Share:
Home Building Guide
Our Products
Useful Tools
Waterproofing methods, Modern kitchen designs, Vaastu tips for home, Home Construction cost
Share:
വാസ്തു ശാസ്ത്ര പ്രകാരം, ബാൽക്കണി ഉൾപ്പെടെ നിങ്ങളുടെ വീടിന്റെ ഓരോ ഭാഗങ്ങളും ഊർജ്ജ പ്രവാഹത്തിലും മൊത്തത്തിലുള്ള ക്ഷേമത്തിലും സ്വാധീനം ചെലുത്തുന്നു. നിങ്ങളുടെ വീടിന്റെ പുറം ഭാഗങ്ങളിൽ അനുയോജ്യവും പോസിറ്റീവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ചില ബാൽക്കണി വാസ്തു നുറുങ്ങുകൾ ഇതാ:
നിങ്ങളുടെ ബാൽക്കണിയുടെ ദിശ അത് ആകർഷിക്കുന്ന ഊർജ്ജത്തിൻമേൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. തെക്ക് വശത്തിന് അഭിമുഖമായുള്ള ബാൽക്കണിക്ക് ദിവസം മുഴുവൻ ധാരാളം സൂര്യപ്രകാശം ലഭിക്കുന്നു, ഇത് ഊഷ്മളവും സജീവവുമായ ഒരു ഇടം സൃഷ്ടിക്കുന്നു. പടിഞ്ഞാറ് വശത്തിന് അഭിമുഖമായുള്ള ബാൽക്കണി വൈകുന്നേരം വിശ്രമിക്കാൻ അനുയോജ്യമാണ്, അതേസമയം തെക്ക്-പടിഞ്ഞാറ് ദിശയിലുള്ള ബാൽക്കണി സൂര്യപ്രകാശവും പ്രസന്നതയും നൽകുന്നു. ഈ ദിശകൾ വിശ്രമം, ധ്യാനം അല്ലെങ്കിൽ ചെറിയ ഒത്തുചേരലുകൾ എന്നിവയ്ക്കുള്ള സ്ഥലമെന്ന നിലയിൽ ബാൽക്കണിയുടെ പൊട്ടെൻഷ്യൽ വർദ്ധിപ്പിക്കുന്നു.
നിങ്ങളുടെ ബാൽക്കണിയുടെ റൂഫിന്റെ അവസ്ഥ അതിന്റെ വാസ്തുവിനെ നേരിട്ട് സ്വാധീനിക്കുന്നു. നന്നായി പരിപാലിക്കപ്പെടുന്നതും ചോർച്ചയില്ലാത്തതുമായ റൂഫ് സ്വാഗതാർഹവും ഉന്മേഷദായകവുമായ അന്തരീക്ഷവും മികച്ച ബാൽക്കണി വാസ്തുവും ഉറപ്പാക്കുന്നു. തടസ്സപ്പെട്ടതോ കേടായതോ ആയ റൂഫ് ഊർജ്ജ സ്തംഭനത്തിലേക്ക് നയിച്ചേക്കാം, ഇത് ഒഴിവാക്കുന്നതാണ് നല്ലത്. മേൽക്കൂര വൃത്തിയായി സൂക്ഷിക്കുക, ചപ്പുചവറുകൾ നീക്കം ചെയ്യുക.
ആവശ്യത്തിനുള്ള വെളിച്ചം നിങ്ങളുടെ ബാൽക്കണിയുടെ ഭാവം സജ്ജമാക്കുന്നു. സോഫ്റ്റായ, ഊഷ്മളമായ വെളിച്ചം പ്രസന്നവും ആകർഷകവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു, ഇത് ബാൽക്കണിയെ വൈകുന്നേരങ്ങളിൽ വിശ്രമിക്കാൻ അനുയോജ്യമായ ഒരു സ്ഥലമാക്കി മാറ്റുന്നു. കൂടുതൽ തെളിച്ചമുള്ള, രൂക്ഷമായ വെളിച്ചം ഒഴിവാക്കുക, കാരണം അവ പ്രശാന്തതയെ തടസ്സപ്പെടുത്തും. സൗരോർജ്ജം ഉപയോഗിച്ചുള്ള അല്ലെങ്കിൽ പരിസ്ഥിതി സൗഹൃദ ലൈറ്റുകൾക്ക് ഊർജ്ജം സംരക്ഷിക്കാനാകും, അത് വാസ്തുവായി ചേർന്നുപോകുന്നതുമാണ്.
നിറങ്ങളുടെ തിരഞ്ഞെടുപ്പ് ബാൽക്കണിയിലെ ഊർജ്ജസ്വലമായ സന്തുലിതാവസ്ഥയെ സ്വാധീനിക്കുന്നു. പച്ച, ഇളം തവിട്ടുനിറം അല്ലെങ്കിൽ ഇളം മഞ്ഞ പോലുള്ള മണ്ണുമായി ബന്ധപ്പെട്ട നിറങ്ങൾ അഭിവൃദ്ധി, പോസിറ്റിവിറ്റി, ബാലൻസ് എന്നിവയെ പ്രതീകപ്പെടുത്തുന്നു. ഈ നിറങ്ങൾ സമാധാനപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു, നിങ്ങളുടെ ബാൽക്കണിയെ വിശ്രമത്തിനും ധ്യാനത്തിനും അനുയോജ്യമായ ഇടമാക്കി മാറ്റുന്നു. നിങ്ങളുടെ വീടിന്റെ ബാൽക്കണി വാസ്തുവിന് അനുസൃതമാണെന്ന് ഉറപ്പാക്കാൻ ഫർണിച്ചറുകൾ, കുഷനുകൾ, അല്ലെങ്കിൽ ചുവരുകളുടെ നിറങ്ങൾ എന്നിവയുൾപ്പെടെ ഈ ഷേഡുകൾ നിങ്ങളുടെ അലങ്കാരത്തിൽ ഉൾപ്പെടുത്താം.
നിങ്ങളുടെ ബാൽക്കണിയുടെ ഉചിതമായ ക്രമീകരണവും ഫർണിച്ചറുകളുടെ തിരഞ്ഞെടുപ്പും അതിനെ അനുയോജ്യമായ ഒരു ഇടമാക്കി മാറ്റുന്നതിന് അത്യന്താപേക്ഷിതമാണ്. പ്രദേശത്തിന്റെ സൗന്ദര്യബോധത്തിന് പൂരകമായ സുഖപ്രദമായതും ഈടുള്ളതുമായ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുക. ഊർജത്തിന്റെ സ്വതന്ത്രമായ പ്രവാഹം സുഗമമാക്കുകയും സ്വസ്ഥമായി വിശ്രമിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഡിസൈനുകൾ തിരഞ്ഞെടുക്കുക. നിങ്ങളുടെ വീടിന്റെ പുറത്തുള്ള കാഴ്ചയും ഇന്റീരിയറുകളും ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ നിങ്ങളുടെ ഫർണിച്ചറുകൾ സ്ഥാപിക്കുക.
മുകളിൽ സൂചിപ്പിച്ച നുറുങ്ങുകൾക്ക് പുറമേ, നിങ്ങളുടെ ബാൽക്കണിയുടെ മനോഹാരിതയ്ക്ക് വാസ്തു തത്വങ്ങൾ ഉൾപ്പെടുത്താൻ കഴിയുന്ന മറ്റ് ചില വഴികൾ ഇതാ:
നിങ്ങളുടെ ബാൽക്കണിയിൽ ചെടികൾ വെക്കുക, ഇത് മനോഹാരിത വർദ്ധിപ്പിക്കുക മാത്രമല്ല, വായുവിനെ ശുദ്ധീകരിക്കുകയും പോസിറ്റീവ് എനർജിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ബാൽക്കണിയിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ ദിശയിലും അളവിലും വളരുന്ന സസ്യങ്ങൾ തിരഞ്ഞെടുക്കുക.
നിങ്ങളുടെ ബാൽക്കണി വൃത്തിയായും അലങ്കോലമാകാതെയും സൂക്ഷിക്കുക. ആവശ്യമില്ലാത്ത സാധനങ്ങളോ ചപ്പുചവറുകളോ മൂലം ഊർജ്ജ പ്രവാഹം തടസ്സപ്പെടാം. പതിവായി നിങ്ങളുടെ ബാൽക്കണിയിൽ നിന്ന് ആവശ്യമില്ലാത്ത സാധനങ്ങൾ ഒഴിവാക്കുകയും അടുക്കും ചിട്ടയും നിലനിർത്തുകയും ചെയ്യുക.
നിങ്ങളുടെ ബാൽക്കണിയിൽ കാറ്റത്ത് ആടുന്ന മണികൾ തൂക്കിയിടുക, പ്രത്യേകിച്ചും അത് വടക്ക് അല്ലെങ്കിൽ വടക്ക്-കിഴക്ക് ദിശയ്ക്ക് അഭിമുഖമാണെങ്കിൽ. അവ സൃഷ്ടിക്കുന്ന മൃദുവും ശ്രുതിമധുരവുമായ ശബ്ദങ്ങൾ പോസിറ്റീവ് എനർജിയെ ആകർഷിക്കുകയും പരിസ്ഥിതിയെ സാന്ത്വനിപ്പിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
ചിത്രങ്ങൾ, ശില്പങ്ങൾ അല്ലെങ്കിൽ നിങ്ങൾക്ക് വളരെ പ്രാധാന്യമുള്ള ചിഹ്നങ്ങൾ പോലുള്ള അർത്ഥവത്തായ അലങ്കാര വസ്തുക്കൾ ഉപയോഗിച്ച് നിങ്ങളുടെ ബാൽക്കണിയെ മോടിപിടിപ്പിക്കുക. ഇവയ്ക്ക് പോസിറ്റീവ് വൈബുകൾ കൂട്ടാൻ കഴിയും.
നെഗറ്റീവ് ഊർജ്ജം നീക്കം ചെയ്യുന്നതിനും മികച്ച ബാൽക്കണി വാസ്തുവിനായി ഉന്മേഷം പകരുന്നതും പോസിറ്റീവുമായ ഒരു അന്തരീക്ഷം നിലനിർത്തുന്നതിനും ഇടയ്ക്കിടെ നിങ്ങളുടെ ബാൽക്കണി കല്ലുപ്പ് അല്ലെങ്കിൽ സുഗന്ധദ്രവ്യം ഉപയോഗിച്ച് വൃത്തിയാക്കുക.
വാസ്തു പ്രകാരം നിങ്ങളുടെ ബാൽക്കണി ക്രമീകരിക്കുന്നതിലൂടെ, നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം വർദ്ധിപ്പിക്കാനും പ്രകൃതിദത്ത ഘടകങ്ങളുമായി നിങ്ങളെ ബന്ധിപ്പിക്കാനും കഴിയുന്ന പ്രശാന്തവും പോസിറ്റീവുമായ ഇടമാക്കി അതിനെ മാറ്റാം. ബാൽക്കണി വാസ്തുവിനുള്ള നിരവധി നുറുങ്ങുകളിൽ ചിലത് മാത്രമാണിത്. ഒരു പ്രൊഫഷണലിന്റെ സഹായം തേടുന്നത് എല്ലായ്പ്പോഴും നല്ലതാണ്, അതിനാൽ ഈ തത്ത്വങ്ങൾ നിങ്ങളുടെ വീടിന്റെ സവിശേഷതകൾക്ക് അനുയോജ്യമാണ്.
നിങ്ങളുടെ ബാൽക്കണിയിൽ വാസ്തു തത്ത്വങ്ങൾ പ്രായോഗികമാക്കുന്നത് പോസിറ്റീവും പ്രശാന്തവുമായ ഒരു ഔട്ട്ഡോർ റിട്രീറ്റ് ഊട്ടിവളർത്തുന്നു. ഈ സ്ഥലത്തെ ഊർജപ്രവാഹം കൂട്ടാൻ ദിശ, നിറങ്ങൾ, വെളിച്ചം, ഫർണിച്ചറിന്റെ സ്ഥാനം തുടങ്ങിയ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ വാസ്തു നുറുങ്ങുകൾ നിങ്ങളുടെ ബാൽക്കണിയെ വിശ്രമത്തിനും നവചൈതന്യത്തിനും അനുയോജ്യമായ ഒരു സങ്കേതമാക്കി മാറ്റുന്നതിനും പ്രകൃതിയുടെ സമൃദ്ധിയുമായി നിങ്ങളെ ബന്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത്തരം വാസ്തു തത്വങ്ങളെക്കുറിച്ച് കൂടുതലറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഹോം വാസ്തു ടിപ്പുകളിൽ ഞങ്ങളുടെ ബ്ലോഗ് പരിശോധിക്കുക.