വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



ഇന്ത്യയിലെ വിവിധ തരം വീടുകളെക്കുറിച്ച് സമഗ്രമായി പരിശോധിക്കുന്നു

രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വ്യത്യസ്ത ഭൂമിശാസ്ത്ര പ്രകൃതിദൃശ്യങ്ങളും പ്രതിഫലിപ്പിക്കുന്ന ഇന്ത്യയിലെ വൈവിധ്യമാർന്ന വീടുകൾ കണ്ടെത്തുക.

Share:


പ്രധാന കണ്ടെത്തലുകൾ

 

  • പരമ്പരാഗതവും ആധുനികവുമായ വാസ്തുവിദ്യാ ശൈലികളുടെ ഒരു സങ്കരമാണ് ഇന്ത്യൻ ഭവനങ്ങൾ.
 
  • കുടിലുകൾ മുതൽ കൊട്ടാരങ്ങൾ വരെയുള്ള വിവിധ തരം വീടുകൾ രാജ്യത്തുടനീളമുള്ള സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നു.
 
  • മണ്ണ്, ഇഷ്ടിക, കോൺക്രീറ്റ് തുടങ്ങിയ നിർമ്മാണ വസ്തുക്കൾ തിരഞ്ഞെടുക്കുന്നത്, അതിന്റെ പ്രാദേശിക ലഭ്യതയും പാരിസ്ഥിതിക അനുയോജ്യതയും അടിസ്ഥാനമാക്കിയാണ്.
 
  • നഗരപ്രദേശങ്ങളുടെ സവിശേഷത ആധുനിക അപ്പാർട്ട്മെന്റുകളും വില്ലകളുമാണ്, അതേസമയം ഗ്രാമപ്രദേശങ്ങളിൽ മിക്കയിടങ്ങളിലും പരമ്പരാഗത കുടിലുകളും ഫാംഹൗസുകളും ആയിരിക്കും.
 
  • രാജസ്ഥാനിലെ പരമ്പരാഗത മാളികകൾ, ദക്ഷിണേന്ത്യയിലെ മുറ്റമുള്ള വീടുകൾ തുടങ്ങിയ വാസ്തുവിദ്യാ രൂപകൽപ്പനകളിൽ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നു.
 
  • പാരിസ്ഥിതിക ഘടകങ്ങൾ നിർമ്മാണത്തെ സ്വാധീനിക്കുന്നു, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ ചട്ടക്കൂടിൽ താങ്ങിനിർത്തിയിരിക്കുന്ന വീടുകളും, പരിസ്ഥിതി സൗഹൃദ ഡിസൈനുകളും അതിന് ഉദാഹരണമാണ്.
 
  • നിർമ്മാണ സാമഗ്രികളുടെ തിരഞ്ഞെടുപ്പ് ഈടുനിൽപ്പും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.


ഗ്രാമങ്ങളിലെ പരമ്പരാഗത മൺ കുടിലുകൾ മുതൽ തിരക്കേറിയ നഗരങ്ങളിലെ ആധുനിക അപ്പാർട്ട്മെന്റുകൾ വരെയുള്ള ഇന്ത്യൻ വീടുകൾ അവിടുത്തെ ആളുകളെപ്പോലെ തന്നെ വൈവിധ്യമാർന്നതാണ്. രാജ്യത്തിന്റെ വിവിധ ഭൂമിശാസ്ത്രപരമായ സവിശേഷതകളിൽ ഉടനീളം കാണപ്പെടുന്ന വ്യത്യസ്ത തരം വീടുകളിൽ രാജ്യത്തിന്റെ വൈവിധ്യം പ്രതിഫലിച്ച് കാണുന്നു. അതുല്യമായ സവിശേഷതകളും രൂപകൽപ്പനയെ സ്വാധീനിക്കുന്ന സാംസ്കാരികവും പാരിസ്ഥിതികവുമായ ഘടകങ്ങളും ഉയർത്തിക്കാട്ടുന്ന, ഇന്ത്യയിലെ വിവിധ തരം വീടുകളെക്കുറിച്ച് നമുക്ക് ആഴത്തിൽ പരിശോധിക്കാം.

 

 


ഇന്ത്യയിലെ 15 വ്യത്യസ്ത തരം വീടുകൾ

ഇന്ത്യയുടെ വാസ്തുവിദ്യാ ഭൂപ്രകൃതി അതിന്റെ സംസ്കാരവും ഭൂമിശാസ്ത്രവും പോലെതന്നെ വൈവിധ്യമാർന്നതാണ്. രാജ്യത്തുടനീളം കാണപ്പെടുന്ന 15 വ്യത്യസ്ത സ്റ്റൈലുകളിലുള്ള വീടുകളെക്കുറിച്ച് ഇവിടെ ഞങ്ങൾ ഗവേഷണം ചെയ്യുന്നു, ഓരോന്നും അതാത് പ്രദേശത്തിന്റെ സവിശേഷ പാരമ്പര്യങ്ങളെയും പരിസ്ഥിതിയെയും പ്രതിഫലിപ്പിക്കുന്നു.

 

1. കുടിലുകൾ



ഇന്ത്യയുടെ ഉൾനാടുകളിൽ കാണപ്പെടുന്ന ലളിതമായ വാസസ്ഥലങ്ങളാണ് കുടിലുകൾ. പ്രാദേശികമായി ലഭ്യമാകുന്ന മണ്ണ്, പുല്ല്, മുള തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചാണ് ഇവ സാധാരണയായി നിർമ്മിക്കുന്നത്. പ്രായോഗികതയും സാമ്പത്തിക ലാഭവും പോലുള്ള ഘടകങ്ങളാണ് കുടിലുകളുടെ രൂപകൽപ്പനയെ സ്വാധീനിക്കുന്നത്. ചൂടുള്ള വേനൽക്കാലത്ത് അകം തണുപ്പിക്കാനും ശൈത്യകാലത്ത് ചൂട് നിലനിർത്താനും കഴിയേണ്ടതിന് കട്ടിയുള്ള ചുവരുകളാണ് മിക്കപ്പോഴും ഈ വീടുകൾക്കായി നിർമ്മിക്കുന്നത്.

 

ഈ ചെറിയ ഇന്ത്യൻ വീടുകളുടെ പുല്ലുകൊണ്ടുള്ള മേൽക്കൂര ഫലപ്രദമായ ഇൻസുലേഷൻ നൽകുന്നു, പ്രാദേശിക സാധനസാമഗ്രികൾ ഉപയോഗിച്ച് എളുപ്പത്തിൽ നന്നാക്കാനും കഴിയും. ഗ്രാമീണ സമുദായങ്ങളുടെ പരമ്പരാഗതവും ഗുണകരവുമായ ജീവിത രീതികളെ പ്രതിനിധീകരിക്കുന്നതിനാൽ, സാംസ്കാരികമായി കുടിലുകൾ പ്രാധാന്യമർഹിക്കുന്നു.

 

2. അപ്പാർട്ട്മെന്റുകൾ



താമസത്തിനായി വ്യത്യസ്ത യൂണിറ്റുകളായി തിരിച്ചിരിക്കുന്ന ബഹുനില കെട്ടിടങ്ങളാണ് അപ്പാർട്ട്മെന്റുകൾ. പരിമിതമായ സ്ഥലത്ത് വർദ്ധിച്ചുവരുന്ന ജനസംഖ്യയെ ഉൾക്കൊള്ളിക്കേണ്ടതിനാൽ ഇന്ത്യയിലെ നഗര കേന്ദ്രങ്ങളിൽ അവ ഒരു സാധാരണ കാഴ്ചയാണ്. സുരക്ഷ, പാർക്കിംഗ്, ചിലപ്പോൾ ജിമ്മുകൾ, നീന്തൽക്കുളങ്ങൾ പോലുള്ള വിനോദ മേഖലകൾ എന്നിങ്ങനെ വിവിധ സൗകര്യങ്ങൾ അപ്പാർട്ട്മെന്റുകൾ നൽകുന്നു.

 

അപ്പാർട്ട്‌മെന്റുകളുടെ വർദ്ധനവ്, നഗരവൽക്കരണത്തോടും നഗരങ്ങളിലെ പാർപ്പിടത്തിനുള്ള വർദ്ധിച്ചുവരുന്ന ആവശ്യത്തോടുമുള്ള പ്രതികരണമാണ്. പാരിസ്ഥിതികമായി, ഈ കെട്ടിടങ്ങൾ സ്ഥലത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഊർജ്ജ കാര്യക്ഷമതയ്ക്കും മാലിന്യ സംസ്കരണത്തിനുമുള്ള ക്രമീകരണങ്ങളും മിക്കപ്പോഴും ചെയ്യാറുണ്ട്.

 

3. ബംഗ്ലാവുകൾ



വലിയ മുറികളും പൂന്തോട്ടങ്ങളോ വരാന്തകളോ പോലുള്ള വിശാലമായ ഔട്ട്ഡോർ പ്രദേശങ്ങളും ഉൾപ്പെടുന്ന ഒറ്റനില വീടുകളാണ് ബംഗ്ലാവുകൾ. സ്ഥലം കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുന്ന നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും അവ പ്രത്യേകിച്ചും ജനപ്രിയമാണ്. ബംഗ്ലാവുകൾ സ്വകാര്യതയും വിശാലമായ സ്ഥല സൗകര്യവും ഒരുപോലെ നൽകുന്നു, ഇത് കുടുംബങ്ങൾക്ക് തികച്ചും അനുയോജ്യമാണ്.

 

വാസ്തുവിദ്യാപരമായി, ഇന്ത്യയിലെ ബംഗ്ലാവുകൾക്ക് പ്രകൃതിദത്തമായ വായുസഞ്ചാരവും വെളിച്ചവും ലഭിക്കുന്നതിനായി ഉയർന്ന മേൽക്കൂരകളും വലിയ ജാലകങ്ങളും ഉണ്ടാകും, ഇത് പല പ്രദേശങ്ങളിലെയും ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്

 

4. വില്ലകൾ

 



ആധുനിക സൗകര്യങ്ങളും വിശാലമായ സ്ഥലങ്ങളുമുള്ള വേറിട്ടുനിൽക്കുന്ന ആഢംബര വീടുകളാണ് വില്ലകൾ. ഈ വീടുകൾ സാധാരണയായി സമ്പന്നമോ ഉയർന്ന സുരക്ഷാസംവിധാനങ്ങളുള്ള സമൂഹങ്ങളിലോ കാണപ്പെടുന്നു. മിക്ക വില്ലകളിലും സ്വകാര്യ പൂന്തോട്ടങ്ങൾ, നീന്തൽക്കുളങ്ങൾ, ഒന്നിലധികം കാർ ഗാരേജുകൾ എന്നിവ ഉണ്ടാകും. സുഖസൗകര്യങ്ങൾ, സ്വകാര്യത, അനന്യസവിശേഷത എന്നിവയിൽ വില്ലകളുടെ ഡിസൈൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

സാംസ്കാരികമായി, സ്വന്തമായ ഒരു വില്ല സമ്പത്തും വിജയവും പ്രതിഫലിപ്പിക്കുന്ന ഒരു സ്റ്റാറ്റസ് ചിഹ്നമായിട്ടാണ് കാണപ്പെടുന്നത്. പാരിസ്ഥിതികമായി, സൗരോർജ്ജ പാനലുകൾ, മഴവെള്ള സംഭരണ സംവിധാനങ്ങൾ തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുത്തി, സുസ്ഥിരത വികസനം മനസ്സിൽ കണ്ടുകൊണ്ടാണ് ഈ വീടുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

 

5. ഫാം ഹൗസുകൾ



കൃഷിസ്ഥലങ്ങളാൽ ചുറ്റപ്പെട്ട, ഗ്രാമപ്രദേശങ്ങളിൽ കണ്ടുവരുന്ന വലിയ വീടുകളാണ് ഫാം ഹൗസുകൾ. ഇത്തരത്തിലുള്ള വീടുകൾ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അനുയോജ്യമായി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്, സാധാരണയായി വലിയ അടുക്കളകൾ, കാർഷികവിളകൾക്കുള്ള സംഭരണ ​​ശാലകൾ, വിശാലമായ താമസസ്ഥലങ്ങൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

 

ഭൂമിയുമായും കാർഷിക സമ്പ്രദായങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്ന ഒരു ജീവിതശൈലിയാണ് ഫാം ഹൗസുകൾ പ്രതിഫലിപ്പിക്കുന്നത്. പാരിസ്ഥിതികമായി, പ്രാദേശിക കാലാവസ്ഥയുമായി യോജിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് അവ നിർമ്മിക്കുന്നത്, ഇത് ഈടുനിൽപ്പും സുഖസൗകര്യവും ഉറപ്പാക്കുന്നു. സാംസ്കാരികമായി, ഫാം ഹൗസുകൾ പരമ്പരാഗത ജീവിതരീതികളെയും പ്രകൃതിയുമായുമുള്ള ബന്ധത്തെയും പ്രതീകപ്പെടുത്തുന്നു.

 

6. ചൗൾസ്



പ്രധാനമായും മുംബൈയിൽ കാണപ്പെടുന്ന ചെലവ് കുറഞ്ഞതും പല കുടുംബങ്ങൾക്ക് താമസിക്കാവുന്നതുമായ കെട്ടിടങ്ങളാണ് ചൗളുകൾ. പൊതുവായ ഒരു ഇടനാഴിയിൽ ക്രമീകരിച്ചിരിക്കുന്ന നിരവധി ചെറിയ ഒറ്റമുറി യൂണിറ്റുകൾ അവയിൽ ഉൾപ്പെടുന്നു. വ്യാവസായിക ഉയർച്ചയുടെ സമയത്ത് തൊഴിലാളിവർഗ ജനവിഭാഗങ്ങളെ താമസിപ്പിക്കുന്നതിനായിട്ടാണ് ചൗളുകൾ ശരിക്കും നിർമ്മിച്ചത്. ഓരോ യൂണിറ്റിലും സാധാരണയായി ഒരു ചെറിയ അടുക്കളയും താമസിക്കാനുള്ള സ്ഥലവും ഉണ്ടാകും, ഇടനാഴികളുടെ അറ്റത്ത് പൊതുവായ ഉപയോഗത്തിനുള്ള ടോയ്ലെറ്റുകളും കുളിമുറികളും സ്ഥാപിച്ചിരിക്കുന്നു.

 

ചൗളുകളിൽ ആളുകൾ അടുത്തടുത്ത് താമസിക്കുന്നതിനാൽ അവർക്കിടയിൽ ശക്തമായ ഒരു സാമൂഹികബോധം ഉണ്ടാകുന്നു. സാംസ്കാരികമായി, അവ മുംബൈയുടെ ചരിത്രത്തിന്റെയും നഗരവികസനത്തിന്റെയും ഒരു പ്രധാന വശമാണ്.

 

7. സ്റ്റിൽറ്റ് ഹൗസുകൾ

 



പ്രധാനമായും ആസാം പോലെയുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന, മരം അല്ലെങ്കിൽ മുളകൊണ്ടുള്ള തൂണുകളിൽ ഉയർത്തി നിർത്തിയിരിക്കുന്ന വീടുകളാണ് സ്റ്റിൽറ്റ് വീടുകൾ. ഉയരത്തിലായതുകൊണ്ട്, താമസിക്കുന്ന സ്ഥലത്ത് വെള്ളം കയറാതിരിക്കാനും കനത്ത മഴക്കാലത്ത് വീടിന് നനവ് തട്ടാതിരിക്കാനും ഇത് സഹായിക്കുന്നു. സ്റ്റിൽറ്റ് ഹൗസുകൾ വായുസഞ്ചാരം നൽകുകയും പ്രാണികളുടെ ആക്രമണ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പണിയാൻ ഉപയോഗിക്കുന്ന വസ്തുക്കൾ മിക്കപ്പോഴും പ്രാദേശികമായി ലഭ്യമാകുന്നു, ഇത് വീടുകളെ പരിസ്ഥിതി സൗഹൃദവും ഈടുള്ളതുമാക്കുന്നു.

 

സാംസ്കാരികമായി, കൂടിയ അളവിലുള്ള മഴയും ഇടയ്ക്കിടെ വെള്ളപ്പൊക്കവും ഉണ്ടാകുന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതശൈലിയിലെ അവിഭാജ്യ ഘടകമാണ് സ്റ്റിൽറ്റ് വീടുകൾ.

 

8. കോട്ടേജുകൾ



കല്ലുകൊണ്ടോ മരംകൊണ്ടോ നിർമ്മിച്ച ചെറുതും ആകർഷകവുമായ വീടുകളാണ് കോട്ടേജുകൾ. മലയോര സുഖവാസകേന്ദ്രങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സാധാരണയായി കാണപ്പെടുന്ന ഇവ സുഖകരവും ആകർഷകവുമായ ജീവിത അന്തരീക്ഷം സൃഷ്ടിക്കുന്നു. കോട്ടേജുകൾക്ക് സാധാരണയായി ചെരിഞ്ഞ മേൽക്കൂരകൾ, വലിയ പുകക്കുഴലുകൾ, മനോഹരമായ ചെറിയ പൂന്തോട്ടങ്ങൾ എന്നിവയുണ്ട്.

 

പ്രകൃതിദത്ത ചുറ്റുപാടുകളുമായി ഇഴുകിച്ചേർന്ന് ഊഷ്മളമായ ഒരു ഗൃഹാന്തരീക്ഷം ലഭ്യമാക്കുന്നതിനാണ് ഇത്തരത്തിലുള്ള വീടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാംസ്കാരികമായി, കോട്ടേജുകൾ ലളിതവും ഗ്രാമീണവുമായ ജീവിതരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് മിക്കപ്പോഴും അവധിക്കാല വീടുകളായോ വിശ്രമ കേന്ദ്രങ്ങളായോ ഉപയോഗിക്കുന്നു.

 

9. നിര വീടുകൾ



പൊതുവായ പാർശ്വചുവരുകൾ പങ്കിടുന്ന സമാന വീടുകളുടെ ഒരു പരമ്പരയാണ് നിര വീടുകൾ. സ്ഥലത്തിന്റെ വില കൂടുതലും ഉള്ള സ്ഥലം പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമായി വരികയും ചെയ്യുന്ന നഗര പ്രാന്തപ്രദേശങ്ങളിൽ ഈ വീടുകൾക്ക് ജനപ്രിയമേറുന്നു. ഓരോ യൂണിറ്റിലും സാധാരണയായി ഒരു ചെറിയ മുൻഭാഗവും പിൻ ഭാഗവുമുള്ള ഒന്നിലധികം നിലകൾ ഉൾപ്പെടുന്നു.

 

സാമൂഹിക ജീവിതവും വ്യക്തിഗത സ്വകാര്യതയും സന്തുലിതമായി നൽകുന്നവയാണ് നിര വീടുകൾ. പാരിസ്ഥിതികമായി, അവ സ്ഥലത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നു, കൂടാതെ മിക്കയിടങ്ങളിലും പൊതുവായി ഉപയോഗിക്കാവുന്ന പാർക്കുകളോ കളിസ്ഥലങ്ങളോ പോലുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. സാംസ്കാരികമായി, നിര വീടുകൾ അടുപ്പമുള്ള ഒരു സാമൂഹിക അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുന്നു.

 

10. കൊട്ടാരങ്ങൾ



ഒരുകാലത്ത് രാജകീയ ഭവനങ്ങളായിരുന്ന മഹത്തായ, ചരിത്രപ്രാധാന്യമുള്ള വസതികളാണ് കൊട്ടാരങ്ങൾ. ആഡംബരപൂർണ്ണമായ വാസ്തുവിദ്യ, വിശാലമായ മുറ്റങ്ങൾ, സങ്കീർണ്ണമായ രൂപകൽപ്പനകൾ എന്നിവയാണ് ഈ കെട്ടിടങ്ങളുടെ സവിശേഷതകൾ. പ്രധാനമായും രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന കൊട്ടാരങ്ങൾ പുരാതന ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വാസ്തുവിദ്യാ മികവും പ്രതിഫലിപ്പിക്കുന്നു.

 

അവയിൽ മിക്കതിലും ഝരോഖാസ് (പുറത്തോട്ട് തള്ളിനിൽക്കുന്ന അടച്ചുകെട്ടിയ ബാൽക്കണികൾ), മുറ്റങ്ങൾ, വലിയ ഹാളുകൾ എന്നിവ കാണപ്പെടുന്നു. സാംസ്കാരികമായി, കൊട്ടാരങ്ങൾ രാജകീയ പെരുമയുടെയും ചരിത്ര പ്രാധാന്യത്തിന്റെയും പ്രതീകങ്ങളാണ്, ഇവയിൽ മിക്കവയും ഹെറിറ്റേജ് ഹോട്ടലുകളോ മ്യൂസിയങ്ങളോ ആയി പരിവർത്തനം ചെയ്യുന്നു.

 

11. ഹവേലികൾ



ഒരുകാലത്ത് സമ്പന്നരായ വ്യാപാരികളുടെയും കുലീന കുടുംബങ്ങളുടെയും വാസസ്ഥലങ്ങളായിരുന്ന വലിയ പരമ്പരാഗത മാളികകളാണ് ഹവേലികൾ. രാജസ്ഥാനിലും ഗുജറാത്തിലും സാധാരണമായ ഈ വസതികൾ അവയുടെ വിശാലമായ മുൻമുറ്റങ്ങൾ, അലങ്കരിച്ച ബാൽക്കണികൾ, നടു മുറ്റങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ്. അംഗങ്ങൾ കൂടുതലുള്ള കുടുംബങ്ങളെ ഉൾക്കൊള്ളുന്നതിനാണ് ഹവേലികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, പലപ്പോഴും വ്യത്യസ്ത കുടുംബാംഗങ്ങൾക്കായി ഒന്നിലധികം തലങ്ങളും വിഭാഗങ്ങളും ഉൾപ്പെടുന്നു.

 

പാരിസ്ഥിതികമായി, പ്രദേശത്തെ തീവ്രമായ കാലാവസ്ഥയെ പ്രതിരോധിക്കാനാണ് അവ നിർമ്മിച്ചിരിക്കുന്നത്, അകത്തളങ്ങളിലെ തണുപ്പ് നിലനിറുത്താൻ കനമുള്ള ചുവരുകളും തണലുള്ള മുറ്റങ്ങളും ഉണ്ടാകും. സാംസ്കാരികമായി, മുഗൾ, രജപുത്ര വാസ്തുവിദ്യാ ശൈലികളുടെ സംഗമത്തെയാണ് ഹവേലികൾ പ്രതിനിധീകരിക്കുന്നത്, അവയുടെ ഉടമസ്ഥരുടെ ചരിത്രപരവും സാമൂഹികവുമായ നിലയെ അത് പ്രതിഫലിപ്പിക്കുന്നു.

 

12. ലഡാക്കി വീടുകൾ



ലഡാക്കിലെ തണുപ്പുള്ള മരുഭൂമിയിൽ കാണപ്പെടുന്ന പരമ്പരാഗത വീടുകളാണ് ലഡാക്കി വീടുകൾ. കല്ല്, മരം, മണ്ണ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഈ വീടുകൾ തീവ്രമായ കാലാവസ്ഥയെയും സമുദ്രനിരപ്പിൽനിന്നുള്ള ഉയരത്തെയും പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു. കനമുള്ള ചുവരുകൾ തണുപ്പിനെതിരെ ഇൻസുലേഷൻ നൽകുന്നു, അതേസമയം പരന്ന മേൽക്കൂര കാർഷികവിളകൾ ഉണക്കാനും വിറക് സംഭരിക്കാനും ഉപയോഗിക്കുന്നു.

 

മിക്ക ലഡാക്കി വീടുകൾക്കും ചൂട് അധികം നഷ്ടമാകാതിരിക്കാൻ ചെറിയ ജനാലകളുള്ള ഒരു സെൻട്രൽ അടുക്കളയും സ്വീകരണ മുറിയും ഉണ്ടാകും. സാംസ്കാരികമായി, ഈ വീടുകൾ ആ പ്രദേശത്തെ ജനങ്ങളുടെ വിഭവശേഷിയെയും അവരുടെ പരിസ്ഥിതിയുമായുള്ള പൊരുത്തത്തെയും പ്രതിഫലിപ്പിക്കുന്നു.

 

13. ഹൗസ് ബോട്ടുകൾ



കേരളത്തിലെ കായൽ, കശ്മീരിലെ ദാൾ തടാകം എന്നിവിടങ്ങളിൽ കാണപ്പെടുന്ന, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പ്രത്യേകമായ വീടുകളാണ് ഹൗസ് ബോട്ടുകൾ. പരമ്പരാഗത കരകൗശല വിദ്യയും രൂപകൽപ്പനയും സഹിതമുള്ള ഈ ബോട്ടുകൾ തടിയും കയറും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ കെട്ടുവള്ളം എന്നറിയപ്പെടുന്ന ഹൗസ് ബോട്ടുകൾ താമസത്തിനും വിനോദസഞ്ചാരത്തിനും ഉപയോഗിക്കുന്നു, ശാന്തവും മനോഹരവുമായ ഒരു ജീവിത അന്തരീക്ഷം ഇത് നൽകുന്നു.

 

കാശ്മീരിലെ ഹൗസ് ബോട്ടുകൾ നിശ്ചലമാണ്, അവ ആഡംബര വസതികളായോ അതിഥി മന്ദിരങ്ങളായോ ഉപയോഗിക്കുന്നു. സാംസ്കാരികമായി, ഹൗസ് ബോട്ടുകൾ ഈ പ്രദേശങ്ങളിലെ പരമ്പരാഗത ജീവിതശൈലിയെ പ്രതിനിധീകരിക്കുന്നു, മാത്രമല്ല ഇവ വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകർഷണവുമാണ്.

 

14. നടുമുറ്റമുള്ള വീടുകൾ



തുറസ്സായ ഒരു കേന്ദ്ര സ്ഥലത്തിനോ മുറ്റത്തിനോ ചുറ്റും നിർമ്മിച്ച പരമ്പരാഗത വീടുകളാണ് നടുമുറ്റമുള്ള വീടുകൾ. ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്നാട്ടിലും കേരളത്തിലും ഈ വീടുകൾ സാധാരണമാണ്. മുറ്റം വീടിന്റെ ഹൃദയമായി വർത്തിക്കുന്നു, പ്രകൃതിദത്ത വെളിച്ചം, വായുസഞ്ചാരം എന്നിവ നൽകുന്നു, കുടുംബാംഗങ്ങൾക്ക് ഒന്നിച്ചുകൂടിവരാൻ പറ്റിയ ഒരു സ്ഥലംകൂടിയാണ് ഇത്.

 

ഉഷ്ണമേഖലാ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ഇത്തരത്തിലുള്ള വീടുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്, തണലുള്ള ഭാഗങ്ങളും അകത്തളങ്ങൾ തണുപ്പിക്കാൻ ക്രോസ് വെന്റിലേഷനും ഇവിടെയുണ്ട്. സാംസ്കാരികമായി, അവ ഇന്ത്യൻ കുടുംബങ്ങളുടെ സാമൂഹികവും കുടുംബപരവുമായ ഘടനയെ പ്രതിഫലിപ്പിക്കുന്നു, ആശയവിനിമയവും കണക്റ്റിവിറ്റിയും പ്രോത്സാഹിപ്പിക്കുന്നു.

 

15. പരിസ്ഥിതി സൗഹൃദ വീടുകൾ

സുസ്ഥിരതയും കുറഞ്ഞ പാരിസ്ഥിതിക ആഘാതവും കണക്കിലെടുത്ത് രൂപകൽപ്പന ചെയ്ത ആധുനിക വസതികളാണ് പരിസ്ഥിതി സൗഹൃദ വീടുകൾ. ഹരിത നിർമ്മാണ സാമഗ്രികൾ, ഊർജ്ജ-കാര്യക്ഷമതാ ക്രമീകരണങ്ങൾ, മഴവെള്ള സംഭരണം, സൗരോർജ്ജം തുടങ്ങിയ സുസ്ഥിര സംവിധാനങ്ങൾ ഈ വീടുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടാകും.

 

നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കാണപ്പെടുന്ന പരിസ്ഥിതി സൗഹൃദ വീടുകൾ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും ആരോഗ്യകരമായ ജീവിത അന്തരീക്ഷം നൽകുന്നതിനും ലക്ഷ്യമിടുന്നു. സാംസ്കാരികമായി, അവ ഇന്ത്യയിലെ പരിസ്ഥിതി പരിപാലനത്തിനും സുസ്ഥിര ജീവിതരീതികൾക്കുമുള്ള വർദ്ധിച്ചുവരുന്ന അവബോധത്തെയും പ്രതിബദ്ധതയെയും പ്രതിനിധീകരിക്കുന്നു.


ഇന്ത്യയിലെ വിവിധ തരം വീടുകൾക്ക് ഉപയോഗിക്കുന്ന നിർമ്മാണ സാമഗ്രികൾ

ഇന്ത്യൻ ഭവനങ്ങളിലെ വൈവിധ്യം വിവിധ പ്രദേശങ്ങളിൽ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന നാനാവിധ നിർമ്മാണ വസ്തുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രാദേശിക ലഭ്യത, കാലാവസ്ഥ, സാംസ്കാരിക മുൻഗണനകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ വസ്തുക്കൾ തിരഞ്ഞെടുക്കുന്നത്.


 

വീടിന്റെ തരം ഉപയോഗിച്ച മെറ്റീരിയലുകൾ
കുടിലുകൾ മണ്ണ്, പുല്ല്, മുള
അപ്പാർട്ട്മെന്റുകൾ കോൺക്രീറ്റ്, സ്റ്റീൽ, ഇഷ്ടികകൾ
ബംഗ്ലാവുകൾ ഇഷ്ടിക, കോൺക്രീറ്റ്, തടി
വില്ലകൾ കോൺക്രീറ്റ്, മാർബിൾ, ഗ്രാനൈറ്റ്, ഗ്ലാസ്
ഫാംഹൗസുകൾ ഇഷ്ടിക, കല്ല്, തടി
ചൗൾസ് ഇഷ്ടിക, കോൺക്രീറ്റ്, പ്ലാസ്റ്റർ
സ്റ്റിൽറ്റ് വീടുകൾ മുള, തടി
കോട്ടേജുകൾ കല്ല്, മരം, പുല്ല്
നിര വീടുകൾ ഇഷ്ടിക, കോൺക്രീറ്റ്, സ്റ്റീൽ
കൊട്ടാരങ്ങൾ ചരൽക്കല്ല്, മാർബിൾ, വിലയേറിയ കല്ലുകൾ, തടി
ഹവേലികൾ ഇഷ്ടിക, കുമ്മായ പ്ലാസ്റ്റർ, ചരൽക്കല്ല്, തടി
ലഡാക്കി വീടുകൾ കല്ല്, തടി, മണ്ണുകൊണ്ടുള്ള ഇഷ്ടികകൾ
ഹൗസ് ബോട്ടുകൾ തടി, കയർ
നടുമുറ്റമുള്ള വീടുകൾ ഇഷ്ടിക, കോൺക്രീറ്റ്, തടി, ചുട്ട കളിമണ്ണ്
പരിസ്ഥിതി സൗഹൃദ വീടുകൾ റീസൈക്കിൾ ചെയ്ത വസ്തുക്കൾ, മുള, ഇടിച്ചൊതുക്കിയ മണ്ണ്, സോളാർ പാനലുകൾ


ഇന്ത്യയിലെ വീടുകളുടെ വ്യത്യസ്ത സ്റ്റൈലുകൾ അടുത്തറിയുന്നത് കാലം കടന്നുപോയപ്പോൾ അതിന്റെ വാസ്തുവിദ്യ എങ്ങനെയെല്ലാം മാറിയെന്ന് കാണിക്കുന്നു. ലളിതമായ കുടിലുകൾ മുതൽ പ്രൗഢമായ കൊട്ടാരങ്ങൾ വരെ, ഓരോ വീടും സംസ്കാരത്തെയും പ്രകൃതിയെയും കുറിച്ചുള്ള ഒരു കഥ പറയുന്നു. നഗരങ്ങൾ വളരുന്നതനുസരിച്ച്, ഇന്ത്യയിലെ ആധുനിക വീടുകൾ നഗര ഭൂപ്രകൃതിയ്ക്ക് പുതിയൊരു നിർവ്വചനം നൽകുന്നു, സമകാലികമായ രൂപകൽപ്പന സ്വീകരിക്കുകയും സാംസ്കാരിക തനിമ സംരക്ഷിക്കുകയും ചെയ്യുന്നു. കാലത്തിന്റെ പരീക്ഷണത്തെ അതിജീവിക്കുന്ന വീടുകൾ പണിയുന്നതിൽ, ശരിയായ മെറ്റീരിയലുകളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്.




അനുബന്ധ ലേഖനങ്ങൾ



ശുപാർശ ചെയ്യുന്ന വീഡിയോകൾ





വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....