വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



പെയിന്റ് ചോക്കിംഗിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

നിങ്ങൾ ഒരു വീട്ടുടമയോ പ്രൊഫഷണൽ ചിത്രകാരനോ ആയാലും, പെയിന്റ് ചോക്കിംഗിനെക്കുറിച്ച് മനസിലാക്കുന്നത് വരും വർഷങ്ങളിൽ നിങ്ങളുടെ പെയിന്റിംഗ് ജോലിയുടെ സൗന്ദര്യവും ഗുണമേന്മയും നിലനിർത്താൻ സഹായിക്കും. ഈ ബ്ലോഗിൽ, പെയിന്റ് ചോക്കിംഗിന്റെ കാരണങ്ങൾ ഞങ്ങൾ പരിശോധിക്കും, ഒപ്പം ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നും അതിന്റെ നിവാരണ മാർഗ്ഗളെക്കുറിച്ചും പടിപടിയായി ചർച്ച ചെയ്യാം.

Share:


പ്രധാന കണ്ടെത്തലുകൾ

 

• പെയിന്റ് ചോക്കിംഗ് ഒരു സാധാരണ വൈകല്യമാണ്, പെയിന്റിന്റെ ആവരണം പൊളിഞ്ഞുപോകുമ്പോൾ ഉപരിതലങ്ങളിൽ പൊടിപടലങ്ങൾ അവശേഷിക്കുകയും ചെയ്യും.

 

• കാലാവസ്ഥ, അൾട്രാവയലറ്റ് പ്രകാശം, നിലവാരം കുറഞ്ഞ പെയിന്റ്, ഉപരിതലം ഒരുക്കിയതിലെ പാകപ്പിഴ, ഉപയോഗത്തിലെ പിഴവ് എന്നിവയെല്ലാം പെയിന്റ് ചോക്കിംഗിന് കാരണമാകുന്നു.

 

• പെയിന്റ് ചോക്കിംഗ് എന്താണെന്ന് മനസ്സിലാക്കുന്നതിലും പരിഹരിക്കുന്നതിലും അത് തടയുന്നതിലും ഉൾപ്പെട്ടിരിക്കുന്നത്, സമഗ്രമായ ഉപരിതല പരിചരണം, അനുയോജ്യമായ ഉൽപ്പന്നത്തിന്റെ തിരഞ്ഞെടുപ്പ്, പെയിന്റ് ചെയ്ത പ്രതലങ്ങളുടെ അഴക് കാത്തുസൂക്ഷിക്കാൻ ചെയ്യേണ്ട അറ്റകുറ്റപ്പണികൾ എന്നിവയാണ്.



പെയിന്റ് ചോക്കിംഗ് എന്താണ്?

കെട്ടിടത്തിന്റെ ഉപരിതലങ്ങളിൽ ചോക്ക് പൊടികൾ കാണപ്പെട്ടാൽ അത് പെയിന്റ് ചോക്കിംഗ് ആണെന്ന് മനസ്സിലാക്കാം. പെയിന്റ് ചെയ്ത വസ്തുവിൽ നിന്നോ കെട്ടിടത്തിൽ നിന്നോ പെയിന്റിന്റെ ആവരണം പൊളിഞ്ഞുപോകുകയും ഉപരിതലത്തിൽ പൊടിയുടെ അവശിഷ്ടം കാണപ്പെടുകയും ചെയ്യുമ്പോൾ ഉപരിതലത്തിൽ സംഭവിക്കുന്ന വൈകല്യമാണിത്.

 

കാലാവസ്ഥാ വ്യതിയാനം, അൾട്രാവയലറ്റ് പ്രകാശവുമായുള്ള സമ്പർക്കം അല്ലെങ്കിൽ കാലക്രമേണ പെയിന്റ് നശിക്കാൻ കാരണമാകുന്ന മറ്റ് പാരിസ്ഥിതിക ഘടകങ്ങൾ എന്നിവ മൂലമാണ് ഈ പ്രതിഭാസം സാധാരണയായി സംഭവിക്കുന്നത്. ചോക്ക് പൊടിപടലങ്ങൾ എളുപ്പത്തിൽ തുടച്ചുനീക്കുകയോ കഴുകുകയോ ചെയ്യാം, എന്നാൽ ഇത് ദീർഘകാല ഈടും സംരക്ഷണവും ആവശ്യമുള്ള പെയിന്റടിച്ച പ്രതലങ്ങളിൽ പ്രശ്നമുണ്ടാക്കാം. നിങ്ങൾക്ക് കൂടുതലറിയണമെങ്കിൽ, അത് പരിഹരിക്കാനുള്ള വഴികൾ ഉൾപ്പെടെ, പെയിന്റ് ചോക്കിംഗിനെക്കുറിച്ച് താഴെ പറയുന്ന കാര്യങ്ങൾ കൂടുതലായി വായിക്കുക.

 

 

പെയിന്റിൽ ചോക്കിംഗിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?

പെയിന്റ് ചോക്കിംഗ് വീട്ടുടമയ്ക്കും പ്രൊഫഷണൽ പെയിന്റർമാർക്കും ഒരുപോലെ നിരാശാജനകവും അസുഖകരവുമായ ഒരു പ്രശ്നമാണ്. പെയിന്റ് ചോക്കിംഗ് ആദ്യമായി ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം.

 

1. കാലാവസ്ഥാ വ്യതിയാനവും അൾട്രാവയലറ്റ് പ്രകാശവും

കാലക്രമേണ സൂര്യപ്രകാശം, ചൂട്, ഈർപ്പം എന്നിവയ്ക്ക് പെയിന്റ് വിധേയമാകുമ്പോൾ പെയിന്റ് ചോക്കിംഗ് സംഭവിക്കാം. ഇത് പെയിന്റിന്റെ ഉപരിതലത്തിന് കേടുപാടുകൾ സംഭവിക്കാൻ കാരണമാകും, അതിന്റെ ഫലമായി ഉപരിതലം പൊടിയാനോ ചോക്ക് പൊടി രൂപം കൊള്ളാനോ ഇടയാകും.

 

2. നിലവാരം കുറഞ്ഞ പെയിന്റ്

കാലാവസ്ഥാ വ്യതിയാനത്തെയും അൾട്രാവയലറ്റ് പ്രകാശത്തെയും പ്രതിരോധിക്കാൻ കഴിയുന്ന ഘടകങ്ങൾ ഇല്ലാത്ത ഗുണനിലവാരം കുറഞ്ഞ പെയിന്റ് ഉപയോഗിക്കുന്നത് പെയിന്റ് ചോക്കിംഗിന് കാരണമാകും.

 

3. ഉപരിതലം തയ്യാറാക്കുന്നതിലെ പോരായ്മകൾ



പെയിന്റിംഗിന് മുമ്പ് ഉപരിതലം ശരിയായി വൃത്തിയാക്കുകയോ പാകപ്പെടുത്തുകയോ ചെയ്തില്ലെങ്കിൽ, ഇതും പെയിന്റ് ചോക്കിംഗിന് കാരണമാകും. ഉപരിതലത്തിലുള്ള ഏതെങ്കിലും അഴുക്ക്, പൊടി അല്ലെങ്കിൽ മറ്റ് മാലിന്യങ്ങൾ എന്നിവ പെയിന്റ് ശരിയായി ഒട്ടിപ്പിടിക്കുന്നതിന് തടസ്സമാകും.

 

4. ഉപയോഗിക്കുന്നതിലെ പിഴവ്

ഓരോ കോട്ടിംഗും കഴിയുമ്പോൾ മതിയായ സമയം ഉണങ്ങാൻ അനുവദിക്കാതിരിക്കുക, നിർമ്മാതാവിന്റെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക, പെയിന്റ് അടിക്കുന്നതിലുള്ള അപാകതകൾ ഇവയെല്ലാം പെയിന്റ് ചോക്കിംഗിന് കാരണമാകും.



പെയിന്റ് ചോക്കിംഗ് എങ്ങനെ പരിഹരിക്കാം?

പെയിന്റ് ചോക്കിംഗ് പ്രശ്നം പരിഹരിക്കാൻ, പൊടിപടലങ്ങൾ നീക്കം ചെയ്യുകയും ഉപരിതലം വൃത്തിയാക്കുകയും മിനുസപ്പെടുത്തുകയും വേണം. ഘട്ടം ഘട്ടമായി ചെയ്യേണ്ട കാര്യങ്ങൾ ഇതാ:

 

1. ഉപരിതലം വൃത്തിയാക്കുക



പ്രഷർ വാഷർ, സ്ക്രബ് ബ്രഷ് അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ ഉപരിതലത്തിൽ നിന്ന് ഇളകിയതും പൊടിഞ്ഞതുമായ അവശിഷ്ടങ്ങളെല്ലാം നീക്കംചെയ്യുക. ഉറച്ച പ്രതലത്തിൽ നിന്ന് ചോക്കിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഒരു പെയിന്റ് സ്ക്രാപ്പറോ സാൻഡ്പേപ്പറോ ഉപയോഗിക്കേണ്ടി വന്നേക്കാം.

 

2. ഉപരിതലം ഉണങ്ങാൻ അനുവദിക്കുക

വൃത്തിയാക്കിയ ശേഷം, അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിനുമുമ്പ് ഉപരിതലം പൂർണ്ണമായും ഉണങ്ങാൻ അനുവദിക്കുക. താപനിലയെയും ഈർപ്പത്തെയും ആശ്രയിച്ച് ഇതിന് കുറേ മണിക്കൂറുകൾ എടുത്തേക്കാം.

 

3. ഒരു പ്രൈമർ അടിക്കുക



ചോക്കി പ്രതലങ്ങൾക്കായി പ്രത്യേകം നിർമ്മിച്ച ഉയർന്ന നിലവാരമുള്ള പ്രൈമർ പ്രയോഗിക്കുക. ഇത് ഉപരിതലത്തിലെ കുഴികൾ അടയ്ക്കാനും പുതിയ പെയിന്റിന് ഉറച്ച ഒരു അടിത്തറ നൽകാനും സഹായിക്കും.

 

4. ഒരു ടോപ്പ്കോട്ട് അടിക്കുക

പ്രൈമർ ഉണങ്ങിക്കഴിഞ്ഞ്, ഉപരിതലത്തിനും പരിസ്ഥിതിക്കും അനുയോജ്യമായ ഉയർന്ന നിലവാരമുള്ള പെയിന്റിന്റെ ഒരു കോട്ട് അടിക്കുക. എങ്ങനെ ഉപയോഗിക്കണമെന്നും ഉണങ്ങാൻ എത്ര സമയമെടുക്കുമെന്നും എന്നതിനെക്കുറിച്ചുമുള്ള നിർമ്മാതാവിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

 

5. ഉപരിതലം പരിപാലിക്കുക

ഭാവിയിൽ ചോക്കിംഗ് ഉണ്ടാകാതിരിക്കാൻ, പെയിന്റ് ചെയ്ത ഉപരിതലം ശരിയായി പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കുക. പതിവായി വൃത്തിയാക്കൽ, ഇടയ്ക്കിടെയുള്ള പരിശോധനകൾ, ആവശ്യാനുസരണമുള്ള പെയിന്റ് ടച്ച്-അപ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചിലപ്പോൾ, ചോക്കിംഗ് ഈ നടപടികളിലൂടെ പരിഹരിക്കാൻ കഴിയാത്തത്ര കഠിനമായേക്കാം, അപ്പോൾ ഉപരിതലം മുഴുവൻ വീണ്ടും പെയിന്റ് ചെയ്യേണ്ടി വന്നേക്കാം. ഈ സാഹചര്യത്തിൽ, ഗുണനിലവാരമുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമായ ഫിനിഷിംഗ് ഉറപ്പാക്കുന്നതിന് ഒരു പ്രൊഫഷണൽ പെയിന്റിംഗ് കരാറുകാരനെ നിയമിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കേണ്ടിവന്നേക്കാം.


ചോക്കിംഗ് പെയിന്റ് അപാകതകൾ ഒഴിവാക്കാനുള്ള നടപടികൾ

പെയിന്റടിച്ച പ്രതലത്തിൽ ചോക്കിംഗ് പെയിന്റ് പ്രശ്നം ഒഴിവാക്കാൻ സ്വീകരിക്കേണ്ട നടപടികൾ ഇതാ:

 

1. ഉയർന്ന ഗുണനിലവാരമുള്ള പെയിന്റ് തിരഞ്ഞെടുക്കുക

ഉപയോഗിക്കുന്ന പ്രതലത്തിനും പരിസ്ഥിതിക്കും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ഉയർന്ന ഗുണനിലവാരമുള്ള പെയിന്റ് ഉപയോഗിക്കുക. വിലകുറഞ്ഞതും ഗുണനിലവാരം കുറഞ്ഞതുമായ പെയിന്റുകൾക്ക് ചോക്കിംഗിനും മറ്റ് തരത്തിലുള്ള പ്രശ്നങ്ങൾക്കും ഉള്ള സാധ്യത കൂടുതലാണ്.

 

2. ഉപരിതലം നന്നായി ഒരുക്കുക

പെയിന്റിംഗിന് മുമ്പ് ഉപരിതലം വൃത്തിയുള്ളതും ഉണങ്ങിയതും പൊടിയും അഴുക്കും മറ്റ് മാലിന്യങ്ങളും ഇല്ലാത്തതുമാണെന്ന് ഉറപ്പാക്കുക. ആവശ്യമെങ്കിൽ ഗ്രീസ് കളയാനുള്ള എന്തെങ്കിലും അല്ലെങ്കിൽ ക്ലീനിംഗ് ലായനി ഉപയോഗിക്കുക, പെയിന്റിംഗിന് മുമ്പ് ഉപരിതലം പൂർണ്ണമായും ഉണങ്ങാൻ അനുവദിക്കുക.

 

3. ഒരു പ്രൈമർ ഉപയോഗിക്കുക

ഉപരിതലത്തിനും പരിസ്ഥിതിക്കും അനുയോജ്യമായി പ്രത്യേകം രൂപകൽപന ചെയ്ത ഉയർന്ന ഗുണനിലവാരമുള്ള പ്രൈമർ ഉപയോഗിക്കുക. നന്നായി പറ്റിപ്പിടിക്കുന്നുവെന്ന് ഉറപ്പാക്കാനും ചോക്കിംഗും മറ്റ് തരത്തിലുള്ള പ്രശ്നങ്ങളും തടയാനും പ്രൈമർ സഹായിക്കും.

 

4. പെയിന്റ് ശരിയായ വിധത്തിൽ അടിക്കുക

എങ്ങനെ ഉപയോഗിക്കണമെന്നും ഉണങ്ങാൻ എത്ര സമയമെടുക്കുമെന്നും എന്നതിനെക്കുറിച്ചുമുള്ള നിർമ്മാതാവിന്റെ നിർദ്ദേശങ്ങൾ പാലിക്കുക. അതികഠിനമായ ചൂടോ തണുപ്പോ ഉള്ളപ്പോഴോ അല്ലെങ്കിൽ ഈർപ്പമുള്ള സാഹചര്യങ്ങളിലോ പെയിന്റിംഗ് ഒഴിവാക്കുക, കാരണം ഇത് പെയിന്റ് ഫിലിമിന്റെ ഗുണനിലവാരത്തെയും ഈടുനിൽപ്പിനെയും ബാധിക്കും.

 

5. പെയിന്റടിച്ച ഉപരിതലം പരിപാലിക്കുക

പെയിന്റ് ചെയ്ത പ്രതലത്തിൽ ചോക്കിംഗ്, നിറം മങ്ങൽ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പതിവായി പരിശോധിക്കുക. ഇടയ്ക്കിടെ ഉപരിതലം വൃത്തിയാക്കുക, തേയ്മാനത്തിന്റെയോ കേടുപാടുകളുടെയോ ലക്ഷണങ്ങൾ കാണിക്കുന്ന ഭാഗത്ത് പെയിന്റ് ടച്ച് ചെയ്ത് കൊടുക്കുക.

 

6. ഒരു ടോപ്പ്‌കോട്ട് അടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക

ഉപരിതലം പ്രത്യേകിച്ച് കഠിനമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് വിധേയമാണെങ്കിൽ




ഉപസംഹാരമായി, പെയിന്റ് ചെയ്ത പ്രതലങ്ങളിൽ പെയിന്റ് ചോക്കിംഗ് ഒരു സാധാരണ പ്രശ്നമാണ്, എന്നാൽ ഇത് പരിഹാരമില്ലാത്ത ഒരു പ്രശ്നമല്ല. പെയിന്റ് ചോക്കിംഗിന്റെ കാരണങ്ങൾ മനസിലാക്കിയാൽ, ആദ്യം അങ്ങനെയൊരു പ്രശ്നം വരാതിരിക്കാൻ നടപടികൾ സ്വീകരിക്കുക, അത് ഇതിനകം സംഭവിച്ചിട്ടുണ്ടെങ്കിൽ, കേടുപാടുകൾ പരിഹരിക്കാൻ നടപടിയെടുക്കുക. നിങ്ങൾ ഒരു വീട്ടുടമയോ പ്രൊഫഷണൽ പെയിന്ററോ ആരായാലും, പെയിന്റടിക്കുന്ന ഉപരിതലം നിർദ്ദേശാനുസരണം നന്നായി ഒരുക്കുക, ഉയർന്ന ഗുണനിലവാരമുള്ള പെയിന്റ് ഉപയോഗിക്കുക, കഠിനമായ കാലാവസ്ഥാ വ്യതിയാനങ്ങളിൽ നിന്ന് പെയിന്റ് ചെയ്ത പ്രതലത്തെ സംരക്ഷിക്കുക. ഇതെല്ലാം പെയിന്റ് ചോക്കിംഗ് തടയാൻ വളരെയധികം സഹായിക്കും. പെയിന്റ് ചോക്കിംഗ് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ, അത് ഉടനടി പരിഹരിക്കുന്നത് നിങ്ങളുടെ പെയിന്റിംഗ് ജോലിയുടെ അഴകിനും ദീർഘകാല നിലനിൽപ്പിനും സഹായിക്കും.




അനുബന്ധ ലേഖനങ്ങൾ



ശുപാർശ ചെയ്യുന്ന വീഡിയോകൾ

 



വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.


Loading....