വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



11 തരം ഇഷ്ടിക ബോണ്ടുകൾ: നിങ്ങളുടെ പദ്ധതിക്കായി അനുയോജ്യമായ പാറ്റേൺ തിരഞ്ഞെടുക്കുക

ഈ ബ്ലോഗ് നിർമ്മാണത്തിലെ ഇഷ്ടിക ബോണ്ടുകളെക്കുറിച്ച് സമഗ്രമായി പരിശോധിക്കുന്നു, വിവിധ തരം ഇഷ്ടിക ബോണ്ടുകൾ, അവ ഫലപ്രദമായി കെട്ടുന്നതിനുള്ള നിയമങ്ങൾ, അതിന്റെ ഉദ്ദേശ്യം എന്നിവ വിശദീകരിക്കുന്നു, കരുത്തുറ്റ മേസ്തിരിപ്പണിക്ക് ആവശ്യമായ ഉൾക്കാഴ്ചകൾ നൽകുന്നു.

Share:


പ്രധാന കണ്ടെത്തലുകൾ

 

  • ചുവരുകൾ, തറകൾ അല്ലെങ്കിൽ പാതകൾ പോലുള്ളവ പണിയുന്നതിന് ഇഷ്ടികകൾ എങ്ങനെ വെക്കുന്നു എന്നതാണ് ഒരു ഇഷ്ടിക ബോണ്ട്
 
  • ഇഷ്ടിക ബോണ്ട് വിവിധ തരങ്ങളിലുണ്ട്, ഓരോന്നിനും ഘടനാപരവും മനോഹരവുമായ അതുല്യ നേട്ടങ്ങളുണ്ട്
 
  • ഇംഗ്ലീഷ് ബോണ്ട്, അതിന്റെ ശക്തിയിൽ മികച്ചുനിൽക്കുകയും നിർമ്മാണത്തിനുള്ള ഏറ്റവും നല്ല ഓപ്ഷനായി കണക്കാക്കപ്പെടുകയും ചെയ്യുന്നു
 
  • ഇന്ത്യയിലെ ഇംഗ്ലീഷ്, ഫ്ലെമിഷ് ബോണ്ടുകളുടെ ജനപ്രീതി പോലെ, ഇഷ്ടിക ബോണ്ട് ഉപയോഗത്തിലെ പ്രാദേശിക വ്യതിയാനങ്ങളെ സൂചിപ്പിക്കുന്നു
 
  • ഇഷ്ടിക കെട്ടുന്ന ബോണ്ടുകളുടെ സൗന്ദര്യാത്മക പരിമാണം ഒരു ഘടനയുടെ മൊത്തത്തിലുള്ള രൂപത്തെയും പ്രത്യക്ഷമായ കരകൗശലത്തെയും വളരെയധികം സ്വാധീനിക്കുന്നു
 
  • ഒരു പദ്ധതിയുടെ ഘടനാപരമായ കെട്ടുറപ്പിനും അതിന്റെ ചെലവ് കുറയ്ക്കുന്നതിലും ബോണ്ടിന്റെ തിരഞ്ഞെടുപ്പ് പ്രധാനമാണ്
 
  • സ്റ്റാക്ക് ബോണ്ട്, ഒരു വിഭിന്നമായ പാറ്റേൺ നൽകുമ്പോൾ, ഇഷ്ടിക ഓവർലാപ്പിന്റെ അഭാവം മൂലം അതിന് ഘടനാപരമായ സ്ഥിരത കുറവാണ്


ഇഷ്ടികകൊണ്ടുള്ള ചുവരുകളിൽ കൂൾ പാറ്റേണുകൾ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അവിടെ ഉപയോഗിക്കുന്ന വ്യത്യസ്ത തരം ഇഷ്ടിക ബോണ്ടുകളാണ് ഇതിന് കാരണം! ഈ പാറ്റേണുകൾ മതിൽ ശക്തമാണെന്നും ദൃശ്യഭംഗിയുള്ളതാണെന്നും ഉറപ്പാക്കാൻ സഹായിക്കുന്നു. എന്നാൽ ആശയക്കുഴപ്പമുണ്ടാക്കുന്ന നിരവധി തരങ്ങളുണ്ട്. ഈ ഗൈഡിൽ, വിവിധ തരം ഇഷ്ടിക ബോണ്ടുകളെക്കുറിച്ച് ഞങ്ങൾ ലളിതമായി വിശദീകരിക്കും, അതിനാൽ നിങ്ങളുടെ അടുത്ത കെട്ടിട പദ്ധതി ശക്തമായി നിലനിൽക്കുമെന്ന് മാത്രമല്ല കാഴ്ചയ്ക്കും സുന്ദരവുമായിരിക്കും.

 

 


എന്താണ് ഇഷ്ടിക ബോണ്ടിംഗ്?

ചുവരുകൾ, തറകൾ അല്ലെങ്കിൽ പാതകൾ പോലുള്ളവ നിർമ്മിക്കുന്നതിന് വിവിധ തരം ഇഷ്ടികകൾ വെക്കുന്ന രീതിയാണ് ഇഷ്ടിക ബോണ്ട്. ഇഷ്ടികകൾ ചെരിച്ചുവെച്ചും നിരപ്പായിവെച്ചും വരിവരിയായിവെച്ചും പണിയാം. ലളിതമായി പറഞ്ഞാൽ, ഇഷ്ടിക ബോണ്ട് എന്നത് ഇഷ്ടികകളാൽ നിർമ്മിച്ച ഒരു പാറ്റേൺ ആണ്. പല തരം പാറ്റേണുകൾ ഉണ്ട്, ഓരോന്നും വ്യത്യസ്തമായി കാണപ്പെടുന്നു, തനതായ രീതിയിൽ ബന്ധിപ്പിച്ചിരിക്കുന്നു, ഒരു ചുവർ പണിയുമ്പോൾ അതിന്റേതായ ശക്തിയുണ്ടാകും.

 

 

വ്യത്യസ്ത ഇഷ്ടിക പാറ്റേണുകൾ ഉപയോഗിക്കുന്നതിന്റെ ലക്ഷ്യം എന്താണ്?

വിവിധ തരത്തിലുള്ള ഇഷ്ടിക ബോണ്ട് പാറ്റേണുകൾക്ക് ചില അവശ്യ ധർമ്മങ്ങളുണ്ട്:

 

  • കെട്ടിടങ്ങൾ ശക്തമാക്കാൻ അവ ഭാരം വ്യാപിപ്പിക്കുന്നു
 
  • അവ എല്ലാത്തിനെയും സ്ഥിരവും സന്തുലിതവുമായി നിലനിർത്തുന്നു
 
  • അവ കെട്ടിടത്തെ മനോഹരമാക്കുന്നു

 

ധാരാളം ഇഷ്ടിക പാറ്റേണുകൾ നിലവിലുണ്ട്, ഏത് തിരഞ്ഞെടുക്കുമെന്നത് നിങ്ങളുടെ ആവശ്യത്തെ ആശ്രയിച്ചിരിക്കുന്നു. കൂടുതൽ ശക്തി ആവശ്യമുണ്ടോ? നിങ്ങളുടെ ചുവരിന് എത്ര കനമുണ്ട്? ഒരു ജാലകത്തിന് മുകളിലുള്ളതുപോലെ ഇത് ഒരു പ്രത്യേക ഭാഗമാണോ? ഏത് സ്റ്റൈലാണ് നിങ്ങൾ നോക്കുന്നത്? ഇഷ്ടികകളുടെ തരം, പ്രാദേശിക കെട്ടിട ശൈലികൾ, മറ്റ് ഘടകങ്ങൾ എന്നിവയും ഇഷ്ടിക പാറ്റേൺ തിരഞ്ഞെടുക്കുന്നതിൽ ഒരു പങ്ക് വഹിക്കുന്നു.

 

 

11 വ്യത്യസ്ത തരം ഇഷ്ടിക ബോണ്ടുകൾ

ചുവരുകൾ ശക്തമാക്കാനും മനോഹരമാക്കാനും കഴിയുന്ന വിധത്തിൽ സ്ഥാപിക്കാനാകുന്ന തരം ഇഷ്ടിക ബോണ്ടുകളെക്കുറിച്ച് നമുക്ക് വേഗത്തിൽ നോക്കാം.

 

 

1. സ്ട്രെച്ചർ ബോണ്ട്



ഇഷ്ടിക ബോണ്ടുകളുടെ തരങ്ങളിൽ ഒരു മൂലക്കല്ലായ ഈ ലളിതമായ പാറ്റേൺ പ്രകാരം, എല്ലാ ഇഷ്ടികകളും തിരശ്ചീനമായി അവയുടെ നീളവും വീതിയുമുള്ള വശങ്ങൾ (സ്ട്രെച്ചറുകൾ) മാത്രം കാണുന്ന വിധത്തിൽ പണിയുന്നു. ഓരോ വരിയിലെയും ഇഷ്ടികകൾ താഴെയുള്ള ഇഷ്ടികകളുമായി പകുതി ഓവർലാപ്പ് ചെയ്യുന്നു, ഇത് പൂന്തോട്ട മതിലുകൾ അല്ലെങ്കിൽ വെനീർ മതിലുകൾ പോലുള്ള, ഒരു ഇഷ്ടികയുടെ പകുതി കനമുള്ള ചുവരരുകൾ നിർമ്മിക്കാൻ അനുയോജ്യമാണ്.

 

2. ഹെഡ്ഡർ ബോണ്ട്

വ്യത്യസ്ത തരം ഇഷ്ടിക ബോണ്ടുകളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നത് ഹെഡ്ഡർ ബോണ്ടാണ്, ഇതിൽ ഇഷ്ടികകളുടെ അറ്റങ്ങൾ (ഹെഡ്ഡറുകൾ) പുറത്തേക്ക് അഭിമുഖമായി വെക്കുന്നു, ഇത് കൂടുതൽ കനം ആവശ്യമുള്ള ചുവരുകളെ ശക്തമായി ബന്ധിപ്പിക്കുന്നു. ഇത് ഇഷ്ടികയുടെ മുഴുവൻ വീതിയും ഉപയോഗിച്ച് ചുവരുകളെ സുരക്ഷിതമാക്കുന്നു.

 

3. ഫ്ലെമിഷ് ബോണ്ട്

 



ഈ ക്ലാസിക് ബോണ്ടിൽ ഓരോ നിരയിലും ഹെഡ്ഡറുകളും സ്ട്രെച്ചറുകളും ഒന്നിടവിട്ട് വരുന്നു, ഈ പാറ്റേൺ കൂടുതൽ മനോഹരമായി കാണപ്പെടുന്നു. ഈ രീതിയിൽ ഒന്നിടവിട്ട് ഇഷ്ടികകൾ വെക്കാനായി കൂടുതൽ വൈദഗ്ധ്യവും സമയവും ആവശ്യമാണ്, പക്ഷേ സന്തുലിതവും ശക്തവുമായ ഭിത്തി നിർമ്മിക്കാനാകുന്നു.

 

4. ഇംഗ്ലീഷ് ബോണ്ട്



ഇഷ്ടിക ബോണ്ട് തരങ്ങളുടെ വർണ്ണരാജിക്കുള്ളിൽ ഇംഗ്ലീഷ് ബോണ്ട് അതിന്റെ ശക്തിയിൽ വേറിട്ടുനിൽക്കുന്നു. ഒരു വരിയിൽ, നീളപ്പാടിൽ (സ്ട്രെച്ചറുകൾ) വെക്കുന്ന ഇഷ്ടികകളും അടുത്തതിൽ വീതിപ്പാടിൽ (ഹെഡ്ഡറുകൾ) വെക്കുന്ന ഇഷ്ടികകളും വരുന്നു. ഭാരം താങ്ങുന്ന ചുവരുകളിൽ ഈ പാറ്റേൺ പലപ്പോഴും ഉപയോഗിക്കുന്നു.

 

5. സ്റ്റാക്ക് ബോണ്ട്



എല്ലാ ഇഷ്ടികകളും വിന്യസിച്ചിരിക്കുന്നു, അതിനാൽ ലംബമായ ജോയിന്റുകൾ നേരേയുള്ള അടുക്കുകളിൽ നേർരേഖയിൽ വരുന്നു. ഈ ബോണ്ട് കാഴ്ചയ്ക്ക് വളരെ മനോഹരമാണ്, മാത്രമല്ല ആവരണപാളി അല്ലെങ്കിൽ കൂടുതൽ ഘടനാപരമായ പിൻബലമുള്ള മതിലുകൾ പോലുള്ള ഭാരം താങ്ങാത്ത ചുവരുകൾക്ക് ഇത് മിക്കപ്പോഴും ഉപയോഗിക്കുന്നു.

 

6. ഗാർഡൻ വാൾ ബോണ്ട്

 



ചെലവ് കുറയ്ക്കാവുന്ന തരത്തിലുള്ള ഈ ബോണ്ട്, കുറച്ച് ഇഷ്ടികകൾ ഉപയോഗിച്ച് നിർമ്മിക്കാം, മാത്രമല്ല ഒരു ഘടനയെ താങ്ങിനിർത്തേണ്ട ആവശ്യമില്ലാത്ത ഒറ്റ ഇഷ്ടികക്കനമുള്ള ചുവരുകൾ നിർമ്മിക്കാൻ ഇത് ഉപയോഗിക്കാം. ഇത് അത്രയധികം ഹെഡ്ഡറുകൾ ഉപയോഗിക്കുന്നില്ല, അതുകൊണ്ട് ഇത് ദുർബലമാണ്, പക്ഷേ മെറ്റീരിയൽ തീവ്രത കുറവാണ്.

 

7. സിഗ്സാഗ് ബോണ്ട്

 



ഒരു സിഗ്സാഗ് പാറ്റേൺ സൃഷ്ടിക്കാനായി ഇഷ്ടികകൾ വെക്കുന്ന ഈ പാറ്റേൺ കാഴ്ചയ്ക്ക് മനോഹരമാണ്, ഇതിന് വിവിധ തരം ഇഷ്ടിക ബോണ്ടുകൾക്കിടയിൽ ഒരു അതുല്യ സ്ഥാനമുണ്ട്. നയന-മനോഹരമാണെങ്കിലും, ശക്തിയിൽ പരിമിതികളുള്ളതിനാൽ ഇത് സാധാരണയായി കെട്ടിടങ്ങളുടെ ചുവരുകൾക്ക് ഉപയോഗിക്കാറില്ല.

 

8. റാക്കിംഗ് ബോണ്ട്

ഈ വിഭാഗത്തിൽ, വ്യത്യസ്ത ഡയഗണൽ പാറ്റേണുകൾ സൃഷ്ടിക്കാനായി ഇഷ്ടികകൾ ഒരു കോൺ ആകൃതിയിൽ വെക്കുന്നു. ഈ പാറ്റേണുകൾ ശരിക്കും മോടിയുള്ളതോ ചുവരിന്റെ സ്ഥിരത വർദ്ധിപ്പിക്കുന്നതോ ആകാം.

 

  • ഹെറിംഗ്ബോൺ ബോണ്ട്: പ്രത്യേകിച്ചും ഹെറിംഗ് ബോണിൽ, ഇഷ്ടികകൾ വിപരീത ദിശകളിൽ കോണോടുകോൺ വെച്ച് ഒരു V ആകൃതി ഉണ്ടാക്കുന്നു, ഇത് ഗണ്യമായ ശക്തി നൽകുന്നതും കാഴ്ചയിൽ ആകർഷകവുമാണ്.
 
  • ഡയഗണൽ ബോണ്ട്: ഒരു ചുവരിനുള്ളിൽ ഇഷ്ടികകളുടെ ഡയഗണൽ പാളികൾ ചേർക്കുന്നതാണ് ഈ രീതി, ഇത് സാധാരണയായി ഒരു കനമുള്ള ചുവരിന്റെയോ കട്ടിയുള്ള ഇടഭിത്തിയുടെയോ ശക്തി വർദ്ധിപ്പിക്കുന്നു.

 

9. ഫെയ്സിംഗ് ബോണ്ട്

ഇത് പ്രധാനമായും ഒരു സ്ട്രെച്ചർ ബോണ്ടായി കാണപ്പെടുന്നതിനാണ് ഡിസൈൻ ചെയ്തിരിക്കുന്നത്, എന്നാൽ പിൻബലത്തിനായി ഇഷ്ടികകളുടെ ഫെയ്സിംഗ് ബന്ധിപ്പിക്കാൻ ഇടയ്ക്കിടെ കൃത്യമായി ഹെഡ്ഡറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

10. സ്കോട്ടിഷ് ബോണ്ട്

ഒരു സ്കോട്ടിഷ് ബോണ്ട്, സ്ട്രെച്ചറുകളുടെ നിരവധി നിരകളും തുടർന്ന് ഹെഡ്ഡറുകളുടെ നിരയും ഉപയോഗിക്കുന്നു, ഇത് ഒരു പ്രത്യേക പാറ്റേൺ ഉപയോഗിച്ച് ശക്തമായ ഭിത്തി സൃഷ്ടിക്കുന്നു. അമേരിക്കൻ ബോണ്ട് ഇതിന് സമാനമാണ്, പക്ഷേ, പ്രാദേശിക രീതികളെ അടിസ്ഥാനമാക്കി ഒരു ഹെഡ്ഡർ കോഴ്സിന് മുമ്പ് വിവിധ സ്ട്രെച്ചർ കോഴ്സുകൾ ഉപയോഗിക്കുന്നു.

 

11. റാറ്റ് ട്രാപ്പ് ബോണ്ട്

നിരപ്പായ സ്ഥലത്തല്ല, അതിന്റെ രണ്ട് അഗ്രങ്ങളിലും ഇഷ്ടികകൾ വെക്കുന്ന ഒരു പൊള്ളയായ ചുവർ പാറ്റേൺ. ഇത് ഭിത്തിക്കുള്ളിൽ ഒരു പൊള്ളയായ അറ സൃഷ്ടിക്കുന്നു, അത് ചൂടിനെതിരെ മികച്ച ആവരണമായി വർത്തിക്കുന്നു. നിർമ്മാണത്തിലെ സങ്കീർണ്ണത കാരണം ഇത് പണിയാൻ വിദഗ്ധ തൊഴിലാളികൾ വേണമെങ്കിലും, ഇതിന് കുറച്ച് ഇഷ്ടികകൾ മതി, അതിനാൽ ചെലവ് കുറവാണ്.

 

 

ഇഷ്ടിക മേസ്തിരിപ്പണിയിൽ നല്ല ബോണ്ടിംഗിനുള്ള 10 നിയമങ്ങൾ

1. ചേർച്ചയുള്ള ഇഷ്ടികകൾ ഉപയോഗിക്കുക: ഉപയോഗിക്കുന്ന എല്ലാ ഇഷ്ടികകളും ഒരേ വലുപ്പവും ആകൃതിയും ഉള്ളതാണെന്ന് ഉറപ്പാക്കുക.

2. ചാന്ത് ഒരേപോലെ ഉപയോഗിക്കുക: ഇഷ്ടികകൾക്കിടയിൽ ചാന്ത് ഒരേ കനത്തിൽ (ഏകദേശം ഒരു പെൻസിലിന്റെ കനം) ഉപയോഗിക്കുക.

3. അനുയോജ്യമായ പാറ്റേൺ തിരഞ്ഞെടുക്കുക: നിങ്ങളുടെ ചുവരിന്റെ പണിയിൽ ഇഷ്ടിക വെക്കുന്ന ഏറ്റവും മികച്ച രീതി ഉപയോഗിക്കുക.

4. ഇഷ്ടികകൾ ഓവർലാപ്പ് ചെയ്യുക: ഇഷ്ടികകൾ ഓവർലാപ്പ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക, അപ്പോൾ നേർരേഖകൾ ചുവരിലൂടെ താഴേക്ക് പോകില്ല. ഇത് ചുവരിനെ കൂടുതൽ ബലമുള്ളതാക്കുന്നു.

5. വിടവുകൾ നന്നായി അടയ്ക്കുക: വെള്ളം കയറാതിരിക്കാനും മതിൽ ശക്തമാക്കാനും ഇഷ്ടികകൾക്കിടയിലുള്ള വിടവുകൾ പൂർണ്ണമായും അടയ്ക്കുക.

6. വിടവുകൾ നന്നായി അടയ്ക്കുക: നീളത്തിൽ നെടുകെയുള്ള വിള്ളലുകൾ വരാതിരിക്കാൻ ചില വിടവുകൾ അടയ്ക്കാൻ പകുതി ഇഷ്ടികകളോ ഇഷ്ടികയുടെ കഷണങ്ങളോ ഉപയോഗിക്കുക.

7. ചാന്തിന്റെ ശരിയായ മിശ്രിതം ഉപയോഗിക്കുക: അനുയോജ്യമായ മെറ്റീരിയലുകൾ ഉപയോഗിച്ച് ചാന്ത് (പേസ്റ്റ്) ശരിയായി മിക്സ് ചെയ്യുക, അതിനാൽ ഇതിന്റെ ശക്തി കൂടും ദീർഘകാലം നിൽക്കുകയും ചെയ്യും.

8. ഇഷ്ടികകൾ ആദ്യം നനയ്ക്കുക: ഉപയോഗിക്കുന്നതിന് മുമ്പ് ഇഷ്ടികകൾ ചെറിയ തോതിൽ നനയ്ക്കുക, അപ്പോൾ ചാന്തിലെ വെള്ളം വളരെ വേഗം ഇഷ്ടിക വലിച്ചെടുക്കില്ല. ഇത് ഇഷ്ടിക നന്നായി ഒട്ടിപ്പിടിക്കാൻ സഹായിക്കും.

9. ഇത് നേരെ, സമനിരപ്പിൽ വെക്കുക: നിർമ്മിക്കുമ്പോൾ ചുവർ ലംബമായും തിരശ്ചീനമായും ലെവലാണോ എന്ന് എപ്പോഴും പരിശോധിക്കുക.

10. ശരിയായി ഉണങ്ങാൻ സമയം കൊടുക്കുക: ചുവർ ശരിയായി ഉണങ്ങുന്നുവെന്ന് ഉറപ്പാക്കുക, അപ്പോൾ ചാന്ത് ശരിക്കും ദൃഢമാകുകയും കാലം കടന്നുപോകുമ്പോൾ പിടിച്ചുനിൽക്കുകയും ചെയ്യും.



 

ശരിയായ തരം ഇഷ്ടിക ബോണ്ട് പാറ്റേൺ തിരഞ്ഞെടുക്കുന്നതിലൂടെ, ഇഷ്ടികകൊണ്ട് ശക്തവും കാഴ്ചയിൽ മനോഹരവും ചെലവ് കുറഞ്ഞതുമായ പണി നടത്താം, ഇത് നിർമ്മാണത്തിൽ വളരെ പ്രധാനമാണ്. ഓരോ ബോണ്ടും മനോഹാരിതയും സ്ഥിരതയും സന്തുലിതമാക്കുന്നു, ഇത് പദ്ധതിയുടെ നിർദ്ദിഷ്ട ആവശ്യങ്ങൾക്കനുസരിച്ചുള്ള അനുയോജ്യമായ തിരഞ്ഞെടുപ്പിൽ നിർണ്ണായകമാണ്, അങ്ങനെ ഈടുനിൽക്കുന്നതും ആകർഷകവുമായ നിർമ്മാണം ഉറപ്പാക്കുന്നു.




അനുബന്ധ ലേഖനങ്ങൾ



ശുപാർശ ചെയ്യുന്ന വീഡിയോകൾ





വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....