Share:
Home Building Guide
Our Products
Useful Tools
Waterproofing methods, Modern kitchen designs, Vaastu tips for home, Home Construction cost
Share:
ഫ്ലോർ ടൈൽ ക്രാക്കിംഗ് എന്നത് നിങ്ങളുടെ ഫ്ലോർ ടൈലുകളിൽ വിള്ളലുകൾ, ഒടിവുകൾ അല്ലെങ്കിൽ പൊട്ടലുകൾ എന്നിവയുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. ഈ വിള്ളലുകൾ ടൈലുകളുടെ ഉപരിതലത്തെ മാത്രം ബാധിക്കുന്ന ചെറുതും ശ്രദ്ധിക്കപ്പെടാത്തതുമായ വിള്ളലുകൾ മുതൽ ടൈലിലേക്ക് ആഴത്തിൽ ഉറങ്ങുന്ന വലുതും, ശ്രദ്ധിക്കപ്പെടുന്നതുമായ വിള്ളലുകൾ വരെയാകാം. കേവലം സൗന്ദര്യാത്മക പ്രശ്നം എന്നതിലുപരി, ചില സന്ദർഭങ്ങളിൽ, ഈ വിള്ളലുകൾ നിങ്ങളുടെ വീടിന്‍റെയോ ബിസിനസ്സിന്‍റെയോ നിർമ്മാണത്തിന്‍റെ കെട്ടുറപ്പിന് വലിയ ഭീഷണി ഉയർത്താൻ സാധ്യതയുള്ള അടിസ്ഥാന ഘടനാപരമായ പ്രശ്നങ്ങളുടെ സൂചനയാകാം.
നിങ്ങളുടെ ടൈലുകളിലെ വിള്ളലുകൾ, ഒരു ഹെയർലൈൻ ക്രാക്ക് ടൈൽ പോലും കേവലം കാഴ്ചാ ഭംഗിയുടെ പ്രശ്നമല്ല. നിങ്ങളുടെ തറയുടെ അടിയിൽ ഈർപ്പം പ്രവേശിക്കുന്നതിനുള്ള ഗേറ്റ്‌വേകളായി അവ പ്രവർത്തിക്കും, ഇത് പൂപ്പലിന്‍റെ വളർച്ചയിലേക്ക് നയിക്കുന്നു. കൂടാതെ, കാലക്രമേണ, ഈ വിള്ളലുകൾക്ക് ആഴം കൂടുകയും നിങ്ങളുടെ ഇടത്തില്‍ ട്രിപ്പിംഗ് അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഈ വിള്ളലുകളുടെ കാരണം മനസ്സിലാക്കുന്നത് അവയുടെ പ്രതിരോധത്തിനും എപ്പോക്സി ഗ്രൗട്ട് പോലെയുള്ള ഉചിതമായ പരിഹാരങ്ങൾ ഉപയോഗിച്ച് ടൈലുകളിലെ വിള്ളലുകൾ നിറയ്ക്കുന്നതിലൂടെ വേഗത്തിലുള്ള അറ്റകുറ്റപ്പണികൾക്കും നിർണായകമാണ്.
ഫ്ലോർ ടൈലുകളിൽ വിള്ളലുകൾ ഉണ്ടാകുന്നതിന് നിരവധി ഘടകങ്ങൾ കാരണമാകും. ഫ്ലോർ ടൈലുകളിലെ പൊട്ടല്‍ ഫലപ്രദമായി തടയുന്നതിന് അവയുടെ കാരണങ്ങൾ മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. ഏറ്റവും സാധാരണമായ കാരണങ്ങള്‍ ഇതാ:
ടൈൽ പൊട്ടലിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് കടുത്ത ആഘാതങ്ങളാണ്. ഭാരമുള്ള വസ്തുക്കൾ ടൈലുകളിലേക്ക് വീഴുമ്പോൾ അല്ലെങ്കിൽ ടൈലുകളില്‍ മൂർച്ചയുള്ള പ്രഹരങ്ങൾ ഏല്‍ക്കുമ്പോൾ, അവിടെ ഉടനടി വിള്ളലുകൾ ഉണ്ടാകാം അല്ലെങ്കിൽ കാലക്രമേണ ടൈല്‍ ദുർബലമാകാം. ടൈലുകൾക്ക് കേടുപാടുകൾ വരുത്താതിരിക്കാൻ ഫർണിച്ചറോ മറ്റ് ഭാരമുള്ള വസ്തുക്കളോ ടൈൽ ചെയ്ത പ്രതലങ്ങളിലൂടെ നീക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
മോശം ഇൻസ്റ്റാളേഷൻ രീതികൾ ടൈൽ പൊട്ടുന്നതിന് കാരണമായേക്കാം. അപര്യാപ്തമായ അധേസീവ് കവറേജ്, കൃത്യമല്ലാത്ത ഗ്രൗട്ടിംഗ് അല്ലെങ്കിൽ അപര്യാപ്തമായ സബ്‌സ്‌ട്രേറ്റ് തയ്യാറാക്കൽ എന്നിവ ടൈലുകൾ പൊട്ടുന്നതിന് കാരണമാകുന്ന സാധാരണ ഇൻസ്റ്റാളേഷൻ പിശകുകളാണ്. അത്തരം പ്രശ്നങ്ങൾ തടയുന്നതിന് ശരിയായ ഇൻസ്റ്റാളേഷൻ ടെക്നിക്കുകൾ പിന്തുടരുന്ന ഒരു പ്രൊഫഷണൽ ടൈൽ പണിക്കാരനെ പണി ഏല്‍പിക്കേണ്ടത് വളരെ പ്രധാനമാണ്.
ടൈലുകളിലെ അമിത ഭാരമോ സമ്മർദ്ദമോ അവ പൊട്ടാൻ ഇടയാക്കും, പ്രത്യേകിച്ച് സ്ട്രക്ചറല്‍ സപ്പോര്‍ട്ട് അപര്യാപ്തമായ പ്രദേശങ്ങളിൽ. ഭാരമുള്ള വസ്തുക്കൾ ടൈലുകളിൽ നേരിട്ട് സ്ഥാപിക്കുമ്പോഴോ അല്ലെങ്കിൽ പ്രത്യേക സ്പോട്ടുകളിൽ ഭാരം കേന്ദ്രീകരിക്കുമ്പോഴോ ഇത് സംഭവിക്കാം.പൊട്ടൽ തടയാൻ നിങ്ങളുടെ ടൈൽ ചെയ്ത പ്രതലങ്ങളിലെ ഭാര വിതരണത്തെക്കുറിച്ച് ശ്രദ്ധിക്കുകയും ശരിയായ സപ്പോര്‍ട്ട് ഉപയോഗിക്കുകയും ചെയ്യുക
ടൈലിന്‍റെ ഈടിൽ സബ്ഫ്ലോർ അല്ലെങ്കിൽ അടിയിലെ ഉപരിതലം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അടിയിലെ പ്രതലത്തിന് കേടുപാടുകൾ സംഭവിക്കുകയോ വിള്ളൽ വീഴുകയോ അല്ലെങ്കില്‍ പ്രതലം സമം അല്ലെങ്കിലോ, അത് മുകളിലെ ടൈലുകളിൽ സമ്മർദ്ദം സൃഷ്ടിക്കുകയും വിള്ളലിലേക്ക് നയിക്കുകയും ചെയ്യും. ടൈൽ സ്ഥാപിക്കുന്നതിന് മുമ്പ് അടിപ്രതലം നല്ല നിലയിലാണെന്ന് ഉറപ്പുവരുത്തുക, എന്തെങ്കിലും ഘടനാപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കില്‍ ഉടനടി പരിഹരിക്കുക.
കൺട്രോൾ ജോയിന്‍റുകൾ അല്ലെങ്കിൽ എക്സ്റ്റന്‍ഷന്‍ ജോയിന്‍റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് നിർമ്മാണ സാമഗ്രികളുടെ സ്വാഭാവിക ചലനത്തിനും വികാസത്തിനും വേണ്ടിയാണ്. ടൈൽ ഇടുമ്പോൾ ഈ ജോയിന്‍റുകളെ അവഗണിക്കുന്നത് ഫ്ലോറിംഗിന്‍റെ ചലനത്തെ പരിമിതപ്പെടുത്തുകയും ടൈലുകളിൽ സമ്മർദ്ദം ഉണ്ടാക്കുകയും വിള്ളലുകള്‍ക്കും ടൈൽ പൊട്ടുന്നതിനും കാരണമാകുകയും ചെയ്യും. ജോയിന്‍റുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുകയും വികാസത്തിനും സങ്കോചത്തിനും അനുയോജ്യമായ ടൈലിംഗ് രീതികൾ പിന്തുടരുകയും ചെയ്യുക.
ടൈലുകൾ പൊട്ടുന്നത് ഒഴിവാക്കാന്‍ പ്രതിരോധം പ്രധാനമാണ്. ചില മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിലൂടെ, നിങ്ങൾക്ക് ഫ്ലോർ ടൈലുകൾ പൊട്ടാനുള്ള സാധ്യത കുറയ്ക്കാനും പൊട്ടിയ ടൈൽ നന്നാക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും കഴിയും. ടൈലുകൾ പൊട്ടുന്നത് ഒഴിവാക്കാൻ ഇനിപ്പറയുന്ന നുറുങ്ങുകൾ നടപ്പിലാക്കുന്നത് പരിഗണിക്കുക:
പോർസലൈൻ ടൈലുകൾ വളരെ ഈടുറ്റതും വിള്ളലുകളെ പ്രതിരോധിക്കുന്നതുമാണ്. ഇത്തരത്തിലുള്ള ടൈലുകൾ തിരഞ്ഞെടുക്കുന്നത് ടൈൽ പൊട്ടാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. പോർസലൈൻ ടൈലുകൾ കരുത്തിനും കനത്ത ഉപയോഗത്തിലും ചെറുത്ത് നില്‍ക്കാനുള്ള കഴിവിനും പേരുകേട്ടതാണ്, ഉയർന്ന കാല്‍പെരുമാറ്റമുള്ള സ്ഥലങ്ങളിൽ അവ മികച്ച തിരഞ്ഞെടുപ്പാണ്.
ടൈൽ പൊട്ടുന്നത് തടയാൻ സബ്ഫ്ലോർ ശരിയായി തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. ടൈലുകൾക്ക് സുസ്ഥിരവും സമതലവുമായ ഉപരിതലം സൃഷ്ടിക്കാൻ പ്ലൈവുഡും കോൺക്രീറ്റ് അടിത്തറയും ഉപയോഗിക്കുക. ഇത് ഭാരം തുല്യമായി വിതരണം ചെയ്യാൻ സഹായിക്കുകയും അസ്ഥിരമായ അടിത്തറ കാരണം വിള്ളലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ടൈൽ സ്ഥാപിക്കുന്നതിന് മുമ്പ്, സബ്ഫ്ലോറില്‍ ഏതെങ്കിലും പൊള്ളയായതോ അസമമായതോ ആയ ഭാഗങ്ങള്‍ ഉണ്ടോ എന്ന് നന്നായി പരിശോധിക്കുക. ഈ "ഡെഡ് സ്പോട്ടുകൾ" ടൈലുകളെ ദുർബലപ്പെടുത്തുകയും വിള്ളലിലേക്ക് നയിക്കുകയും ചെയ്യും. ടൈൽ ഇടുന്നതിന് മുമ്പ് സബ്‌ഫ്ലോർ ബലപ്പെടുത്തുകയോ നന്നാക്കുകയോ ചെയ്തുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുക.
താപനിലയിലെ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്ന വലിയ പ്രദേശങ്ങളിലോ ഇടങ്ങളിലോ, എക്സ്റ്റന്‍ഷന്‍ ജോയിന്‍റുകള്‍ അനുവദിക്കുന്നത് നിർണായകമാണ്. ഈജോയിന്‍റുകള്‍ ടൈലുകളുടെ സ്വാഭാവിക ചലനത്തെ ഉൾക്കൊള്ളുന്നു, സമ്മർദ്ദം മൂലമുണ്ടാകുന്ന വിള്ളലുകൾ തടയുന്നു. ഒരു പ്രൊഫഷണൽ ഇൻസ്റ്റാളറുമായി കൂടിയാലോചിക്കുക അല്ലെങ്കിൽ എക്സ്റ്റന്‍ഷന്‍ ജോയിന്‍റുകളുടെ ഉചിതമായ ഇടവും സ്ഥാനവും നിർണ്ണയിക്കാൻ ഇന്‍ഡസ്ട്രിയല്‍ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക.
പൊട്ടിയതോ ചിന്നല്‍ വീണതോ ആയ ടൈലുകൾ കൈകാര്യം ചെയ്യുന്നത് ഒരു ബുദ്ധിമുട്ടാണ്, എന്നാൽ അവയുടെ പിന്നിലെ കാരണങ്ങൾ മനസിലാക്കുകയും പ്രതിരോധ നടപടികൾ നടപ്പിലാക്കുകയും ചെയ്യുന്നത് നിങ്ങളുടെ സമയവും പണവും ലാഭിക്കുകയും നിരാശ ഇല്ലാതാക്കുകയും ചെയ്യും. ഈ ബ്ലോഗിൽ വിവരിച്ചിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ, വിള്ളലുകളില്ലാത്തതും നീണ്ടുനിൽക്കുന്നതുമായ ടൈൽ ചെയ്ത പ്രതലങ്ങൾ ആസ്വദിക്കാനുള്ള നിങ്ങളുടെ വഴിയിൽ തടസങ്ങളുണ്ടാകാതെ നോക്കാം. കൂടുതൽ ആഴത്തിലുള്ള ടൈൽ ഇൻസ്റ്റാളേഷൻ നുറുങ്ങുകൾക്കും സാങ്കേതികതകൾക്കും, ശരിയായ ടൈൽ ഇൻസ്റ്റാളേഷൻ രീതികളെക്കുറിച്ച് വിലയേറിയ ഉൾക്കാഴ്ചകൾ നൽകുന്ന ടൈൽ ഇൻസ്റ്റാളേഷൻ നുറുങ്ങുകളെക്കുറിച്ചുള്ള ഞങ്ങളുടെ വീഡിയോ കാണുക