കൃത്യമായ ഒരു നിർമ്മാണ ബജറ്റ് ഉണ്ടാക്കുന്നതിന്, നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളും അവ മൊത്തം ചെലവുമായി എങ്ങനെ ഒത്തുപോകുന്നുവെന്നും മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഈ പ്രക്രിയയിൽ സാധാരണയായി സൈറ്റ് തയ്യാറാക്കൽ, അടിത്തറ, ഫ്രെയിമിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കൽ ജോലികൾ, ഇന്റീരിയർ ഫിനിഷുകൾ, ലാൻഡ്സ്കേപ്പിംഗ് എന്നിവ ഉൾപ്പെടുന്നു. ഓരോ ഘട്ടവും മൊത്തം ചെലവിന്റെ ഒരു നിശ്ചിത ശതമാനമാണ്. ഉദാഹരണത്തിന്, സൈറ്റ് തയ്യാറാക്കാൻ ബജറ്റിന്റെ ഏകദേശം 5% ചെലവ് വന്നേക്കാം. അതേസമയം ഇന്റീരിയർ ഫിനിഷുകൾക്ക് 25% അല്ലെങ്കിൽ അതിൽ കൂടുതലും വരും. ഈ ശതമാനങ്ങൾ മനസ്സിലാക്കുന്നത്, നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പുരോഗമിക്കുമ്പോൾ, കാര്യക്ഷമമായി വീട് നിർമ്മിക്കാനായി നിങ്ങളുടെ ബജറ്റ് വിനിയോഗിക്കാൻ നിങ്ങളെ സഹായിക്കും.
നിർമ്മാണ ബജറ്റിന്റെ പ്രാധാന്യം
നന്നായി ആസൂത്രണം ചെയ്ത നിർമ്മാണ ബജറ്റ് കേവലം സംഖ്യകളേക്കാൾ കവിഞ്ഞതാണ്; ഇത് നിങ്ങളുടെ പദ്ധതി വിജയിക്കാനുള്ള ഒരു റോഡ്മാപ്പ് ആണ്. നിർമ്മാണ ബജറ്റ് അനിവാര്യമായതിന്റെ ചില പ്രധാന കാരണങ്ങൾ ഇതാ:
1. സാമ്പത്തിക ആസൂത്രണം
ഒരു ബജറ്റ് ഉണ്ടാക്കുന്നത് നിങ്ങളുടെ ചെലവുകൾ ആസൂത്രണം ചെയ്യാനും അതിനനുസരിച്ച് ഫണ്ട് വിനിയോഗിക്കാനും നിങ്ങളെ സഹായിക്കുന്നു യാഥാർത്ഥ്യബോധമുള്ള ലക്ഷ്യങ്ങൾ വെക്കാനും അമിതമായി ചെലവഴിക്കാതിരിക്കാനും സാമ്പത്തികനില താളം തെറ്റാതിരിക്കാനും നിങ്ങളെ സഹായിക്കുന്നു.
2. ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും മുൻഗണന നൽകുക
ഒരു ബജറ്റ് ഉണ്ടെങ്കിൽ, നിങ്ങളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും നേരത്തെ തന്നെ മുൻഗണന നൽകാം. വേണമെങ്കിൽ ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ചോ സൗകര്യങ്ങൾ കൂട്ടുന്നതിനെക്കുറിച്ചോ ചിന്തിക്കുമ്പോൾ നിങ്ങളുടെ പദ്ധതിയുടെ അവശ്യ ഘടകങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.
3. ചെലവ് നിയന്ത്രിക്കൽ
നിങ്ങളുടെ ബജറ്റ് സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ, നിങ്ങൾക്ക് അനാവശ്യമായ ചെലവുകൾ ഒഴിവാക്കാനും എവിടെയൊക്കെ ചെലവ് കുറയ്ക്കാമെന്ന് മനസ്സിലാക്കാനും നിർമ്മാണ പ്രക്രിയയിലുടനീളം കാര്യവിവരത്തോടെ തീരുമാനങ്ങൾ എടുക്കാനും കഴിയും.
4. സാമ്പത്തിക ചതിക്കുഴികൾ ഒഴിവാക്കുക
ഓർക്കാപ്പുറത്തുള്ള സാമ്പത്തിക സാഹചര്യമാറ്റങ്ങളും അപ്രതീക്ഷിത ചെലവുകളും ഒഴിവാക്കാൻ നന്നായി കൈകാര്യം ചെയ്യുന്ന ബജറ്റ് നിങ്ങളെ സഹായിക്കുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്യാനും നിർമ്മാണ വേളയിൽ ഉണ്ടായേക്കാവുന്ന എന്തെങ്കിലും യാദൃച്ഛിക ചെലവുകൾ കണക്കിലെടുക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു.
ഒരു നിർമ്മാണ ബജറ്റിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
ഒരു നിശ്ചിത ബജറ്റിൽ വീട് നിർമ്മിക്കുന്നതിനായി പ്രതീക്ഷിക്കുന്ന എല്ലാ ചെലവുകളും സാമ്പത്തിക സ്ഥിതിഗതികളും ഒരു സമഗ്ര നിർമ്മാണ ബജറ്റ് ഉൾക്കൊള്ളുന്നു. ഒരു നിർമ്മാണ ബജറ്റിൽ സാധാരണയായി ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന ഘടകങ്ങൾ ഇതാ:
1. നിർമ്മാണത്തിനുള്ള സാധനസാമഗ്രികൾ
തടി, കോൺക്രീറ്റ്, റൂഫിംഗ് മെറ്റീരിയലുകൾ, വയറിംഗ്, പ്ലംബിംഗ് സാധനങ്ങൾ, ഫ്ലോറിംഗ് എന്നിങ്ങനെ പദ്ധതിക്ക് ആവശ്യമായ എല്ലാ വസ്തുക്കളുടെയും വില ഇതിൽ ഉൾപ്പെടുന്നു.
2. തൊഴിൽ ചെലവുകൾ
കരാറുകാരെയും ഉപ കരാറുകാരെയും വിദഗ്ധ തൊഴിലാളികളെയും കൂലിക്കെടുക്കുന്നത് ബജറ്റിന്റെ ഒരു പ്രധാന ഭാഗമാണ്. പദ്ധതിയുടെ വലുപ്പത്തെയും സങ്കീർണ്ണതയെയും ആശ്രയിച്ച് തൊഴിൽ ചെലവുകൾ വ്യത്യാസപ്പെടാം.
3. പെർമിറ്റുകളും ഫീസുകളും
ബിൽഡിംഗ് പെർമിറ്റുകൾ, പരിശോധനാ ഫീസ്, മറ്റേതെങ്കിലും കാര്യനിർവ്വഹണപരമായ ആവശ്യകതകൾ എന്നിവ ബജറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
4. ഡിസൈൻ, ആർക്കിടെക്ചറൽ ഫീസ്
നിങ്ങൾ ഒരു ആർക്കിടെക്റ്റ് അല്ലെങ്കിൽ ഡിസൈൻ പ്രൊഫഷണലിനൊപ്പമാണ് ജോലി ചെയ്യുന്നതെങ്കിൽ, അവരുടെ ഫീസ് ഉൾപ്പെടുത്തണം.
5. സൈറ്റ് തയ്യാറാക്കൽ
സൈറ്റ് വൃത്തിയാക്കൽ, ഖനനം, ഗ്രേഡിംഗ്, ആവശ്യമായ മറ്റ് അടിസ്ഥാന ജോലികൾ എന്നിവ ബജറ്റ് തയ്യാറാക്കുമ്പോൾ പരിഗണിക്കണം.