വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



വൺ-വേ സ്ലാബും ടു-വേ സ്ലാബും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക

ഘടനാപരമായ രൂപകൽപ്പനയിലും നിർമ്മാണത്തിലും നിർണായക ഘടകങ്ങളായ വൺ-വേ സ്ലാബും ടു-വേ സ്ലാബുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ കണ്ടെത്തുക.

Share:


പ്രധാന കണ്ടെത്തലുകൾ

 

  • വൺ-വേ സ്ലാബുകൾ ഒരു ദിശയിൽ ഭാരങ്ങൾ വഹിക്കുന്നു, രണ്ട് വശങ്ങളിൽ തൂണുകൾ പിന്തുണയ്ക്കുന്നു, നീളമുള്ളതും ഇടുങ്ങിയതുമായ കെട്ടിടങ്ങൾക്ക് അനുയോജ്യമാണ്.
 
  • ടു-വേ സ്ലാബുകൾ രണ്ട് ദിശകളിലേക്ക് ചെരിയുന്നു, എല്ലാ വശങ്ങളിലും തൂണുകൾ പിന്തുണയ്ക്കുന്നു, ഭാരമേറിയ ലോഡുകൾക്കും വലിയ സ്പാനുകൾക്കും അനുയോജ്യമാണ്.
 
  • വൺ-വേ സ്ലാബുകൾ ഭാരം രണ്ട് തൂണുകളിലേക്ക് കൈമാറുന്നു; ടു-വേ സ്ലാബുകൾ തൂണുകളിലേക്കോ ചുവരുകളിലേക്കോ ഭാരം കൈമാറുന്നു.
 
  • വൺ-വേ സ്ലാബുകൾക്ക് സ്റ്റീൽ കുറച്ച് മതി; രണ്ട് ദിശകളിലും സ്പാനിംഗ് ഉള്ളതിനാൽ ടു-വേ സ്ലാബുകൾക്ക് കൂടുതൽ വേണം.
 
  • വൺവേ സ്ലാബുകൾ 3.6 മീറ്റർ വരെയുള്ള സ്പാനുകൾക്ക് ലാഭകരമാണ്; 6 മീറ്റർ വരെയുള്ള സ്പാനുകൾക്ക് ടു-വേ സ്ലാബുകൾ കാര്യക്ഷമമാണ്.


കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച തിരശ്ചീനമായ പരന്ന പ്രതലങ്ങളാണ് സ്ലാബുകൾ, അത് കെട്ടിടങ്ങളുടെ തറകളും സീലിംഗുകളും രൂപപ്പെടുത്തുന്നു. അവ പ്രധാനമായും രണ്ട് തരത്തിലാണ്: വൺ-വേ സ്ലാബുകൾ, ടു-വേ സ്ലാബുകൾ. വൺ-വേ, ടു-വേ സ്ലാബുകൾ സ്ട്രക്ചറൽ എഞ്ചിനീയറിംഗിലെ അടിസ്ഥാന ഘടകങ്ങളാണ്, ഓരോന്നിനും അതിന്റേതായ അതുല്യ സവിശേഷതകളും ഉപയോഗങ്ങളുമുണ്ട്. കാര്യക്ഷമവും സുരക്ഷിതവുമായ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുന്നതിന് വൺ-വേ, ടു-വേ സ്ലാബുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ മനസിലാക്കുന്നത് പ്രധാനമാണ്. ഈ ബ്ലോഗ് പോസ്റ്റിൽ, വൺ-വേ, ടു-വേ സ്ലാബുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഞങ്ങൾ വെളിച്ചത്ത് കൊണ്ടുവരും, അവ പ്രവർത്തിക്കുന്ന രീതി, ഡിസൈൻ പരിഗണനകൾ, പ്രായോഗിക ഉപയോഗങ്ങൾ എന്നിവ ഉൾപ്പെടെ.

 

 


എന്താണ് വൺ-വേ സ്ലാബ്?

ഒരു ദിശയിലേക്ക് ഭാരം വഹിക്കുന്നതും എതിർവശത്തുള്ള രണ്ട് ബീമുകൾ താങ്ങിനിർത്തുന്നതുമായ കോൺക്രീറ്റ് സ്ലാബിന്റെ ലളിതമായ രൂപമാണ് വൺ-വേ സ്ലാബ്. നീളം കൂടിയ സ്‌പാനിന്റെയും നീളം കുറഞ്ഞ സ്‌പാനിന്റെയും അനുപാതം രണ്ടോ, രണ്ടിനേക്കാൾ വലുതോ ആയ ഒരു തരം സ്ലാബാണിത്. ഒരു ദിശയിൽ മാത്രം വളയുന്നതിനെ പ്രതിരോധിക്കുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്, സാധാരണയായി സ്പാനിംഗ് ഒരു ചെറിയ ദിശയിലാണ്.

 

 

എന്താണ് ടു-വേ സ്ലാബ്?

നേരേ മറിച്ച്, ഒരു ടു-വേ സ്ലാബിനെ നാല് വശങ്ങളിലും ബീമുകളും രണ്ട് ദിശകളിൽ വളയുന്ന തരത്തിലുള്ള ബീമുകളും താങ്ങിനിർത്തുന്നു. വൺ-വേ സ്ലാബുകളേക്കാൾ ഭാരമേറിയ ലോഡുകളും വലിയ സ്പാനുകളും കൈകാര്യം ചെയ്യാൻ ഇതിന് കഴിയും. നാല് വശങ്ങളിലും ബീമുകളാൽ താങ്ങിനിർത്തപ്പെടുന്നതും, നീളമുള്ളതും നീളം കുറഞ്ഞതുമായ ദിശകളിൽ സ്പാനിംഗ് ഉള്ളതും രണ്ട് ദിശകളിൽ വളയുന്നതിനെ പ്രതിരോധിക്കാൻ കഴിയുന്ന വിധത്തിൽ രൂപകൽപ്പന ചെയ്തതുമായ ഒരു തരം സ്ലാബാണ് ടു-വേ സ്ലാബ്.

 

 

വൺ-വേ സ്ലാബും ടു-വേ സ്ലാബുകളും തമ്മിലുള്ള വ്യത്യാസം



വൺ-വേ, ടു-വേ സ്ലാബുകൾ തമ്മിൽ കുറച്ച് വ്യത്യാസങ്ങളുണ്ട്. ഈ നിർദ്ദിഷ്ട വ്യത്യാസങ്ങൾ മറനീക്കുന്ന ഒരു പട്ടിക ഇവിടെ നൽകുന്നു.

സവിശേഷത

വൺ-വേ സ്ലാബ്

ടു-വേ സ്ലാബ്

സ്പാനിന്റെ ദിശ

ഒരു ദിശയിലുള്ള സ്പാനുകൾ

രണ്ട് ദിശകളിലുള്ള സ്പാനുകൾ

പിൻബലം

എതിർവശങ്ങളിലുള്ള രണ്ട് ബീമുകളാൽ താങ്ങിനിർത്തപ്പെടുന്നു

നാല് വശങ്ങളിലും ബീമുകൾ പിന്തുണയ്ക്കുന്നു

ഭാരം കൈമാറൽ

താങ്ങിനിർത്തുന്ന രണ്ട് ബീമുകളിലേക്ക് ഭാരം കൈമാറുന്നു

താഴെയുള്ള തൂണുകളിലേക്ക്/ചുവരുകളിലേക്ക് ഭാരം കൈമാറുന്നു

കനം

താരതമ്യേന കട്ടിയുള്ളത്

താരതമ്യേന കനം കുറഞ്ഞത്

ബലപ്പെടുത്തൽ

അധികം ബലപ്പെടുത്തൽ ആവശ്യമില്ല

ദ്വിമുഖ സ്പാനിംഗ് കാരണം കൂടുതൽ ബലപ്പെടുത്തൽ ആവശ്യമാണ്

സ്പാനിന്റെ നീളം

നീളം കുറഞ്ഞ സ്പാനുകൾക്ക് അനുയോജ്യം

നിളം കൂടിയ സ്പാനുകൾക്ക് അനുയോജ്യം

ഉപയോഗം

നീളമുള്ളതും ഇടുങ്ങിയതുമായ സ്ട്രക്ചറുകൾക്ക് അനുയോജ്യം

ചതുരത്തിലുള്ള അല്ലെങ്കിൽ ദീർഘ ചതുരത്തിലുള്ള സ്ട്രക്ചറുകൾക്ക് അനുയോജ്യം


വൺ-വേ സ്ലാബിന്റെ ഗുണങ്ങളും ദോഷങ്ങളും

 

 

ഗുണങ്ങൾ:

  • 3.6 മീറ്റർ വരെയുള്ള സ്പാനുകൾക്ക് ലാഭകരമാണ്.
 
  • സ്റ്റീൽ കൊണ്ടുള്ള ബലപ്പെടുത്തൽ കുറച്ച് മതി.
 
  • സ്ലാബിന്റെ വീതി കൂടുമ്പോൾ ഏറ്റവും ചെറിയ ദിശയിൽ ഘടനാപരമായ ശക്തി നൽകുന്നു.

 

 

ദോഷങ്ങൾ:

  • ഭാര വിന്യാസം പരിമിതപ്പെടുത്തിക്കൊണ്ട് ഒരു ദിശയിൽ മാത്രമാണ് ബെൻഡിംഗ് സംഭവിക്കുന്നത്.
 
  • സ്റ്റീൽ കൊണ്ടുള്ള ബലപ്പെടുത്തൽ കുറവായതിനാൽ സ്ലാബിന്റെ കനം കൂടും.

ടു-വേ സ്ലാബിന്റെ ഗുണങ്ങളും ദോഷങ്ങളും

 

ഗുണങ്ങൾ:

  • 6m x 6m വരെ വലുപ്പത്തിലുള്ള പാനലുകൾക്ക് ലാഭകരം.
 
  • സ്റ്റീൽ കൊണ്ട് കൂടുതൽ ശക്തിപ്പെടുത്തുന്നതിനാൽ സ്ലാബിന്റെ കനം കുറവായിരിക്കും.
 
  • രണ്ട് ദിശകളിലുമുള്ള ഭാര വിന്യാസം ഘടനാപരമായ ശക്തി വർദ്ധിപ്പിക്കുന്നു.

 

ദോഷങ്ങൾ:

  • വൺ-വേ സ്ലാബുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സങ്കീർണ്ണമായ രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
 
  • വിദഗ്ധരായ തൊഴിലാളികളെ ആവശ്യമാണ്.
 
  • നിർമാണച്ചെലവ് കൂടുതലായിരിക്കും.


 

ഇവയിൽ ഏത് വേണമെന്നുള്ള തിരഞ്ഞെടുപ്പ്, പ്രധാനമായും ഒരു പദ്ധതിയുടെ നിർദ്ദിഷ്ട ആവശ്യകതകളെ ആശ്രയിച്ചിരിക്കുന്നു, അതായത് ആവശ്യമുള്ള സ്പാൻ, ഭാരം താങ്ങാനുള്ള ശേഷി, മോടി കൂട്ടുക എന്ന ലക്ഷ്യം മുതലായവ. ചെറുത് മുതൽ ഇടത്തരമായ സ്പാനുകൾ വരെയുള്ളവയ്ക്കും ലളിതമായ ഡിസൈനുകൾക്കും വൺ-വേ സ്ലാബുകൾ പ്രായോഗികമാണ്, അതേ സമയം, നീളം കൂടിയ സ്പാനുകളും കുറച്ച് തൂണുകളും ആവശ്യമായ കൂടുതൽ ആഡംബരമായ കെട്ടിടങ്ങൾക്ക്, ടു-വേ സ്ലാബുകൾ അനുയോജ്യമാണ്. വൺ-വേ സ്ലാബും ടു-വേ സ്ലാബും തമ്മിലുള്ള വ്യത്യാസവും അവയുടെ ഗുണങ്ങളും ദോഷങ്ങളും മനസിലാക്കുന്നത്, പണി ഏറ്റെടുത്ത് നടത്തുന്നവർക്കും എഞ്ചിനീയർമാർക്കും, സുരക്ഷിതവും ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ കെട്ടിടങ്ങൾ നിർമ്മിക്കാനായി വിവേകത്തോടെ തീരുമാനമെടുക്കാൻ കഴിയും.




അനുബന്ധ ലേഖനങ്ങൾ



ശുപാർശ ചെയ്യുന്ന വീഡിയോകൾ

 



വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.


Loading....