Get In Touch

Get Answer To Your Queries

Select a valid category

Enter a valid sub category

acceptence


ശാശ്വതമായ ഭവന നിർമ്മാണത്തിനായി RCC ഫൂട്ടിംഗ് ഫൗണ്ടേഷനുകൾ നിർമ്മിക്കൽ

നിങ്ങൾ സമീപഭാവിയിൽ ഒരു നിർമ്മാണ പദ്ധതിയെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്ക് നിർമ്മാണ ബ്ലോക്ക് സ്ട്രക്ചറുകളെക്കുറിച്ച് അറിയാൻ ആകാംഷയുണ്ടെങ്കിൽ, റീഇൻഫോഴ്‌സ്ഡ് സിമെന്റ് കോൺക്രീറ്റ് (RCC) ഫൂട്ടിംഗുകൾ എങ്ങനെ സ്ഥാപിക്കണമെന്ന് മനസ്സിലാക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള നിങ്ങളുടെ സരണിയാണ് ഈ ഗൈഡ്.

Share:


പ്രധാന കണ്ടെത്തലുകൾ

 

•  റീഇൻഫോഴ്‌സ്ഡ് സിമെന്റ് കോൺക്രീറ്റ് (RCC), അടിത്തറയുടെ ശക്തി വർദ്ധിപ്പിക്കുകയും അടിത്തറയുടെ മേലുള്ള ഭാരം കുറയ്ക്കുകയും ചെയ്യുന്നു.

 

• അടിത്തറയിലെ സമ്മർദ്ദം കുറയ്ക്കുന്നതിന് RCC ഫൂട്ടിംഗ്സ്, കെട്ടിട ഭാരം വ്യാപിപ്പിക്കുന്നു.

 

•  പ്രധാന ഇൻസ്റ്റാളേഷൻ ഘട്ടങ്ങളിലെ കൃത്യമായ അളവെടുക്കൽ, ജലപ്രതിരോധ ഫോംവർക്ക് ജോയിന്റുകൾ, വാസ്തുശില്പിയുടെ പ്ലാൻ അനുസരിച്ചുള്ള ശരിയായ വിന്യാസം എന്നിവ ഉൾപ്പെടുന്നു.

 

•  ഏരിയ ഒരുക്കുക, ഒരു കോൺക്രീറ്റ് ബെഡ് സൃഷ്ടിക്കുക, ബലമുള്ള ചട്ടക്കൂട് സ്ഥാപിക്കുക, സിമെന്റ് ലായനി ഒഴിക്കുക, കോൺക്രീറ്റ് ഇടുക, ക്യൂറിംഗിന് അനുവദിക്കുക എന്നിവ ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു.

 

•  RCC ഫൂട്ടിംഗ് ഇടുന്നതിൽ കൃത്യത പ്രധാനമാണ്; ചെറിയ പിശകുകൾ ഭാവിയിൽ കാര്യമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.


RCC ഫൂട്ടിംഗ്സ് എന്താണെന്ന് മനസ്സിലാക്കാൻ, ആദ്യം, RCC എന്ന പദം എന്താണ് സൂചിപ്പിക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കണം. കരുത്ത് വർദ്ധിപ്പിക്കുന്നതിനായി സ്റ്റീൽ ദണ്ഡുകൾ, കമ്പികൾ അല്ലെങ്കിൽ മെഷ് എന്നിവ ചേർക്കുന്ന ഒരു തരം കോൺക്രീറ്റാണ് RCC അല്ലെങ്കിൽ റീഇൻഫോഴ്സ്ഡ് സിമെന്റ് കോൺക്രീറ്റ്. കോൺക്രീറ്റിന്റെ താരതമ്യേന കുറഞ്ഞ ടെൻസൈൽ ശക്തിയും ഡക്റ്റിലിറ്റിയും പരിഹരിക്കാൻ ഉയർന്ന ടെൻസൈൽ ശക്തിയോ ഡക്റ്റിലിറ്റിയോ ഉള്ള ബലപ്പെടുത്തൽ സഹിതമുള്ള ഒരു സംയോജിത മെറ്റീരിയലാണിത്.

 

 


എന്താണ് RCC ഫൂട്ടിംഗ്?

നിലവുമായോ മണ്ണുമായോ നേരിട്ട് സമ്പർക്കം പുലർത്തുന്ന കെട്ടിടത്തിന്റെ ഭാഗത്തെയാണ് ഫൂട്ടിംഗ് എന്ന് വിളിക്കുന്നത്. കെട്ടിടത്തിന്റെ ഭാരം വിശാലമായ സ്ഥലത്തേക്ക് വ്യാപിപ്പിക്കുക എന്നതാണ് ഒരു ഫൂട്ടിംഗിന്റെ ഉദ്ദേശ്യം. RCC ഉപയോഗിച്ച് ഈ ഫൂട്ടിംഗ്സ് തയ്യാറാക്കുന്നതുകൊണ്ട്, അവ RCC ഫൂട്ടിംഗ്സ് എന്ന് അറിയപ്പെടുന്നു. മുഴുവൻ ഭാരവും RCC ഫൂട്ടിംഗ്സ് വഴി തറയിലേക്ക് വ്യാപിക്കുന്നു, ഇത് ആത്യന്തികമായി നിങ്ങളുടെ വീടിന്റെ RCC അടിത്തറയിലെ ഘടനാപരമായ ഭാരം ലഘൂകരിക്കുന്നു.


RCC ഫൂട്ടിംഗ്സിനുള്ള നുറുങ്ങുകൾ



ഏതൊരു കെട്ടിട ഘടനയുടെയും അടിത്തറയാണ് അതിന്റെ അടിസ്ഥാന കാതൽ. ഒരു സാധാരണ RCC അടിത്തറ കെട്ടിടത്തിന്റെ ഭാരം സ്ട്രക്ചറിൽ നിന്ന് നിലത്തേക്ക് വ്യാപിപ്പിക്കുകയും ഭൂമിയുടെ ഭാരത്തിൽ നിന്ന് അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു. അടിത്തറയിടുന്ന പ്രക്രിയ വളരെ പ്രധാനമാണ്. ഭാരം താങ്ങുന്ന നിർമ്മാണങ്ങളിൽ RCC കോളം ഫൂട്ടിംഗ്സ് സഹായിക്കുന്നു. നിലവുമായി സമ്പർക്കം പുലർത്തുകയും ഒരു വലിയ ഏരിയയിൽ ലോഡ് വ്യാപിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ട്രക്ചറാണ് ഒരു ഫൂട്ടിംഗ് എന്നത്.

 

നിങ്ങളുടെ വീടിന് ഉറപ്പുള്ള RCC ഫൂട്ടിംഗ് ഇടുമ്പോൾ ചില അവശ്യ നുറുങ്ങുകൾ എല്ലായ്പ്പോഴും മനസ്സിൽ സൂക്ഷിക്കണം, അവ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു:

 

1. ഉള്ളിലെ ഷട്ടറിംഗ് അളവുകൾ (നീളം, വീതി, ആഴം), വാസ്തുവിദ്യാ എഞ്ചിനീയർമാർ നിർദ്ദേശിച്ച വലുപ്പം, ആകൃതി, സവിശേഷതകൾ എന്നിവയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക. ഫൂട്ടിംഗിന്റെ ഘടനാപരമായ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

 

2. ഷട്ടറിംഗും ഫോം വർക്ക് ജോയിന്റുകളും വെള്ളം കടക്കാത്തതാണെന്ന് ഉറപ്പാക്കുക, അതുവഴി വെള്ളം ഈർപ്പമായി വരാതിരിക്കും, ഫിനിഷിംഗിന്റെ ആകർഷണത്വം നഷ്ടപ്പെടുകയുമില്ല. ഷട്ടറിംഗ് പാനലുകൾക്കിടയിലെ പ്രകടമായ വിടവുകൾ അടയ്ക്കാൻ, ഷട്ടറിംഗ് ടേപ്പ് പോലുള്ളവ ഉപയോഗിക്കുക.

 

3. അളക്കുന്ന ടേപ്പും ചരടുകളും അതുപോലെ ഒരു ലെവലും ഉപയോഗിച്ച്, ഫൂട്ടിംഗിന്റെ വിന്യാസവും സ്ഥാനവും വാസ്തുശില്പികൾ ശുപാർശ ചെയ്യുന്ന സെന്റർലൈൻ അനുസരിച്ചാണോയെന്ന് പരിശോധിക്കുക.

 

4. മധ്യത്തിൽ നിന്ന് മധ്യത്തിലേക്ക് ഫൂട്ടിംഗ്സ് തമ്മിലുള്ള ദൂരം കണക്കാക്കുക.

 

5. RCC ഫൂട്ടിംഗ്സിൽ ഘടിപ്പിച്ചിരിക്കുന്ന ഷട്ടറിംഗ് ഒരു ലോഡ് കോൺക്രീറ്റിനെ താങ്ങാൻ തക്ക ദൃഢതയുള്ളതാണെന്ന് ഉറപ്പാക്കുക.

 

6. ബലപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഫോംവർക്ക് കുറ്റമറ്റതും പിശകില്ലാത്തതുമാണെന്ന് ഉറപ്പാക്കുക. മിനുസമാർന്നതും നിരപ്പായതുമായ RCC ഫൂട്ടിംഗ്.

 

7. കമ്പികളുടെ വ്യാസം, അളവ്, തമ്മിലുള്ള അകലം, സ്ഥാപിക്കുന്ന രീതി എന്നിവ സ്ട്രക്ചറൽ ഡിസൈനുകൾക്ക് അനുസരിച്ചാണോയെന്ന് പരിശോധിക്കുക.

 

സ്ട്രക്ചറിന്റെ ഭാരം താങ്ങുന്നതിനാൽ RCC അടിത്തറകൾ ഒഴിച്ചുകൂടാനാകാത്തമാണ്. ഭാരം കാര്യക്ഷമമായി വഹിക്കുന്നതിനായി, അവയെ കുത്തനെ വിന്യസിക്കേണ്ടത് പ്രധാനമാണ്. പുതുതായി ഇട്ടതും നനഞ്ഞതുമായ കോൺക്രീറ്റിന്റെ ഭാരം താങ്ങാനും കോൺക്രീറ്റിംഗിന്റെ സമയത്ത് യഥാസ്ഥാനത്ത് തുടരാനും കോളം ഷട്ടറിംഗ് ശക്തമായിരിക്കണം.


 

RCC ഫൂട്ടിംഗ്സ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ എന്തൊക്കെയാണ്?



1) ഏരിയ ഒരുക്കുക

RCC ഫൗണ്ടേഷൻ സ്ഥാപിക്കുന്നതിനുള്ള ആദ്യപടി ഫൂട്ടിംഗ് സ്ഥാപിക്കുന്ന സ്ഥലം തയ്യാറാക്കുക എന്നതാണ്. മണ്ണിനെ ദൃഢവും ഉറപ്പും ഉള്ളതാക്കി മാറ്റുന്നത് ഇതിൽ ഉൾപ്പെടുന്നു. ഈ ഘട്ടം വളരെ പ്രധാനമാണ്, കാരണം ഇത് ഫൂട്ടിംഗിന് ഉറപ്പുള്ള അടിത്തറ നൽകുന്നു.

 

2) കോൺക്രീറ്റ് ബെഡ് ഉണ്ടാക്കുക

നിലം ഉറപ്പിച്ചുകഴിഞ്ഞാൽ, ഏകദേശം 160 മില്ലിമീറ്റർ കനത്തിൽ ഒരു കോൺക്രീറ്റ് പാളി ഏരിയയിൽ ഒഴിക്കുക. ഇത് ഒരു ഉറപ്പുള്ള അടിത്തറ അല്ലെങ്കിൽ ഫൂട്ടിംഗ് സ്ട്രക്ചറിന് ഒരു നിരപ്പുള്ള പ്രതലമായി പ്രവർത്തിക്കും.

 

3) ബലമുള്ള ചട്ടക്കൂട് ഉണ്ടാക്കുക

തയ്യാറാക്കിയ കോൺക്രീറ്റ് ബെഡിൽ ശരിയായ സ്ഥാനത്ത് ബലമുള്ള ചട്ടക്കൂട് സ്ഥാപിക്കുന്നത് അടുത്ത ഘട്ടത്തിൽ ഉൾപ്പെടുന്നു. സ്റ്റീൽ ദണ്ഡുകൾ കൊണ്ട് നിർമ്മിച്ച ബലമുള്ള ചട്ടക്കൂട്, ഫൂട്ടിംഗിന് കൂടുതലായ ബലം നൽകുന്നു. ഈ ചട്ടക്കൂടിന്റെ ശരിയായ വിന്യാസം ഉറപ്പാക്കുക, കാരണം ഫൂട്ടിംഗിന് ബലം നൽകുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു.

 

4) സിമെന്റ് ലായനി ഒഴിക്കുക

പ്രധാന കോൺക്രീറ്റിംഗിനു മുമ്പ്, കോൺക്രീറ്റ് ബെഡിന് മുകളിൽ സിമെന്റ് ലായനി നേർത്ത രീതിയിൽ ഒഴിക്കുക. ഈ പാളി അടുത്ത കോൺക്രീറ്റ് പാളിയുമായി ബന്ധിപ്പിക്കുന്ന ഒരു ഏജന്റായി പ്രവർത്തിക്കുന്നു.

 

5) കോൺക്രീറ്റ് ഒഴിക്കുക

ഇനി, സിമെന്റ് ലായനിക്ക് മുകളിൽ കോൺക്രീറ്റ് ഒഴിക്കാൻ തുടങ്ങുക. ഉപയോഗിക്കുന്ന കോൺക്രീറ്റിന്റെ അളവ് ഫൂട്ടിംഗിന്റെ വലുപ്പത്തെ ആശ്രയിച്ചിരിക്കും. ഇത് എല്ലാ വിടവുകളും നിറയ്ക്കുന്നുവെന്നും ബലമുള്ള ചട്ടക്കൂട് പൂർണ്ണമായും മൂടുന്നുവെന്നും ഉറപ്പാക്കുക.

 

6) ക്യൂറിംഗ് പ്രക്രിയ

RCC ഫൂട്ടിംഗ് സ്ഥാപിക്കുന്നതിന്റെ അവസാന ഘട്ടം ക്യൂറിംഗ് പ്രക്രിയയാണ്. അടിത്തറ ഇട്ട് കോൺക്രീറ്റിന്റെ നനവ് മാറിയ ശേഷം, അതിന്റെ ക്യൂറിംഗ് പ്രധാനമാണ്. ഈ പ്രക്രിയയിൽ കോൺക്രീറ്റിനെ ഈർപ്പമുള്ളതും ശരിയായ താപനിലയിൽ നിലനിർത്തുന്നതും അത് പരമാവധി ദൃഢമാണെന്ന് ഉറപ്പാക്കുന്നു. കൃത്യമായ ഇടവേളകളിൽ കോൺക്രീറ്റ് നനച്ചാണ് ഇത് സാധാരണയായി ചെയ്യുന്നത്.

 

ഓർക്കുക, അടിത്തറയിടുന്നത് നിർമ്മാണ പ്രക്രിയയുടെ സുപ്രധാന ഭാഗമാണ്, മാത്രമല്ല ഉറപ്പുള്ളതും ദൃഢവും സുരക്ഷിതവുമായ RCC അടിത്തറയാണെന്ന് ഉറപ്പാക്കുന്നതിന് ഇത് വേണ്ട രീതിയിൽ ചെയ്യേണ്ടതുണ്ട്. ഈ നടപടികളിൽ ഏതിനെക്കുറിച്ചെങ്കിലും നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, എല്ലായ്പ്പോഴും ഒരു പ്രൊഫഷണലിനെ സമീപിക്കുക.



 

 

നിങ്ങളുടെ വീടിന്റെ RCC അടിത്തറ ഫലപ്രദമായി ഇടുന്നത് നിർമ്മാണത്തിന്റെ ഒരു അടിസ്ഥാന ഭാഗമാണ്. ഓർമ്മിക്കുക, ഈ ഘട്ടത്തിലെ ഒരു ചെറിയ പിശക് പോലും കാര്യമായ പ്രശ്നങ്ങൾക്ക് കാരണമാകാം, കാരണം ഒരു അടിത്തറയിൽ പിന്നീട് മാറ്റങ്ങൾ വരുത്തുന്നത് സങ്കീർണ്ണവും ദുഷ്കരവുമായ ജോലിയാണ്. നിങ്ങളുടെ RCC ഫൂട്ടിംഗ് ശക്തവും സുസ്ഥിരവും ദൃഢവുമാണെന്ന് ഉറപ്പാക്കുന്നതിന് RCC നിർമ്മാണ വിശദാംശങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തിപരമായ ഉപദേശത്തിനായി പ്രൊഫഷണലുകളുമായി ബന്ധപ്പെടേണ്ടത് പ്രധാനമാണ്.




അനുബന്ധ ലേഖനങ്ങൾ



ശുപാർശ ചെയ്യുന്ന വീഡിയോകൾ





വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....