിർമ്മാണത്തിന് ഏത് ഗ്രേഡ് സിമന്‍റ് ഉപയോഗിക്കണമെന്ന് നിർണ്ണയിക്കുമ്പോൾ, തീര്‍ച്ചയായും പരിഗണിക്കാവുന്നതാണ് ഒപിസി 53 ഗ്രേഡ് സിമന്‍റ്. 28 ദിവസത്തെ ക്യൂറിംഗ് കഴിഞ്ഞ്, 53-ഗ്രേഡ് ഒപിസി സിമന്‍റിന് 53 MPa ഉയർന്ന കംപ്രസ്സീവ് ശക്തി ലഭിക്കുന്നു. ഇത് വേഗത്തില്‍ ഉയർന്ന ശക്തി കൈവരിക്കുന്നതിനാൽ, ഫോം വർക്ക് വേഗത്തിൽ നീക്കംചെയ്യേണ്ട പ്രോജക്റ്റുകൾ നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു. ഇതിന്‍റെ ഫലമായി പദ്ധതിയുടെ ചെലവും നിർമ്മാണ സമയവും ഗണ്യമായി കുറയുന്നു. സിമന്‍റിന്‍റെ വിവിധ ഗ്രേഡുകളിൽ നിന്ന്, ഈ സിമന്‍റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രക്ചറുകള്‍, പാലങ്ങൾ, ഉയർന്ന കെട്ടിടങ്ങൾ, അടിത്തറകൾ തുടങ്ങിയ കനത്ത കോൺക്രീറ്റ് നിർമ്മാണങ്ങളിൽ ഉപയോഗിക്കുന്നു. അതിന്‍റെ ശക്തിയും കാര്യക്ഷമതയും കാരണം, ഇത് പലപ്പോഴും കോൺക്രീറ്റ് റൺവേകളിലും റോഡ്‍വേകളിലും ഉപയോഗിക്കുന്നു.
കൂടാതെ, ഉയർന്ന കരുത്തുള്ള 53 ഗ്രേഡ് ഒപിസി സിമന്‍റ് സ്ട്രക്ചറുകളിലെ ഒടിവുകളുടെ സാധ്യത കുറയ്ക്കുന്നു. ജലസംഭരണികൾ, അണക്കെട്ടുകൾ തുടങ്ങിയ ജലം നിലനിർത്തുന്ന അടിസ്ഥാന സൗകര്യങ്ങളിലേക്ക് വെള്ളം ഒഴുകുന്നത് തടയുന്നു. സിമന്‍റിലെ സൂക്ഷ്മമായ കണികകൾ സാന്ദ്രമായ കോൺക്രീറ്റ് മാട്രിക്സും സുഗമമായ ഉപരിതല ഫിനിഷും നൽകുന്നു. എന്നിരുന്നാലും, അതിന്‍റെ വേഗത്തിലുള്ള സെറ്റിംഗ് സമയം ചില സാഹചര്യങ്ങളിൽ ഇതിന്‍റെ പ്രവർത്തനക്ഷമത കുച്ചേക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്.
4) പോർട്ട്ലാൻഡ് പോസോളാന സിമന്‍റ് ഗ്രേഡ് സിമന്‍റ്
പോർട്ട്‌ലാൻഡ് പോസോളാന സിമന്‍റ് (പിപിസി) അടിസ്ഥാന ഒപിസിയുടെയും ഫ്‌ളൈ ആഷും കാൽസിൻഡ് ക്ലേയും പോലുള്ള പോസോലോണിക് മെറ്റീരിയലുകളുടെയും വൈവിധ്യമാർന്ന മിശ്രിതമാണ്. ഈ സവിശേഷ കോംബിനേഷന്‍ സിമന്‍റിന്‍റെ ശക്തിയും ഈടും വർദ്ധിപ്പിക്കുന്നു. വെള്ളത്തിന്‍റെയും സൾഫേറ്റിന്‍റെയും വിനാശകരമായ ഫലങ്ങളോട് പിപിസി ശ്രദ്ധേയമായ പ്രതിരോധം കാണിക്കുന്നു, ഇത് വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിനുള്ള മികച്ച തിരഞ്ഞെടുപ്പായി മാറുന്നു. ഇത് കോൺക്രീറ്റിന്‍റെ ഫിനിഷിംഗ് മെച്ചപ്പെടുത്തുക മാത്രമല്ല, ചോർച്ചയുടെയും വിള്ളലുകളുടെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് വിവിധ രാസവസ്തുക്കളുമായി പൊരുത്തപ്പെടുന്നതുമാണ്.
റീഇന്‍ഫോഴ്സഡ് കോൺക്രീറ്റ് കെട്ടിടങ്ങൾ, പ്രീകാസ്റ്റ് കോൺക്രീറ്റ്, മറൈൻ ആർക്കിടെക്ചർ എന്നിവയ്ക്ക് പിപിസി അനുയോജ്യമാണ്. ഫൗണ്ടേഷനുകൾ, ഭിത്തികൾ, സംരക്ഷണ ഭിത്തികൾ, അഴുക്കുചാലുകൾ, അണക്കെട്ടുകൾ, ജലവുമായി ബന്ധപ്പെട്ട മറ്റ് സ്ട്രക്ചറുകള്‍ എന്നിവയിൽ ഇത് ഉപയോഗിക്കുന്നു. പിപിസി ഒരു കോൺക്രീറ്റ് കെട്ടിടത്തിന്‍റെ ഈടും സേവനക്ഷമതയും വർദ്ധിപ്പിക്കുന്നു.
5) പോർട്ട്ലാൻഡ് സ്ലാഗ് സിമന്‍റ് ഗ്രേഡ് സിമന്‍റ്
പോർട്ട്ലാൻഡ് സ്ലാഗ് സിമന്‍റ് (പിഎസ്‌സി) സൃഷ്ടിച്ചത് ഒപിസി ക്ലിങ്കർ ഗ്രാനേറ്റഡ് ബ്ലാസ്റ്റ് ഫർണസ് സ്ലാഗുമായി സംയോജിപ്പിച്ചാണ്, ഈ പ്രക്രിയ സിമന്‍റ് ശക്തി, ഈട്, പ്രവർത്തനക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നു. പിഎസ്‌സിയുടെ ശ്രദ്ധേയമായ ഒരു നേട്ടം, നനയുമ്പോളുള്ള ഹീറ്റ് കുറവാണ് എന്നതാണ്, ഇത് വലിയ തോതില്‍ കോൺക്രീറ്റ് പകരുന്നത് നടപ്പിലാക്കാൻ അനുവദിക്കുന്നു.
റോഡുകൾ, പാലങ്ങൾ, ഇടുങ്ങിയ ടവറുകൾ, നടപ്പാതകൾ, കടൽ നിർമ്മാണങ്ങൾ എന്നിവയുൾപ്പെടെയുള്ള വലിയ തോതിലുള്ള കോൺക്രീറ്റ് നിർമ്മാണ പദ്ധതികളിൽ സിമന്‍റിന്‍റെ വിവിധ ഗ്രേഡുകളിൽ നിന്ന്, പിഎസ്‍സി ആണ് ഉപയോഗിക്കുന്നത്. താപം കുറയ്ക്കൽ നിർണായകമായ പ്രോജക്ടുകൾക്ക്, ഫൌണ്ടേഷനുകള്‍ക്കായി പിഎസ്‌സി തിരഞ്ഞെടുക്കപ്പെടുന്നു. സൾഫേറ്റ് ആക്രമണങ്ങളോടുള്ള അതിന്‍റെ അസാധാരണമായ പ്രതിരോധം തീരപ്രദേശ പരിസ്ഥിതികൾക്ക് ഇത് വളരെ അനുയോജ്യമാക്കുന്നു. കൂടാതെ, പിഎസ്‌സിയുടെ സൂക്ഷ്മമായ ഘടന കോൺക്രീറ്റിന്‍റെ ഈടു കൂട്ടാനും ശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. പൊറോസിറ്റി കുറയ്ക്കുന്നതിലൂടെ, വെള്ളം തുളച്ചുകയറുന്നതിനെതിരെ കോൺക്രീറ്റിന്‍റെ പ്രതിരോധം വർദ്ധിപ്പിക്കുന്നു. പിഎസ്‌സിയുടെ കുറഞ്ഞ താപ ഗുണങ്ങളും ഒടിവ് കുറയ്ക്കുന്ന സവിശേഷതകളും ഭൂകമ്പത്തെ പ്രതിരോധിക്കുന്ന സ്ട്രക്ചറുകളില്‍ ഇതിനെ അനിവാര്യമാക്കുന്നു, ആത്യന്തികമായി ഇത് കോൺക്രീറ്റ് നിർമ്മാണത്തിന്‍റെ ആയുസ്സ് വർദ്ധിപ്പിക്കുന്നു.
6) സൂപ്പർ ഗ്രേഡ് സിമന്‍റ്
സൂപ്പർഗ്രേഡ് സിമന്‍റിന് അസാധാരണമാംവിധം ഉയർന്ന കംപ്രസ്സീവ് ശക്തിയുണ്ട്, 60 മെഗാപാസ്ക്കലിലും കൂടുതലാണിത്. പ്രത്യേക മിനറൽ മിക്സ് ഡിസൈനുകളെ അടിസ്ഥാനമാക്കി അൾട്രാടെക് പോലുള്ള തിരഞ്ഞെടുത്ത നിർമ്മാതാക്കൾ മാത്രമാണ് സൂപ്പർഗ്രേഡ് സിമന്‍റ് നിർമ്മിക്കുന്നത്. അതുല്യമായ മിനറൽ മിക്സ് ഡിസൈനുകളുടെ ഫലമാണ് ഈ പ്രീമിയം സിമന്‍റ്, കൂടാതെ ഇതില്‍ അതിവേഗം ഉയർന്ന ശക്തി ലഭിക്കുന്ന പോർട്ട്‌ലാൻഡ് സിമന്‍റ് ഉൾക്കൊള്ളുന്നു, ഇത് പലപ്പോഴും മികച്ച ഗ്രൈൻഡിംഗ് ടെക്നിക്കുകൾക്കൊപ്പം ഓയിൽ വെൽ സിമന്‍റിംഗിൽ ഉപയോഗിക്കുന്നു,
വളരെ ഉയർന്ന പ്രാരംഭ, ആത്യന്തിക ശക്തിയും ആവശ്യമായ.ആണവ നിലയങ്ങൾ, ഉയർന്ന കെട്ടിടങ്ങൾ, മെഗാ അണക്കെട്ടുകൾ എന്നിവ പോലുള്ള അഭിമാനകരമായ ബൃഹത്തായ നിർമ്മാണ പദ്ധതികളിൽ സൂപ്പർഗ്രേഡ് സിമന്‍റ് ഉപയോഗിക്കുന്നു.
ഉയർന്ന നിലവാരമുള്ള സിമന്‍റ് എവിടെ നിന്ന് വാങ്ങാം
ഏറ്റവും മികച്ച ഗുണനിലവാരമുള്ള സിമന്‍റ് തിരഞ്ഞെടുക്കാനായി ഏത് ഗ്രേഡ് സിമന്‍റ് മികച്ചതാണെന്ന് വിലയിരുത്തുമ്പോൾ, അൾട്രാടെക് സിമന്‍റ് ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും.. സിമന്‍റ് ഗ്രേഡുകളുടെ വിശാലമായ ശ്രേണിയിൽ ലഭ്യമായ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ വ്യത്യസ്ത നിർമ്മാണ ആവശ്യങ്ങൾ നിറവേറ്റുന്നു. ഇന്ത്യയിലെ വീട് നിർമ്മാണത്തിന് ഏത് ഗ്രേഡ് സിമന്‍റാണ് ഏറ്റവും അനുയോജ്യമെന്ന് നിങ്ങൾ അന്വേഷിക്കുമ്പോഴോ അല്ലെങ്കിൽ നിങ്ങളുടെ പ്രോജക്ടിന് ഏറ്റവും അനുയോജ്യമായ ഗ്രേഡ് വിലയിരുത്തുമ്പോഴോ അൾട്രാടെക്കിന്‍റെ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന നിര നിങ്ങള്‍ക്ക് നിശ്ചയമായും പരിഗണിക്കാം, ഇത് നിങ്ങളുടെ നിർമ്മാണ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വിശ്വസനീയമായ ഉറവിടമാണ്.