Get In Touch

Get Answer To Your Queries

Select a valid category

Enter a valid sub category

acceptence


ഒപിസി സിമന്‍റും പിപിസി സിമന്‍റും തമ്മിലുള്ള വ്യത്യാസം എന്താണ്

കെട്ടിട നിർമ്മാണ ലോകത്ത്, ഘടനകളുടെ ഈട്, കരുത്ത്, സുസ്ഥിരത എന്നിവ നിർണ്ണയിക്കുന്നതിൽ സിമന്‍റിന്‍റെ തിരഞ്ഞെടുപ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ലഭ്യമായ നിരവധി തരങ്ങളിൽ, സാധാരണയായി ഉപയോഗിക്കുന്ന രണ്ട് വ്യതിയാനങ്ങൾ ഒപിസിയും പിപിസിയും വേറിട്ടുനിൽക്കുന്നു: ഈ ബ്ലോഗിൽ, ഒപിസി സിമന്‍റും പിപിസി സിമന്‍റും തമ്മിലുള്ള വ്യത്യാസം നമ്മള്‍ പരിശോധിക്കും.

Share:


• ഒപിസി, പിപിസി സിമൻറ് കെട്ടിട നിർമ്മാണത്തിന് നിർണായകമാണ്, ഇവ ഘടനയുടെ ഈട്, ശക്തി എന്നിവയെ സ്വാധീനിക്കുന്നു.

 

• ഓർഡിനറി പോർട്ട്‌ലാൻഡ് സിമന്‍റ് (ഒപിസി) വൈവിധ്യമേറിയതാണ്, ഒപിസി 33, 43, 53 എന്നിങ്ങനെയുള്ള ഗ്രേഡുകളിൽ ഓരോന്നിനും വ്യത്യസ്തമായ ശക്തിയാണുള്ളത്.

 

• പോർട്ട്‌ലാൻഡ് പോസോളാന സിമന്‍റ് (പിപിസി) വെള്ളത്തില്‍ കലര്‍ത്തുമ്പോള്‍ കുറഞ്ഞ ചൂടാണ്  പുറത്തു വിടുന്നത്., രാസവസ്തുക്കളോടുള്ള പ്രതിരോധം പോലുള്ള നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു.

 

•  ഒപിസിയുടെയും പിപിസിയുടെയും കോമ്പോസിഷൻ, ചെലവ്, പ്രവർത്തനക്ഷമത, ഉപയോഗങ്ങൾ, ശക്തി, ഈട് തുടങ്ങിയ മാനദണ്ഡങ്ങളില്‍ വ്യത്യാസമുണ്ട്.

 

• ശക്തി, ചെലവ്, പാരിസ്ഥിതിക ആഘാതം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുമ്പോള്‍, ഒപിസി, പിപിസി എന്നിവയ്ക്കിടയിൽ ഒന്ന് തിരഞ്ഞെടുക്കുന്നത് സമഗ്രമായ വിലയിരുത്തലിനെ ആശ്രയിച്ചിരിക്കുന്നു.

 

• നിർദ്ദിഷ്ട നിർമ്മാണ ആവശ്യങ്ങൾക്ക് അനുസൃതമായി രണ്ടിനും സവിശേഷമായ ഗുണങ്ങളുണ്ട്.

 



കെട്ടിട നിർമ്മാണത്തിന് ഏറ്റവും പ്രധാനമായ ഘടകമാണ് സിമന്‍റ്. ഏത് ഘടനയുടെയും തുടർച്ചയും കരുത്തും ഈടും ഉറപ്പാക്കുന്ന കോൺക്രീറ്റ് നിർമ്മിക്കാൻ ഇത് അഗ്രഗേറ്റുകളും വെള്ളവും ആയി കലർത്തിയിരിക്കുന്നു. കോളങ്ങള്‍, ബീമുകൾ, ഫൌണ്ടേഷനുകൾ, സ്ലാബുകൾ മുതലായവ പോലെയുള്ള ഏതെങ്കിലും ഘടനാപരമായ മൂലകങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു ബൈൻഡറായി( കൂട്ടിയോജിപ്പായി) ഇത് ഉപയോഗിക്കുന്നു, കൂടാതെ അതിന് ശക്തിയും സ്ഥിരതയും തുടർച്ചയും നൽകുന്നു. നിർമ്മാണത്തിൽ സാധാരണയായി രണ്ട് തരം സിമന്‍റ് ആണ് ഉപയോഗിക്കുന്നത്. ഒപിസി സിമന്‍റും പിപിസി സിമന്‍റും തമ്മിലുള്ള വ്യത്യാസങ്ങളിലേക്ക് പോകുന്നതിന് മുമ്പ്, പിപിസി, ഒപിസി സിമന്‍റ് എന്താണെന്ന് നമുക്ക് പരിശോധിക്കാം


എന്താണ് ഒപിസി സിമന്‍റ്?



ഒപിസി സിമന്‍റ് എന്നാൽ ഓർഡിനറി പോർട്ട്ലാൻഡ് സിമന്‍റ് ആണ്. കെട്ടിട നിർമ്മാണ വ്യവസായത്തിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന സിമന്‍റ് ഇനമാണിത്. ക്ലിങ്കർ, ജിപ്സം, ചുണ്ണാമ്പുകല്ല്, ഫ്ലൈ ആഷ് അല്ലെങ്കിൽ സ്ലാഗ് എന്നിവ പോലുള്ള വസ്തുക്കള്‍ നേരിയതായി പൊടിച്ചാണ് ഒപിസി സിമന്‍റ് നിർമ്മിക്കുന്നത്. ഇത്തരത്തിലുള്ള സിമന്‍റ് അതിന്‍റെ വൈവിധ്യത്തിന് പേരുകേട്ടതാണ്, കൂടാതെ കെട്ടിട അടിത്തറകൾ, പാലങ്ങൾ, റോഡുകൾ, മറ്റ് നിരവധി ഘടനകൾ എന്നിങ്ങനെ വിവിധ നിർമ്മാണമേഖലകളില്‍ ഇത് ഉപയോഗിക്കുന്നു. ഒപിസി സിമന്‍റ് വ്യത്യസ്ത ഗ്രേഡുകളിൽ വരുന്നു, ഒപിസി 33, ഒപിസി 43, ഒപിസി 53, എന്നിങ്ങനെ ഓരോ ഗ്രേഡിനും വ്യത്യസ്ത ശക്തി സ്വഭാവസവിശേഷതകൾ ഉണ്ട്.

 

 

എന്താണ് പിപിസി സിമന്‍റ്?



പിപിസി എന്നാൽ പോർട്ട്‌ലാൻഡ് പൊസോലാന സിമന്‍റ്. പോർട്ട്‌ലാൻഡ് സിമന്‍റ് ക്ലിങ്കർ, ജിപ്‌സം, ഫ്‌ളൈ ആഷ്, അഗ്നിപർവ്വതത്തില്‍ നിന്നുള്ള ചാരം, കാൽസിൻഡ് ക്ലേ അല്ലെങ്കിൽ സിലിക്ക ഫ്യൂം തുടങ്ങിയ പോസോലോണിക് വസ്തുക്കള്‍ സംയോജിപ്പിച്ച് ഉണ്ടാക്കുന്ന ഒരു തരം സിമന്‍റാണിത്.

 

പോസോലോണിക് സാമഗ്രികൾ ചേർക്കുന്നത് സിമന്‍റിന്‍റെ ചില പ്രത്യേകതകൾ, ദൃഢത, പ്രവർത്തനക്ഷമത, ദീർഘകാല ശക്തി എന്നിവ വർദ്ധിപ്പിക്കുന്നു. ഒപിസിയുമായി താരതമ്യപ്പെടുത്തുമ്പോൾ  പിപിസി സിമന്‍റ് ജലാംശവുമായുള്ള  സമ്പര്‍ക്കത്തില്‍ വളരെ കുറച്ച് ചൂടു മാത്രമാണ് ഉദ്പാദിപ്പിക്കുന്നത്.   താപനില വർദ്ധനവ് നിയന്ത്രിക്കുന്നത് പ്രധാനമായ വലിയ കോൺക്രീറ്റ് ഘടനകളിൽ ഇത് പ്രയോജനകരമാകുന്നു. കൂടാതെ, ആക്രമണാത്മക രാസവസ്തുക്കളോടുള്ള കോൺക്രീറ്റിന്‍റെ പ്രതിരോധം മെച്ചപ്പെടുത്താനും മികച്ച പ്രവർത്തനക്ഷമത നൽകാനും ഇതിന് കഴിയും.

 

പിപിസി സിമന്‍റ് വിവിധ നിർമ്മാണ പ്രയോഗങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു, പ്രത്യേകിച്ച് പാരിസ്ഥിതിക പരിഗണനകളും ദീർഘകാല ഈടും പ്രധാന ഘടകങ്ങളായ പദ്ധതികളിൽ.


പിപിസി സിമന്‍റ് vs ഒപിസി സിമന്‍റ്

ഒപിസി, പിപിസി എന്നിവ രണ്ടും കെട്ടിട നിർമ്മാണത്തിൽ ഉപയോഗിക്കുന്നു, അവ രണ്ടും വ്യത്യസ്ത വസ്തുക്കളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ വ്യത്യസ്ത ഗുണങ്ങളുമുണ്ട്. ചുണ്ണാമ്പുകല്ല്, കളിമണ്ണ് എന്നിവയിൽ നിന്നാണ് ഒപിസി നിർമ്മിക്കുന്നത്, അതേസമയം പിപിസി ചുണ്ണാമ്പുകല്ലും ജിപ്സവും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അപ്പോൾ, ഒപിസിയും പിപിസി സിമന്‍റും തമ്മിലുള്ള വ്യത്യാസം എന്താണ്? രണ്ടിനെയം വ്യത്യസ്തമാക്കുന്ന വിവിധ മാനദണ്ഡങ്ങളുടെ ഒരു പട്ടിക ഇതാ.


മാനദണ്ഡം ഒപിസി സിമന്‍റ്

 

പിപിസി സിമന്‍റ്

 

കോമ്പോസിഷൻ ഒപിസി സിമന്‍റും പിപിസി സിമന്‍റും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ ഘടനയാണ്. മറ്റ് വസ്തുക്കളോടൊപ്പം ചുണ്ണാമ്പുകല്ലും ക്ലിങ്കർ മിശ്രിതവും പൊടിച്ചാണ് ഒപിസി നിർമ്മിക്കുന്നത്.

 

ചുണ്ണാമ്പുകല്ല്, കളിമണ്ണ്, ഫ്ലൈ ആഷ് എന്നിവയുടെ മിശ്രിതം പൊടിച്ചാണ് ഇത് നിർമ്മിക്കുന്നത്.

 

ചെലവ് ക്ലിങ്കർ നിർമ്മാണവുമായി ബന്ധപ്പെട്ട ഉയർന്ന ഊർജ്ജ ഉപഭോഗവും ഉൽപ്പാദനച്ചെലവും കാരണം ഒപിസിക്ക് ചെലവ് കൂടിയേക്കാം.

 

ഫ്ലൈ ആഷ് അല്ലെങ്കിൽ സ്ലാഗ് പോലുള്ള അനുബന്ധ സാമഗ്രികൾ ഉൾക്കൊള്ളുന്നതിനാൽ പലപ്പോഴും ഒപിസിയെക്കാൾ ചെലവ് കുറഞ്ഞതാണ്.

 

പ്രവർത്തനക്ഷമത നിർദ്ദിഷ്ട ഗ്രേഡിനെ ആശ്രയിച്ച്, കണങ്ങളുടെ സൂക്ഷ്മതയും സെറ്റിംഗ് സമയവും ഒപിസി-യെ ബാധിക്കും.

 

സൂക്ഷ്മമായ കണങ്ങളും പോസോലോണിക് ഗുണങ്ങളും കാരണം സാധാരണയായി മികച്ച പ്രവർത്തനക്ഷമത വാഗ്ദാനം ചെയ്യുന്നു.

 

ഉപയോഗങ്ങൾ കോൺക്രീറ്റിന് അതിയായ ശക്തി ആവശ്യമില്ലാത്ത നിർമ്മാണത്തിൽ ഇത്തരത്തിലുള്ള സിമന്‍റ് ഉപയോഗിക്കുന്നു.

 

കോൺക്രീറ്റ് വളരെ ശക്തമായിരിക്കേണ്ട നിർമ്മാണത്തിൽ ഇത്തരത്തിലുള്ള സിമന്‍റ് ഉപയോഗിക്കുന്നു.

 

ദൃഢത പൊതുവെ അതിവേഗം ഉയർന്ന ശക്തി കൈവരിക്കുന്നതിന് പേരുകേട്ടതാണ്, പ്രത്യേകിച്ച് ഒപിസി 53 ഗ്രേഡ്, ഇത് ക്യൂറിംഗിന്‍റെ പ്രാരംഭ ഘട്ടത്തിൽ തന്നെ കൂടുതൽ കംപ്രസ്സീവ് ശക്തി പ്രകടിപ്പിക്കുന്നു.

 

പ്രാരംഭ ശക്തി അൽപ്പം കുറവായിരിക്കാമെങ്കിലും, പിപിസി കാലക്രമേണ ശക്തി വികസിപ്പിക്കുകയും പലപ്പോഴും ഒപിസി യുടെ ശക്തിയുമായി ഒത്തു പോവുകയോ അല്ലെങ്കിൽ കവിയുകയോ ചെയ്യുന്നു.

 

ഈട് ഒപിസി നല്ല കരുത്ത് നൽകുമ്പോൾ, ചില അവസ്ഥകളിൽ അതിന്‍റെ ഈട് അല്പം കുറവായിരിക്കാം.

 

പിപിസി-യിലെ പോസോലാനിക് മെറ്റീരിയലുകൾ മികച്ച രീതിയില്‍ ഈടുനിൽക്കുന്നതിനും ആക്രമണാത്മക രാസവസ്തുക്കളോട് മികച്ച പ്രതിരോധം തീർക്കുന്നതിനും ദീർഘകാല ശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

 


പിപിസി സിമന്‍റ് vs ഒപിസി സിമന്‍റിൽ, രണ്ട് തരത്തിലുള്ള സിമന്‍റിനും അവയുടെ വ്യതിരിക്തമായ ഗുണങ്ങളുണ്ടെന്ന് കാണാം, കൂടാതെ പ്രോജക്റ്റ് ആവശ്യകതകൾ, ചെലവ് പരിഗണനകൾ, പാരിസ്ഥിതിക ഘടകങ്ങൾ, നിർമ്മാണ ആപ്ലിക്കേഷന്‍റെ പ്രത്യേക ആവശ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവയില്‍ ഏത് വേണമെന്ന് നിശ്ചയിക്കുന്നത്..വിവരങ്ങള്‍ മനസ്സിലാക്കിയുള്ള ഒരു തീരുമാനം എടുക്കുന്നതിന് വ്യത്യസ്ത മാനദണ്ഡങ്ങളിൽ ഒപിസിയും പിപിസി സിമന്‍റും തമ്മിലുള്ള വ്യത്യാസമാണ് മുകളിൽ നൽകിയിരിക്കുന്നത്.



ഈ ബ്ലോഗിൽ, ഒപിസി സിമന്‍റും പിപിസി സിമന്‍റും തമ്മിലുള്ള വ്യത്യാസം ആണ് നമ്മൾ ചർച്ച ചെയ്തത്. രണ്ട് തരത്തിനും വ്യത്യസ്ത സ്വഭാവങ്ങളുണ്ട്, അതിനാൽ ഇവ മനസ്സിലാക്കി തീരുമാനമെടുക്കണം. ഒപിസി അല്ലെങ്കിൽ പിപിസിയില്‍ ഏത് സിമന്‍റാണ് മികച്ചത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ പ്രോജക്റ്റിന്‍റെ ആവശ്യകതകളുടെ സമഗ്രമായ വിലയിരുത്തൽ, ശക്തി, ഈട്, ചെലവ്, പ്രവർത്തനക്ഷമത, പാരിസ്ഥിതിക ആഘാതം തുടങ്ങിയ ബാലന്‍സിംഗ് ഘടകങ്ങളെ ആശ്രയി ച്ചാണ് തീരുമാനം എടുക്കേണ്ടത്. ഒപിസി, പിപിസി എന്നിവയ്‌ക്ക് അവയുടെ തനതായ ഗുണങ്ങളുണ്ട്, ഈ പരിഗണനകളെ അടിസ്ഥാനമാക്കിയാണ് അവ വിവിധ നിർമ്മാണ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്നത്..



അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ

 



വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.


Loading....