ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക

hgfghj


നിർമ്മാണത്തിലെ ഗ്രൗട്ടിംഗ് എന്താണ് , ഏതെല്ലാം ഗ്രൗട്ടിംഗ് മെറ്റീരിയലുകളാണ് ഉപയോഗിക്കുന്നത്

ബോൾട്ടുകൾ ഉപ്പിച്ച് വയ്ക്കുക, വിള്ളലുകൾ നന്നാക്കുക, അല്ലെങ്കിൽ അടിത്തറ ഉറപ്പിക്കുക എന്നിങ്ങനെ, ആധുനിക നിർമ്മാണ രീതികളിൽ ഗ്രൗട്ടിംഗ് ഒരു പ്രധാന സാങ്കേതികതയായി മാറിയിരിക്കുന്നു. ഇത് പലപ്പോഴും അവഗണിക്കപ്പെടുമെങ്കിലും, പ്രൊജക്ടുകളുടെ ഘടനാപരമായ കെട്ടുറപ്പും സ്ഥിരതയും ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു നിർണായക പ്രക്രിയയാണ് ഇത്.

Share:


വിവിധ നിർമ്മാണ ഘടകങ്ങളുടെ ഘടനാപരമായ കെട്ടുറപ്പ്, സ്ഥിരത, ഈട് എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു നിർണായകമായ നിർമ്മാണ പ്രക്രിയയാണ് ഗ്രൗട്ടിംഗ്. ഒരു ദ്രാവക മെറ്റീരിയൽ ഉപയോഗിച്ച് ഉപരിതലങ്ങൾക്കിടയിലുള്ള വിടവുകൾ, ശൂന്യതകൾ അല്ലെങ്കിൽ ഇടങ്ങൾ നിറയ്ക്കന്നതിലൂടെ ഘടനയുടെ മൊത്തത്തിലുള്ള ശക്തിയും പ്രകടനവും വർദ്ധിപ്പിക്കുന്ന ഒരു മുറുക്കമുള്ള, ഈടുറ്റ ബോണ്ട് സൃഷ്ടിക്കുവാന്‍ സാധിക്കുന്നു. ഈ ബ്ലോഗിൽ, നിർമ്മാണത്തിൽ ഗ്രൗട്ടിംഗ് എന്താണെന്ന് നാം മനസ്സിലാക്കുകയും അതിന്‍റെ പ്രാധാന്യം, അതിന്‍റെ പ്രയോഗങ്ങൾ, നിർമ്മാണ പദ്ധതികളിൽ സാധാരണയായി ഉപയോഗിക്കുന്ന വ്യത്യസ്ത തരം ഗ്രൗട്ട് മെറ്റീരിയലുകൾ എന്നിവ പര്യവേക്ഷണം ചെയ്യുകയും ചെയ്യും.



കെട്ടിട നിർമ്മാണത്തിലെ ഗ്രൗട്ടിംഗ് എന്താണ്?

കെട്ടിട നിർമ്മാണത്തിന്‍റെ പശ്ചാത്തലത്തിൽ നിന്ന് നോക്കുമ്പോള്‍, ഗ്രൗട്ടിംഗ്,ഘടനകൾക്കുള്ളിലെ വിടവുകളിലേക്കോ ശൂന്യതകളിലേക്കോ ഇടങ്ങളിലേക്കോ ദ്രാവകം പോലെയുള്ള മെറ്റീരിയൽ കുത്തിവയ്ക്കുന്നത് ഉൾപ്പെടുന്ന ഒരു പ്രത്യേക പ്രക്രിയയാണ്. ഘടനാപരമായ കെട്ടുറപ്പ് മെച്ചപ്പെടുത്തുക, ഭാരം വഹിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുക, നിർമ്മാണ പദ്ധതിയുടെ വിവിധ ഘടകങ്ങൾക്ക് സ്ഥിരത നൽകുക എന്നിവയാണ് ഇതിന്‍റെ ലക്ഷ്യം. ഇങ്ങനെ വിടവുകൾ നികത്തുന്നതിലൂടെ, കാലക്രമേണ ഘടനയെ ദുർബലപ്പെടുത്തുന്ന, വെള്ളം, വായു അല്ലെങ്കിൽ അവശിഷ്ടങ്ങൾ എന്നിവ ഇവിടെ അടിഞ്ഞു കൂടുന്നതിനെ ഗ്രൗട്ടിംഗ് തടയുന്നു.

 

നിർമ്മാണ സാമഗ്രികൾക്ക് സ്വന്തമായി നികത്താൻ കഴിയാത്ത വിടവുകൾ ഗ്രൗട്ട് നികത്തുന്നു, അടിസ്ഥാനപരമായി എല്ലാത്തിനെയം ഒരുമിച്ച് ബബന്ധിപ്പിച്ച് നിര്‍ത്തുന്ന ഒരു "പശ" ആയി ഇത് പ്രവർത്തിക്കുന്നു എന്നതാണ് നിർണായക വശം. ചലനം തടയുന്നതിലൂടെ, ഗ്രൗട്ടിന്‍റെ പ്രയോഗം കാലക്രമേണ നിർമ്മാണത്തിന്‍റെ സ്ഥിരത, ഷിഫ്റ്റിംഗ് അല്ലെങ്കിൽ അപചയം എന്നിവയ്ക്കുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു. ഇത് ഘടനയുടെ ആയുസ്സ് വർദ്ധിപ്പിക്കുക മാത്രമല്ല, താമസക്കാരുടെയും ചുറ്റുമുള്ള പരിസ്ഥിതിയുടെയും സുരക്ഷയ്ക്കും സംഭാവന നൽകുന്നു. നിർമ്മാണത്തിൽ മികച്ച നിലവാരം കൈവരിക്കാനും നിർമ്മാണ ഘടകങ്ങളുടെ ഈട് വർദ്ധിപ്പിക്കാനും ഗ്രൗട്ടിംഗ് സഹായിക്കുന്നു.


നിർമ്മാണത്തിൽ ഉപയോഗിക്കുന്ന വിവിധ തരം ഗ്രൗട്ടിംഗ് മെറ്റീരിയലുകള്‍



നിർമ്മാണത്തിൽ ഉപയോഗിക്കുന്ന നിരവധി തരം ഗ്രൗട്ടിംഗ് മെറ്റീരിയലുകൾ ഉണ്ട്. മെറ്റീരിയലിന്‍റെ തിരഞ്ഞെടുപ്പ് നിർദ്ദിഷ്ട നിർമ്മാണത്തിലെ ആവശ്യകതയെ ആശ്രയിച്ചിരിക്കുന്നു. ഇവിടെ, നമ്മൾ ചില പ്രധാനപ്പെട്ട തരങ്ങൾ പരിശോധിക്കുന്നു

 

1. സിമന്‍റ് ഗ്രൗട്ടിംഗ്



സാധാരണയായി ഉപയോഗിക്കുന്ന ഗ്രൗട്ടിംഗ് മെറ്റീരിയലാണ് സിമന്‍റ്, ഇത് സാധാരണയായി മണ്ണിന്‍റെ സ്ഥിരതയ്ക്കും സ്ട്രക്ചര്‍ ലെവലിംഗിനും ഉപയോഗിക്കുന്നു. ഇത് ഏറ്റവും സാധാരണമായ തരം ഗ്രൗട്ട് ആണ്, സിമന്‍റ്, വെള്ളം, ചിലപ്പോൾ മണൽ എന്നിവയുടെ മിശ്രിതം വിടവുകളിലേക്ക് കുത്തിവയ്ക്കുന്നു. ഇത് കുറച്ചു നേരം കൊണ്ട് കഠിനമാവുകയും ശക്തവും സുസ്ഥിരവുമായ ഒരു ബന്ധം രൂപപ്പെടുത്തുകയും ചെയ്യുന്നു. മെറ്റീരിയൽ ഉറച്ചു കഴിഞ്ഞ് ഒരു കോംപാക്റ്റ് പിണ്ഡം രൂപപ്പെടുന്നു, ഇത് കെട്ടിടനിർമ്മാണത്തിന് അധിക പിന്തുണയും ശക്തിയും നൽകുന്നു. കോൺക്രീറ്റ് ഘടനകളിൽ ശൂന്യത പൂരിപ്പിക്കുന്നതിനും (കോൺക്രീറ്റ് ഗ്രൗട്ടിംഗ് എന്നും അറിയപ്പെടുന്നു), വിള്ളലുകൾ നന്നാക്കാനും ഫൗണ്ടേഷനുകളുടെ ഭാരം വഹിക്കാനുള്ള ശേഷി മെച്ചപ്പെടുത്താനും ഇത്തരത്തിലുള്ള ഗ്രൗട്ട് അനുയോജ്യമാണ്.

 

2. കെമിക്കൽ ഗ്രൗട്ടിംഗ്

ഇതിൽ പോളിയുറീൻ അല്ലെങ്കിൽ അക്രിലേറ്റ് പോലുള്ള പ്രത്യേക രാസ സംയുക്തങ്ങൾ വിടവുകളിലേക്ക് കുത്തിവയ്ക്കുന്നു. ഈ രാസവസ്തുക്കൾ സമ്പർക്കത്തിലൂടെ വികസിക്കുകയും വിടവുകൾ നികത്തുകയും ജലത്തിന്‍റെ നുഴഞ്ഞുകയറ്റത്തിനെതിരെ സീല്‍ പോലെ ആകുകയും ചെയ്യുന്നു. വാട്ടർപ്രൂഫിംഗ്, മണ്ണിന്‍റെ സ്ഥിരത, ഭൂഗർഭ ഘടനകളുടെ അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് ഇത്തരത്തിലുള്ള ഗ്രൗട്ട് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.

 

3. സ്ട്രക്ചറല്‍ ഗ്രൗട്ടിംഗ്



കോളങ്ങളും ബീമുകളും പോലെയുള്ള സ്ട്രക്ചറല്‍ കോംപോണന്‍റുകള്‍ തമ്മിൽ ഒരു സോളിഡ് കണക്ഷൻ സൃഷ്ടിക്കുന്നതിന് ഈ തരം ഗ്രൗട്ടിംഗ് ഉപയോഗിക്കന്നു. ഒരു തരം സ്ട്രക്ചറൽ ഗ്രൗട്ട് ആയ എപ്പോക്സി ഗ്രൗട്ട് അസാധാരണമായ ശക്തിയും ഈടും പ്രദാനം ചെയ്യുന്നു. ബോൾട്ടുകൾ ഉറപ്പിക്കുന്നതിനും ഉയർന്ന സമ്മർദ്ദമുള്ള പ്രദേശങ്ങളിൽ കോൺക്രീറ്റ് എലമെന്‍റുകളെ ശക്തിപ്പെടുത്തുന്നതിനും നിലവിലുള്ള ഘടനകളിലെ വിള്ളലുകളോ വിടവുകളോ നികത്തുന്നതിനും ഇത് സാധാരണയായി ഉപയോഗിക്കുന്നു.

 

4. ബെന്‍റോണൈറ്റ് ഗ്രൗട്ടിംഗ്

ഇത്തരത്തിലുള്ള പദാർത്ഥം ബെന്‍റോണൈറ്റ് കളിമണ്ണും വെള്ളവും കലർത്തി ജെൽ പോലെയുള്ള പദാർത്ഥം ഉണ്ടാക്കുന്നു. വെള്ളവുമായി ഇടപഴകുമ്പോൾ വികസിക്കുന്നതിനാൽ കിണറുകളും കുഴൽക്കിണറുകളും അടയ്ക്കുന്നതിനുള്ള പരിഹാരമായി ഉപയോഗിക്കുന്നു. മണ്ണ് സീല്‍ ചെയ്യുന്നതിനും സ്ഥിരതയുള്ളതാക്കുന്നതിനും, വെള്ളം കയറുന്നത് തടയുന്നതിനും, ഗ്രൗണ്ട് മൂവ്മെന്‍റ് കുറയ്ക്കുന്നതിനും ഇത്തരത്തിലുള്ള ഗ്രൗട്ട് പലപ്പോഴും ഉപയോഗിക്കുന്നു.

 

5. ബിറ്റുമിനസ് ഗ്രൗട്ടിംഗ്

ഒരു ബിറ്റുമിനസ് സംയുക്തത്തിന്‍റെ ഉപയോഗം ഇതിൽ ഉൾപ്പെടുന്നു, ഇത് മികച്ച ജല പ്രതിരോധം നൽകുന്നതിനാല്‍ മേൽക്കൂരകൾ, അടിത്തറകൾ, ബേസ്മെൻറ്സ്ട്രക്ചറുകൾ എന്നിവ സീൽ ചെയ്യാനും വാട്ടർപ്രൂഫ് ചെയ്യാനും സഹായിക്കുന്നു. ഇത് അൾട്രാവയലറ്റ് വികിരണത്തിനും കഠിനമായ കാലാവസ്ഥയ്ക്കും എതിരെ മികച്ച ഈടും പ്രതിരോധവും നൽകുന്നു. തുരങ്കങ്ങളിലും അണ്ടര്‍ ഗ്രൗണ്ട് സ്ട്രക്ചറുകളിലും ജലത്തിന്‍റെ നുഴഞ്ഞുകയറ്റം കുറയ്ക്കേണ്ട സാഹചര്യങ്ങളിലാണ് ഇത്തരത്തിലുള്ള ഗ്രൗട്ട് ഉപയോഗിക്കുന്നത്.

 

6. റെസിൻ ഗ്രൗട്ടിംഗ്

ഇത്തരത്തിലുള്ള മെറ്റീരിയൽ എപ്പോക്സി, പോളിയുറീൻ അല്ലെങ്കിൽ മറ്റ് ലിക്വിഡ് റെസിനുകൾ ആണ് ഉപയോഗപ്പെടുത്തുന്നത്. ക്യുവറിംഗ് കഴിയുമ്പോള്‍ അത് ശക്തമായ ഒരു ബോണ്ട് ഉണ്ടാക്കുന്നു. ഉയർന്ന ടെൻസൈലും കംപ്രസ്സീവ് ശക്തിയും വാഗ്ദാനം ചെയ്യുന്ന ഈ റെസിനുകൾ വിവിധ ആപ്ലിക്കേഷനുകൾക്ക് അനുയോജ്യമാണ്. മികച്ച പശ ഗുണങ്ങളും ശക്തിയും കാരണം കോൺക്രീറ്റിലെ വിള്ളലുകൾ അടയ്ക്കാനും ഇത് പലപ്പോഴും ഉപയോഗിക്കുന്നു.


നിർമ്മാണത്തിൽ ഗ്രൗട്ടിംഗിന്‍റെ പ്രയോജനങ്ങൾ

നിർമ്മാണത്തിൽ ഗ്രൗട്ടിംഗ് എന്താണെന്ന് മനസിലാക്കുമ്പോൾ, അതിന്‍റെ നിരവധി ഗുണങ്ങൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അതിന്‍റെ ചില പ്രധാന ഗുണങ്ങൾ ഇവയാണ്:

 

1. സ്ട്രക്ചറിന്‍റെ സ്ഥിരത മെച്ചപ്പെടുത്തുന്നു

ഗ്രൗട്ടിന് നിർമ്മാണ സാമഗ്രികളിലെ ശൂന്യത നികത്താനുള്ള കഴിവുണ്ട്, അതുവഴി സ്ട്രക്ചറിന്‍റെ മൊത്തത്തിലുള്ള സ്ഥിരത വർദ്ധിപ്പിക്കുന്നു.

 

2. ചോർച്ച തടയൽ

വെള്ളവും മറ്റ് ദ്രാവകങ്ങളും ചോരുന്നത് തടയുന്ന ഒരു തടസ്സമായി ഗ്രൗട്ട് പ്രവര്‍ത്തിക്കുന്നു.

 

3. വർദ്ധിച്ച ലോഡ്-വഹന ശേഷി

സിമന്‍റ് ഗ്രൗട്ടിംഗ് മെറ്റീരിയല്‍ പോലുള്ള ഗ്രൗട്ടുകൾ കൂടുതൽ ശക്തിയും പിന്തുണയും നൽകിക്കൊണ്ട് ഘടനകളുടെ ഭാരം വഹിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുന്നു.

 

4. കോറഷൻ റെസിസ്റ്റൻസ്

എപ്പോക്സി ഗ്രൗട്ട് പോലെയുള്ള ചില വസ്തുക്കൾ, നാശ പ്രതിരോധം നൽകി കെട്ടിടങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നു.

 

5. മണ്ണിന്‍റെ സ്ഥിരത

മണ്ണിന്‍റെ സ്ഥിരതയിൽ, പ്രത്യേകിച്ച് അടിത്തറയുടെയോ അണ്ടര്‍ ഗ്രൗണ്ട് സ്ട്രക്ചറുകളുടെയോ നിർമ്മാണത്തിൽ ഗ്രൗട്ടുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

 

6. കാവിറ്റീസ് സീൽ ചെയ്യുക

ഗ്രൗട്ടിന് കുഴികളും വിടവുകളും ഫലപ്രദമായി അടയ്ക്കാൻ കഴിയും, ഇത് ജലത്തിന്‍റെ നുഴഞ്ഞുകയറ്റമോ മണ്ണിന്‍റെ കടന്നുകയറ്റമോ തടയുന്നു.

 

7. സ്ട്രക്ചറുകളുടെ അറ്റകുറ്റപ്പണി

കോൺക്രീറ്റിലെ വിള്ളലുകളും കേടുപാടുകളും പരിഹരിക്കുന്നതിന് റെസിൻ ഗ്രൗട്ട്, എപ്പോക്സി ഗ്രൗട്ട് എന്നിവ ഉപയോഗിക്കാറുണ്ട്.



ഉപസംഹാരമായി, കെട്ടിട നിർമ്മാണത്തിൽ ഗ്രൗട്ടിംഗ് നിർണായക ഘടകമാണെന്ന് നമ്മൾ മനസ്സിലാക്കി, ഇത് നിർമ്മാണത്തിലെ ഘടനകളുടെ സ്ഥിരത, ശക്തി, ഈട് എന്നിവ വർദ്ധിപ്പിക്കുന്നു. നിർമ്മാണ പ്രൊഫഷണലുകൾ തുടർച്ചയായി ചെലവ് കുറഞ്ഞതും ഈടുള്ളതുമായ നിർമ്മാണ പരിഹാരങ്ങൾ തേടുന്നതിനാൽ, ഉചിതമായ ഗ്രൗട്ടിംഗ് സാങ്കേതികത മനസ്സിലാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത് പ്രോജക്ടുകള്‍ കൂടുതൽ വിജയകരവും ദീർഘകാലം ഈടോടെ നിലനിൽക്കുന്നതുമായി മാറ്റാനാകും.



പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

 

1) വീണ്ടും ഗ്രൗട്ട് ചെയ്യുന്നതിന് മുമ്പ് പഴയ ഗ്രൗട്ട് നീക്കം ചെയ്യേണ്ടതുണ്ടോ?

അതെ, വീണ്ടും ഗ്രൗട്ട് ചെയ്യുന്നതിന് മുമ്പ് പഴയ ഗ്രൗട്ട് നീക്കം ചെയ്യാൻ ശുപാർശ ചെയ്യുന്നു. ശരിയായ പിടിത്തം ഉറപ്പാക്കാൻ, പഴയ ഗ്രൗട്ട് നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്, കാരണം അതിൽ പൂപ്പല്‍ അല്ലെങ്കിൽ അഴുക്ക് അടങ്ങിയിരിക്കാം. പഴയതോ കേടായതോ ആയ ഗ്രൗട്ട് മാറ്റാതിരിക്കുന്നത് പുതിയ ഗ്രൗട്ട് പാളിയുടെ പരാജയത്തിലേക്ക് നയിച്ചേക്കാം.

 

2) നിങ്ങൾ ഗ്രൗട്ട് വളരെ നേരം വച്ചിരുന്നാൽ എന്ത് സംഭവിക്കും?

തറയില്‍ വീണ ഗ്രൗട്ട് വൃത്തിയാക്കാതെ വളരെ നേരം വെച്ചാൽ, അത് ടൈൽ ഉപരിതലത്തിൽ കഠിനമാവുകയും നീക്കം ചെയ്യുന്നത് വെല്ലുവിളിയാകുകയും ചെയ്യും. ഇത് ടൈല്‍ വൃത്തികേടായി കാണുന്നതിനും ശുചീകരണത്തിനായുള്ള അധിക അധ്വാനത്തിനും കാരണമാകും.

 

3) ഗ്രൗട്ട് സെറ്റ് ചെയ്യാൻ എത്ര സമയമെടുക്കും?

മിക്ക സ്റ്റാൻഡേർഡ് ഗ്രൗട്ടുകൾക്കും ക്യുവര്‍ ആകാനും പൂർണ്ണമായി സെറ്റ് ആകാനും 24 മുതൽ 48 മണിക്കൂർ വരെ ആവശ്യമാണ്. എന്നിരുന്നാലും, ഈ പ്രത്യേകതകൾ ഗ്രൗട്ട് തരം, നിർമ്മാതാവിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ, ഈർപ്പത്തിന്‍റെ അളവ്, താപനില തുടങ്ങിയ പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

 

4) ഗ്രൗട്ട് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ ടൈലുകൾ നനയ്ക്കണോ?

സാധാരണ അവസ്ഥയിൽ ഗ്രൗട്ട് ചെയ്യുന്നതിന് മുമ്പ് ടൈലുകൾ നനയ്ക്കേണ്ട ആവശ്യമില്ല. എന്നിരുന്നാലും, കഠിനമായ ചൂടോ ഈർപ്പം ഇല്ലാത്തതോ ആയ അന്തരീക്ഷത്തിൽ, ടൈലുകൾ നനയ്ക്കുന്നത്, ഗ്രൗട്ടിൽ നിന്ന് ഈർപ്പം വേഗത്തിൽ വലിച്ചെടുക്കുന്നതില്‍ നിന്ന് ടൈലിനെ തടയും.

 

5) ഏത് സിമന്‍റാണ് ഗ്രൗട്ടിംഗിന് ഉപയോഗിക്കുന്നത്?

സാധാരണഗതിയിൽ, നോൺ-ഷ്രിങ്ക് ഗ്രൗട്ട്, ഉയർന്ന ശക്തിയുള്ള, ഫ്ലൂയിഡ് സിമന്‍റ് ഗ്രൗട്ട് എന്നിവ അവയുടെ ചുരുങ്ങാത്തതും ഉ ഒഴുക്കുള്ളതുമായ സവിശേഷ ഗുണങ്ങൾ കാരണം, ഗ്രൗട്ടിംഗിനായി സാധാരണയായി ഉപയോഗിക്കുന്നു.


അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ

 





വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....