Get In Touch

Get Answer To Your Queries

Select a valid category

Enter a valid sub category

acceptence

വാട്ടർപ്രൂഫിംഗ് കോട്ട്: ഇന്റീരിയർ & എക്സ്റ്റീരിയർ വാട്ടർപ്രൂഫിംഗിനു വേണ്ടി

മഴയും കാലാവസ്ഥയും നിങ്ങളുടെ വീടിന്റെ പുറംഭാഗങ്ങളായ മേൽക്കൂരകൾ, ടെറസുകൾ, ഭിത്തികൾ എന്നിവയെ ദോഷകരമായി ബാധിച്ചേക്കാം. അതുപോലെ, കുളിമുറി, അടുക്കള തുടങ്ങിയ നിങ്ങളുടെ വീടിന്റെ ഉൾഭാഗങ്ങൾ വെള്ളവുമായി വളരെയധികം സമ്പർക്കം പുലർത്തുന്നു. അത്തരം ഭാഗങ്ങളിൽ നിന്ന് സ്ട്രക്ചറിലേക്ക് ഈർപ്പം കയറാനുള്ള  സാധ്യത വളരെ കൂടുതലാണ്. വീടിന്റെ  ഹൈ റിസ്ക് ഭാഗങ്ങളിൽ ഇരട്ട സംരക്ഷണത്തിനായി, ഫ്ലെക്സ് അല്ലെങ്കിൽ ഹൈഫ്ലെക്സ് ഉപയോഗിക്കുക.

logo

 ഹൈഫ്ലെക്സ് അല്ലെങ്കിൽ ഫ്ലെക്സ് ഒരു പോളിമർ അധിഷ്ഠിത വാട്ടർപ്രൂഫിംഗ് ഉൽപ്പന്നമാണ്, ഇത് സ്ട്രക്ചറിൽ ഈർപ്പം പ്രവേശിക്കുന്നത് തടയുന്ന, ദീർഘകാലം നിലനിൽക്കുന്നതും അദൃശ്യവുമായ കോട്ടിംഗ് ഉണ്ടാക്കുന്നു. ഫ്ലെക്സ്, ഹൈഫ്ലെക്സ് കോട്ടിംഗുകൾ വഴക്കമുള്ളവയാണ്, യഥാക്രമം 50%, 100% വരെ ഇവ നീളുന്നു, വിള്ളലുകളുടെ സാധ്യത കുറയ്ക്കുകയും സ്ട്രക്ചറിന്‍റെ ഈട് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 7 ബാറുകൾ വരെ ഉയർന്ന ജല സമ്മർദ്ദത്തെ നേരിടാനും അവയ്ക്ക് കഴിയും, ഇത് പാരിസ്ഥിതിക സാഹചര്യങ്ങളെയും നിങ്ങളുടെ വീടിനുള്ളിലെ ഉയർന്ന ജല സമ്പർക്കത്തെയും പ്രതിരോധിക്കാന്‍ സഹായിക്കുന്നു.





ഫ്ലെക്സ് / ഹൈഫ്ലെക്സിൻറെ പ്രയോഗം

 ഫ്ലെക്സ് / ഹൈഫ്ലെക്സിൻറെ എല്ലാ പുറംഭാഗ പ്രയോഗങ്ങളിലും പോസിറ്റീവ് വശത്തോടെയും നിങ്ങളുടെ വീടുകളിലെ നനഞ്ഞ പ്രദേശങ്ങളുടെ ആന്തരിക ഭിത്തികളിലും തറകളിലും ഉപയോഗിക്കാൻ കഴിയും. ഈ സ്ഥലങ്ങൾ ഇവയാകാം:




ഫ്ലെക്സ് അല്ലെങ്കിൽ ഹൈഫ്ലെക്സ് വാട്ടർപ്രൂഫിംഗ് കോട്ട് ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ



അതിന്റെ പോളിമർ ബേസ് കാരണം, ഹൈഫ്ലെക്സ് അല്ലെങ്കിൽ ഫ്ലെക്സ് നനവിൽനിന്നുള്ള പരമാവധി സംരക്ഷണം നൽകുന്നു, അല്ലാത പക്ഷം നനവ് നിങ്ങളുടെ വീടുകളിലേക്ക് ഒഴുകുകയും അടിത്തറയെ നശിപ്പിക്കുകയും ചെയ്യും.

കോട്ടിംഗിന്റെ അഭേദ്യമായ പാളി നിങ്ങളുടെ വീടിന്റെ ഘടനയിലേക്കുള്ള ജലത്തിന്റെ പ്രവേശനം തടയുന്നതിൽ സമർത്ഥമാണ്, അതിനാൽ തുരുമ്പെടുക്കുന്നതും മറ്റേതെങ്കിലും തരത്തിലുള്ള ഘടനാപരമായ കേടുപാടുകൾ തടയാനും കഴിയും.

ഹൈഫ്ലെക്‌സിനും ഫ്ലെക്‌സിനും  ഉയർന്ന ജലസമ്മർദ്ദം നേരിടാൻ കഴിയും, അതിനാൽ ജല സമ്പർക്കവും കേടുപാടുകളും തടയുന്നതിലൂടെ നിങ്ങളുടെ വീടിന്‍റെ ഈട് കൂട്ടാൻ സഹായിക്കുന്നു.

ഹൈഫ്ലെക്സ്, ഫ്ലെക്സ് എന്നിവയ്ക്ക് യഥാക്രമം 50% മുതൽ 100% വരെ വലിയാനുള്ള കഴിവുണ്ട്, അങ്ങനെ വിള്ളലുകളുണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും പ്ലാസ്റ്റർ കേടുപാടുകൾ തടയുകയും ചെയ്യുന്നു.



ഹൈഫ്ലെക്സ്/ഫ്ലെക്സ് ഉപയോഗിക്കുന്ന രീതി




ശ്രദ്ധിക്കുക: ഫ്ലെക്സ് അല്ലെങ്കിൽ ഹൈഫ്ലെക്സ് ഉപയോഗിക്കുന്നതിന് മുമ്പ്, എല്ലാ കോൺക്രീറ്റ്, മോർട്ടാർ, പ്ലാസ്റ്റർ പ്രയോഗങ്ങൾക്കും WP + 200 ഇന്റഗ്രൽ വാട്ടർപ്രൂഫിംഗ് ലിക്വിഡ് ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു. 



Frequently Asked Questions 

 നിങ്ങളുടെ വീട്ടിലേക്ക് നനവ് മേൽക്കൂരയിലൂടെയും ബാഹ്യ ഭിത്തികളിലൂടെയും തറയിലൂടെയും അടിത്തറയിൽ നിന്ന് പോലും പ്രവേശിക്കാം. അതിനാൽ, നിങ്ങളുടെ വീടിന്റെ കരുത്തിനെ ഈർപ്പത്തിൽ നിന്ന് സംരക്ഷിക്കാൻ,  നിങ്ങളുടെ മുഴുവൻ വീടും അൾട്രാടെക് വെതർ പ്ലസ് ഉപയോഗിച്ച് നിർമ്മിക്കുക. അൾട്രാടെക് വെതർ പ്ലസ് വെള്ളത്തെ അകറ്റുകയും വീടിനുള്ളിൽ പ്രവേശിക്കുന്ന നനവിനെതിരെ മികച്ച സംരക്ഷണം നൽകുകയും ചെയ്യുന്നു.

നിങ്ങളുടെ വീടിന്റെ സ്ട്രക്ചറിൽ പ്രവേശിക്കുന്ന അനാവശ്യമായ നനവിനെ നനവ് എന്ന് വിളിക്കുന്നു. നിങ്ങളുടെ വീടിന്റെ ബലം നശിപ്പിക്കുന്ന ഏറ്റവും വലിയ ശത്രുവാണ് നനവ്. നനവ് നിങ്ങളുടെ വീട്ടിൽ പ്രവേശിച്ചുകഴിഞ്ഞാൽ, അത് വേഗത്തിൽ പടരുകയും നിങ്ങളുടെ വീടിന്റെ സ്ട്രക്ചറിനെ ഉള്ളിൽ നിന്ന് പൊള്ളയും ദുർബലവുമാക്കുകയും ചെയ്യുന്നു. നനവ് നിങ്ങളുടെ വീടിന്റെ ആയുസ്സ് കുറയ്ക്കുകയും ഒടുവിൽ വെള്ളചോർച്ചയായി മാറുകയും ചെയ്യുന്നു.

വീടിന്റെ ഏത് ഭാഗത്തുനിന്നും നനവ് പ്രവേശിക്കാം. ഇത് മേൽക്കൂരയിലൂടെയും ഭിത്തികളിലൂടെയും പ്രവേശിക്കുകയും വീട്ടിലുടനീളം വേഗത്തിൽ വ്യാപിക്കുകയും ചെയ്യും. വീടിന്റെ അടിത്തറയിൽ നിന്ന് പോലും പ്രവേശിക്കാൻ കഴിയും, തുടർന്ന് ഭിത്തികളിലൂടെ വ്യാപിക്കും.

 നനവ് ഉള്ളിലെ കമ്പികളുടെ നാശത്തിനും ആർസിസിയിൽ വിള്ളലുകൾ ഉണ്ടാകുന്നതിനും കാരണമാകുന്നു, ഇത് സ്ട്രക്ചറിന്‍റെ ശക്തി കുറയ്ക്കുന്നു. ഇത് വീടിന്റെ സ്ട്രക്ചറിനെ ഉള്ളിൽ നിന്ന് പൊള്ളയായതും ദുർബലവുമാക്കുന്നു, ഒടുവിൽ അതിന്റെ ഈടിനെ ബാധിക്കുന്നു. നിർഭാഗ്യവശാൽ, നനവ് ദൃശ്യമാകുമ്പോഴേക്കും കേടുപാടുകൾ അതിനകം സംഭവിച്ചു കഴിഞ്ഞിരിക്കും

 നനവ് എന്നത് ഭേദമാക്കാനാവാത്ത ഒരു രോഗം പോലെയാണ്, അത് നിങ്ങളുടെ വീടിനെ ഉള്ളിൽ നിന്ന് പൊള്ളയും ദുർബലവുമാക്കുന്നു. നനവ് പ്രവേശിച്ചുകഴിഞ്ഞാൽ, അതിൽ നിന്ന് മുക്തി നേടുക അസാധ്യമാണ്. വാട്ടർപ്രൂഫിംഗ് കോട്ടിന്‍റെ നേർത്ത പാളി, പെയിന്റ് അല്ലെങ്കിൽ ഡിസ്റ്റംപർ ഉടൻ തന്നെ ഉരിഞ്ഞു പോകുന്നു, ഇത് ഈർപ്പത്തിൽ നിന്ന് ദീർഘകാല സംരക്ഷണം നൽകില്ല. ചെലവേറിയതും അസൗകര്യമുളവാക്കുന്നതുമായ, റീപ്ലാസ്റ്ററിംഗും പെയിന്റിംഗും നിങ്ങൾക്ക് താൽക്കാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളൂ. അതിനാൽ, നിങ്ങളുടെ വീടിന്റെ കരുത്തിനെ ഈർപ്പത്തിൽ നിന്ന് സംരക്ഷിക്കാൻ വിവേകപൂർവ്വം ഒരു പ്രതിരോധ പരിഹാരം ഉപയോഗിക്കുക.


വാട്ടർപ്രൂഫിംഗ് ബ്രോഷർ 

ആപ്ലിക്കേഷൻ ഗൈഡ് 

ഞങ്ങളുടെ സ്റ്റോർ ലൊക്കേറ്റർ




അൾട്രാടെക് ഹോം എക്സ്പെർട്ട് സ്റ്റോർ.

നിങ്ങൾക്ക് WP+200, വാട്ടർപ്രൂഫിംഗ് ലിക്വിഡ് വാങ്ങാം
അൾട്രാടെക് ഹോം എക്സ്പെർട്ട് സ്റ്റോർ.



Loading....