നിർമ്മാണത്തിൽ ഫൂട്ടിംഗുകളുടെ ഉപയോഗം
നിർമ്മാണ പദ്ധതികളുടെ അടിസ്ഥാനം ഫൂട്ടിംഗുകൾ ആണ്, കൂടാതെ കെട്ടിടങ്ങളുടെ ദൃഢതയും ഈടുനിൽപ്പും ഉറപ്പാക്കുന്ന നിരവധി നിർണായക പ്രവർത്തനങ്ങൾക്ക് വിവിധ ഫൂട്ടിംഗ് തരങ്ങൾ സഹായിക്കുന്നു. ഘടന, പാരിസ്ഥിതിക സാഹചര്യങ്ങൾ, മണ്ണിന്റെ സവിശേഷതകൾ എന്നിവയെ ആശ്രയിച്ച് അവയുടെ ഉപയോഗം വ്യത്യാസപ്പെടുന്നു. നിർമ്മാണത്തിൽ ഫൂട്ടിംഗുകൾ വഹിക്കുന്ന പ്രധാന പങ്കുകൾ ചുവടെ കൊടുക്കുന്നു:
1) ഭാര വിഭജനം
വിവിധ തരം അടിസ്ഥാന ഫൂട്ടിംഗുകളുടെ പ്രാഥമിക പ്രവർത്തനം കെട്ടിടത്തിന്റെ മുകളിലോട്ടുള്ള ഭാരം താഴെ തറയിലുടനീളം തുല്യമായി വിഭജിക്കുക എന്നതാണ്. മണ്ണിൽ ഏതെങ്കിലും ഒരു ഭാഗത്ത് കെട്ടിടം അമിത മർദ്ദം ചെലുത്തുന്നില്ലെന്ന് ഇത് ഉറപ്പാക്കുന്നു, ഇത് അസന്തുലിതമായി സെറ്റ് ആകാനോ അടിത്തറയ്ക്ക് തകരാർ സംഭവിക്കുന്നതിനോ ഇടയാക്കിയേക്കാം.
2) വൈവിധ്യങ്ങളുള്ള മണ്ണിൽ സ്ഥിരത
വ്യത്യസ്ത തരം മണ്ണുകൾക്ക് ഭാരം താങ്ങാനുള്ള കഴിവും വ്യത്യസ്തമായിരിക്കും. ഈ അവസ്ഥകൾക്ക് ചേർച്ചയിൽ കെട്ടിടങ്ങളെ പൊരുത്തപ്പെടുത്തുന്നതിനാണ് ഫൂട്ടിംഗുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്, അതനുസരിച്ച് കൂടുതൽ ഉറപ്പുള്ള മണ്ണിന്റെ പാളികളിലേക്ക് കുഴിച്ചിറങ്ങി ആഴത്തിലുള്ള ഫൂട്ടിംഗ് സ്ഥാപിക്കണോ അതോ അധികം ആഴമില്ലാതെ വിസ്തൃതമായി ഫൂട്ടിംഗ് ഇടണോ എന്ന് തീരുമാനിക്കാവുന്നതാണ്.
3) സെറ്റിൽമെന്റും താഴുന്നതും തടയൽ
കെട്ടിടത്തിന്റെ ഭാരം തുല്യമായി വിഭജിക്കപ്പെടുന്നതിലൂടെ, അമിതമായ സെറ്റിൽമെന്റ് അല്ലെങ്കിൽ കെട്ടിടങ്ങളുടെ താഴ്ന്നുപോകൽ ഫൂട്ടിംഗുകൾ തടയുന്നു. മൃദുവായതോ ഉറപ്പില്ലാത്തതോ ആയ മണ്ണുള്ള സ്ഥലങ്ങളിൽ ഇത് പ്രത്യേകിച്ചും പ്രധാനമാണ്, അവിടെ ശരിയായ ഫൂട്ടിംഗുകളില്ലാത്ത കെട്ടിടങ്ങൾ ചെരിയുകയോ തകരുകയോ നിലംപൊത്തുകയോ ചെയ്തേക്കാം.
4) പ്രകൃതി ശക്തികൾക്കെതിരെ നിലയുറപ്പിക്കുന്ന കെട്ടിടങ്ങൾ
കെട്ടിടത്തിന്റെ അടിത്തറയിലുള്ള ഫൂട്ടിംഗുകൾ നിശ്ചലമായ ഭാരത്തെ സപ്പോർട്ട് ചെയ്യുക മാത്രമല്ല, കാറ്റ്, ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ശക്തികൾക്കെതിരെ നിലയുറച്ചുനിൽക്കാൻ കെട്ടിടങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ശരിയായി ഡിസൈൻ ചെയ്ത അടിസ്ഥാന ഫൂട്ടിംഗുകൾ, കെട്ടിടങ്ങൾക്ക് ഇളക്കമോ തകർച്ചയോ സംഭവിക്കാതെ പിടിച്ചുനിൽക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.
5) ഈർപ്പമുള്ള ഭാഗത്ത് നിന്നുള്ള ഉയരം
ഭൂഗർഭ ജലത്തിൽ നിന്നോ മഴയിൽ നിന്നോ ഉള്ള ഈർപ്പം തട്ടാതെ സുപ്രധാനമായ കെട്ടിട ഘടകങ്ങളെ സംരക്ഷിച്ചുകൊണ്ട് കെട്ടിടങ്ങളുടെ അടിസ്ഥാന തലം ഉയർത്താൻ ഫൂട്ടിംഗുകൾക്ക് കഴിയും. ജലം കൊണ്ടുള്ള ദോഷവും മോൾഡിന്റെ അപകടം അല്ലെങ്കിൽ ഘടനാപരമായ ശക്തിക്ഷയം എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യത തടയാനും ഇത് പ്രത്യേകിച്ചും ഗുണകരമാണ്.
6)കൂടുതൽ കെട്ടിട ഘടകങ്ങൾക്കുള്ള അടിസ്ഥാനം
അടിസ്ഥാന ചുവരുകൾ, തൂണുകൾ അല്ലെങ്കിൽ സ്ലാബുകൾ പോലുള്ള കൂടുതൽ കെട്ടിട ഘടകങ്ങളുടെ നിർമ്മാണത്തിന് ഫൂട്ടിംഗുകൾ കൊടുക്കുന്നു. കെട്ടിടത്തിന്റെ മൊത്തത്തിലുള്ള കെട്ടുറപ്പിന് അത്യന്താപേക്ഷിതമായ ഈ ഘടകങ്ങൾ സുരക്ഷിതമായി ഉറപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുന്നുവെന്ന് അവ ഉറപ്പാക്കുന്നു.
7) ചെരിവുള്ള പ്രദേശങ്ങളുമായി പൊരുത്തപ്പെടൽ
കുന്നിൻപുറങ്ങളിൽ അല്ലെങ്കിൽ ചെരിവുള്ള സ്ഥലങ്ങളിൽ, പടികളോ അല്ലെങ്കിൽ ചെരിവുള്ള ഫൂട്ടിംഗുകളോ പോലുള്ള നിർദ്ദിഷ്ട അടിസ്ഥാന ഫൂട്ടിംഗ് തരങ്ങൾ, കെട്ടിടങ്ങൾക്കായി നിരപ്പായ പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കാൻ സഹായിക്കുന്നു. ചെരിഞ്ഞ കോണിന്റെ കുറവ് നികത്തിക്കൊണ്ട് ചെരിവുള്ള സ്ഥലങ്ങളിൽ സുരക്ഷിതമായ നിർമ്മാണത്തിന് അവ അനുവദിക്കുന്നു, കാലങ്ങൾ കഴിഞ്ഞാലും കെട്ടിടത്തെ സുസ്ഥിരമായും ലെവലുള്ളതുമായും നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
8) ബിൽഡിംഗ് കോഡുകളും മാനദണ്ഡങ്ങളും പാലിക്കുക
സുരക്ഷ, സ്ഥിരത, ഈടുനിൽപ്പ് എന്നിവയ്ക്കുള്ള മിനിമം ആവശ്യകതകൾ എടുത്തുകാണിക്കുന്ന പ്രാദേശിക ബിൽഡിംഗ് കോഡുകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് കെട്ടിട നിർമ്മാണത്തിലെ ഫൂട്ടിംഗുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രതീക്ഷിക്കുന്ന ഭാരത്തെയും പാരിസ്ഥിതിക സാഹചര്യങ്ങളെയും ചെറുക്കാനും താമസക്കാരുടെയും പൊതുജനങ്ങളുടെയും ക്ഷേമം പരിരക്ഷിക്കാനുമായി കെട്ടിടങ്ങൾ നിർമ്മിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.