വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



വീടിനായുള്ള 8 തരം ഫാൾസ് സീലിംഗുകൾ

നിങ്ങളുടെ വീടിനായുള്ള എട്ട് തരം ഫാൾസ് സീലിംഗുകൾ കണ്ടെത്തുക. അവ ആധുനിക വാസസ്ഥലങ്ങൾക്കുള്ള ലളിതവും ആകർഷകവും പ്രായോഗികവുമായ സീലിംഗ് പരിഹാരങ്ങളാണ്.

Share:


നിങ്ങളുടെ വീട് പുനർരൂപകൽപ്പന ചെയ്യുന്നുണ്ടോ? ശരിയായ ഫാൾസ് സീലിംഗ് നിങ്ങളുടെ വീടിന്റെ സൗന്ദര്യവും കാര്യക്ഷമതയും കൂട്ടുന്നു. ഈ ബ്ലോഗിൽ, വ്യത്യസ്ത അഭിരുചികൾക്കും ആവശ്യകതകൾക്കും ചേരുന്ന തിരഞ്ഞെടുപ്പുകൾ കണ്ടെത്തിക്കൊണ്ട് ഫാൾസ് സീലിംഗ് തരങ്ങളുടെ ലോകത്തേക്ക് ഞങ്ങൾ കടക്കുന്നു. മെറ്റീരിയലുകളുടെ തിരഞ്ഞെടുപ്പ് മുതൽ ഫാൾസ് സീലിംഗിന്റെ വിവിധ ഡിസൈൻ തരങ്ങൾ വരെ, നിങ്ങളുടെ വീടിന്റെ ഇന്റീരിയർ അനായാസമായി എങ്ങനെ ഭംഗിയുള്ളതാക്കാമെന്ന് പഠിക്കുക. നൂതനവും മിനുക്കമുള്ളതുമായ ഒരു ഛായയോ അല്ലെങ്കിൽ പരമ്പരാഗതവും സുഖകരവുമായ ഒരു അനുഭവമോ ആണ് നിങ്ങൾ തേടുന്നതെങ്കിൽ, ഓരോ സ്റ്റൈലിലുമുള്ള മികച്ച 8 ഫാൾസ് സീലിംഗ് തരങ്ങൾ ഞങ്ങൾ അവതരിപ്പിക്കുന്നു.

 

 


നിങ്ങൾക്ക് ഒരു ഫാൾസ് സീലിംഗ് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?

നിങ്ങളുടെ വീട്ടിൽ ഒരു ഫാൾസ് സീലിംഗ് ഇൻസ്റ്റാൾ ചെയ്യുന്നത് നിരവധി പ്രായോഗികവും സുന്ദരവുമായ നേട്ടങ്ങൾ വെച്ചുനീട്ടുന്നു. വ്യത്യസ്ത തരം ഫാൾസ് സീലിംഗ് ഡിസൈനുകൾ പരിഗണിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്:

 

  • മെച്ചപ്പെട്ട സൗന്ദര്യവാസന: ഫാൾസ് സീലിംഗുകൾ ഒരു മുറിയുടെ കാഴ്ചയിലുള്ള ഭംഗി വർദ്ധിപ്പിക്കുന്നു. അവ വൃത്തിയുള്ളതും സുന്ദരവുമായ ഫിനിഷിംഗ് നൽകുന്നു, നിങ്ങളുടെ വീടിന്റെ അലങ്കാരത്തിന് അനുയോജ്യമായ വ്യത്യസ്ത ഫാൾസ് സീലിംഗ് ഡിസൈനുകൾ നൽകുന്നു.
 
  • താപനില നിയന്ത്രണം: മുറിയിലെ താപനില നിലനിർത്താൻ ഫാൾസ് സീലിംഗ് സഹായിക്കുന്നു. ഒരു മുറിയിലെ വായുവിന്റെ അളവ് കുറയ്ക്കുന്നതിലൂടെ, അവ നിങ്ങളുടെ എയർ കണ്ടീഷനിംഗ്, ചൂടാക്കൽ എന്നീ സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും വർഷം മുഴുവൻ നിങ്ങളുടെ താമസസ്ഥലം കൂടുതൽ സുഖകരമാകുകയും ചെയ്യുന്നു.
 
  • ഊർജ്ജ കാര്യക്ഷമത: തണുപ്പിക്കാനോ ചൂടാക്കാനോ ഉള്ള സ്ഥലം കുറവായതിനാൽ, ഫാൾസ് സീലിംഗ് ഇൻസ്റ്റാൾ ചെയ്തതിന് നന്ദി, നിങ്ങൾക്ക് ഊർജ്ജ ബില്ലുകൾ ലാഭിക്കാൻ കഴിയും. നല്ല ഇൻസുലേഷൻ നൽകുന്ന തരം ഫാൾസ് സീലിംഗ് മെറ്റീരിയലുകൾ ഉപയോഗിക്കുന്ന വീടുകളിൽ ഈ കാര്യക്ഷമത വിശേഷാൽ ശ്രദ്ധേയമാണ്.
 
  • ശബ്ദം കുറയ്ക്കൽ: വിവിധ ഫാൾസ് സീലിംഗ് തരങ്ങളുടെ പ്രായോഗിക നേട്ടങ്ങളിലൊന്ന് സൗണ്ട് ഇൻസുലേഷൻ ആണ്. ഫാൾസ് സീലിംഗുകൾ പുറമെനിന്നുള്ള ശബ്ദം ഗണ്യമായി കുറയ്ക്കുകയും നിങ്ങളുടെ വീടിനെ കൂടുതൽ ശാന്തതയും സ്വച്ഛതയും ഉള്ള സ്ഥലമാക്കി മാറ്റുകയും ചെയ്യുന്നു.
 
  • വയറിംഗും പൈപ്പുകളും മറയ്ക്കൽ: ഇലക്ട്രിക്കൽ കമ്പികൾ, പൈപ്പുകൾ, കുഴലുകൾ എന്നിവ മറച്ചുകൊണ്ട് ഫാൾസ് സീലിംഗുകൾ വീടിന്റെ ഭംഗി കൂട്ടുന്നു. ഇത് നിങ്ങളുടെ സീലിംഗിനെ കൂടുതൽ മോടിയുള്ളതാക്കുക മാത്രമല്ല, അറ്റകുറ്റപ്പണികളും പരിശോധനകളും ലളിതമാക്കുകയും ചെയ്യുന്നു, കാരണം എല്ലാം വൃത്തിയായി ക്രമീകരിച്ചിരിക്കുന്നു.
 
  • അഗ്നിസുരക്ഷ: വ്യത്യസ്ത തരം ഫാൾസ് സീലിംഗുകളിൽ ഉപയോഗിക്കുന്ന ചില വസ്തുക്കൾ തീയെ പ്രതിരോധിക്കുന്നവയാണ്, ഇത് തീ പടരുന്നതിന്റെ വേഗത കുറയ്ക്കാൻ സഹായിക്കും.
 
  • ഈർപ്പത്തെയും വളഞ്ഞുപോകാനുള്ള സാധ്യതയെയും പ്രതിരോധിക്കുന്നു: ഫാൾസ് സീലിംഗിന് ശരിയായ മെറ്റീരിയലുകൾ ഉപയോഗിക്കുമ്പോൾ അത് ദീർഘമായ ഈടുനിൽപ്പ് ഉറപ്പാക്കുന്നു, ഈർപ്പത്തെ പ്രതിരോധിക്കുന്നു, നടുഭാഗം എളുപ്പത്തിൽ വളഞ്ഞുപോകുകയുമില്ല.

 

 

8 തരം ഫാൾസ് സീലിംഗുകൾ

 

1. പ്ലാസ്റ്റർ ഓഫ് പാരീസ് (POP) ഫാൾസ് സീലിംഗ് 

POP ഫാൾസ് സീലിംഗുകൾ നിർമ്മിക്കുന്നത് പ്ലാസ്റ്റർ ഓഫ് പാരീസ് വെള്ളത്തിൽ മിക്സ് ചെയ്ത് അതിനെ ഒരു വയർ മെഷിൽ ഇഷ്ടപ്പെട്ട ആകൃതിയിൽ രൂപപ്പെടുത്തിയെടുത്താണ്. ഇത് സെറ്റ് ചെയ്തതിനു ശേഷം, ഇത് സീലിംഗ് ചട്ടക്കൂടിലേക്ക് ഘടിപ്പിക്കുന്നു.

 

  • ഗുണങ്ങൾ: ഇത്തരത്തിലുള്ള ഫാൾസ് സീലിംഗ് വ്യത്യസ്ത ആകൃതികളിൽ രൂപപ്പെടുത്താൻ എളുപ്പമാണ്, കൂടാതെ ഇഷ്ടാനുസരണം പെയിന്റ് ചെയ്യാനോ ഡിസൈൻ ചെയ്യാനോ കഴിയും. ഇത് മിനുസമുള്ള ഒരു ഫിനിഷ് നൽകുന്നു.
 
  • ദോഷങ്ങൾ: POP കാലക്രമേണ ചുരുങ്ങിപ്പോകും, ഈർപ്പത്തെ പ്രതിരോധിക്കാതെ വരും, ഈർപ്പമുള്ള സാഹചര്യങ്ങളിൽ ഇത് ഈടുനിൽക്കുന്നില്ല.

 

2. ജിപ്സം ഫാൾസ് സീലിംഗ്



ജിപ്സം പ്ലാസ്റ്റർ, ഫൈബർ എന്നിവയുടെ മിശ്രിതത്തിൽ നിന്നാണ് ജിപ്സം ബോർഡ് പാനലുകൾ നിർമ്മിക്കുന്നത്. അവ സാധാരണയായി ചതുരാകൃതിയിലുള്ളതും ലോഹ ചട്ടക്കൂടിൽ ഉറപ്പിച്ചതുമാണ്.

 

  • ഗുണങ്ങൾ: ജിപ്സം ഫാൾസ് സീലിംഗുകൾ ഭാരം കുറഞ്ഞതും ശബ്ദത്തെ ഇൻസുലേറ്റ് ചെയ്യുന്നതും തീയെ പ്രതിരോധിക്കുന്നതുമാണ്. അവ വൃത്തിയും സമതുലിതവുമായ ഒരു രൂപം നൽകുന്നു.
 
  • ദോഷങ്ങൾ: ഈർപ്പം അടിച്ചാൽ വളഞ്ഞുപോകാൻ സാധ്യതയുള്ളതിനാൽ അവ നനഞ്ഞ പരിസ്ഥിതികൾക്ക് അനുയോജ്യമല്ല.

 

3. വുഡ് ഫാൾസ് സീലിംഗ്



പ്ലൈവുഡ്, തടിയുടെ മേൽപ്പാളി അല്ലെങ്കിൽ MDF എന്നിവ ഉപയോഗിച്ചാണ് മരം കൊണ്ടുള്ള ഫാൾസ് സീലിംഗുകൾ നിർമ്മിക്കുന്നത്. അവ പാനലുകളായോ വരിവരിയായ തടിയുടെ ചട്ടങ്ങളായോ ഉപയോഗിക്കാം.

 

  • ഗുണങ്ങൾ: തടി ഊഷ്മളതയും ചാരുതയും തരുന്നു, ചൂടിനെ നന്നായി പ്രതിരോധിക്കുന്നു, ഇത് വിവിധ തരം ഫാൾസ് സീലിംഗ് ഡിസൈനുകൾക്ക് അനുയോജ്യമാണ്.
 
  • ദോഷങ്ങൾ: മരത്തിന്റെ ഉപയോഗം ചെലവേറിയതായിരിക്കും, ചിതലിന്റെ ആക്രമണസാധ്യതയും ഉണ്ടാകും. അതിന്റെ രൂപഭംഗി നിലനിർത്താൻ പരിപാലനവും ആവശ്യമാണ്.

 

4. മെറ്റൽ ഫാൾസ് സീലിംഗ്

അലുമിനിയം അല്ലെങ്കിൽ നാകം പൂശിയ ഇരുമ്പ് പാനലുകൾ ഉപയോഗിച്ചാണ് മെറ്റൽ ഫാൾസ് സീലിംഗുകൾ നിർമ്മിക്കുന്നത്, അവ സീലിംഗ് ഗ്രിഡിൽ ഘടിപ്പിക്കുന്നു.

 

  • ഗുണങ്ങൾ: ലോഹം കൊണ്ടുള്ള സീലിംഗുകൾ ഈടുനിൽക്കുന്നവയാണ്, തീയെയും ഈർപ്പത്തെയും പ്രതിരോധിക്കുന്നു, വൃത്തിയാക്കാനും പരിപാലിക്കാനും എളുപ്പമാണ്.
 
  • ദോഷങ്ങൾ: മറ്റ് ഫാൾസ് സീലിംഗ് തരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ മഴക്കാലത്ത് ശബ്ദമുണ്ടാക്കുകയും, ഒപ്പം ചെലവ് കൂടുകയും ചെയ്യും.

 

5. ഫൈബർ ഫാൾസ് സീലിംഗ്

ഫൈബർഗ്ലാസ് പോലുള്ള പ്രകൃതിദത്തവും കൃത്രിമവുമായ വസ്തുക്കളിൽ നിന്നാണ് ഫൈബർ സീലിംഗുകൾ നിർമ്മിക്കുന്നത്. അവ വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലും ലഭ്യമാണ്.

 

  • ഗുണങ്ങൾ: അവയ്ക്ക് ശബ്ദം ആഗിരണം ചെയ്യാൻ കഴിയും, ഇൻസ്റ്റാൾ ചെയ്യാനും എളുപ്പമാണ്.
 
  • ദോഷങ്ങൾ: ഫൈബർ സീലിംഗുകൾക്ക് ഡിസൈനുകളുടെ കാര്യത്തിൽ പൊരുത്തപ്പെടുത്തൽ വരുത്താനാകില്ല, മാത്രമല്ല വളരെ ഉയർന്ന നിലവാരത്തിലുള്ളത് കിട്ടാനിടയില്ല.

 

6. ഗ്ലാസ് ഫാൾസ് സീലിംഗ്



ഈ തരത്തിലുള്ള സീലിംഗ്, ഗ്ലാസ് പാനലുകൾ ഉപയോഗിക്കുന്നു, മിക്കവാറും സ്ഫടികം പോലുള്ളത് അല്ലെങ്കിൽ നിറമുള്ളത്. സാധാരണമല്ലെങ്കിലും, ആധുനിക വീടുകളിലോ വാണിജ്യ സ്ഥലങ്ങളിലോ ഇത് കാണാം.

 

  • ഗുണങ്ങൾ: പ്രകാശം അരിച്ചിറങ്ങാൻ ഗ്ലാസ് അനുവദിക്കുന്നു, സ്ഥലം ശോഭയുള്ളതാക്കുന്നു. ഇത് ഒരു ആധുനിക തരം ഫാൾസ് സീലിംഗ് മെറ്റീരിയലാണ്, വൃത്തിയാക്കാൻ എളുപ്പമാണ്.
 
  • ദോഷങ്ങൾ: ഗ്ലാസ് ദുർബലമാണ്, ചെലവ് കൂടും, ഇത് ഒരു നല്ല രോധകവും അല്ല.

 

7. PVC ഫാൾസ് സീലിംഗ്



PVC അല്ലെങ്കിൽ പോളിവിനൈൽ ക്ലോറൈഡ് പാനലുകൾ ഓഫീസിനും വീടിനും അനുയോജ്യമാണ്, മാത്രമല്ല വിവിധ നിറങ്ങളിലും പാറ്റേണുകളിലും ലഭ്യമാണ്.

 

  • ഗുണങ്ങൾ: ഇവ ജലപ്രതിരോധ ശേഷിയുള്ളവയാണ്, ഇൻസ്റ്റാൾ ചെയ്യാൻ എളുപ്പമാണ്, കുറഞ്ഞ പരിപാലനം മതിയാകും.
  • ദോഷങ്ങൾ: തീ പിടിച്ചാൽ PVC പാനലുകൾ വിഷപദാർത്ഥങ്ങൾ പുറത്തുവിട്ടേക്കാം, അവ ഒട്ടും പ്രകൃതിയോട് ഇണങ്ങുന്നതല്ല.

 

8. ഫാബ്രിക് ആൻഡ് സിന്തറ്റിക് ലെതർ ഫാൾസ് സീലിംഗ്

ഈ തരം സീലിംഗ് ഒരു ഫ്രെയിമിന് മുകളിലൂടെ വലിച്ചുകെട്ടിയ തുണി അല്ലെങ്കിൽ കൃത്രിമ ലെതർ ഉപയോഗിക്കുന്നു, ഇത് ലോലമായി കാണപ്പെടുന്നു.

 

  • ഗുണങ്ങൾ: ഇത് ഒരു അദ്വിതീയമായ അഴക് നൽകുന്നു, കൂടാതെ സീലിംഗിലെ ന്യൂനതകൾ എളുപ്പത്തിൽ മറയ്ക്കാൻ കഴിയും. ധ്വനികപ്രഭാവം മെച്ചപ്പെടുത്താനും ഇത് ഉപയോഗിക്കാം.
 
  • ദോഷങ്ങൾ: ഇത് അത്ര സാധാരണമല്ല, വൃത്തിയാക്കാൻ ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള ഫാൾസ് സീലിംഗ് മറ്റുള്ളവയെപ്പോലെ അധികകാലം നിലനിൽക്കില്ല.

 

 

ഫാൾസ് സീലിംഗുകളുടെ ചെലവിനെ ബാധിക്കുന്ന ഘടകങ്ങൾ

നിങ്ങളുടെ വീടിന്റെ ഫാൾസ് സീലിംഗുകളുടെ ചെലവ് കണക്കിലെടുക്കുമ്പോൾ, മൊത്തത്തിലുള്ള ചെലവിനെ സ്വാധീനിക്കാൻ കഴിയുന്ന വിവിധ ഘടകങ്ങൾ പരിഗണിക്കേണ്ടതാണ്. വ്യത്യസ്ത തരം ഫാൾസ് സീലിംഗുകളെ അടിസ്ഥാനമാക്കിയുള്ള ചെലവുകളുടെ കാര്യത്തിൽ പിൻവരുന്ന അനിശ്ചിതാവസ്ഥയുണ്ട്:

 

  • മെറ്റീരിയലുകൾ: മെറ്റീരിയലിന്റെ തിരഞ്ഞെടുപ്പ് ചെലവിന്റെ കാര്യത്തിൽ ഒരു വലിയ പങ്ക് വഹിക്കുന്നു. പ്ലാസ്റ്റർ ഓഫ് പാരിസ് (POP), ജിപ്സം, മരം, PVC, ഫൈബർഗ്ലാസ് എന്നിവയാണ് സാധാരണ ഫാൾസ് സീലിംഗ് മെറ്റീരിയലുകൾ. ഓരോന്നിന്റെയും വില വ്യത്യസ്തമാണ്.
 
  • രൂപകൽപ്പന: കൂടുതൽ വിദഗ്ദ്ധരായ തൊഴിലാളികളും സമയവും ആവശ്യമുള്ള സങ്കീർണ്ണമായ ഡിസൈനുകൾക്ക് ചെലവ് കൂടും. ലളിതമായതിനും വരിവരിയായിട്ടുള്ളതിനും ചെലവ് കുറയും, അതേസമയം സങ്കീർണ്ണമായ പാറ്റേണുകൾക്കും ഡിസൈനുകൾക്കും വില കൂടും.
 
  • വിസ്തീർണ്ണം: വിസ്തീർണ്ണം കൂടുന്തോറും ചെലവും കൂടും. ഇത് ലളിതമായ കണക്കാണ്—വസ്തുക്കളും അധ്വാനവും കൂടുമ്പോൾ അതിനനുസരിച്ച് ചെലവുകളും ഉയരും.
 
  • തൊഴിലാളികളുടെ കൂലി: നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് തൊഴിലാളികളുടെ കൂലിയിൽ കാര്യമായ വ്യത്യാസം വന്നേക്കാം. വൻ നഗരങ്ങളിൽ ചെറിയ പട്ടണങ്ങളിലേതിനെക്കാൾ തൊഴിലാളികളുടെ കൂലി കൂടുതലായിരിക്കും.

 

 

മികച്ച മൂല്യം നേടൽ

ഫാൾസ് സീലിംഗ് ഏത് തിരഞ്ഞെടുക്കുന്നു എന്നത് നിങ്ങളുടെ വീടിന്റെ മോടി വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല, അതിന്റെ പ്രവർത്തനക്ഷമതയും വർദ്ധിക്കും—നല്ല വെളിച്ചം, ശബ്ദപ്രതിരോധം, അല്ലെങ്കിൽ ചൂടിനുള്ള പ്രതിരോധം എന്നിവയ്ക്ക് സഹായിക്കുന്നതാകട്ടെ നിങ്ങളുടെ തിരഞ്ഞെടുപ്പ്. നിങ്ങളുടെ നിക്ഷേപത്തിന് ഏറ്റവും മികച്ച മൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ:

 

  • നിങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുക.
 
  • ഗുണനിലവാരവും ചെലവും സന്തുലിതമാക്കിക്കൊണ്ട് മെറ്റീരിയലുകൾ വിവേകത്തോടെ തിരഞ്ഞെടുക്കുക.
 
  • ദീർഘകാല പരിപാലനവും ഈടുനിൽപ്പും കണക്കിലെടുക്കുക.

 

ആത്യന്തികമായി, മേൽ സൂചിപ്പിച്ച ഘടകങ്ങളെ അടിസ്ഥാനമാക്കി ഫാൾസ് സീലിംഗുകളുടെ വിലയിൽ കാര്യമായ വ്യത്യാസം വരുന്നു. എന്നിരുന്നാലും, മിതമായ ചെലവിൽ പോലും, പ്രായോഗികതയും സുഖസൗകര്യങ്ങളും ഉറപ്പാക്കിക്കൊണ്ടുതന്നെ, വീടിന്റെ മനോഹാരിത കൂട്ടാനായി നിങ്ങൾക്ക് വിവിധതരം ഫാൾസ് സീലിംഗ് ഡിസൈനുകളിൽ നിന്ന് തിരഞ്ഞെടുക്കാം.




നിങ്ങളുടെ വീടിനായി ഫാൾസ് സീലിംഗുകൾ തിരഞ്ഞെടുക്കുമ്പോൾ, മുറിയുടെ ഉദ്ദേശ്യം, നിങ്ങളുടെ ബജറ്റ്, നിങ്ങൾ നേടാൻ ലക്ഷ്യമിടുന്ന സുന്ദരമായ ഡിസൈൻ എന്നിവ പരിഗണിക്കുക. POP-യുടെയും ജിപ്സത്തിന്റെയും ചാരുത മുതൽ PVC, ഫൈബർ എന്നിവയുടെ പ്രായോഗികത വരെയുള്ള ഓരോ മെറ്റീരിയലിനും വ്യത്യസ്ത ഗുണങ്ങളാണുള്ളത്. വിവിധ തരം ഫാൾസ് സീലിംഗ് മെറ്റീരിയലുകളെക്കുറിച്ചും അവയുടെ പ്രയോജനങ്ങളും മനസ്സിലാക്കുന്നത് നിങ്ങളുടെ വീടിന്റെ ഉൾഭാഗത്തിന്റെ മനോഹാരിത കൂട്ടുന്ന തീരുമാനമെടുക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ സ്റ്റൈലുമായി ചേരുന്നതും പ്രവർത്തനപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതുമായ തികഞ്ഞ പൊരുത്തം കണ്ടെത്തുന്നതിന് വ്യത്യസ്ത തരം ഫാൾസ് സീലിംഗ് ഡിസൈനുകൾ വിശദമായി പരിശോധിക്കുക. നന്നായി തിരഞ്ഞെടുത്ത ഫാൾസ് സീലിംഗ് നിങ്ങളുടെ താമസസ്ഥലത്തെ അടിമുടിമാറ്റുകയും വീടിന്റെ അഴകും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഓർക്കുക.




അനുബന്ധ ലേഖനങ്ങൾ



ശുപാർശ ചെയ്യുന്ന വീഡിയോകൾ





വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....