ക്രിത്രിമ മരക്കറ, ഹാർഡെനർ എന്നിവ ചേർന്നുള്ള ഒരു ഹൈടെക് ഉത്പന്നമാണ് എപ്പോക്സി, അത് അസാധാരണമായ ഈടുനിൽപ്പുള്ളതും രാസപരവും പാരിസ്ഥിതികവുമായ കേടുപാടുകൾക്കുള്ള പ്രതിരോധം നൽകുന്നതുമാണ്.
ഇത് നിങ്ങളുടെ കോൺക്രീറ്റ് പ്രതലങ്ങൾക്ക് ഒരു കവചം തീർക്കുന്നതുപോലെയാണ്, അവയെ തേയ്മാനത്തിൽ നിന്ന് സംരക്ഷിക്കുകയും അവ ദീർഘകാലം നിലനിൽക്കുകയും ചെയ്യും. കൂടാതെ, തിരഞ്ഞെടുക്കാൻ നാനാ തരം നിറങ്ങളുണ്ട്, ഇഷ്ടപ്പെട്ടവ തിരഞ്ഞെടുത്ത് ഉപരിതലങ്ങളുടെ അഴക് വർദ്ധിപ്പിക്കാൻ നിങ്ങൾക്കു കഴിയും.
ഒപ്പം കറ പിടിക്കുന്നതിനേക്കുറിച്ചും നിറം മങ്ങുന്നതിനേക്കുറിച്ചും ഓർത്ത് വിഷമിക്കേണ്ട എപ്പോക്സി ഗ്രൗട്ട് ഉയർന്ന പ്രതിരോധശേഷിയുള്ളതാണ്, കൂടുതൽ ട്രാഫിക് ഉള്ള പ്രദേശങ്ങൾക്കോ ചോർച്ചയും കറയും ഉള്ള സ്ഥലങ്ങൾക്കോ അനുയോജ്യമാണ്. പരമ്പരാഗത സിമെന്റ് ഗ്രൗട്ടിംഗിനേക്കാൾ ചെലവേറിയതാണെങ്കിലും, ദീർഘകാലം നിലനിൽക്കുന്നതും ഉയർന്ന ഗുണമേന്മയുള്ളതും ആയതിനാൽ പണം മുടക്കുന്നതിന് തക്ക മൂല്യമുള്ളതാണ്.
സിമെന്റ് ഗ്രൗട്ടിംഗും എപ്പോക്സിയും:
സിമെന്റ് ഗ്രൗട്ടിംഗിനും എപ്പോക്സിക്കും, ഓരോന്നിനും അതുല്യമായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. എന്നാൽ, ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?
നിർമ്മാണ പദ്ധതികളിൽ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഒരു ക്ലാസിക് മെറ്റീരിയലാണ് സിമന്റ് ഗ്രൗട്ട്. സിമെന്റ്, മണൽ, വെള്ളം എന്നിവയുടെ മിശ്രിതത്തിൽ നിന്നാണ് ഇത് നിർമ്മിക്കുന്നത്, ഇത് താങ്ങാനാവുന്നതും ഉപയോഗിക്കാൻ എളുപ്പവുമാണ്, കൂടാതെ നിങ്ങളുടെ ടൈലുകൾക്ക് ഉറപ്പുള്ള അടിത്തറയും നൽകുന്നു. എന്നിരുന്നാലും, അതിന് പോരായ്മകൾ ഇല്ലാതില്ല - ഇത് കാലക്രമേണ പൊട്ടാനും നുറുങ്ങിപ്പോകാനും ഇതിന് കറ പിടിക്കാനും സാധ്യതയുണ്ട്, അതിനെ മികച്ചതായി നിലനിർത്താൻ ക്രമമായ അറ്റകുറ്റപ്പണികൾ ആവശ്യമാണ്.
മറുവശത്ത്, സിമന്റ് ഗ്രൗട്ടിന് ഒരു ഹൈടെക്, ഫ്യൂച്ചറിസ്റ്റിക് ബദലാണ് എപോക്സി ഗ്രൗട്ട്. ക്രിത്രിമ മരക്കറ, ഹാർഡെനർ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഇത് ശക്തവും കൂടുതൽ ഈടുനിൽക്കുന്നതും രാസ, പാരിസ്ഥിതിക കേടുപാടുകളെ പ്രതിരോധിക്കുന്നതുമാണ്. ഇത് നിങ്ങളുടെ ടൈലുകൾക്ക് ഒരു കവച സ്യൂട്ട് പോലെ വർത്തിക്കുന്നു, മികച്ച സംരക്ഷണം നൽകുകയും കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യുന്നു. ഇത് നിരവധി നിറങ്ങളിൽ ലഭ്യമാണ് , ഒപ്പം കറ പിടിക്കാതിരിക്കാനും നിറം മങ്ങാതിരിക്കാനും സഹായിക്കുന്ന ഉയർന്ന പ്രതിരോധശേഷിയുള്ളതുമാണ്, കൂടുതൽ ട്രാഫിക് ഉള്ള പ്രദേശങ്ങൾക്കോ ചോർച്ചയും കറയും ഉള്ള സ്ഥലങ്ങൾക്കോ അനുയോജ്യമാണ്.
എന്നാൽ ഓർത്തോളൂ - എപ്പോക്സി ഗ്രൗട്ട് പൊതുവെ സിമെന്റ് ഗ്രൗട്ടിനേക്കാൾ വിലയേറിയതാണ്. അതിനാൽ, മികച്ച ഗുണനിലവാരവും ഈടുള്ളതും ആണെങ്കിലും, ഇത് എല്ലായ്പ്പോഴും ഏറ്റവും ചെലവ് കുറഞ്ഞ ഓപ്ഷനല്ല. ആത്യന്തികമായി, എപ്പോക്സിയോ സിമെന്റ് ഗ്രൗട്ടോ ഏത് തിരഞ്ഞെടുക്കുമെന്നത് ഓരോരുത്തരുടെയും ആവശ്യങ്ങളും മുൻഗണനകളും ആശ്രയിച്ചിരിക്കും. തീരുമാനം നിങ്ങളുടേതാണ്!