വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



നിർമ്മാണത്തിലെ വ്യത്യസ്ത തരം കമാനങ്ങളെക്കുറിച്ചുള്ള ഒരു ഗൈഡ്

ഞങ്ങളുടെ വളച്ചുകെട്ടില്ലാത്ത ഈ ഗൈഡ് ഉപയോഗിച്ച് നിർമ്മാണത്തിലുള്ള കമാനങ്ങളുടെ വൈവിധ്യമാർന്ന ലോകത്തേക്ക് കടന്നുചെല്ലുക. അടിസ്ഥാനകാര്യങ്ങൾ മുതൽ സങ്കീർണ്ണമായ വിശദാംശങ്ങൾ വരെയുള്ള, ഇന്ന് വാസ്തുവിദ്യയെ രൂപപ്പെടുത്തുന്ന വിവിധ തരം കമാനങ്ങൾ കണ്ടെത്തുക.

Share:


പ്രധാന കണ്ടെത്തലുകൾ

 

  • ഭാരം കാര്യക്ഷമമായി വിന്യസിക്കുന്ന വളഞ്ഞ സട്രക്ചറുകളാണ് കമാനങ്ങൾ. പാലങ്ങളിലും വാതിലുകളിലും ജനലുകളിലും ഇവ സാധാരണയായി ഉപയോഗിക്കുന്നു.
 
  • വൃത്താകൃതിയിലുള്ള കമാനം അല്ലെങ്കിൽ റോമൻ കമാനം അർദ്ധവൃത്താകൃതിയിലുള്ളതും ശക്തിക്കും ഈടുനിൽപ്പിനും പേരുകേട്ടതുമാണ്, ഇത് പുരാതന ജലപാത്തികളിലും പാലങ്ങളിലും സാധാരണയായി കാണപ്പെടുന്നു.
 
  • ഗോത്തിക് വാസ്തുവിദ്യയിൽ പ്രമുഖമായ കൂർത്ത കമാനങ്ങൾ ഭാരം കാര്യക്ഷമമായി വിന്യസിക്കുന്നതിനാൽ ഉയരമുള്ള ഘടനകൾക്കും വലിയ ജാലകങ്ങൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്.
 
  • വിഭജിത കമാനങ്ങൾക്ക് വളവ് കുറവാണ്, ഇത് പാലങ്ങൾക്കും ഉയര പരിമിതികളുള്ള ചെറിയ കെട്ടിടങ്ങൾക്കും അനുയോജ്യമാണ്.
 
  • അർദ്ധവൃത്തത്തിനപ്പുറത്തേക്ക് നീണ്ടുകിടക്കുന്ന കുതിരലാടാകൃതിയിലുള്ള കമാനങ്ങൾ, ഇസ്ലാമിക വാസ്തുവിദ്യയിൽ അവയുടെ അനുപമ അലങ്കാര ഭംഗിക്കായി മിക്കപ്പോഴും ഉപയോഗിക്കുന്നു.
 
  • മനോഹാരിതയ്ക്കും ഭാരം വഹിക്കാനുള്ള കഴിവിനും പേരുകേട്ട ഗോഥിക് വാസ്തുവിദ്യയിൽ ജനപ്രിയമായ, ഇരട്ട വളവുള്ള S ആകൃതിയാണ് ഒഗീ കമാനങ്ങളുടെ സവിശേഷത. 


നിർമ്മാണത്തിലെ വ്യത്യസ്ത തരം കമാനങ്ങൾ

കമാനങ്ങൾ വാസ്തുവിദ്യയുടെ അവിഭാജ്യ ഘടകമാണ്, ഇത് ദൃഢവും കാഴ്ചയ്ക്ക് മനോഹരവുമാണ്. വ്യത്യസ്ത തരം കമാനങ്ങളെക്കുറിച്ച് മനസിലാക്കുന്നത് അവയുടെ വൈവിധ്യത്തെ വിലമതിക്കുന്നതിൽ മുഖ്യ ഘടകമാണ്. ക്ലാസിക് റോമൻ കമാനം മുതൽ ആധുനിക പാരബോളിക് കമാനം വരെ, ഓരോ തരവും പ്രത്യേകമായ നിർമ്മാണ ആവശ്യങ്ങൾ നിറവേറ്റുന്നു. നമുക്ക് ഈ വാസ്തുവിദ്യാ വിസ്മയത്തിലേക്ക് കടന്നുചെല്ലാം.

 

Epoxy Grout v/s Cement Grout | UltraTech Cement

ഒരു കമാനം എന്താണ്?

നിർമ്മാണത്തിൽ സാധാരണയായി കാണാറുള്ള ഒരു വളഞ്ഞ ഘടനയാണ് കമാനം, അതിന്റെ ശക്തിക്കും സ്ഥിരതയ്ക്കും ഇത് പേരുകേട്ടതാണ്. വീതിയിൽ തുറന്നിരിക്കുന്ന ഒരു വളഞ്ഞ ആകൃതിയാണ് ഇതിനുള്ളത്, ഭാരം കാര്യക്ഷമമായി പുനർവിന്യസിച്ചുകൊണ്ട് അതിന് മുകളിൽ വരുന്ന ഭാരം താങ്ങിനിർത്തുന്നു. പുരാതന റോമൻ നീർച്ചാലുകൾ മുതൽ ആധുനിക കാലത്തെ പാലങ്ങളും കെട്ടിടങ്ങളും വരെയുള്ള വിവിധ വാസ്തുവിദ്യാ വിസ്മയങ്ങളിൽ, കമാനങ്ങൾ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. ഘടനാപരമായ കെട്ടുറപ്പ് ഉറപ്പാക്കിക്കൊണ്ട് കാഴ്ചയിൽ ശ്രദ്ധേയമായ ഡിസൈനുകൾക്ക് രൂപംനൽകാൻ അവയുടെ വൈവിധ്യം വാസ്തുശില്പികളെ അനുവദിക്കുന്നു. നിർമ്മാണ പദ്ധതികളിൽ അവയുടെ വ്യത്യസ്ത തരങ്ങളെയും അവയുടെ പങ്കിനെയും വിലമതിക്കാൻ കമാനങ്ങളുടെ അടിസ്ഥാന തത്ത്വങ്ങൾ മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

 

 

വാസ്തുവിദ്യയിലെ വിവിധ തരം കമാനങ്ങൾ

കെട്ടിടത്തെയും രൂപകൽപ്പനയെയും കുറിച്ച് ചർച്ച ചെയ്യുമ്പോൾ, ഏത് തരം കമാനങ്ങൾ ഉപയോഗിക്കുന്നുവെന്നത് ഒരു നിർമ്മാണത്തിന്റെ കാഴ്ചയ്ക്കുള്ള ഭംഗിയെയും അതിന്റെ കെട്ടുറപ്പിനെയും ഗണ്യമായി ബാധിക്കും. നൂറ്റാണ്ടുകളായി, വ്യത്യസ്ത കമാനങ്ങൾ രൂപകൽപ്പന ചെയ്യുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്, ഓരോന്നിനും വ്യത്യസ്ത ഉദ്ദേശ്യങ്ങളാണുള്ളത്. എത്രത്തോളം ഭാരം താങ്ങുന്നു എന്നത് മുതൽ സ്ഥലം മോടിപിടിപ്പിക്കുന്നതു വരെയുള്ള കാര്യങ്ങളിൽ, വാസ്തുവിദ്യയിലെ വ്യത്യസ്ത തരം കമാനങ്ങൾ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. നിർമ്മാണത്തിലെ വിവിധ തരം കമാനങ്ങളെക്കുറിച്ച് നമുക്ക് നോക്കാം, വാസ്തുവിദ്യാ ഘടകങ്ങളുടെ ഭംഗിയിലും പ്രവർത്തനത്തിലും താൽപ്പര്യമുള്ള എല്ലാവർക്കും അവ എളുപ്പം മനസിലാക്കാം.

 

1. വൃത്താകാരമായ കമാനം

റോമൻ കമാനം എന്നറിയപ്പെടുന്ന വൃത്താകൃതിയിലുള്ള കമാനം വാസ്തുവിദ്യയിലെ ഏറ്റവും അംഗീകൃത കമാനങ്ങളിലൊന്നാണ്. അതിന്റെ അർദ്ധവൃത്താകൃതി നൂറ്റാണ്ടുകളായി നിർമ്മാണത്തിലെ ഒരു പ്രധാന ഘടകമാണ്, അതിന്റെ ശക്തവും സുസ്ഥിരവുമായ ഘടനയ്ക്ക് പേരുകേട്ടതാണ്. പഴയ നീർച്ചാലുകളിലും പാലങ്ങളിലും ഈ കമാനം നിങ്ങൾക്ക് കാണാം, അവയുടെ കെട്ടുറപ്പിന്റെയും കാലത്തെ വെല്ലുന്ന മനോഹാരിതയുടെയും തെളിവാണ് ഇത്.

 

2. കൂർത്ത കമാനം

 



ഗോത്തിക് വാസ്തുവിദ്യയിലെ നിർണായക ഘടകങ്ങളാണ് കൂർത്ത കമാനങ്ങൾ, അവയുടെ കൂർത്ത മുന കൊണ്ട് പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. ഇത്തരത്തിലുള്ള കമാനം ഭദ്രാസനപ്പള്ളികളുടെയും അരമനകളുടെയും പുറംമോടി കൂട്ടുന്നു, മുമ്പ് അസാധ്യമായിരുന്ന, ഉയർന്ന ചുവരുകളും വലുപ്പം കൂടിയ ജാലകങ്ങളും നിർമ്മിക്കാൻ ഇത് നിർമ്മാതാക്കളെ പ്രാപ്തമാക്കുന്നു. കൂർത്ത കമാനം, ഭാരം കൂടുതൽ കാര്യക്ഷമമായി വിന്യസിക്കുന്നു, ഇത് വലിയ കെട്ടിടങ്ങൾക്കുള്ള ഒരു മികച്ച തിരഞ്ഞെടുപ്പാണ്.

 

3. വിഭജിത കമാനം



വിഭജിത കമാനം ഒരു വൃത്താകൃതിയിലുള്ള കമാനത്തിന് സമാനമാണ്, പക്ഷേ ഇതിന് വളവ് കുറവാണ്. പാലങ്ങളിലും ചെറിയ കെട്ടിടങ്ങളിലും കാണാൻ കഴിയുന്ന വൈവിധ്യമാർന്ന തരം കമാനമാണിത്. ഈ തരം കമാനത്തിന് ലംബമായ സ്ഥലം കുറച്ച് മതി, ഇത് വീടുകളിലും ഉയര പരിമിതിയുള്ള മറ്റ് ഒതുങ്ങിയ പ്രദേശങ്ങളിലും വ്യത്യസ്ത തരം കമാനങ്ങൾ പണിയാൻ അനുയോജ്യമാണ്.

 

4. കുതിരലാടാകൃതിയിലുള്ള കമാനം

 



അർദ്ധവൃത്തത്തിനപ്പുറത്തേക്ക് നീണ്ടുകിടക്കുന്ന അനുപമമായ, കൂടുതൽ വളവുള്ള കുതിരലാടാകൃതിയിലുള്ള കമാനം ഇസ്ലാമിക വാസ്തുവിദ്യയിൽ വളരെ പ്രധാനമാണ്. വാസ്തുവിദ്യാ ചരിത്രത്തിൽ അതിന്റെ പ്രാധാന്യം അടയാളപ്പെടുത്തിക്കൊണ്ട്, ഇത് കെട്ടിടങ്ങളുടെയും മുസ്ലീംപള്ളികളുടെയും അലങ്കാരപരവും സാംസ്കാരികവുമായ സവിശേഷതകൾ വർദ്ധിപ്പിക്കുന്നു. കാഴ്ചയ്ക്കുള്ള ഭംഗി അതിന്റെ ഘടനാപരമായ കാര്യക്ഷമതയ്ക്ക് പൂരകമാണ്, ഇത് മിക്കപ്പോഴും വാതിലുകൾക്കും ജാലകങ്ങൾക്കും ഉപയോഗിക്കുന്നു.

 

5. ഒഗീ കമാനം

 



ഒരു ഒഗീ കമാനത്തിന് ഇരട്ട വളവുള്ള ആകൃതിയാണ്, അതിൽ ഓരോ വശവും ഒരു മിറർ ഇമേജാണ്, ഇത് S-ആകൃതിയിൽ ആയിരിക്കും. ഈ അഴകും സങ്കീർണ്ണതയും ഇംഗ്ലീഷ് ഗോഥിക്, ഗോഥിക് റിവൈവൽ എന്നീ വാസ്തുവിദ്യയിൽ ഇതിനെ ജനപ്രിയമാക്കി. അതിന്റെ മനോഹരമായ രൂപത്തിലുപരി, ഒഗീ കമാനം ഭാരം കാര്യക്ഷമമായി താങ്ങാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു, രൂപഭംഗിയിലും പ്രവർത്തനക്ഷമതയിലും അത് പ്രകടമാണ്.

 

6. റിലീവിംഗ് കമാനം

നിർമ്മാണത്തിൽ അവശ്യവും, എന്നാൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ കമാനമാണ് റിലീവിംഗ് കമാനം. താഴത്തെ കമാനത്തിലോ ലിന്റലിലോ ഭാരം കുറയ്ക്കാൻ പ്രാഥമികമായി ഉപയോഗിക്കുന്നു, റിലീവിംഗ് കമാനങ്ങൾ ഒരു ബുദ്ധിപരമായ എഞ്ചിനീയറിംഗ് പരിഹാരമാണ്. അടുത്തുള്ള ചുവരുകളിലേക്ക് ലോഡ് വിന്യസിച്ചുകൊണ്ട് കെട്ടിടത്തിന്റെ ഗുരുത്വം കൈകാര്യം ചെയ്യാൻ സഹായിക്കുന്നു, പ്രത്യേകിച്ച് പുരാതനവും ചരിത്രപരവുമായ കെട്ടിടങ്ങളിൽ. ഈ വൈവിധ്യം വീടുകളിലെയും മറ്റ് കെട്ടിടങ്ങളിലെയും വിവിധ തരം കമാനങ്ങളിൽ കണ്ടുവരുന്ന ഒരു നല്ല തിരഞ്ഞെടുപ്പാണ്, ഇത് ദീർഘമായ ഈടുനിൽപ്പും സ്ഥിരതയും ഉറപ്പാക്കുന്നു.

 

7. ത്രികോണാകൃതിയിലുള്ള കമാനം

ത്രികോണാകൃതിയിലുള്ള കമാനം അതിന്റെ നേർരേഖകളും മുനയുള്ള കോണീയ ആകൃതിയും കാരണം വേറിട്ടുനിൽക്കുന്നു, ഇത് സാധാരണ കമാനങ്ങളുമായ ബന്ധപ്പെട്ട വളവുകളിൽനിന്ന് അകന്നുപോകുന്നു. ഇത്തരത്തിലുള്ള കമാനം ഏറ്റവും പഴയ രൂപങ്ങളിൽ ഒന്നാണ്, ഇത് പുരാതന മെസൊപ്പൊട്ടേമിയൻ സംസ്കാരങ്ങളിൽ ഉപയോഗിച്ചിരുന്നതായി തെളിവുണ്ട്. അതിന്റെ ലളിതവും ജ്യാമിതീയവുമായ രൂപം ഒരു വേറിട്ട ദൃശ്യഭംഗിയും ശക്തമായ പിൻബലവും നൽകുന്നു, ഇത് പുരാതനവും ആധുനികവുമായ വാസ്തുവിദ്യാ ഡിസൈനുകൾക്ക് അനുയോജ്യമാണ്. ത്രികോണാകൃതിയിലുള്ള കമാനങ്ങൾ ലളിതമായ രൂപത്തിലുള്ളവയാണ്, അവയുടെ തെളിവുള്ള രേഖകളും വളച്ചുകെട്ടില്ലാത്ത നിർമ്മാണ പ്രക്രിയയും കാരണം സമകാലിക വാസ്തുവിദ്യയിൽ മിക്കപ്പോഴും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

 

നിർമ്മാണത്തിൽ വ്യത്യസ്ത തരം കമാനങ്ങളെ എങ്ങനെയാണ് തരംതിരിക്കുന്നത്?

നിർമ്മാണത്തിൽ കമാനങ്ങളെ തരംതിരിക്കുമ്പോൾ, നിരവധി ഘടകങ്ങൾ കണക്കിലെടുക്കുന്നു. പ്രധാന തരംതിരിവുകൾ നോക്കാം:

 

1. ആകൃതിയുടെ അടിസ്ഥാനത്തിലുള്ള തരംതിരിവ്

കമാനങ്ങളെ അവയുടെ ആകൃതികളെ അടിസ്ഥാനമാക്കി തരംതിരിക്കുന്നു, ഇത് അവയുടെ ഘടനാപരമായ ഗുണങ്ങളും ദൃശ്യഭംഗിയും നിർണ്ണയിക്കുന്നു. സാധാരണ ആകൃതികളിൽ അർദ്ധവൃത്താകൃതിയിൽ വളഞ്ഞിരിക്കുന്ന ക്ലാസിക് റോമൻ കമാനം, അഗ്രത്തിൽ മുനയുള്ള കൂർത്ത ഗോഥിക് കമാനം എന്നിവ ഉൾപ്പെടുന്നു. മറ്റ് ആകൃതികളിൽ, പരസ്പരം ബന്ധിപ്പിച്ച അർദ്ധവൃത്തങ്ങളുടെ ഒരു ശ്രേണിയോട് സാമ്യമുള്ള ബാരൽ കമാനം, പരാബോളയോട് സാമ്യമുള്ള വളഞ്ഞ ആകൃതിയിലുള്ള പരാബോളിക് കമാനം എന്നിവ ഉൾപ്പെടുന്നു. ഓരോ ആകൃതിയും നിർമ്മാണത്തിൽ നിർദ്ദിഷ്ട ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നു, സൗന്ദര്യവാസനയുടെയും പ്രവർത്തനക്ഷമതയുടെയും സന്തുലിതാവസ്ഥ പാലിക്കുന്നു.

 

2. നിർമ്മാണ സാമഗ്രികൾ

കമാനങ്ങളെ തരംതിരിക്കുന്ന മറ്റൊരു മാർഗ്ഗം അവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന നിർമ്മാണ സാമഗ്രികളെ അടിസ്ഥാനമാക്കിയാണ്. കല്ല്, ഇഷ്ടിക, കോൺക്രീറ്റ് തുടങ്ങിയ പരമ്പരാഗത വസ്തുക്കൾ സാധാരണയായി ഈടുനിൽപ്പിനും ശക്തിക്കും ഉപയോഗിക്കുന്നു. ആധുനിക കമാനങ്ങളിൽ കൂടുതലായ സ്ഥിരതയ്ക്കും വഴക്കത്തിനും സ്റ്റീൽ അല്ലെങ്കിൽ ബലപ്പെടുത്തിയ കോൺക്രീറ്റ് ഉപയോഗിക്കാം. നിർമ്മാണ വസ്തുക്കൾ ഏത് തിരഞ്ഞെടുക്കുമെന്നത് ബജറ്റ്, വാസ്തുവിദ്യാ ഡിസൈൻ, പാരിസ്ഥിതിക പരിഗണനകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

 

3. കരകൗശലവൈദഗ്ധ്യത്തിന്റെ തരം

കമാനങ്ങളെ തരംതിരിക്കുന്നതിൽ നിർമ്മാണ രീതിയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. സമർത്ഥരായ കരകൗശല വിദഗ്ധർ സൂക്ഷ്മതയോടെ നിർമ്മിച്ച കരകൗശല കമാനങ്ങൾ, അവയുടെ ദൃശ്യഭംഗി വർദ്ധിപ്പിക്കുന്ന വിശദാംശങ്ങളുടെയും കരകൗശലത്തിന്റെയും ഒരു ലെവൽ വാഗ്ദാനം ചെയ്യുന്നു. നൂതന നിർമ്മാണ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന യന്ത്രനിർമ്മിത കമാനങ്ങൾ കാര്യക്ഷമതയ്ക്കും സൂക്ഷ്മതയ്ക്കും മുൻഗണന നൽകുന്നു. രണ്ട് തരം കരകൗശലവൈദഗ്ധ്യത്തിനും അതിന്റേതായ ഗുണങ്ങളുണ്ട്, അവ പദ്ധതികളുടെ ആവശ്യകതകളെയും ബജറ്റ് പരിമിതികളെയും അടിസ്ഥാനമാക്കി തിരഞ്ഞെടുക്കുന്നു.

 

4. കേന്ദ്രബിന്ദുക്കളുടെ എണ്ണം

കമാനങ്ങളെ അവയുടെ കേന്ദ്രബിന്ദുക്കളുടെ എണ്ണത്തെ അടിസ്ഥാനമാക്കി തരംതിരിക്കാം. ക്ലാസിക് റോമൻ കമാനം പോലെ, ഏക-കേന്ദ്ര കമാനങ്ങൾക്ക് വളവ് ഉത്ഭവിക്കുന്ന ഒരു കേന്ദ്ര ബിന്ദുവുണ്ട്. അണ്ഡാകൃതിയിലുള്ള കമാനം പോലെ, ദ്വികേന്ദ്ര കമാനങ്ങൾക്ക് രണ്ട് കേന്ദ്രബിന്ദുക്കളുണ്ട്, ഇത് പരന്നുവളഞ്ഞ ഒരു വിശാലമായ ഓപ്പണിംഗ് സൃഷ്ടിക്കുന്നു ഒഗീ കമാനം പോലുള്ള ബഹു-കേന്ദ്ര കമാനങ്ങൾക്ക് ഒന്നിലധികം കേന്ദ്രബിന്ദുക്കളാൽ രൂപം കൊള്ളുന്ന കൂടുതൽ സങ്കീർണ്ണമായ വളവുകൾ ഉണ്ട്. കേന്ദ്രബിന്ദുക്കളുടെ എണ്ണം കമാനത്തിന്റെ മൊത്തത്തിലുള്ള ആകൃതിയെയും ഘടനാപരമായ സ്ഥിരതയെയും സ്വാധീനിക്കുന്നു.




 

നിർമ്മിക്കുമ്പോൾ, അനുയോജ്യമായ കമാനങ്ങൾ തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. നിർമ്മാണത്തിൽ വിവിധ തരം കമാനങ്ങളുണ്ട്, ഓരോന്നിനും അതിന്റേതായ ഗുണങ്ങളുണ്ട്. കരുത്തുറ്റ പുരാതന റോമൻ കമാനം മുതൽ നയനമനോഹരമായ ഗോഥിക് കമാനം വരെ, വ്യത്യസ്ത തരം കമാനങ്ങൾ വാസ്തുവിദ്യയിൽ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നു. വീട്ടുടമസ്ഥരെ സംബന്ധിച്ചിടത്തോളം, വീടുകളിലെ വ്യത്യസ്ത തരം കമാനങ്ങളെക്കുറിച്ച് അറിയുന്നത് രൂപകൽപ്പനയിലും പ്രവർത്തനത്തിലും വലിയ വ്യത്യാസമുണ്ടാക്കും. ചുരുക്കത്തിൽ, വാസ്തുവിദ്യയിലെ കമാനങ്ങളിൽനിന്ന് ഏത് തരം തിരഞ്ഞെടുക്കുന്നുവെന്നത് നിസ്സാരമായി കാണരുത്. ഇത് സട്രക്ചറിന്റെ കെട്ടുറപ്പിനും മനോഹാരിതയ്ക്കും അടിസ്ഥാനമാണ്. ദീർഘകാലം നിലനിൽക്കുന്നതും കാഴ്ചയ്ക്ക് ആകർഷകവുമായ ഫലങ്ങൾ ഉറപ്പാക്കുന്നതിന് നിർമ്മാണത്തിൽ ഏത് തരം കമാനങ്ങൾ തിരഞ്ഞെടുക്കുന്നു എന്നതിന് എപ്പോഴും ശ്രദ്ധ നൽകുക.




അനുബന്ധ ലേഖനങ്ങൾ



ശുപാർശ ചെയ്യുന്ന വീഡിയോകൾ





വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....