Get In Touch

Get Answer To Your Queries

Select a valid category

Enter a valid sub category

acceptence


നിർമ്മാണ വേളയിൽ കല്ല് പണിയുമ്പോൾ ഒഴിവാക്കേണ്ട 8 സാധാരണ പിഴവുകൾ

നിലനിൽക്കുന്ന ഗുണനിലവാരത്തിനും സൗന്ദര്യാത്മക മനോഹാരിതയ്ക്കും വിലപ്പെട്ട ഒരു കരകൗശലമാണ് കല്പണി. നമുക്ക് കല്പണികളിലേക്ക് ആഴ്ന്നിറങ്ങി, കല്ലിന്റെയും അത് ഉപയോഗിച്ചുള്ള പണിയുടെയും അടിസ്ഥാന വശങ്ങൾ പരിശോധിക്കാം, നിർമ്മാണ പദ്ധതികൾക്ക് അത് നൽകുന്ന ഈട്, കാലാതീതമായ ആകർഷണം, പ്രായോഗികത എന്നിവ പരിശോധിക്കാം.

Share:


കല്ലുകൾ ധാരാളമുള്ള പ്രദേശങ്ങളിൽ നിർമ്മാണത്തിനായി കല്ലാണ് ഉപയോഗിക്കുന്നത്. ഭൂമിയുടെ മറ്റ് പ്രദേശങ്ങളിൽ വ്യത്യസ്ത തരം കല്ലുകൾ കാണാം. കല്ലുകളും ചാന്തും ഉപയോഗിച്ചുള്ള ഒരു തരം നിർമ്മാണമാണ് കല്പണി. അടിത്തറകൾ, തറകൾ, സംരക്ഷണ ഭിത്തികൾ, കമാനങ്ങൾ, മതിലുകൾ, എന്നിവ നിർമ്മിക്കാൻ ഈ നിർമ്മാണ രീതി ഉപയോഗിക്കുന്നു. എന്നാൽ കല്ല് പണിയുന്നത് എങ്ങനെയാണെന്നും സാധാരണയായി സംഭവിക്കുന്ന പിശകുകൾ എങ്ങനെ ഒഴിവാക്കാമെന്നും നിങ്ങൾക്കറിയാമോ? കല്പണിയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഈ ബ്ലോഗിൽ ഉണ്ടാകും, ഒപ്പം ചില സാധാരണ പിശകുകൾ ഒഴിവാക്കിക്കൊണ്ട് ഇത് എങ്ങനെ കൃത്യമായി ചെയ്യുന്നുവെന്ന് ഉറപ്പാക്കാം.

 

 


  • കല്ലിന്റ കെട്ടുറപ്പിന് കല്ലിന് എത്രത്തോളം സുഷിരങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നത് പ്രധാനമാണ്, കാരണം ഇത് വെള്ളം അരിച്ചിറങ്ങാനും കല്ലിന് കേടുപാടുകൾ സംഭവിക്കാനും ഇടയാക്കുന്നു.
 
  • അടിത്തറയുടെ തലം അനുസരിച്ച് ഒരു കൽക്കഷണം ശരിയായി സ്ഥാപിക്കുന്നത് നിർമ്മാണ വൈകല്യങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.
 
  • വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ലവണങ്ങൾ കല്ലിൽ ഉണങ്ങിപ്പിടിക്കുമ്പോൾ അത് കേടുപാടുകൾ വരുത്തും, അവ അടിഞ്ഞുകൂടുന്നത് ശ്രദ്ധിക്കുകയും അതിനുള്ള സാധ്യത കുറയ്ക്കുകയും വേണം. 
 
  • കല്പണിയിൽ സിമന്റിലൂടെ അധിക വെള്ളം ഒഴുകുന്നത് ഒഴിവാക്കുക, കാരണം കുമ്മായം കറ പിടിച്ചേക്കാം, ഇത് കാര്യമായ കേടുപാടുകൾ വരുത്തിയേക്കാം.
 
  • മഞ്ഞുവീഴ്ചയുടെ ആഘാതത്തിൽ നിന്ന് കല്പണിയെ സംരക്ഷിക്കേണ്ടത് പ്രധാനമാണ്, ഇത് കല്ല് അടർന്നുപോകാൻ കാരണമാകും.
 
  • ഇരുമ്പിന്റെയും സ്റ്റീലിന്റെയും ഫിക്സിംഗുകൾ തുരുമ്പിച്ച് വികസിക്കുമ്പോൾ കല്ലിന് ക്ഷതം സംഭവിക്കാം.

നിർമ്മാണ വേളയിൽ കല്ല് പണിയുമ്പോൾ ഒഴിവാക്കേണ്ട 8 സാധാരണ പിഴവുകൾ

കല്പണി എന്താണെന്ന് ഇപ്പോൾ നിങ്ങൾക്ക് ഒരു ധാരണയുണ്ട്, നിങ്ങൾ തീർച്ചയായും ഒഴിവാക്കേണ്ട ചില സാധാരണ കല്പണി പിശകുകൾ ഇതാ.

 

1) സുഷിര ഘടന



നിരവധി ഘടകങ്ങൾ കല്ലിന്റെ സ്വാഭാവിക കെട്ടുറപ്പിനെ ബാധിക്കും, പക്ഷേ സുഷിര ഘടനയാണ് ഏറ്റവും പ്രധാനം. സുഷിര ഘടന പ്രധാനമാണ്, കാരണം ഇത് കല്ലിലൂടെ പ്രവേശിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വെള്ളത്തിന്റെ അളവിനെ സ്വാധീനിക്കുന്നു. കൂടാതെ, കല്ലിന് ദോഷം ചെയ്യുന്ന ലവണങ്ങൾ വെള്ളത്തിലൂടെ കടന്നുചെല്ലുകയും സുഷിരങ്ങളിൽ അടിഞ്ഞുകൂടുകയും ചെയ്യും. സുഷിരങ്ങൾ എത്രമാത്രം ഇടം സൃഷ്ടിക്കുന്നു എന്നതല്ല, മറിച്ച് അവയുടെ ഘടനയാണ് നിർണായക ഘടകം. കുറഞ്ഞ സുഷിരങ്ങളുള്ള കല്ലുകൾ കൂടുതൽ വെള്ളം നുഴഞ്ഞുകയറാൻ അനുവദിക്കുന്നില്ല, അതിനാൽ ലവണം / മഞ്ഞുവീഴ്ച ഏശാനുള്ള സാധ്യത കുറവാണ്. കുറഞ്ഞ സുഷിരങ്ങളുള്ള കല്ലുകൾ പൊതുവെ കൂടുതൽ ഈടുനിൽക്കുന്നവയാണ്. കൂടുതൽ സുഷിരങ്ങളുള്ള കല്ല് കൂടുതൽ വെള്ളം ഉള്ളിലേക്ക് കടന്നുചെല്ലാൻ അനുവദിക്കും, പക്ഷേ സുഷിരങ്ങൾ വലുതാണെങ്കിൽ, വെള്ളം താരതമ്യേന വേഗത്തിൽ ബാഷ്പീകരിക്കപ്പെടും.

 

 

2) ഉചിതമല്ലാത്ത അടിത്തറ



അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുമ്പോൾ, അവശിഷ്ട കല്ലുകൾ രൂപം കൊള്ളുന്നു. ഒരു കൽക്കഷണം അത് വെക്കുന്ന തലത്തിൽ തെറ്റായി സ്ഥാപിച്ചാൽ തകരാറുകൾ സംഭവിക്കാം.

 

ഒരു ചുവരിൽ വെക്കുമ്പോൾ, കല്ല് അതിന്റെ സ്വാഭാവിക തലത്തിൽ സ്ഥാപിക്കണം. ഇതിനർത്ഥം കല്ല് യഥാർത്ഥത്തിൽ രൂപപ്പെട്ടതുപോലെ അവ തിരശ്ചീനമായി സ്ഥാപിക്കണം, അപ്പോൾ കല്ല് സ്ഥാനത്ത് ഉറച്ചുനിൽക്കും, തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത കുറവുമാണ്. കല്ല് ലംബമായി വെക്കുകയാണെങ്കിൽ, ലവണം അടിഞ്ഞുകൂടൽ അല്ലെങ്കിൽ മഞ്ഞിന്റെ പ്രവർത്തനം മൂലമുണ്ടാകുന്ന കേടുപാടുകൾ എന്നിവയ്ക്ക് സാധ്യതകൂടും. അടുത്തടുത്തുള്ള കല്ലുകൾക്ക് നിയന്ത്രണമില്ലാത്തതിനാൽ കല്പാളികൾ ഇളകിപ്പോകാൻ സാധ്യത കൂടുതലാണ്.

 

3) ലവണം അടിഞ്ഞുകൂടൽ

ലവണങ്ങൾ പല തരത്തിൽ പ്രശ്നങ്ങൾക്ക് കാരണമാകും, അവ വിവിധ ഉറവിടങ്ങളിൽ നിന്ന് വരുന്നു. ഉറവിടങ്ങളിൽ കോൺക്രീറ്റ്, ഇഷ്ടിക, ചാന്ത് എന്നിവയും മണ്ണും വായുവുമുണ്ട്. ലവണം ഉണങ്ങുമ്പോൾ ഉപരിതലത്തിലോ കല്ലിനുള്ളിലോ അടിഞ്ഞുകൂടുന്നു. സുഷിരങ്ങൾക്കുള്ളിലെ അടിഞ്ഞുകൂടൽ സമ്മർദ്ദം ചെലുത്തുന്നു, ഇത് പലപ്പോഴും കേടുപാടുകൾ വരുത്തുന്നു. കല്ലിന്റെ തരം, ലവണത്തിന്റെ തരം, സുഷിരങ്ങളുടെ സവിശേഷതകൾ - പ്രത്യേകിച്ച് അവയുടെ വലുപ്പവും വിന്യാസവും - എല്ലാം കേടുപാടുകൾക്കുള്ള സാധ്യതയെയും വ്യാപ്തിയെയും സ്വാധീനിക്കും. കടൽ ലവണങ്ങളുടെയും ആപേക്ഷിക ഈർപ്പത്തിന്റെയും ഉയർന്ന ശക്തി സംയോജനം കാരണം നിങ്ങൾ കടൽത്തീരത്തിനടുത്താണ് താമസിക്കുന്നതെങ്കിൽ ലവണങ്ങൾ അടിഞ്ഞുകൂടാനുള്ള സാധ്യത വർദ്ധിക്കുന്നു.



4) കുമ്മായം അടിഞ്ഞുകൂടൽ

കല്പണിയിൽ, സിമെന്റിലൂടെ കൂടുതൽ വെള്ളം ചെല്ലുമ്പോൾ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ലൈം സ്റ്റെയിനിംഗ് എന്നും അറിയപ്പെടുന്ന കുമ്മായം അടിഞ്ഞുകൂടൽ. ചുണ്ണാമ്പുകല്ലിലെ അമ്ലമഴയും കാൽസ്യം കാർബണേറ്റും തമ്മിലുള്ള പ്രതിപ്രവർത്തനത്തിന്റെ ഫലമായി, ലയിക്കുന്ന ലവണങ്ങൾ മറ്റ് വസ്തുക്കളിൽ ഉണ്ടായേക്കാം. ലയിക്കുന്ന ലവണങ്ങൾ രൂപപ്പെടുമ്പോഴെല്ലാം, അവയ്ക്ക് ചുണ്ണാമ്പുകല്ലുകളിൽ വിട്ട് ഇഷ്ടികകളിലോ മണൽക്കല്ലുകളിലോ പറ്റിപ്പിടിക്കാൻ കഴിയും. ഈ ലവണങ്ങൾ അടിഞ്ഞുകൂടുമ്പോൾ, അവ മറ്റ് വിധങ്ങളിൽ ദ്രവിച്ചുപോകാത്ത വസ്തുക്കളെ ദ്രവിച്ചേക്കാം.

 

5) മഞ്ഞിന്റെ ആക്രമണം



അമിതമായി ഈർപ്പമുള്ളതും തണുത്തുറയാൻ സാധ്യതയുള്ളതുമായ പ്രദേശങ്ങളിൽ മഞ്ഞ് ഒരു പ്രശ്നമാകാനുള്ള സാധ്യത കൂടുതലാണ്. സംരക്ഷിതമായ നിരപ്പായ ഭിത്തികളിൽ, ജലസംരക്ഷണപാളിയുടെ താഴെ ഒഴികെ മഞ്ഞുവീഴ്ചയുടെ കേടുപാടുകൾ അപൂർവമാണ്. ഒരു കെട്ടിടത്തിന്റെ സുഷിര ഘടന, കല്പണി പോലെതന്നെ, മഞ്ഞിന്റെ ആക്രമണത്തിനുള്ള അതിന്റെ സംവേദനക്ഷമത നിർണ്ണയിക്കുന്നു. ആക്രമണ പ്രക്രിയ സമാനമാണ്.

 

കല്പണിയിലെ ഈ പിഴവ് വലിയ കല്ലുകൾ നീക്കം ചെയ്യാൻ പ്രാപ്തമാണ്, പ്രത്യേകിച്ചും ഷേഡുകളോ പാരപ്പറ്റുകളോ പോലുള്ള, കല്ലിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ള ഏരിയയിൽ ആണെങ്കിൽ. 

 

6) കോണ്ടൂർ സ്കെയിലിംഗ്

മണൽക്കല്ലുകൾ കോൺടൂർ സ്കെയിലിംഗ് എടുത്തുകാണിക്കുന്നു, കാൽസ്യം സൾഫേറ്റ്, സുഷിരങ്ങളെ തടയുന്നത് മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് കരുതപ്പെടുന്നു. പാറ, കാൽസ്യം മണൽക്കല്ല് അല്ലാത്തപ്പോൾ പോലും ഇത് സംഭവിക്കുന്നതായി തോന്നുന്നു. ഇതിന്റെ ഫലമായി കല്ലിന്റെ ഉപരിതലത്തിൽ നിന്ന് കട്ടിയുള്ള പുറംതോടിനെ വേർതിരിക്കുന്നു.

 

7) മെറ്റൽ വികാസവും വാൾ ടൈലിന്റെ തകരാറും

നൂറ്റാണ്ടുകളായി, ഇരുമ്പ്, സ്റ്റീൽ ക്രാമ്പുകൾ എന്നിവ കല്പണിയിൽ ഫിക്സിംഗ് ഉപകരണങ്ങളായി ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഈ ലോഹ ഫിക്സിംഗുകൾ തുരുമ്പിച്ച് കല്ല് വികസിക്കാനും അതിന് ക്ഷതമുണ്ടാക്കാനും ഇടയുണ്ട്. കൂടാതെ, കല്ലുകൊണ്ടുള്ള ഭിത്തികളെ കാവിറ്റി വാൾ ടൈ ബാധിച്ചേക്കാം.

 

8) ഡ്രസ്സിംഗും എക്സ്ട്രാക്ഷനും

സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് വേർതിരിച്ചെടുത്ത ക്വാറിയിലെ കല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കാം, ഇത് ആന്തരിക തകരാറുകൾക്ക് കാരണമാകും. കല്ലിന്റെ ഉപരിതലത്തിൽ പണിയായുധങ്ങളുടെ കൂടുതലായ ഉപയോഗവും തകരാറുകൾക്ക് കാരണമാകും.

 

 

കല്ല് ഉപയോഗിച്ചുള്ള നിർമ്മാണത്തിന്റെ നുറുങ്ങുകൾ

 

1. ദീർഘ ചതുരാകൃതിയിലുള്ള കല്ലുകൾ ഉപയോഗിക്കുന്നത് ഭിത്തികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

 

2. ചുവരുകളുടെ അകവും പുറവും ഒരേസമയം നിർമ്മിക്കണം.

 

3. കല്ലിന്റെ വലുപ്പത്തെ ആശ്രയിച്ച് ജോയിന്റിന്റെ കനം 2 മുതൽ 2.5 വരെ സെന്റിമീറ്റർ ആയിരിക്കണം, 1 സെന്റിമീറ്ററിൽ കുറയരുത്.

 

4. കോൺക്രീറ്റ് മിശ്രിതത്തിൽ വെള്ളവും സിമെന്റും തമ്മിലുള്ള അനുപാതം കൃത്യമായിരിക്കണം, അത് മിക്സ് ചെയ്ത് 30 മിനിറ്റിനുള്ളിൽ ഉപയോഗിക്കാനും ശ്രദ്ധിക്കുക.

 

5. വിടവുകൾ നികത്താനും ചുവരിന് ആകൃതി നൽകാനും ചെറിയ കല്ലുകൾ ഉപയോഗിക്കുന്നു.

 

6. കല്ലുകൾ ചുവരിൽ നിന്ന് പുറത്തേക്ക് തളളി നിൽക്കരുത്, മിശ്രിതം ഉപയോഗിച്ച് ശരിയായി ക്രമീകരിക്കണം.

 

7. ചുവരുകൾ സെറ്റ് ആകാൻ കുറഞ്ഞത് 7 ദിവസമെങ്കിലും അനുവദിക്കണം.

 

 

കല്പണിയുടെ മേന്മകൾ



1) ഉറപ്പ്

കല്ലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്നത് നിങ്ങളുടെ കെട്ടിടത്തെ ശക്തവും ഈടുള്ളതുമാക്കുന്നു. കല്ലിന് ശരാശരി 104.9 MPa കംപ്രസ്സീവ് ശക്തിയുണ്ട്, ഇത് ഇക്കാര്യത്തിൽ മറ്റ് മിക്ക മെറ്റീരിയലുകളേക്കാളും മികച്ചതാണ്. ഒരു കല്ലിന്റെ കംപ്രസ്സീവ് ശക്തി എന്ന് പറഞ്ഞാൽ തകരുകയോ പൊട്ടുകയോ ചെയ്യാതെ അതിന് താങ്ങാൻ കഴിയുന്ന പരമാവധി ഭാരമാണ്. കല്പണിയുടെ ബലം അധികവും അത് പണിയാൻ ഉപയോഗിക്കുന്ന ചാന്തിന്റെ വീര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.

 

2) കാലാവസ്ഥയെ പ്രതിരോധിക്കുന്നു

കല്പണിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്നാണിത്, വർഷത്തിലുടനീളം കെട്ടിടങ്ങൾ വിവിധ തരം കാലാവസ്ഥയ്ക്ക് വിധേയമാകുന്നു. മഴ, ആലിപ്പഴം, മഞ്ഞ് പോലുള്ള കാലാവസ്ഥാ ഘടകങ്ങൾ സൃഷ്ടിക്കുന്ന ഏത് പരിണിതഫലത്തെയും പ്രതിരോധിക്കാനുള്ള കഴിവ് കല്ല് കൊണ്ടുള്ള പണിയ്ക്കുണ്ട്. മഴ പെയ്യമ്പോൾ കല്ല് വെള്ളം ആഗിരണം ചെയ്യുന്നില്ല, അതിനാൽ ഭാവിയിൽ ഈർപ്പം മൂലമുണ്ടാകുന്ന പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.

 

3) കെട്ടുറപ്പ്

മറ്റ് നിർമ്മാണ രീതികളെ അപേക്ഷിച്ച് കല്പണിക്ക് കാര്യമായ നേട്ടമുണ്ട്, കാരണം കല്ലിന് വിവിധ തരത്തിലുള്ള തേയ്മാനങ്ങളെ ചെറുത്തുനിൽക്കാൻ കഴിയും. ഫർണിച്ചറുകൾ അങ്ങോട്ടും ഇങ്ങോട്ടും നീക്കുമ്പോൾ സാധാരണയായി തേയ്മാനം സംഭവിച്ചേക്കാം, ഇത് ചുവരുകളിൽ കേടുപാടുകൾ വരുത്തും. കല്ലിന്റെ കാര്യത്തിൽ അത്തരം ആശങ്കകൾ വേണ്ട. വളയുക, ആവരണം ചെയ്യുക, വിണ്ടുകീറുക, പൊളിഞ്ഞുപോകുക, വീർത്തുവരുക എന്നിവയെ എല്ലാം കല്ല് പ്രതിരോധിക്കുന്നു, ഇവയെല്ലാം കെട്ടുറപ്പിനെ ബാധിക്കുന്ന കാര്യങ്ങളാണ്.

 

4) അറ്റകുറ്റപ്പണികൾ

കല്ല് കൊണ്ട് നിർമ്മിച്ച കെട്ടിടങ്ങൾക്ക് അവയുടെ കെട്ടുറപ്പ് കാരണം വളരെ കുറച്ച് അറ്റകുറ്റപ്പണികൾ മാത്രമേ ആവശ്യമുള്ളൂ, ഇഷ്ടിക കൊണ്ട് പണിയുന്നതിൽ നിന്ന് വ്യത്യസ്തമായി ഇതിന് പ്ലാസ്റ്ററിംഗും കളർ വാഷിംഗും ആവശ്യമാണ്.



 

കല്പണി എന്താണെന്നും നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയുന്നതും കല്പണിയിൽ സാധാരണ സംഭവിക്കുന്നതുമായ ചില പിശകുകളെക്കുറിച്ചും നിങ്ങൾ അറിയേണ്ടത് ഇതൊക്കെയാണ്. അനുയോജ്യമായ കല്ലുകൾ തിരഞ്ഞെടുക്കുന്നത് മുതൽ ഉറച്ച അടിത്തറയിടുന്നത് വരെ, നിങ്ങളുടെ പദ്ധതികൾ കാലത്തിന്റെ പരിശോധനകളെ അതിജീവിക്കുമെന്ന് ഉറപ്പാക്കിക്കൊണ്ട്, കല്ലിനെയും കല്പണികളെയും കുറിച്ച് ചിന്തിക്കുമ്പോൾ ഒഴിവാക്കേണ്ട എട്ട് പിഴവുകളിലേക്ക് ഞങ്ങളുടെ ഗൈഡ് വെളിച്ചം വീശിയിട്ടുണ്ട്.



അനുബന്ധ ലേഖനങ്ങൾ



ശുപാർശ ചെയ്യുന്ന വീഡിയോകൾ





വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....