Get In Touch

Get Answer To Your Queries

Select a valid category

Enter a valid sub category

acceptence

എന്താണ് ഒപിസി സിമന്റ്?

ഓർഡിനറി പോർട്ട്‌ലാൻഡ് സിമൻറ് (ഒപിസി) എന്നത് വിശാലമായ പ്രയോഗങ്ങൾക്കായി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന സിമന്റാണ്. ഇത് ആർസിസി, കൽപണി മുതൽ പ്ലാസ്റ്ററിംഗ്, പ്രീകാസ്റ്റ്, പ്രിസ്ട്രെസ് വർക്കുകൾ വരെയുണ്ട്. ഈ സിമന്റ് ഓർഡിനറി, സ്റ്റാൻഡേർഡ്, ഉയർന്ന ശക്തിയുള്ള കോൺക്രീറ്റ്, മോർട്ടറുകൾ, പൊതു ആവശ്യത്തിനുള്ള റെഡി-മിക്സുകൾ, ഡ്രൈ, ലീൻ മിക്സുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നു.

logo


വിവിധ തരം ഒപിസി സിമൻറുകൾ

അൾട്രാടെക് ഒപിസി സിമന്റ് ഒരു അടിസ്ഥാന തരം സിമന്റാണ്. സാധാരണ പോർട്ട്‌ലാൻഡ് സിമന്റ് അതിന്റെ ക്യൂബ് കംപ്രസ്സീവ് ശക്തിയെ അടിസ്ഥാനമാക്കി 28 ദിവസങ്ങളിൽ നാല് ഗ്രേഡുകളായി തിരിച്ചിരിക്കുന്നു: 33, 43, 53, 53-എസ്.
 

  • ഒപിസി 33: 28-ദിവസത്തെ ക്യൂബ് കംപ്രസ്സീവ് ശക്തി 33N/mm2-ൽ കൂടുതലാണെങ്കിൽ, സിമന്റിനെ 33 ഗ്രേഡ് ഒപിസി സിമന്റ് എന്ന് വിളിക്കുന്നു.
 
  • ഒപിസി 43: 28 ദിവസമാകുമ്പോൾ, ഈ സിമന്റിന്റെ ക്യൂബ് കംപ്രസ്സീവ് ശക്തി കുറഞ്ഞത് 43 N/mm2 ആയിരിക്കും. ഇത് പ്രാഥമികമായി സാധാരണ ഗ്രേഡ് കോൺക്രീറ്റ്, കൽപണി പ്രയോഗങ്ങളിൽ ഉപയോഗിക്കുന്നു.
 
  • ഒപിസി 53: 28 ദിവസമാകുമ്പോൾ, ഈ സിമന്റിന്റെ ക്യൂബ് കംപ്രസ്സീവ് ശക്തി കുറഞ്ഞത് 53 N/mm2 ആയിരിക്കും. റീ‍ഇൻഫോഴ്‌സ്ഡ് സിമന്റ് കോൺക്രീറ്റ്, പ്രെസ്‌ട്രെസ്ഡ് കോൺക്രീറ്റ്, സ്ലിപ്പ്ഫോം വർക്ക് പോലുള്ള അതിവേഗ നിർമ്മാണങ്ങൾ, പ്രീകാസ്റ്റ് പ്രയോഗങ്ങൾ എന്നിവ പോലുള്ള ഉയർന്ന ഗ്രേഡും ഉയർന്ന പ്രവർത്തനക്ഷമതയുള്ളതുമായ  സ്ട്രക്ചറൽ പ്രയോഗങ്ങളിൽ  ഇത് ഉപയോഗിക്കുന്നു. മാസ് കോൺക്രീറ്റ്,  സ്ട്രക്ചറൽ  ഇതര പ്രയോഗങ്ങൾ, അല്ലെങ്കിൽ കഠിനമായ ചുറ്റുപാടുകളിലെ  നിർമ്മാണം എന്നിവയിൽ ഉപയോഗിക്കാൻ ഇത് ശുപാർശ ചെയ്യുന്നില്ല.
 
  • ഒപിസി53-S: പ്രെസ്‌ട്രെസ്ഡ് കോൺക്രീറ്റ് റെയിൽവേ സ്ലീപ്പറുകൾക്കായി മാത്രം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്രത്യേക ഗ്രേഡ് ഒപിസി ആണ് ഇത്.
  • ഒപിസി53-S: പ്രെസ്‌ട്രെസ്ഡ് കോൺക്രീറ്റ് റെയിൽവേ സ്ലീപ്പറുകൾക്കായി മാത്രം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്രത്യേക ഗ്രേഡ് ഒപിസി ആണ് ഇത്.


43, 53 ഒപിസി സിമന്റ് ഗ്രേഡുകൾ തമ്മിലുള്ള വ്യത്യാസം എന്താണ്?

43, 53 സിമന്റ് ഗ്രേഡുകൾ 28 ദിവസത്തിന് ശേഷം കരസ്ഥമാക്കുന്ന ഏറ്റവും ഉയർന്ന ശക്തി യെ കാണിക്കുന്നു. ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന രണ്ട് ഓർഡിനറി പോർട്ട്ലാൻഡ് സിമന്റ് ഗ്രേഡുകൾ ഇവയാണ്.

അവ തമ്മിലുള്ള വ്യത്യാസങ്ങൾ ഇപ്രകാരമാണ്:

 

  • 28 ദിവസത്തിനുശേഷം, ഗ്രേഡ് 53 സിമന്റ് 530 കിലോഗ്രാം / ചതുരശ്ര സെന്റിമീറ്ററും ഗ്രേഡ് 43 സിമന്റ് 430 കിലോഗ്രാം / ചതുരശ്ര സെന്റിമീറ്ററും ശക്തി കൈവരിക്കുന്നു.
  • പാലങ്ങൾ, റോഡ്‌വേകൾ, ബഹുനില സ്ട്രക്ചറുകൾ, തണുത്ത കാലാവസ്ഥ യിലെ കോൺക്രീറ്റ് തുടങ്ങിയ അതിവേഗ നിർമ്മാണ പദ്ധതികളിൽ ഗ്രേഡ് 53 സിമന്റ് ഉപയോഗിക്കുന്നു. ഗ്രേഡ് 43 സിമന്റാണ് പൊതു ആവശ്യത്തിനായി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന  സിമന്റ്.
  • ഗ്രേഡ് 53 സിമന്റിന് വേഗത്തിൽ സെറ്റ് ആകുന്നതിനുള്ള കഴിവുണ്ട്, വേഗത്തിൽ ശക്തി കൈവരിക്കുകയും ചെയ്യുന്നു 28 ദിവസത്തിനുശേഷം, ശക്തി ഗണ്യമായി ഉയരുന്നില്ല. ഗ്രേഡ് 43 സിമന്റ് കുറഞ്ഞ പ്രാരംഭ ശക്തിയോടെയാണ് ഇത് ആരംഭിക്കുന്നതെങ്കിലും, ഒടുവിൽ നല്ല ശക്തി വികസിപ്പിച്ചെടുക്കുന്നു.
  • ഗ്രേഡ് 43 സിമന്റ് താരതമ്യേന കുറച്ച്  ഹൈഡ്രേഷൻ ഹീറ്റ് ഉൽപ്പാദിപ്പിക്കുമ്പോൾ, ഗ്രേഡ് 53 സിമന്റ് പെട്ടെന്ന് സെറ്റ് ചെയ്യുകയും ഗണ്യമായ അളവിൽ  ഹീറ്റ് പുറത്തുവിടുകയും ചെയ്യുന്നു. തൽഫലമായി, ഗ്രേഡ് 53 സിമന്റിന് ഉപരിതലത്തിൽ ദൃശ്യമല്ലാത്ത മൈക്രോ ക്രാക്കുകൾ ഉണ്ടാകാം, അതിനാൽ മതിയായ ക്യൂറിംഗ് നടത്തണം.
  • ഗ്രേഡ് 53 സിമന്റിന് ഗ്രേഡ് 43 നേക്കാൾ വില അല്പം കൂടുതലാണ്.
     


ഒപിസി സിമന്റിന്റെ ഉപയോഗങ്ങൾ

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സിമന്റാണ് ഒപിസി. ഉൽപ്പാദനച്ചെലവ് കുറവായതിനാൽ, കണ്‍സ്ട്രക്ഷൻ  ബിസിനസിൽ ഇത് ഒരു ജനപ്രിയ സിമന്റാണ്.

 

ഇത് സാധാരണയായി ഉപയോഗിക്കുന്നത്:


ഉയർന്ന കെട്ടിടങ്ങളുടെ നിർമ്മാണം

logo

റോഡുകൾ, അണക്കെട്ടുകൾ, പാലങ്ങൾ, മേൽപ്പാലങ്ങൾ എന്നിവയുടെ നിർമ്മാണം

logo

ഗ്രൗട്ടുകളും മോർട്ടറുകളും ഉണ്ടാക്കുന്നു

logo

പാർപ്പിട, വ്യവസായ സമുച്ചയങ്ങൾ നിർമ്മിക്കുന്നു

logo


ഉപസംഹാരം

പോർട്ട്‌ലാൻഡ് സിമൻറ് നനയുമ്പോൾ പുറത്തുവിടുന്ന കാൽസ്യം ഹൈഡ്രോക്‌സൈഡുമായി പോസോളാനിക് പദാർത്ഥം പ്രതിപ്രവർത്തിച്ച് സിമന്റീഷ്യസ് സംയുക്തങ്ങൾ ഉണ്ടാക്കുന്നു. പിപിസി കോൺക്രീറ്റിന്റെ അപ്രവേശ്യതയും സാന്ദ്രതയും വർദ്ധിപ്പിക്കുന്നു. ജല സമ്പർക്കമുള്ള സ്ട്രക്ചറുകൾ, മറൈൻ വർക്കുകൾ, ബൃഹത്തായ കോൺക്രീറ്റിംഗ് തുടങ്ങിയവയുടെ നിർമ്മാണത്തിൽ ഇത് ആത്മവിശ്വാസത്തോടെ ഉപയോഗിക്കാം. ഇത് ആൽക്കലി-അഗ്രഗേറ്റ് പ്രതിപ്രവർത്തനങ്ങളിൽ നിന്ന് കോൺക്രീറ്റിനെ സംരക്ഷിക്കുന്നു.


Loading....