വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



വാസ്തു ശാസ്ത്രമനുസരിച്ച് അടുക്കളയുടെ നിറം തിരഞ്ഞെടുക്കൽ

വാസ്തു ശാസ്ത്ര തത്വങ്ങളനുസരിച്ച് വീടിന്റെ പൊരുത്തവും ഐശ്വര്യവും മെച്ചപ്പെടുത്തുന്നതിന് അടുക്കളയ്ക്ക് അനുയോജ്യമായ നിറങ്ങൾ കണ്ടെത്തുക.

Share:


പ്രധാന കണ്ടെത്തലുകൾ

 

  • അടുക്കളയുടെ നിറങ്ങൾ തിരഞ്ഞെടുക്കുന്നതിന് വാസ്തു ശാസ്ത്ര തത്വങ്ങൾ ഉപയോഗിക്കുന്നത് യോജിപ്പും സന്തുലിതാവസ്ഥയും ഊട്ടിവളർത്തുന്നു, ഇത് കുടുംബത്തിന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനും വളരെയധികം സംഭാവന നൽകുന്നു.
 
  • വാസ്തു അനുസരിച്ച് ശരിയായ വർണ്ണങ്ങൾ തിരഞ്ഞെടുക്കുന്നത്, അടുക്കളയുടെ ആകർഷണത്വവും ഊർജ്ജസ്വലതയും ഗണ്യമായി വർദ്ധിപ്പിക്കുകയും വീടിനെ സ്പന്ദനക്ഷമതയുള്ളതാക്കുകയും ചെയ്യും. 
 
  • അടുക്കളയിൽ, വാസ്തു അനുസരിച്ചുള്ള നിറക്കൂട്ടുകൾ വിവേകത്തോടെ തിരഞ്ഞെടുക്കുന്നത് അതിന്റെ മോടി കൂട്ടുമെന്നു മാത്രമല്ല, അടുക്കളയിലുടനീളം ആരോഗ്യവും പോസിറ്റിവിറ്റിയും നിലനിൽക്കുകയും ചെയ്യും. 
 
  • വാസ്തു ശുപാർശകൾ പ്രാവർത്തികമാക്കുമ്പോൾ പ്രായോഗികവും എളുപ്പത്തിൽ നടപ്പിലാക്കാവുന്നതുമായ നുറുങ്ങുകൾ ലഭിക്കുന്നു, അടുക്കള പോസിറ്റീവിറ്റിയുടെയും ക്ഷേമത്തിന്റെയും ഒരു പ്രഭാകേന്ദ്രമാണെന്ന് ഉറപ്പാക്കുന്നു. 
 
  • വാസ്തു തത്വങ്ങളനുസരിച്ച് അടുക്കളയ്ക്ക് അനുയോജ്യമായ നിറങ്ങൾ ഏതാണെന്ന് മനസിലാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നത് വീട്ടിലെ എല്ലാവരുടെയും മൊത്തത്തിലുള്ള ക്ഷേമത്തിനും സന്തോഷത്തിനും ഗണ്യമായ സംഭാവന നൽകും. 
 
  • അടുക്കളയിലെ പ്ലാറ്റ്‌ഫോമുകൾ, ക്യാബിനറ്റുകൾ, തറ, ടൈലുകൾ എന്നിവ വാസ്തു നിർദ്ദേശിച്ച നിറങ്ങൾ ഉപയോഗിച്ച് വിന്യസിക്കുന്നത് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും പോസിറ്റീവ് എനർജിയുടെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പാക്കുകയും ചെയ്യുന്നു.


നിങ്ങളുടെ അടുക്കളയ്ക്ക് ശരിയായ നിറങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കാഴ്ചയ്ക്കുള്ള ഭംഗി ലഭിക്കുന്നതിനേക്കാൾ അധികം ഉൾപ്പെടുന്നു. വാസ്തുവിദ്യയുടെയും സ്പെയ്സിന്റെയും പുരാതന ഇന്ത്യൻ ശാസ്ത്രമായ വാസ്തു ശാസ്ത്രം അനുസരിച്ച്, നിങ്ങൾ തിരഞ്ഞെടുക്കുന്ന നിറങ്ങൾക്ക് നിങ്ങളുടെ വീടിന്റെ ഊർജ്ജം, ഐശ്വര്യം, ക്ഷേമം എന്നിവയെ ഗണ്യമായി സ്വാധീനിക്കാൻ കഴിയും. ഭക്ഷണം തയ്യാറാക്കുകയും ഊർജ്ജം പ്രവഹിക്കുകയും ചെയ്യുന്ന അടുക്കള നിങ്ങളുടെ വീടിന്റെ ഹൃദയമായതിനാൽ, വാസ്തു തത്വങ്ങളുമായി യോജിക്കുന്ന നിറങ്ങൾ തിരഞ്ഞെടുക്കേണ്ടത് നിർണായകമാണ്. ആരോഗ്യവും സന്തോഷവും ഊട്ടിവളർത്തുന്ന പൊരുത്തമുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കിക്കൊണ്ട്, വാസ്തു പ്രകാരം അടുക്കളയ്ക്ക് അനുയോജ്യമായ നിറം തിരഞ്ഞെടുക്കുന്നതിലൂടെ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും. സർഗ്ഗവൈഭവത്തെ ഉത്തേജിപ്പിക്കുന്ന ഉജ്ജ്വലമായ നിറങ്ങൾ മുതൽ സമാധാനം കൊണ്ടുവരുന്ന ഇളം നിറങ്ങൾ വരെ, നിങ്ങളുടെ അടുക്കളയെ പോസിറ്റിവിറ്റി പ്രസരിപ്പിക്കുന്ന ഒരു വാസ്തു-അധിഷ്ഠിത സ്ഥലമാക്കി മാറ്റുന്നത് എങ്ങനെയെന്ന് ഞങ്ങൾ സമഗ്രമായി പരിശോധിക്കും.

 

 


വാസ്തു പ്രകാരമുള്ള അടുക്കള നിറങ്ങൾ: ഊർജ്ജവും ഐക്യവും വർദ്ധിപ്പിക്കുക

 

വാസ്തു പ്രകാരം അടുക്കളയ്ക്ക് അനുയോജ്യമായ നിറങ്ങൾ തിരഞ്ഞെടുക്കുന്നത്, നിങ്ങളുടെ അടുക്കളയെ ഐക്യം, ഐശ്വര്യം, പോസിറ്റീവ് എനർജി എന്നിവയുടെ ഇടമാക്കി മാറ്റും. പരമ്പരാഗത ഇന്ത്യൻ വാസ്തുവിദ്യാ സമ്പ്രദായമായ വാസ്തു ശാസ്ത്രം, നിറങ്ങൾ നമ്മുടെ ജീവിതത്തെയും ക്ഷേമത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു. ഇന്ന്, ആരോഗ്യവും സന്തോഷവും നൽകുന്ന ഉജ്ജ്വലമായ അന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് നിങ്ങളുടെ അടുക്കളയ്ക്ക് അനുയോജ്യമായ വാസ്തു നിറങ്ങളെക്കുറിച്ച് വിശദമായി നോക്കാം. നിങ്ങൾ ഒരു നവീകരണത്തിന് പ്ലാൻ ചെയ്യുകയോ അല്ലെങ്കിൽ പുതിയ അടുക്കള നിർമ്മിക്കുകയോ ചെയ്യുകയാണെങ്കിൽ, വാസ്തു ശാസ്ത്രമനുസരിച്ച് അടുക്കളയുടെ നിറത്തിന്റെ പ്രാധാന്യം മനസിലാക്കുന്നത് സന്തുലിതവും സന്തോഷം നിറഞ്ഞതുമായ ഒരു ഭവനം കെട്ടിപ്പടുക്കുന്നതിൽ വാസ്തു ശാസ്ത്രത്തിന് കാര്യമായ മാറ്റമുണ്ടാക്കാൻ കഴിയും.

 

പ്രധാന കണ്ടെത്തലുകൾ

 

1. ചേർച്ചയുള്ള നിറം തിരഞ്ഞെടുക്കൽ: വാസ്തു പ്രകാരം അടുക്കളയ്ക്ക് യോജിക്കുന്ന നിറം തിരഞ്ഞെടുക്കുന്നത്, നിങ്ങളുടെ വീട്ടിലേക്ക് ഐക്യവും സന്തുലിതാവസ്ഥയും കൊണ്ടുവരാൻ എങ്ങനെ സഹായിക്കുമെന്ന് മനസ്സിലാക്കുക.

 

2. ഊർജ്ജം വർദ്ധിപ്പിക്കുന്ന വർണ്ണങ്ങൾ: ഏരിയയുടെ ഊർജ്ജവും ചൈതന്യവും വർദ്ധിപ്പിക്കുന്നതിന് വാസ്തു അനുസരിച്ച് അടുക്കളയ്ക്ക് ഏറ്റവും അനുയോജ്യമായ നിറങ്ങൾ ഏതാണെന്ന് കണ്ടെത്തുക.

 

3. വാസ്തു പ്രകാരമുള്ള കളർ കോമ്പിനേഷനുകൾ: വാസ്തു പ്രകാരം അടുക്കളയ്ക്ക് ഏറ്റവും യോജിച്ച നിറം കണ്ടെത്തുക, അത് ആകർഷകമായി കാണപ്പെടുക മാത്രമല്ല, ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 

 

4. പ്രായോഗിക നുറുങ്ങുകളും ഉൾക്കാഴ്ചകളും: നിങ്ങളുടെ വീട്ടിലെ അടുക്കളയുടെ നിറത്തിന് യോജിച്ച വാസ്തു ശാസ്ത്രം നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ഉപദേശം നേടുക, പോസിറ്റിവിറ്റി പ്രസരിപ്പിക്കുന്ന ഒരു ഇടം ഉറപ്പാക്കുക.

 

5. മൊത്തത്തിലുള്ള ക്ഷേമം വർദ്ധിപ്പിക്കുന്നു: വാസ്തു ശാസ്ത്രമനുസരിച്ച് അടുക്കളയ്ക്കായി നന്നായി തിരഞ്ഞെടുത്ത നിറം നിങ്ങളുടെ കുടുംബത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിന് എങ്ങനെ സഹായിക്കുമെന്ന് മനസിലാക്കുക.


അടുക്കളയുടെ നിറങ്ങൾക്കുള്ള വാസ്തു ശാസ്ത്രം

 

നിങ്ങളുടെ അടുക്കളയുടെ നിറങ്ങൾ വാസ്തു ശാസ്ത്രത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് സ്ഥലത്തിന്റെ രൂപവും ഭാവവും മാത്രമല്ല, നിങ്ങളുടെ വീട്ടിലുള്ളവരുടെ മാനസികാവസ്ഥ, ഊർജ്ജം, ക്ഷേമം എന്നിവയെയും സ്വാധീനിക്കുന്നു. ഭക്ഷണം തയ്യാറാക്കുകയും ഊർജ്ജം പ്രവഹിക്കുകയും ചെയ്യുന്ന അടുക്കള, വാസ്തു പ്രകാരം ഒരു അഗ്നി ഘടക മേഖലയാണ്. ഓരോ വാസ്തുവിനും അനുയോജ്യമായി അടുക്കളയ്ക്ക് പറ്റിയ നിറം തിരഞ്ഞെടുക്കുന്നത്. ഈ ഊർജ്ജം വർദ്ധിപ്പിക്കുകയും ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും സമൃദ്ധി കൈവരുത്തുകയും ചെയ്യും. തീ എന്ന ഘടകത്തെ സന്തുലിതമാക്കുന്ന നിറങ്ങൾ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്, ഇത് പോസിറ്റിവിറ്റിയെയും ക്ഷേമത്തെയും പിന്തുണയ്ക്കുന്ന പൊരുത്തമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു.


അടുക്കളയ്ക്ക് ഏറ്റവും മികച്ച വാസ്തു നിറങ്ങൾ



1. പച്ചയുടെ നിറഭേദങ്ങൾ

 



പച്ച പ്രകൃതിയെയും രോഗശാന്തിയെയും പുതുമയെയും പ്രതിനിധീകരിക്കുന്നു. വാസ്തുവിൽ, ഇത് പോസിറ്റിവിറ്റിയും ഐക്യവും പ്രോത്സാഹിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് അടുക്കളകൾക്കുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ്. ഹരിത വർണ്ണത്തിലുള്ള അടുക്കളയ്ക്ക് സന്തുലിതാവസ്ഥ കൊണ്ടുവരാനും ക്ഷേമത്തെ ഉത്തേജിപ്പിക്കാനും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും കഴിയും.

 

2. വെള്ള



വിശുദ്ധി, സമാധാനം, വ്യക്തത എന്നിവയെയാണ് വെള്ള പ്രതീകപ്പെടുത്തുന്നത്. ഇത് വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നു, നിങ്ങളുടെ അടുക്കള വിശാലവും വൃത്തിയുള്ളതുമാക്കി മാറ്റുന്നു. വാസ്തു അനുസരിച്ച്, വെള്ളയ്ക്ക് നിങ്ങളുടെ പാചക സ്ഥലത്ത് പ്രസന്നവും ശാന്തവുമായ ഊർജ്ജം കൊണ്ടുവരാൻ കഴിയും, ഇത് സമാധാനപരമായ അന്തരീക്ഷത്തെ ഒരു പ്രോത്സാഹിപ്പിക്കുന്നു

 

3. മഞ്ഞ

 



തിളക്കമുള്ളതും ഉന്മേഷകരവുമായ മഞ്ഞ സന്തോഷത്തെയും പോസിറ്റീവ് എനർജിയെയും പ്രചോദിപ്പിക്കുമെന്ന് പറയപ്പെടുന്നു. വിശപ്പിനെ ഉത്തേജിപ്പിക്കുകയും അടുക്കളയുടെ മൊത്തത്തിലുള്ള ഭാവത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു നിറമാണിത്. മൃദുവായ ബട്ടറിന്റെ നിറം മുതൽ ഉജ്ജ്വലമായ നാരങ്ങയുടെ നിറം വരെയുള്ള മഞ്ഞയുടെ വകഭേദങ്ങൾക്ക്, വാസ്തു തത്വങ്ങൾ അനുസരിച്ച് നിങ്ങളുടെ അടുക്കളയിൽ സൂര്യപ്രകാശവും ഊഷ്മളതയും നിറയ്ക്കാൻ കഴിയും.

 

4. ഇളം തവിട്ട്

 



മണ്ണിന്റെ നിറമായ ഇളം തവിട്ടുനിറം നിങ്ങളുടെ അടുക്കളയിലേക്ക് സ്ഥിരതയും പ്രകൃതിബോധവും കൊണ്ടുവരുന്നു. തവിട്ടിന്റെ നിറഭേദങ്ങൾ വിശ്വാസ്യതയുടെയും സ്വാന്ത്വനത്തിന്റെയും ഒരു വികാരം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് വാസ്തു വിദഗ്ധർ അഭിപ്രായപ്പെടുന്നു, ഇത് അടുക്കളയെ എല്ലാവർക്കും സ്വാഗതാർഹമായ ഒരു ഇടമാക്കി മാറ്റുന്നു.

 

5. പീച്ച്

 



പീച്ച് ടോണുകൾ മൃദുവും പരിപോഷിപ്പിക്കുന്നതും ഊഷ്മളവുമാണ്, ഇത് സുഖകരവും ആകർഷകവുമായ അടുക്കള അന്തരീക്ഷം സൃഷ്ടിക്കുന്നു. വാസ്തു അനുസരിച്ച്, ഊർജ്ജം സന്തുലിതമാക്കാൻ പീച്ച് സഹായിക്കുന്നു, സാമൂഹിക ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്നു, ആശ്വാസത്തിന്റെയും പരിചരണത്തിന്റെയും ഒരു ബോധം നൽകുന്നു.

 

നിങ്ങളുടെ വീടിന്റെ മോടിക്കനുസരിച്ച് അടുക്കളയുടെ വാസ്തു നിറങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ, അത് മനോഹരമായി കാണപ്പെടുക മാത്രമല്ല, നിങ്ങളുടെ കുടുംബത്തിന് ആരോഗ്യം, സന്തോഷം, സമൃദ്ധി എന്നിവയെല്ലാം ലഭിക്കാൻ സഹായിക്കുന്ന ഒരു ഇടം നിങ്ങൾക്ക് സൃഷ്ടിക്കാനും കഴിയും.


വാസ്തു പ്രകാരം അടുക്കളയുടെ ലേഔട്ട് നിറങ്ങൾ



പ്ലാറ്റ്ഫോമുകൾ, കാബിനറ്റുകൾ, തറ, ടൈലുകൾ എന്നിവയുൾപ്പെടെയുള്ള അടുക്കളയുടെ ലേഔട്ട് വാസ്തു ശാസ്ത്രത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഈ ഭാഗങ്ങൾക്കായി തിരഞ്ഞെടുത്ത നിറങ്ങൾ ഊർജ്ജ പ്രവാഹത്തെ ഗണ്യമായി ബാധിക്കുകയും അടുക്കളയുടെ മൊത്തത്തിലുള്ള വൈബിനെയും പ്രവർത്തനത്തെയും സ്വാധീനിക്കുകയും ചെയ്യും. അടുക്കളയുടെ ഇനിപ്പറയുന്ന ഭാഗങ്ങളുമായി ബന്ധപ്പെട്ട് അടുക്കളയുടെ മികച്ച വാസ്തു നിറങ്ങൾ നമുക്ക് വിശദമായി നോക്കാം:

 

1. വാസ്തു പ്രകാരം അടുക്കളയുടെ പ്ലാറ്റ്ഫോം നിറങ്ങൾ

 



അടുക്കള പ്ലാറ്റ്ഫോമുകൾക്ക്, ശരിയായ നിറം തിരഞ്ഞെടുക്കുന്നത് സമതുലിതമായ ഒരു ഇടം സൃഷ്ടിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. വാസ്തു അനുസരിച്ച്, വെള്ള അല്ലെങ്കിൽ ഇളം തവിട്ട് പോലുള്ള ഇളം നിറങ്ങൾ അഭികാമ്യമാണ്. ഈ നിറങ്ങൾ സ്ഥലം വൃത്തിയുള്ളതായി തോന്നിപ്പിക്കുകയും സ്ഥല സൗകര്യം വർദ്ധിപ്പിക്കുകയും മാത്രമല്ല ചെയ്യുന്നത്, പോസിറ്റീവ് എനർജിയെ ആകർഷിക്കുകയും പാചക പ്രക്രിയയെ കൂടുതൽ പൊരുത്തമുള്ളതും സന്തോഷകരമാക്കുകയും ചെയ്യുന്നു.

 

2. വാസ്തു പ്രകാരം അടുക്കള കാബിനറ്റിന്റെ നിറം



അടുക്കളയുടെ കാണാവുന്ന ഏരിയയുടെ ഗണ്യമായ ഭാഗം ക്യാബിനറ്റുകൾ കയ്യടക്കുന്നു. ഊഷ്മളതയും പോസിറ്റിവിറ്റിയും നൽകുന്ന നിറങ്ങൾ തിരഞ്ഞെടുക്കാനാണ് വാസ്തു ശുപാർശ ചെയ്യുന്നത്. തടിയുടെ നിറഭേദങ്ങൾ അല്ലെങ്കിൽ ക്രീം, ഇളം മഞ്ഞ അല്ലെങ്കിൽ പച്ച പോലുള്ള ഇളം ഷേഡുകൾ ക്യാബിനറ്റുകൾക്ക് നന്നായി ഇണങ്ങും. അടുക്കളയിലെ അഗ്നി എന്ന ഘടകവുമായി സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് അവ പോസിറ്റിവിറ്റിയും വൃത്തിയും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.

 

3. അടുക്കളയുടെ തറയ്ക്കുള്ള വാസ്തു നിറങ്ങൾ



സ്ഥിരതയും അടിസ്ഥാനവും ഉറപ്പാക്കാൻ വാസ്തു പ്രകാരമുള്ള നിറം തറയ്ക്ക് നൽകണം. ഇളം തവിട്ട്, ബീജ് അല്ലെങ്കിൽ ചുവപ്പ്, പിങ്ക് എന്നിവയുടെ ഇളം നിറഭേദങ്ങൾ എന്നിങ്ങനെയുള്ള പ്രകൃതിദത്ത നിറങ്ങളാണ് നിർദ്ദേശിക്കുന്നത്. ഈ നിറങ്ങൾ അടുക്കളയിൽ സ്വാഗതാർഹവും സുഖപ്രദവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും, ഇത് കാൽക്കീഴിൽ സുശക്തവും സുസ്ഥിരവുമായ ഒരു വികാരാനുഭൂതി നൽകുന്നു.

 

4. വാസ്തു പ്രകാരം അടുക്കളയിലെ ടൈലിന്റെ നിറം



അടുക്കളയിലിടുന്ന ടൈലുകളുടെ കാര്യത്തിൽ, സാന്ത്വനം പകരുന്നതും ഇളം നിറങ്ങളും തിരഞ്ഞെടുക്കാൻ വാസ്തു നിർദേശിക്കുന്നു. നീല, ഇളം പച്ച അല്ലെങ്കിൽ വെള്ള നിറങ്ങൾ ശാന്തവും വൃത്തിയുള്ളതുമായ അന്തരീക്ഷത്തിന് ഇടം നൽകുകയും പോസിറ്റീവ് എനർജിയുടെ ഒഴുക്ക് സുഗമമാക്കുകയും ചെയ്യും. ഈ നിറങ്ങൾ കാഴ്ചയ്ക്ക് മനോഹരമാണെന്ന് മാത്രമല്ല, പ്രകാശത്തെ പ്രതിഫലിപ്പിക്കാനും അടുക്കളയെ തിളക്കമുള്ളതും കൂടുതൽ ഊർജ്ജ- കാര്യക്ഷമതയുള്ളതാക്കാനും സഹായിക്കുന്നു.

 

വാസ്തു പ്രകാരം അടുക്കള ലേഔട്ടിന്റെ വിവിധ ഭാഗങ്ങൾക്കായി ശരിയായ നിറങ്ങൾ തിരഞ്ഞെടുക്കുന്നത് മുറിയുടെ വൈബ് ഗണ്യമായി വർദ്ധിപ്പിക്കും. ഇത് സൗന്ദര്യത്തെക്കുറിച്ച് മാത്രമല്ല, പോസിറ്റിവിറ്റി പ്രസരിപ്പിക്കുന്ന, നല്ല ആരോഗ്യത്തിന് ഉതകുന്ന, സമൃദ്ധിയെ ക്ഷണിച്ച് വരുത്തുന്ന ഒരു ഇടം സൃഷ്ടിക്കുന്നതിനെക്കുറിച്ചും കൂടിയാണ്. അടുക്കളയുടെ നിറങ്ങൾക്കായി ഈ വാസ്തു നുറുങ്ങുകൾ പരിഗണിക്കുന്നതിലൂടെ, പൊരുത്തമുള്ളതും ആനന്ദകരവുമായ പാചക അനുഭവത്തിന് നിങ്ങൾ വേദിയൊരുക്കുകയാണ്.


വാസ്തു പ്രകാരം അടുക്കളയിൽ ഒഴിവാക്കേണ്ട നിറങ്ങൾ

 

അടുക്കളയ്ക്ക് അനുയോജ്യമായ വാസ്തു നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പോസിറ്റിവിറ്റിയും ഐക്യവും കൊണ്ടുവരാൻ കഴിയും, സ്ഥലത്തിന്റെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്ന ചില നിറങ്ങൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും വാസ്തു ശാസ്ത്രം എടുത്തുകാണിക്കുന്നു. ഏത് നിറങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്ന് മനസിലാക്കുന്നത് അടുക്കളയുടെ ഊർജ്ജ വിന്യാസം നിലനിർത്താൻ സഹായിക്കും, ആരോഗ്യം, സന്തോഷം, സമൃദ്ധി എന്നിവ ഇവിടെ നിലനിൽക്കുന്നുവെന്ന് അത് ഉറപ്പാക്കും.

 

1. ഇരുണ്ട നിറങ്ങൾ



കറുപ്പ്, നേവി ബ്ലൂ, ഡാർക്ക് ഗ്രേ തുടങ്ങിയ ഇരുണ്ട നിറങ്ങൾ വാസ്തു പ്രകാരം അടുക്കളയിൽ സാധാരണയായി ഒഴിവാക്കാനാണ് നിർദ്ദേശിക്കുന്നത്. ഈ നിറങ്ങൾ സ്ഥലം കൂടുതൽ ചെറുതും പരിമിതവുമാണെന്ന് തോന്നിപ്പിക്കും. കൂടാതെ, അവ കൂടുതൽ ചൂട് ആഗിരണം ചെയ്തേക്കാം, ഇത് അടുക്കളയിലെ അഗ്നി എന്ന ഘടകത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിച്ചേക്കാം, ഇത് വീട്ടിലുള്ളവരുടെ മാനസികാവസ്ഥയെയും ക്ഷേമത്തെയും ബാധിക്കും.

 

2. കടും ചുവപ്പും ഇരുണ്ട തവിട്ടും



അഗ്നി എന്ന ഘടകവുമായി ചുവപ്പ് ബന്ധപ്പെട്ടിരിക്കുന്നതിനാൽ, കടും ചുവപ്പ് പലപ്പോഴും അടുക്കളയിൽ മോശം ചിന്തകൾ ഉണർത്തുന്നതായി കണക്കാക്കപ്പെടുന്നു, ഇത് ആക്രമണത്തിലേക്കും പിരിമുറുക്കത്തിലേക്കും നയിച്ചേക്കാം. അതുപോലെ, ഇരുണ്ട തവിട്ട് ഭാരം, അലസത എന്നിവ സൃഷ്ടിച്ചേക്കാം, ഇത് അടുക്കളയിലെ ഊർജ്ജ പ്രവാഹത്തെ തടസ്സപ്പെടുത്തിയേക്കാം.

 

3. കൂടുതൽ ആവേശമുണർത്തുന്ന അല്ലെങ്കിൽ നിയോൺ നിറങ്ങൾ

 



കൂടുതൽ ആവേശമുണർത്തുന്ന അല്ലെങ്കിൽ നിയോൺ നിറങ്ങൾ അമിതമായി ഉത്തേജിപ്പിക്കുകയും പാചകത്തിനും ഭക്ഷണം കഴിക്കുന്നതിനും അടുക്കളയിൽ ആവശ്യമായ ശാന്തതയെ തടസ്സപ്പെടുത്തുകയും ചെയ്യും. അത്തരം നിറങ്ങൾ വാസ്തു സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ശാന്തതയിലും സന്തുലിതാവസ്ഥയിലും കുറവ് വരുത്തുകയും അടുക്കളയിൽ സമാധാനത്തിനു പകരം കുഴപ്പങ്ങളുണ്ടാകുകയും ചെയ്യും.



 

വാസ്തു പ്രകാരം അടുക്കളയ്ക്ക് ശരിയായ നിറം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ വീടിന്റെ പോസിറ്റിവിറ്റിയെയും ഐക്യത്തെയും ഗണ്യമായി സ്വാധീനിക്കും. നിങ്ങളുടെ അടുക്കളയ്ക്കായി വാസ്തു-അംഗീകൃത നിറങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ, നിങ്ങൾ സമൃദ്ധി, ആരോഗ്യം, സന്തോഷം എന്നിവ ക്ഷണിച്ചുവരുത്തുന്നു. സ്ഥലത്തിന്റെ ഊർജ്ജത്തെ തടസ്സപ്പെടുത്തിയേക്കാവുന്ന ഇരുണ്ടതോ കൂടുതൽ ആവേശമുണർത്തുന്നതോ ആയ നിറങ്ങൾ ഒഴിവാക്കുക. പുതുക്കിപ്പണിയുകയോ പുതുതായി നിർമ്മിക്കുകയോ ചെയ്താലും, നിങ്ങളുടെ വീട് നല്ല വൈബുകൾ പ്രതിധ്വനിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാൻ അടുക്കളയുടെ വാസ്തു നിറങ്ങൾ പരിഗണിക്കുക.



അനുബന്ധ ലേഖനങ്ങൾ



ശുപാർശ ചെയ്യുന്ന വീഡിയോകൾ





വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....