വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



ഭാരം താങ്ങുന്ന സ്ട്രക്ചറുകൾക്കുള്ള ഏറ്റവും നല്ല ഗൈഡ്

ചുവരുകൾ മുതൽ അടിത്തറ വരെയുള്ള കെട്ടിടത്തിന്റെ ഭാരമാണ്, ഭാരം താങ്ങുന്ന സ്ട്രക്ചറുകൾ വഹിക്കുന്നത്. അതിന്റെ തരങ്ങൾ, ഉറച്ച സ്ഥിരതയുടെ നേട്ടങ്ങൾ, രൂപകൽപ്പനയിലും സ്ഥലത്തിന്റെ ഉപയോഗത്തിലും അതിനുള്ള പരിമിതികൾ എന്നിവയെക്കുറിച്ച് അറിയുക.

Share:


പ്രധാന കണ്ടെത്തലുകൾ

 

  • ചുവരുകൾ കെട്ടിടത്തിന്റെ മുഴുവൻ ഭാരത്തെയും താങ്ങി ഒരൊറ്റ അടിത്തറയിലേക്ക് കടത്തിവിടുന്ന കെട്ടിട സജ്ജീകരണമാണ് ഭാരം താങ്ങുന്ന ചുവർ ഘടന
 
  • ഭാരം താങ്ങുന്ന ചുവരുകളും ബീമുകളും മുതൽ തൂണുകൾ, താങ്ങുകൾ, ട്രസ്സുകൾ വരെയുള്ള, 5 പ്രധാന ഘടകങ്ങൾ നിങ്ങളുടെ കെട്ടിടത്തെ ശക്തമായി നിലനിർത്തുന്നു
 
  • വീടുകൾ അല്ലെങ്കിൽ രണ്ട് നില കെട്ടിടങ്ങൾ പോലുള്ള ചെറിയ കെട്ടിടങ്ങൾക്ക്, ഭാരം താങ്ങുന്ന ചുവരുകൾ പണിയാൻ ചെലവ് കുറവാണ്
 
  • ഭാരം താങ്ങുന്ന ചുവരുകളിൽ ഉപയോഗിക്കുന്ന വസ്തുക്കൾ സ്വാഭാവികമായും തീയെ പ്രതിരോധിക്കുന്നു, ഇത് ഒരു തീപിടുത്തമുണ്ടായാൽ കെട്ടിടത്തെ സംരക്ഷിക്കും
 
  • ഭാരം താങ്ങുന്ന സ്ട്രക്ചറുകൾ ഉയരമുള്ള കെട്ടിടങ്ങൾക്ക് അനുയോജ്യമല്ല, സാധാരണയായി അവയുടെ ഉപയോഗം പരമാവധി രണ്ടോ മൂന്നോ നിലകളുള്ള കെട്ടിടങ്ങൾക്ക് പരിമിതപ്പെടുത്തുന്നു.


കെട്ടിടങ്ങൾ നേരെ നിൽക്കുന്നതിന് ഒരു കാരണമുണ്ട്. അതിന്റെ രഹസ്യം അവയുടെ ഘടനാപരമായ ചട്ടക്കൂടിലാണ്. മേൽക്കൂര മുതൽ അടിത്തറ വരെയുള്ള കെട്ടിടത്തിന്റെ മുഴുവൻ ഭാരവും, ഭാരം താങ്ങുന്ന സ്ട്രക്ചറുകൾ എങ്ങനെയാണ് വഹിക്കുന്നതെന്ന് നമുക്ക് നോക്കാം. ഭാരം താങ്ങുന്ന സ്ട്രക്ചറുകളുടെ ഘടകങ്ങളും വിവിധ തരങ്ങളും മുതൽ അവയുടെ അതുല്യമായ പ്രയോജനങ്ങളും വെല്ലുവിളികളും വരെ സമഗ്രമായി ഈ ലേഖനം പരിശോധിക്കുന്നു.

 

 


ഭാരം താങ്ങുന്ന സ്ട്രക്ചറുകൾ എന്താണ്?



ഉറപ്പുള്ള നിലത്തിന്റെ ഉപരിതലത്തോട് അടുത്തിരിക്കുന്നിടത്ത്, ഭാരം താങ്ങുന്ന ചുവർ സ്ട്രക്ചറുകൾ ഉപയോഗിക്കുന്നു, അതിനാൽ ചുവരിന്റെ അടിത്തറ നേരിട്ട് അതിൽ ഉറപ്പിക്കാൻ കഴിയും. കെട്ടിടത്തിന് ഉയരം കൂടുന്നതിനനുസരിച്ച്, ചുവരുകൾ കനമുള്ളതായിരിക്കണം, ഇത് ഉപയോഗിക്കാവുന്ന തറയുടെ ഇടം കുറയ്ക്കുകയും ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

 

മിക്ക ആധുനിക കെട്ടിടങ്ങളും, തറയ്ക്ക് പിൻബലം നൽകാൻ ഭാരം കുറഞ്ഞതും എന്നാൽ ദൃഢവുമായ വസ്തുക്കൾകൊണ്ട് നിർമ്മിച്ച ഫ്രെയിം സ്ട്രക്ചറുകൾ ഉപയോഗിക്കുന്നു. കനമുള്ള ഭാരം താങ്ങുന്ന ചുവരുകൾക്ക് പകരം ഈ കെട്ടിടങ്ങൾക്ക് അകത്തും പുറത്തും വീതിയും ഭാരവും കുറഞ്ഞ ചുവരുകളായിരിക്കും. ഭാരം താങ്ങുന്ന സംവിധാനത്തിൽ, ചുവരുകൾ കെട്ടിടത്തെ താങ്ങിനിർത്തുക മാത്രമല്ല, കാലാവസ്ഥ, ശബ്ദം, ചൂട്, തീ എന്നിവയിൽ നിന്ന് സംരക്ഷണവും നൽകുന്നു.

 

 

ഭാരം താങ്ങുന്ന സ്ട്രക്ചറുകളുടെ 5 വ്യത്യസ്ത ഘടകങ്ങൾ



സ്ട്രക്ചറുകളുടെ ഭാരം താങ്ങൽ എന്താണെന്ന് ഇപ്പോൾ നമുക്ക് മനസ്സിലായി, ഇനി അതിന്റെ തരങ്ങൾ നമുക്ക് നോക്കാം.

 

1. ഭാരം താങ്ങുന്ന ചുവരുകൾ

  • അവ എന്തൊക്കെയാണ്: മേൽക്കൂരയും മുകളിലത്തെ നിലകളും ഉൾപ്പെടെ എല്ലാം താങ്ങിനിർത്തുന്ന ഒരു കെട്ടിടത്തിന്റെ പ്രധാന ചുവരുകളാണ് ഇവ
 
  • അവ പ്രവർത്തിക്കുന്ന വിധം: എല്ലാത്തിനെയും സ്ഥിരമായി നിലനിർത്തിക്കൊണ്ട്, അവയിൽ വരുന്ന മുഴുവൻ ഭാരവും കെട്ടിടത്തിന്റെ അടിത്തറയിലേക്ക് കൈമാറുന്നു
 
  • മെറ്റീരിയലുകൾ: ഇഷ്ടിക, കല്ല് അല്ലെങ്കിൽ കോൺക്രീറ്റ് ബ്ലോക്കുകൾ പോലുള്ള ശക്തമായ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് സാധാരണയായി ഇത് നിർമ്മിക്കുന്നത്

 

2. ബീമുകൾ

  • അവ എന്തൊക്കെയാണ്: വാതിലുകൾക്കോ ഭിത്തികൾക്കോ ഇടയിലുള്ള തുറസ്സായ സ്ഥലങ്ങളിൽ ഭാരം താങ്ങിനിർത്തുന്ന നീളമുള്ള, ഉറപ്പുള്ള ബാറുകൾ
 
  • അവ പ്രവർത്തിക്കുന്ന വിധം: ബീമുകൾ അവയുടെ ഭാരം അവയുടെ നീളത്തിലുടനീളം വിന്യസിക്കുകയും അവയുമായി ബന്ധിപ്പിച്ചിരിക്കുന്ന ചുവരുകൾക്കോ തൂണുകൾക്കോ കൈമാറുകയും ചെയ്യുന്നു
 
  • മെറ്റീരിയലുകൾ: മിക്കപ്പോഴും തടി, സ്റ്റീൽ അല്ലെങ്കിൽ ബലപ്പെടുത്തിയ കോൺക്രീറ്റ് എന്നിവ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്

 

3. തൂണുകൾ

  • അവ എന്തൊക്കെയാണ്: ബീമുകളെ താങ്ങിനിർത്താനും ഒരു സ്ട്രക്ചറിനുള്ളിൽ ഭാരം വിന്യസിക്കാനും സഹായിക്കുന്ന ഉയരമുള്ള, ലംബമായ തൂണുകൾ
 
  • അവ പ്രവർത്തിക്കുന്ന വിധം: അവ നേരെ നിൽക്കുകയും മുകളിൽ നിന്ന് (റൂഫ് പോലെ) നേരിട്ട് അടിത്തറയിലേക്ക് ഭാരം താങ്ങുകയും ചെയ്യുന്നു.
 
  • മെറ്റീരിയലുകൾ: സ്റ്റീൽ, ബലപ്പെടുത്തിയ കോൺക്രീറ്റ് അല്ലെങ്കിൽ തടി തുടങ്ങിയ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് സാധാരണയായി ഇത് നിർമ്മിക്കുന്നത്

 

4. താങ്ങുകൾ

  • അവ എന്തൊക്കെയാണ്: വശങ്ങളിൽ നിന്നുള്ള ശക്തമായ മർദ്ദത്തെ താങ്ങാനും, കെട്ടിടത്തെ ബലപ്പെടുത്താനും സുസ്ഥിരമാക്കാനും സഹായിക്കുന്ന പിൻബലം നൽകുന്ന ഘടകങ്ങൾ
 
  • അവ പ്രവർത്തിക്കുന്ന വിധം: കോണാകൃതിയിൽ സ്ഥാപിക്കുന്ന താങ്ങുകൾ കെട്ടിടം കുലുങ്ങുകയോ പൊളിഞ്ഞുവീഴുകയോ ചെയ്യുന്നത് തടയാൻ സഹായിക്കുന്നു, പ്രത്യേകിച്ച് കാറ്റോ ഭൂകമ്പമോ ഉണ്ടാകുന്ന സമയത്ത്
 
  • മെറ്റീരിയലുകൾ: ലോഹം, മരത്തടി, അല്ലെങ്കിൽ മറ്റ് ശക്തമായ മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിക്കാം

 

5. ട്രസ്സുകൾ

  • അവ എന്തൊക്കെയാണ്: മേൽക്കൂര നിർമ്മിക്കുമ്പോൾ, മേൽക്കൂരയുടെ ഭാരം താങ്ങുന്നത് സാധാരണയായി ട്രസ്സുകളാണ്.
 
  • അവ പ്രവർത്തിക്കുന്ന വിധം: മേൽക്കൂരയെ ഉയർത്തിനിർത്തി, ഭാരം താങ്ങുന്ന ചുവരുകളിലേക്ക് അതിന്റെ ഭാരം തുല്യമായി വിന്യസിക്കുന്നതിനാണ് ട്രസ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
 
  • മെറ്റീരിയലുകൾ: സാധാരണയായി മരംകൊണ്ടോ സ്റ്റീൽകൊണ്ടോ നിർമ്മിക്കുന്ന ഇവ, ശക്തിക്കായി ത്രികോണാകൃതിയിൽ സ്ഥാപിക്കുന്നു.

ഭാരം താങ്ങുന്ന സ്ട്രക്ചറുകളുടെ പ്രയോജനങ്ങൾ

ഭാരം താങ്ങുന്ന സ്ട്രക്ചറുകളുടെ ഘടകങ്ങളെക്കുറിച്ചും, സ്ഥിരതയ്ക്കും ഈടുനിൽപ്പിനും അവ എങ്ങനെ ഉപകരിക്കുന്നുവെന്നും നമ്മൾ ഇപ്പോൾ മനസ്സിലാക്കി, ഇനി അവയുടെ പ്രയോജനങ്ങളും കാര്യക്ഷമതയും പരിശോധിക്കാം.

 

1. ഭാരം നേരിട്ട് കൈമാറുന്നു

മേൽക്കൂരയിൽ നിന്നും മുകളിലത്തെ നിലകളിൽ നിന്നുമുള്ള ഭാരം നേരെ താഴേക്ക് പോകുന്നതിനാൽ ഈ കെട്ടിടങ്ങൾ ശക്തവും സ്ഥിരതയുള്ളതുമാണ്. ഇത് ഒരു നേർരേഖയിൽ ബ്ലോക്കുകൾ അടുക്കിവെക്കുന്നത് പോലെയാണ്, ഓരോ ബ്ലോക്കും അതിന് തൊട്ടുമുകളിലുള്ളവയെ താങ്ങുന്നു.

 

2. ചെറിയ കെട്ടിടങ്ങൾക്ക് ചെലവ് കുറയും

വീടുകൾ അല്ലെങ്കിൽ രണ്ട് നില കെട്ടിടങ്ങൾ പോലുള്ള ചെറിയ കെട്ടിടങ്ങൾക്ക്, ഭാരം താങ്ങുന്ന ചുവരുകൾ ഉപയോഗിക്കുന്നത് ചെലവ് കുറയ്ക്കും. താങ്ങിനിർത്താൻ കൂടുതൽ സ്റ്റീലിന്റെയോ കോൺക്രീറ്റ് ബീമുകളുടെയോ ആവശ്യമില്ലാതെ, കെട്ടിടം ഉയർത്തിനിർത്തുന്നതിൽ നല്ലൊരു പങ്കും ഈ സ്ട്രക്ചറുകൾതന്നെ വഹിക്കുന്നു.

 

3. വിവിധ ധർമ്മങ്ങൾ നിറവേറ്റുന്ന ചുവരുകൾ

ഭാരം താങ്ങുന്ന ഒരു സ്ട്രക്ചറിൽ വരുന്ന ചുവരുകൾ കെട്ടിടത്തെ പിടിച്ചുനിർത്തുന്നതിനേക്കാൾ കൂടുതൽ ചെയ്യുന്നു. സ്ഥലം മുറികളായി വിഭജിക്കാനും ശബ്ദത്തെ പ്രതിരോധിക്കാനും അകത്തും പുറത്തും ചൂട് നിലനിർത്താനും അവ സഹായിക്കുന്നു, ഇതെല്ലാം അവയുടെ പ്രധാന ധർമ്മങ്ങൾക്ക് പുറമെയുള്ള ബോണസുകളാണ്.

 

4. വ്യാപകമായി ലഭ്യമായ മെറ്റീരിയലുകൾ

ഇഷ്ടികകളും കോൺക്രീറ്റ് ബ്ലോക്കുകളും പോലുള്ള, ഇത്തരത്തിലുള്ള സട്രക്ചറുകൾക്ക് ഉപയോഗിക്കുന്ന മെറ്റീരിയലുകൾ സാധാരണയായി കണ്ടെത്താൻ എളുപ്പമാണ്. ഈ ലഭ്യത പ്രത്യേക മെറ്റീരിയലുകൾ ഉറവിടമാക്കാതെ വിവിധ സ്ഥലങ്ങളിൽ പ്രോജക്ടുകൾ ആരംഭിക്കാനും പൂർത്തിയാക്കാനും എളുപ്പമാക്കും.

 

5. താപ പിണ്ഡം വർദ്ധിപ്പിക്കുന്നു

കല്ല് അല്ലെങ്കിൽ ഇഷ്ടിക പോലുള്ള ഭാരമേറിയ വസ്തുക്കൾക്ക് ചൂട് ആഗിരണം ചെയ്യാനും സംഭരിക്കാനും കഴിയും, ഇത് കെട്ടിടത്തിനുള്ളിലെ ചൂട് നിയന്ത്രിക്കാൻ സഹായിക്കുന്നു. പകൽ സമയത്ത്, അവ ഉള്ളിലേക്ക് ചൂട് വലിച്ചെടുക്കുന്നു, രാത്രിയിൽ ഈ ചൂട് പുറത്തുവിടുന്നു, ഇത് സ്ഥലം ചൂടുള്ളതാക്കാൻ സഹായിക്കുന്നു.

 

6. അഗ്നിയെയും ശബ്ദത്തെയും പ്രതിരോധിക്കുന്നു

ഭാരം താങ്ങുന്ന ചുവരുകളിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ സ്വാഭാവികമായും തീയെ പ്രതിരോധിക്കുന്നവയാണ്, ഒരു തീപിടിത്തമുണ്ടായാൽ ഇത് കെട്ടിടത്തിന് സുരക്ഷ നൽകുന്നു. ശബ്ദത്തെ പ്രതിരോധിക്കാനും, പുറത്ത് ശബ്ദമുള്ളപ്പോഴും അകത്ത് അത് അധികം അനുഭവപ്പെടാതിരിക്കാനും അവ സഹായിക്കുന്നു.

 

7. താങ്ങാൻ പറ്റുന്ന തിരഞ്ഞെടുപ്പ്

ചില ആധുനിക നിർമ്മാണ മെറ്റീരിയലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കല്ല്, ഇഷ്ടിക പോലുള്ള, ഭാരം താങ്ങുന്ന സ്ട്രക്ചറുകളിൽ ഉപയോഗിക്കുന്ന പല വസ്തുക്കളും പ്രകൃതിദത്തവും കൂടുതൽ പരിസ്ഥിതി സൗഹൃദവുമാണ്. അതുകൊണ്ട് ചില സാഹചര്യങ്ങളിൽ ഭാരം താങ്ങുന്ന സ്ട്രക്ചറുകൾ, താങ്ങാൻ പറ്റുന്ന ഒരു മെച്ചപ്പെട്ട തിരഞ്ഞെടുപ്പായിരിക്കും.


ഭാരം താങ്ങുന്ന സ്ട്രക്ചറുകളുടെ പോരായ്മകൾ

ഭാരം താങ്ങുന്ന സ്ട്രക്ചറുകളുടെ പ്രയോജനങ്ങളും അവിഭാജ്യ ഘടകങ്ങളും മനസ്സിലാക്കിയ സ്ഥിതിക്ക്, സാധ്യതയുള്ള അതിന്റെ പോരായ്മകളും കണക്കിലെടുക്കേണ്ടത് അതുപോലെ പ്രധാനമാണ്.

 

1. പരിമിതമായ ഉയരം

ഭാരം താങ്ങുന്ന സ്ട്രക്ചറുകൾ ഉയരമുള്ള കെട്ടിടങ്ങൾക്ക് അനുയോജ്യമല്ല, സാധാരണയായി അവയുടെ ഉപയോഗം പരമാവധി രണ്ടോ മൂന്നോ നിലകളുള്ള കെട്ടിടങ്ങൾക്കായി പരിമിതപ്പെടുത്തുന്നു. ചുവരുകൾ കണക്കിലധികം കനമുള്ളതും ഉയർന്ന കെട്ടിടങ്ങളെ താങ്ങിനിർത്താൻ അപ്രായോഗികവുമാണ്, അതാണ് അതിന്റെ പരിമിതി.

 

2. സമയം കവർന്നെടുക്കുന്ന നിർമ്മാണം

ഭാരം താങ്ങുന്ന സ്ട്രക്ചറുകൾ നിർമ്മിക്കാൻ പലപ്പോഴും കൂടുതൽ സമയമെടുക്കും. നിർമ്മാണം മേസ്തിരിപ്പണികളെ വളരെയധികം ആശ്രയിക്കുന്നതിനാലാണ് ഇത്, ഇതിന് ഓരോ ഇഷ്ടികയും അല്ലെങ്കിൽ ബ്ലോക്കും ശ്രദ്ധാപൂർവ്വം വെക്കണം, ഒപ്പം മെറ്റീരിയൽ സെറ്റ് ചെയ്യുന്നതിനും വേണ്ടത്ര ശക്തി കൈവരിക്കുന്നതിനും കൂടുതൽ സമയവും ആവശ്യമാണ്.

 

3. വഴക്കത്തിന്റെ അഭാവം

ഭാരം താങ്ങുന്ന ഒരു സ്ട്രക്ചർ ഒരിക്കൽ നിർമ്മിച്ചുകഴിഞ്ഞാൽ, അത് നീക്കുന്നതും നീക്കം ചെയ്യുന്നതും ഏറെക്കുറെ അസാധ്യമാണ്, കാരണം കെട്ടിടത്തിന്റെ സ്ഥിരത ആ സ്ട്രക്ചറിനെ ആശ്രയിച്ചിരിക്കുന്നു. ഇത് കെട്ടിടത്തിന്റെ ലേഔട്ട് പുതുക്കാനോ മാറ്റം വരുത്തുന്നതോ ബുദ്ധിമുട്ടാക്കും.

 

4. വർദ്ധിച്ച ഭാരം

ഈ കെട്ടിടത്തിന്റെ ചുവരുകൾ ഭാരമേറിയ വസ്തുക്കൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് കെട്ടിടത്തിന്റെ മൊത്തത്തിലുള്ള ഭാരം കൂട്ടുന്നു. ഈ അധിക ഭാരം താങ്ങുന്നതിന്, ഭാരം താങ്ങുന്ന സ്ട്രക്ചറുകൾക്ക് കൂടുതൽ ശക്തിവും മിക്കപ്പോഴും ചെലവേറിയതുമായ അടിത്തറ ആവശ്യമായി വരും.

 

5. നിലവാരം കുറഞ്ഞ ഇൻസുലേഷൻ

കെട്ടിയെടുത്ത ചുവരുകൾ (ഇഷ്ടികകളോ കോൺക്രീറ്റ് ബ്ലോക്കുകളോ ഉപയോഗിച്ച് നിർമ്മിച്ചത്) ഭാരം താങ്ങാൻ മികച്ചതാണെങ്കിലും, കാലാവസ്ഥ, താപനിലയിലെ വ്യതിയാനങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിൽ അവ അത്ര മികച്ചതല്ല. ഇത് ചൂടാക്കുന്നതിനും തണുപ്പിക്കുന്നതിനും ഉള്ള ഇന്ധനച്ചെലവ് കൂട്ടും.



 

നിങ്ങളുടെ വീടിന്റെ നവീകരണത്തെക്കുറിച്ചോ അറ്റകുറ്റപ്പണികളെക്കുറിച്ചോ വിവേകത്തോടെ തീരുമാനങ്ങൾ എടുക്കുന്നതിന്, വീടിന്റെ ഭാരം താങ്ങുന്ന സ്ട്രക്ചറുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഓർക്കുക, ഈ ചുവരുകൾ ജോലി ചെയ്യുന്ന കുതിരകളാണ്, നിശ്ശബ്ദമായി എല്ലാം താങ്ങിപ്പിടിക്കുന്നു. ഒരു പ്രത്യേക ചുവരിനെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, അപ്രതീക്ഷിത പ്രശ്നങ്ങൾ ഒഴിവാക്കാൻ ഒരു പ്രൊഫഷണലുമായി കൂടിയാലോചിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്.




അനുബന്ധ ലേഖനങ്ങൾ



ശുപാർശ ചെയ്യുന്ന വീഡിയോകൾ





വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....