കോൺക്രീറ്റിന് ആവശ്യമായ ഉറപ്പ്, ഈടുനിൽപ്പ്, പ്രതിരോധ ഗുണങ്ങൾ എന്നിവ കൈവരിക്കുന്നതിന് ശരിയായ ക്യൂറിംഗ് അത്യന്താപേക്ഷിതമാണ്. ജലാംശം നഷ്ടപ്പെടാതിരിക്കുന്നതിനും ശക്തമായ കോൺക്രീറ്റ് മാട്രിക്സിന്റെ രൂപീകരണത്തിനും അനുയോജ്യമായ ഈർപ്പവും ചൂടും നിലനിർത്തുന്നത് ക്യൂറിംഗിൽ ഉൾപ്പെടുന്നു. ഈ പ്രക്രിയ സിമെൻറ് കണങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും ഒന്നിച്ചുചേർക്കാനും അനുവദിക്കുന്നു, അതിന്റെ ഫലമായി സാന്ദ്രതയുള്ളതും ഈടുള്ളതുമായ കോൺക്രീറ്റ് സ്ട്രക്ചർ രൂപപ്പെടുന്നു. ക്യൂറിംഗ് സമയത്ത്, ഹൈഡ്രേഷൻ പ്രക്രിയ തുടരുന്നു, ഇത് കോൺക്രീറ്റിനെ അതിന്റെ പൂർണ്ണ ശേഷിയിലെത്താൻ സഹായിക്കുന്നു. കോൺക്രീറ്റ് ക്യൂറിംഗ് സംയുക്തങ്ങളാൽ മതിയായ ക്യൂറിംഗ് നടക്കാത്തപക്ഷം, വിള്ളൽ, ചുരുങ്ങൽ, കുറഞ്ഞ സ്ഥിരത എന്നിവയ്ക്ക് കോൺക്രീറ്റ് വിധേയമായേക്കാം, ഇത് കാലക്രമേണ കെട്ടിടത്തിന്റെ കെട്ടുറപ്പിന് ക്ഷതമേൽപ്പിച്ചേക്കാം.
കോൺക്രീറ്റ് ക്യൂറിംഗ് സംയുക്തങ്ങളുടെ തരങ്ങൾ
1) ക്രിത്രിമ പശ ഉപയോഗിച്ചുള്ള സംയുക്തം
എപ്പോക്സി അല്ലെങ്കിൽ പോളിയൂറിത്തീൻ പോലുള്ള ക്രിത്രിമ പശകൾ ഉപയോഗിച്ചാണ് ഈ സംയുക്തങ്ങൾ ഉണ്ടാക്കുന്നത് ഈ സംയുക്തങ്ങൾ കോൺക്രീറ്റിന്റെ ഉപരിതലത്തിൽ ഒരു നേർത്ത പടലം സൃഷ്ടിക്കുന്നു, ഇത് ക്യൂറിംഗ് പ്രക്രിയയിൽ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ ഒരു പ്രതിരോധം നൽകുന്നു.
പ്രയോജനങ്ങൾ:
- ശരിയായ ക്യൂറിംഗിനായി മികച്ച തോതിൽ ഈർപ്പം നിലനിർത്തുന്നു.
- കോൺക്രീറ്റിന് ഈടും ഉരസൽ, രാസവസ്തുക്കൾ എന്നിവയ്ക്കെതിരെ പ്രതിരോധവും വർദ്ധിപ്പിക്കുന്നു.
- അൾട്രാവയലറ്റ് പ്രതിരോധം സഹിതം ദീർഘകാല സംരക്ഷണം പ്രദാനം ചെയ്യുന്നു.
- കോൺക്രീറ്റ് പ്രതലങ്ങളിൽ ശക്തമായ ഒട്ടിപ്പിടിക്കൽ ഉറപ്പാക്കുന്നു, ദീർഘ കാലം നിലനിൽക്കുകയും ചെയ്യുന്നു.
2) അക്രിലിക് സംയുക്തം
അക്രിലിക് പോളിമറുകൾ അടങ്ങിയിരിക്കുന്ന ജലത്തെ അടിസ്ഥാനമാക്കിയുള്ള ക്യൂറിംഗ് സംയുക്തങ്ങളാണ് അക്രിലിക് സംയുക്തങ്ങൾ. ഒരു തരം കോൺക്രീറ്റ് ക്യൂറിംഗ് സംയുക്തമായ ഇത്, കോൺക്രീറ്റ് ഉപരിതലത്തിൽ നേർത്ത പടലം സൃഷ്ടിക്കുന്നു, ഇത് ക്യൂറിംഗ് പ്രക്രിയയിൽ ഈർപ്പം നിലനിർത്തുകയും സംരക്ഷണം നൽകുകയും ചെയ്യുന്നു.
പ്രയോജനങ്ങൾ:
- ജലാംശം നിലനിർത്തിക്കൊണ്ട് ക്രമാനുഗതമായി ഈർപ്പം പുറത്ത് പോകാൻ അനുവദിക്കുന്നതിലൂടെ ശരിയായ ക്യൂറിംഗ് എളുപ്പമാക്കുന്നു.
- വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്നു, അൾട്രാവയലറ്റ് പ്രതിരോധവും പ്രദാനം ചെയ്യുന്നു.
- തെളിഞ്ഞ, മാറ്റ് ഫിനിഷ് സഹിതം കോൺക്രീറ്റിന്റെ രൂപഭാവം വർദ്ധിപ്പിക്കുന്നു.
- വിവിധ തരം കോൺക്രീറ്റുകൾക്ക് നല്ല പിടിത്തവും ഈടും നൽകുന്നു.
3) മെഴുക് സംയുക്തം
ലായകങ്ങളിൽ ലയിപ്പിച്ച മെഴുക് അധിഷ്ഠിത വസ്തുക്കൾ അടങ്ങിയതാണ് മെഴുക് സംയുക്തങ്ങൾ. കോൺക്രീറ്റ് പ്രതലത്തിൽ പ്രയോഗിക്കുമ്പോൾ, അവ നേർത്ത ഒരു മെഴുക് പടലം സൃഷ്ടിക്കുന്നു, അത് ജലാംശം പുറത്ത് പോകാതെ തടയുകയും ക്യൂറിംഗ് പ്രക്രിയയിൽ സഹായിക്കുകയും ചെയ്യുന്നു.
പ്രയോജനങ്ങൾ:
- ജലാംശം പുറത്ത് പോകാതെ ഒരു പ്രതിരോധമായി പ്രവർത്തിക്കുന്നു, ദ്രുതഗതിയിൽ ജലാംശം വലിഞ്ഞുപോകുന്നതിനെ തടയുകയും വിള്ളലിനും ചുരുങ്ങലിനും ഉള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
- തിളക്കമുള്ള ഫിനിഷിംഗ് സഹിതം കോൺക്രീറ്റിന്റെ രൂപഭാവം വർദ്ധിപ്പിക്കുന്നു.
- കോൺക്രീറ്റ് മോടിപിടിപ്പിക്കാനും വാസ്തുവിദ്യാ ഫിനിഷുകൾക്കും അനുയോജ്യമാണ്.
- ഉരസൽ, തേയ്മാനം എന്നിവയ്ക്ക് എതിരെ മിതമായചെറിയ തോതിൽ സംരക്ഷണം നൽകുന്നു.
4) ക്ലോറിൻ ചേർത്ത റബ്ബർ സംയുക്തം
ക്ലോറിൻ ചേർത്ത റബ്ബർ പശകൾ അടങ്ങിയ ലായക അധിഷ്ഠിത ക്യൂറിംഗ് സംയുക്തങ്ങളാണ് ക്ലോറിനേറ്റഡ് റബ്ബർ സംയുക്തങ്ങൾ. അവ കോൺക്രീറ്റിന്റെ ഉപരിതലത്തിൽ സ്ഥിരതയുള്ള ഒരു പടലം രൂപീകരിക്കുന്നു, ഇത് ക്യൂറിംഗിന്റെ സമയത്ത് സംരക്ഷണം നൽകുന്നു, ഈർപ്പം നിലനിർത്താനും സഹായിക്കുന്നു.
പ്രയോജനങ്ങൾ:
- ഒരു വാട്ടർപ്രൂഫ് പ്രതിരോധം സൃഷ്ടിക്കുന്നു, ഇത് ക്യൂറിംഗിന്റെ സമയത്ത് ജലാംശം
- നഷ്ടപ്പെടാതിരിക്കാനും സഹായിക്കുന്നു.
- വളരെ നന്നായി ഒട്ടിപ്പിടിക്കുന്നു, ഈട് വർദ്ധിപ്പിക്കുന്നു, ഉരസലിനെ പ്രതിരോധിക്കുന്നു
- പുറമേയുള്ള ഉപയോഗങ്ങൾക്കും കടുത്ത പരിസ്ഥിതികൾക്കും അനുയോജ്യമാണ്.
- ശരിയായ ഉപരിതല പാകപ്പെടുത്തൽ സഹിതം ദീർഘകാല സംരക്ഷണം നൽകുന്നു.
5) സെൽഫ് ക്യൂറിംഗ് സംയുക്തം
അകത്തെ ക്യൂറിംഗ് ഏജന്റുകൾ എന്നും അറിയപ്പെടുന്നു, സെൽഫ് ക്യൂറിംഗ് സംയുക്തങ്ങൾ ക്രമേണ വെള്ളം പുറത്തുവിടുന്നു, ഇത് കോൺക്രീറ്റിന് തടസ്സമില്ലാതെ നനവ് കൊടുക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ കോൺക്രീറ്റ് ക്യൂറിംഗ് ഏജന്റുകൾ കോൺക്രീറ്റിന്റെ ഉള്ളിൽ നിന്നുതന്നെ ക്യൂറിംഗ് പ്രക്രിയയെ സഹായിക്കുന്നു, ഇത് ഒരേപോലെ കൂടുതൽ സ്ഥിരതയുള്ള ക്യൂറിംഗ് നൽകുന്നു.
പ്രയോജനങ്ങൾ:
- കോൺക്രീറ്റിലുടനീളം ജലാംശം ഉറപ്പാക്കുകയും ഉപരിതലം വിള്ളാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
- വരണ്ട പ്രദേശങ്ങളിലോ വെള്ളത്തിന് നിയന്ത്രണമുള്ള സമയങ്ങളിലോ നടത്തുന്ന നിർമ്മാണത്തിന് പ്രയോജനം ചെയ്യുന്നു, ക്യൂറിംഗിനായി പുറത്തുനിന്ന് വെള്ളം കൊണ്ടുവരേണ്ടതിന്റെ ആവശ്യം കുറയ്ക്കുന്നു,
- പുറത്ത് നിന്നുള്ള ക്യൂറിംഗ് ബുദ്ധിമുട്ടായിരിക്കുന്ന കെട്ടിടങ്ങളിൽ പ്രയോഗിക്കാൻ അനുയോജ്യമാണ്.