വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



നിങ്ങളുടെ വീടിനുള്ള പ്ലംബിംഗ് പൈപ്പുകളുടെ വ്യത്യസ്ത തരങ്ങളെ കുറിച്ച് മനസ്സിലാക്കുക

വീടുകളിൽ ഉപയോഗിക്കുന്ന വിവിധ തരം പ്ലംബിംഗ് പൈപ്പുകളെ കുറിച്ച് മനസ്സിലാക്കുന്നത് അവയുടെ പരിപാലനം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്കും നിങ്ങളുടെ പ്ലംബിംഗ് സിസ്റ്റത്തിന്‍റെ നവീകരണത്തിനും വിവരങ്ങള്‍ മനസ്സിലാക്കിയുള്ള തീരുമാനങ്ങൾ എടുക്കാൻ നിർണായകമാണ്. വ്യത്യസ്‌ത പ്ലംബിംഗ് പൈപ്പുകളുടെ സങ്കീർണതകൾ പരിശോധിച്ച് നിങ്ങളുടെ വീടിന് അനുയോജ്യമായത് ഏതെന്ന് കണ്ടെത്താം.

Share:


ജലവിതരണവും മാലിന്യ നിർമാർജനവും സാധ്യമാക്കുന്നതിനായ ഏതൊരു വീടിനും അനിവാര്യമായ ഘടകമാണ് പ്ലംബിംഗ്. പ്ലംബിംഗ് സിസ്റ്റത്തിന്‍റെ പ്രധാന ഘടകം പൈപ്പുകളാണ്. പ്ലംബിംഗിൽ ഉപയോഗിക്കുന്ന വിവിധ തരം പൈപ്പുകൾ വിവിധ വസ്തുക്കളാല്‍ നിര്‍മ്മിക്കുന്നു. ഓരോന്നിനും അതിന്‍റേതായ സവിശേഷതകളും ഗുണങ്ങളും ഉണ്ട്. കാര്യക്ഷമമായ ജലപ്രവാഹം, ഈട്, ദീർഘായുസ്സ് എന്നിവ ഉറപ്പാക്കാൻ നിങ്ങളുടെ വീടിനായി ശരിയായ തരം പൈപ്പ് തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. അവയുടെ സവിശേഷതകൾ, ഗുണങ്ങൾ, പരിമിതികൾ എന്നിവ മനസ്സിലാക്കുന്നതിലൂടെ, നിങ്ങളുടെ വീടിന്‍റെ പ്ലംബിംഗ് ആവശ്യങ്ങൾക്ക് അനുയോജ്യമായ പൈപ്പ് മെറ്റീരിയൽ തിരഞ്ഞെടുക്കാന്‍ അറിവോടെയുള്ള തീരുമാനമെടുക്കാൻ നിങ്ങൾക്കാകും.

 

വിവിധ തരം പ്ലംബിംഗ് പൈപ്പുകളെ കുറിച്ച് മനസിലാക്കാനും നിങ്ങളുടെ പ്ലംബിംഗ് ആവശ്യങ്ങൾക്കായി നിങ്ങൾക്ക് ലഭ്യമായ ഓപ്ഷനുകൾ കണ്ടെത്താനും നമുക്ക് ശ്രമിക്കാം



വിവിധ തരം പ്ലംബിംഗ് പൈപ്പുകൾ

 

 

1. PEX പൈപ്പ്

PEX (ക്രോസ്-ലിങ്ക്ഡ് പോളിയെത്തിലീൻ) പൈപ്പ് അതിന്‍റെ വഴക്കം, അനായാസമായ ഇൻസ്റ്റാളേഷൻ, ഫ്രീസിംഗ് താപനിലയോടുള്ള പ്രതിരോധം എന്നിവ കാരണം സമീപ വർഷങ്ങളിൽ ജനപ്രീതി നേടിയിട്ടുണ്ട്. അധിക ഫിറ്റിംഗുകളോ സോൾഡറിംഗുകളോ ഇല്ലാതെ ആവശ്യത്തിന് വളച്ച് രൂപപ്പെടുത്താൻ കഴിയുന്ന ഉയർന്ന സാന്ദ്രതയുള്ള പോളിയെത്തിലീൻ മെറ്റീരിയൽ കൊണ്ടാണ് അവ നിർമ്മിച്ചിരിക്കുന്നത്. ചൂടുവെള്ളവും തണുത്ത വെള്ളവും തമ്മിൽ വേർതിരിച്ചറിയാൻ ചുവപ്പും നീലയും പോലെ വ്യത്യസ്ത നിറങ്ങളിൽ ഇത് ലഭ്യമാണ്.

 

PEX പൈപ്പിന്‍റെ പ്രയോജനങ്ങൾ

 

എ) വഴക്കമുള്ളതും എളുപ്പമുള്ളതുമായ ഇൻസ്റ്റാളേഷൻ

PEX പൈപ്പ് വളരെ അയവുള്ളതാണ്, ഇടുങ്ങിയ സ്ഥലങ്ങളിലും കോണുകളിലും എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നു. ഭിത്തികളിലൂടെയും നിലകളിലൂടെയും വളഞ്ഞ് പുളഞ്ഞ് പോകാനുള്ള കഴിവ്, അധിക ഫിറ്റിംഗുകളുടെ ആവശ്യകതയും ചോർച്ചയുടെ സാധ്യതയും കുറയ്ക്കുന്നു.

 

ബി) മരവിപ്പിനെതിരെ പ്രതിരോധം

PEX പൈപ്പ് മരവിപ്പിനെതിരെ ഉയർന്ന പ്രതിരോധശേഷിയുള്ളതാണ്, ഇത് വാട്ടര്‍ ലൈനുകൾ മരവിക്കുന്നതിനും പൊട്ടുന്നതിനും സാധ്യതയുള്ള തണുത്ത കാലാവസ്ഥകൾക്ക് അനുയോജ്യമാണ്.

 

സി) നാശത്തെയും പാളികളെയും പ്രതിരോധിക്കുന്നു

മെറ്റൽ പൈപ്പുകളിൽ നിന്ന് വ്യത്യസ്തമായി, PEX നാശത്തെയും പാളികള്‍ അഥവാ പൊറ്റ പിടിക്കുന്നതിനെയും പ്രതിരോധിക്കും, ഇത് മികച്ച ജലപ്രവാഹം ഉറപ്പാക്കുകയും കാലക്രമേണ ഉള്ളില്‍ കട്ട പിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

 

സി) മികച്ച ദീർഘായുസ്സ്

PEX പൈപ്പുകൾക്ക് ദീർഘായുസ്സുണ്ട്, നിർമ്മാതാക്കൾ പലപ്പോഴും 25 വർഷമോ അതിൽ കൂടുതലോ വാറന്‍റി  വാഗ്ദാനം ചെയ്യുന്നുണ്ട്.


2. പിവിസി പൈപ്പ്



പിവിസി (പോളി വിനൈൽ ക്ലോറൈഡ്) പൈപ്പ് അതിന്‍റെ താങ്ങാവുന്ന വില, ഈട്, വൈവിധ്യം എന്നിവ കാരണം ഗാര്‍ഹിക പ്ലംബിംഗ് സിസ്റ്റങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നു. വിവിധ വലുപ്പങ്ങളിൽ ലഭ്യമായതും സോള്‍വന്‍റ് സിമന്‍റ് ഉപയോഗിച്ച് എളുപ്പത്തിൽ കണക്ട് ചെയ്യാവുന്നതുമായ ദൃഡതയുള്ള പൈപ്പാണിത്.

 

പിവിസി പൈപ്പിന്‍റെ പ്രയോജനങ്ങൾ

 

എ) താങ്ങാനാവുന്ന വില

വിവിധ തരം വാട്ടര്‍ പൈപ്പുകളിൽ, പ്ലംബിംഗ് സംവിധാനങ്ങൾക്കുള്ള ഏറ്റവും ചെലവ് കുറഞ്ഞ ഓപ്ഷനുകളിലൊന്നാണ് പിവിസി പൈപ്പ്, പുതിയ ഇൻസ്റ്റാളേഷനുകൾക്കും അറ്റകുറ്റപ്പണികൾക്കും ഏറെ പ്രചാരമുള്ളതാണ്

 

ബി) ഈട്

പിവിസി പൈപ്പ് നാശം, രാസവസ്തുക്കൾ, അൾട്രാവയലറ്റ് രശ്മികൾ എന്നിവയെ പ്രതിരോധിക്കും, ഇത് ഇൻഡോർ, ഔട്ട്ഡോർ ഉപയോഗങ്ങൾക്ക് അനുയോജ്യമാണ്.

 

സി) എളുപ്പത്തിലുള്ള ഇൻസ്റ്റാളേഷൻ

പിവിസി പൈപ്പ് ഭാരം കുറഞ്ഞതാണ്, ഇത് കൈകാര്യം ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും എളുപ്പമാക്കുന്നു. മറ്റ് പൈപ്പ് മെറ്റീരിയലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് ഉപകരണങ്ങളും ഫിറ്റിംഗുകളും കുറവ് മതിയാകും.

 

ഡി) കുറഞ്ഞ പരിപാലനം

പിവിസി പൈപ്പുകൾക്ക് പെയിന്‍റിംഗോ കോട്ടിംഗോ ആവശ്യമില്ല, മാത്രമല്ല അവ താരതമ്യേന കുറഞ്ഞ പരിപാലനത്തില്‍ ദീർഘകാല ലാഭം നൽകുന്നു.


3. കോപ്പർ പൈപ്പ്

ഈട്, വിശ്വാസ്യത, ഭംഗി എന്നിവ കാരണം കോപ്പർ പൈപ്പ് വർഷങ്ങളായി പ്ലംബിംഗ് സംവിധാനങ്ങളുടെ ഒരു ജനപ്രിയ തിരഞ്ഞെടുപ്പാണ്. കോപ്പർ പൈപ്പുകൾ രണ്ട് പ്രധാന തരങ്ങളിൽ ലഭ്യമാണ്: വഴക്കമില്ലാത്ത കോപ്പർ, വഴക്കമുള്ള കോപ്പർ.

 

കോപ്പർ പൈപ്പിന്‍റെ പ്രയോജനങ്ങൾ

 

a) ദീർഘായുസ്സ്

കോപ്പർ പൈപ്പുകൾക്ക് ദീർഘായുസ്സ് ഉണ്ട്, ശരിയായി ഇൻസ്റ്റാൾ ചെയ്യുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ നിരവധി പതിറ്റാണ്ടുകളോളം നിലനിൽക്കും.

 

ബി) മികച്ച ചൂട് പ്രതിരോധം

കോപ്പർ പൈപ്പുകൾക്ക് ഉയർന്ന ഊഷ്മാവിനെ ചെറുക്കാൻ കഴിയും, ഇത് ചൂടുവെള്ള വിതരണ ലൈനുകൾക്ക് അനുയോജ്യമാണ്.

 

സി) നാശ പ്രതിരോധം

കോപ്പർ നാശത്തെ പ്രതിരോധിക്കും, അത് മലിനീകരണമില്ലാതെ ശുദ്ധജലത്തിന്‍റെ സ്ഥിരമായ ഒഴുക്ക് ഉറപ്പാക്കുന്നു.

 

ഡി) ഭംഗി

കോപ്പർ പൈപ്പുകൾക്ക് കാഴ്ചയിൽ ആകർഷകമായ രൂപമുണ്ട്, മാത്രമല്ല നിങ്ങളുടെ വീടിന് മനോഹാരിത പകരാനും അതിനു കഴിയും.

 

 

4. എബിഎസ് പൈപ്പ്

എബിഎസ് (acrylonitrile butadiene styrene) പൈപ്പ് സാധാരണയായി ഡ്രെയിനുകൾ, മാലിന്യങ്ങൾ, വെന്‍റ് (DWV) സിസ്റ്റം എന്നിവയ്ക്കായി ഉപയോഗിക്കുന്നു. ഇത് രാസവസ്തുക്കളെ പ്രതിരോധിക്കുന്നതും ഉയർന്ന ഊഷ്മാവിനെ നേരിടാൻ കഴിയുന്നതും ഭാരം കുറഞ്ഞതും ഈടുറ്റതുമായ പ്ലാസ്റ്റിക് പൈപ്പാണ്.

 

എബിഎസ് പൈപ്പിന്‍റെ പ്രയോജനങ്ങൾ

 

എ) താങ്ങാനാവുന്ന വില 

എബിഎസ് പൈപ്പ് ചെലവ് കുറഞ്ഞതും ബഡ്ജറ്റ് ഫ്രണ്ട്‌ലിയുമാണ്, ഇത് റെസിഡൻഷ്യൽ പ്ലംബിംഗ് പ്രോജക്റ്റുകൾക്കുള്ള ഒരു ജനപ്രിയ തിരഞ്ഞെടുപ്പാണ്.

 

ബി) രാസ പ്രതിരോധം

എബിഎസ് പൈപ്പ് രാസവസ്തുക്കളോട് മികച്ച പ്രതിരോധമുള്ളതാണ്, ഇത് ഡ്രെയിനേജ്,  വേസ്റ്റ് സിസ്റ്റം ഉൾപ്പെടെയുള്ള വിവിധ ആപ്ലിക്കേഷനുകൾക്ക് അനുയോജ്യമാക്കുന്നു.

 

സി) ശബ്ദം കുറയ്ക്കൽ

എബിഎസ് പൈപ്പിന് ശബ്ദം കുറയ്ക്കുന്ന ഗുണങ്ങളുണ്ട്, ജലപ്രവാഹം മൂലമുണ്ടാകുന്ന ശബ്ദം കുറയ്ക്കുകയും മൊത്തത്തിലുള്ള സ്വസ്ഥത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

 

ഡി) അനായാസമായ ഇൻസ്റ്റാളേഷൻ

എബിഎസ് പൈപ്പ് ഭാരം കുറഞ്ഞതും മുറിക്കാൻ എളുപ്പവുമാണ്, ഇത് ഇൻസ്റ്റാളേഷൻ വേഗത്തിലും ലളിതവുമാക്കുന്നു.

 

 

5. ഫ്ലെക്സി പൈപ്പ്

ഫ്ലെക്‌സിബിൾ ബ്രെയ്‌ഡഡ് സപ്ലൈ ലൈനുകൾ എന്നും അറിയപ്പെടുന്ന ഫ്ലെക്സി പൈപ്പ്, പ്രധാന ജലവിതരണവുമായി ഫ്യൂസറ്റുകൾ, ടോയ്‌ലറ്റുകൾ എന്നിവയെ ബന്ധിപ്പിക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്നു. ഇത് റീഇന്‍ഫോഴ്സ്ഡ് റബ്ബർ അല്ലെങ്കിൽ സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് അനായാസം ഇൻസ്റ്റാൾ ചെയ്യാനും കണക്ട് ചെയ്യാനും അനുവദിക്കുന്നു.

 

ഫ്ലെക്സി പൈപ്പിന്‍റെ പ്രയോജനങ്ങൾ

 

എ) വഴക്കം

ഫ്ലെക്സി പൈപ്പുകൾ വളരെ അയവുള്ളതാണ്, ഇടുങ്ങിയ സ്ഥലങ്ങളിലും കോണുകളിലും എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നു.

 

ബി) ചോർച്ച പ്രതിരോധം

ഫ്ലെക്സി പൈപ്പുകളുടെ ബ്രെയ്‌ഡഡ് ഡിസൈൻ അധിക ബലം  നൽകുകയും ചോർച്ചയോ പൊട്ടലോ തടയാൻ സഹായിക്കുകയും ചെയ്യുന്നു.

 

സി) വേഗത്തിലുള്ള ഇൻസ്റ്റാളേഷൻ

ഫ്ലെക്സി പൈപ്പുകൾ മുൻകൂട്ടി ഘടിപ്പിച്ച ഫിറ്റിംഗുകളോടെയാണ് വരുന്നത്, ഇത് ഇൻസ്റ്റാളേഷൻ വേഗത്തിലും അനായാസവും ആക്കുന്നു.  

 

ഡി അനുയോജ്യത

ഫ്ലെക്സി പൈപ്പുകൾ വിവിധ പ്ലംബിംഗ് ഫിക്ചറുകളുമായി പൊരുത്തപ്പെടുന്നു, അവ പാർപ്പിട, വാണിജ്യ ഉപയോഗങ്ങള്‍ക്ക് അനുയോജ്യമാണ്.

 

 

6. ഗാൽവാനൈസ്ഡ് സ്റ്റീൽ പൈപ്പും കാസ്റ്റ് അയേണ്‍ പൈപ്പും

ഗാൽവാനൈസ്ഡ് സ്റ്റീൽ പൈപ്പും കാസ്റ്റ് അയേണ്‍ പൈപ്പും ഒരു കാലത്ത് പ്ലംബിംഗ് സംവിധാനങ്ങൾക്കുള്ള ജനപ്രിയ ഓപ്ഷനുകളായിരുന്നു. എന്നാൽ വർഷങ്ങളായി അവയുടെ ഉപയോഗം കുറഞ്ഞു.വരികയാണ്. എന്നിരുന്നാലും,   ഇപ്പോഴും ചില പഴയ വീടുകളിൽ അവ കാണാം.

 

എ) ഗാൽവനൈസ്ഡ് സ്റ്റീൽ പൈപ്പ്

ഗാൽവാനൈസ്ഡ് സ്റ്റീൽ പൈപ്പുകൾ, നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി സിങ്ക് പാളി കൊണ്ട് പൊതിഞ്ഞ സ്റ്റീല്‍ പൈപ്പുകളാണ്. ജലവിതരണ ലൈനുകളിലും ഔട്ട്ഡോർ പ്ലംബിംഗ് ആപ്ലിക്കേഷനുകളിലും ആണ് അവ സാധാരണയായി ഉപയോഗിക്കുന്നത്.

 

1) നാശ പ്രതിരോധം

സിങ്ക് കോട്ടിംഗ് ഒരു പരിധി വരെനാശന പ്രതിരോധം നൽകുന്നു, ഇത് പൈപ്പിന്‍റെ ആയുസ്സ് വർദ്ധിപ്പിക്കുന്നു.

 

2) ഉറപ്പുള്ള നിർമ്മാണം

ഗാൽവാനൈസ്ഡ് സ്റ്റീൽ പൈപ്പുകൾ ശക്തമാണ്, ഉയർന്ന മർദ്ദത്തിലുള്ള വാട്ടര്‍ സപ്ലൈ സിസ്റ്റം കൈകാര്യം ചെയ്യാൻ കഴിയും

 

ബി) കാസ്റ്റ് അയേണ്‍ പൈപ്പ്

ഡ്രെയിനേജ്, മാലിന്യ സംവിധാനങ്ങൾ എന്നിവയ്ക്കായി പഴയ വീടുകളിൽ കാസ്റ്റ് ഇരുമ്പ് പൈപ്പുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. അവ ഈടുറ്റതും, കനത്ത ലോഡ്  വഹിക്കാൻ ശേഷിയുള്ളതുമാണ്. ലംബമായി അടുക്കുന്നതിന് അനുയോജ്യമാണ്.

 

1) ഈട്

കാസ്റ്റ് ഇരുമ്പ് പൈപ്പുകൾക്ക് അസാധാരണമായ ഈട് ഉണ്ട്, അത് നിരവധി പതിറ്റാണ്ടുകള്‍ നിലനിൽക്കും.

 

2) സൌണ്ട് ഇൻസുലേഷൻ

കാസ്റ്റ് അയേണ്‍ പൈപ്പുകൾ മികച്ച സൌണ്ട് ഇൻസുലേഷൻ വാഗ്ദാനം ചെയ്യുന്നു, പൈപ്പുകൾക്കുള്ളിലെ ജലപ്രവാഹത്തിന്‍റെ ശബ്ദം കുറയ്ക്കുന്നു.

 

 

7. പോളിബ്യൂട്ടിലിൻ പൈപ്പുകൾ

1970 മുതൽ 1990 വരെ റെസിഡൻഷ്യൽ പ്ലംബിംഗിൽ പോളിബ്യൂട്ടിലീൻ പൈപ്പുകൾ ഉപയോഗിച്ചിരുന്നു. പോളിബ്യൂട്ടിലീൻ എന്ന പ്ലാസ്റ്റിക് റെസിൻ ഉപയോഗിച്ചാണ് പോളിബ്യൂട്ടിലിൻ പൈപ്പുകൾ നിർമ്മിച്ചിരിക്കുന്നത്, അവ ജലവിതരണ ലൈനുകൾക്ക് ഉപയോഗിക്കുന്നു. എന്നിരുന്നാലും, ചോർച്ചയും വിള്ളലുകളും പോലുള്ള പ്രശ്നങ്ങൾ കാരണം, അവയുടെ ജനപ്രിയത നഷ്ടമായതിനാല്‍, ഇപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല. 

 

പോളിബ്യൂട്ടിൻ പൈപ്പുകളുടെ പ്രയോജനങ്ങൾ

 

എ) ചെലവ് കുറവ്

അക്കാലത്തെ മറ്റ് വസ്തുക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ പോളിബ്യൂട്ടിൻ പൈപ്പുകൾ താരതമ്യേന വിലകുറഞ്ഞതായിരുന്നു.

 

ബി) വഴക്കം

അവയുടെ വഴക്കം കാരണം അവ ഇൻസ്റ്റാൾ ചെയ്യാൻ എളുപ്പമായിരുന്നു, അധിക ഫിറ്റിംഗുകളുടെ ആവശ്യകത കുറവാണ്.

 

സി) നാശ പ്രതിരോധം

പോളിബ്യൂട്ടിലീൻ പൈപ്പുകൾ തുരുമ്പെടുക്കുന്നില്ല. അതിനാല്‍ ശുദ്ധമായ ജലപ്രവാഹം നൽകും.

 

എന്നിരുന്നാലും, പോളിബ്യൂട്ടിലീൻ പൈപ്പുകൾക്ക് ചോർച്ചയും വിള്ളലുകളും ഉൾപ്പെടെയുള്ള പരാജയങ്ങളുടെ ചരിത്രമുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്, അതിനാലാണ് പ്ലംബിംഗ് സംവിധാനങ്ങൾക്ക് അവ പ്രായോഗികമായ ഓപ്ഷനായി ഇപ്പോള്‍ കണക്കാക്കാത്തത്.

 

 

8. ബ്ലാക്ക് അയേണ്‍ പൈപ്പുകൾ

ബ്ലാക്ക് അയേണ്‍ പൈപ്പുകൾ, ബ്ലാക്ക് സ്റ്റീൽ പൈപ്പുകൾ എന്നും അറിയപ്പെടുന്നു, പ്രധാനമായും ഗ്യാസ് വിതരണത്തിനാണ് ഇവ ഉപയോഗിക്കുന്നത്.. അവ ഉരുക്ക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഇതില്‍ ബ്ലാക്ക് അയേണ്‍ ഓക്സൈഡിന്‍റെ ഒരു സംരക്ഷണ പാളി പൂശിയിട്ടുണ്ടാകും.

 

ബ്ലാക്ക് അയേണ്‍ പൈപ്പിന്‍റെ പ്രയോജനങ്ങൾ

 

ീ) ശക്തിയും ഈടും

ബ്ലാക്ക് അയേണ്‍ പൈപ്പുകൾ ശക്തവും ഈടുറ്റതുമാണ്, ഉയർന്ന സമ്മർദ്ദങ്ങളും ലോഡുകളും നേരിടാൻ കഴിവുള്ളവയാണ്.

 

ബി) നാശത്തിനെതിരായ പ്രതിരോധം

ബ്ലാക്ക് അയേണ്‍ ഓക്സൈഡ് കോട്ടിംഗ് നാശത്തിന് കുറച്ച് പ്രതിരോധം നൽകുന്നു.

 

സി) ഗ്യാസ് വിതരണത്തിന് അനുയോജ്യം

അവയുടെ ശക്തിയും ഈടും കാരണം പ്രകൃതി വാതക വിതരണ ലൈനുകൾക്ക്  സാധാരണയായി ഉപയോഗിക്കുന്നു.

 

ബ്ലാക്ക് അയേണ്‍ പൈപ്പുകൾ വാതക വിതരണത്തിനുള്ള വിശ്വസനീയമായ ഓപ്ഷനാണെങ്കിലും, ചെമ്പ് അല്ലെങ്കിൽ പിവിസി പോലുള്ള മറ്റ് വസ്തുക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ നാശത്തിന് കൂടുതൽ സാധ്യതയുള്ളതിനാൽ ജലവിതരണ സംവിധാനങ്ങൾക്ക്  ഉപയോഗിക്കാറില്ല


വീട്ടിലെ ജലവിതരണത്തിനായി മികച്ച പ്ലംബിംഗ് പൈപ്പ് എങ്ങനെ തിരഞ്ഞെടുക്കാം?



ജലവിതരണത്തിനായി നിരവധി തരം പൈപ്പുകൾ ഉണ്ട്, നിങ്ങളുടെ വീടിന്‍റെ പ്ലംബിംഗ് ആവശ്യങ്ങൾക്ക് ഏറ്റവും മികച്ചത് ശ്രദ്ധാപൂർവം തിരഞ്ഞെടുക്കേണ്ടതുണ്ട്. തീരുമാനം എടുക്കുമ്പോൾ ഈ പ്രധാന ഘടകങ്ങൾ മനസ്സിൽ വയ്ക്കുക:

 

1) പ്രവർത്തനക്ഷമത

പൈപ്പിന്‍റെ ഉദ്ദേശ്യം അനുസരിച്ച് പ്രത്യേക പ്ലംബിംഗ് ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു മെറ്റീരിയൽ തിരഞ്ഞെടുക്കുക.

 

2) സ്ഥലവും പ്രവേശനക്ഷമതയും

ലഭ്യമായ ഇടം അനുസരിച്ച് ടൈറ്റ് സ്ഥലങ്ങളിൽ വഴക്കം നൽകുന്ന പൈപ്പുകൾ തിരഞ്ഞെടുക്കുക.

 

3) ജല സമ്മർദ്ദവും ഊഷ്മാവും

പൈപ്പിന്‍റെ ശേഷിയുമായി പൊരുത്തപ്പെടുന്നതിന് ജല സമ്മർദ്ദവും ഊഷ്മാവ് ആവശ്യകതകളും അവലോകനം ചെയ്യുക

 

4) ദൃഢതയും ഈടും

ദീർഘകാല പ്രകടനത്തിനായി നാശം, രാസവസ്തുക്കൾ, ഫ്രീസിംഗ് ടെംപറേച്ചര്‍ എന്നിവയോടുള്ള പ്രതിരോധം വിലയിരുത്തുക.

 

5) ബജറ്റ് പരിഗണനകൾ

പൈപ്പ് മെറ്റീരിയലുകളുടെ വിലയിൽ വ്യത്യാസമുള്ളതിനാൽ പ്ലംബിംഗ് പൈപ്പ് ഇൻസ്റ്റാളേഷനായി നിങ്ങളുടെ ബജറ്റ് നിർണ്ണയിക്കുക, വിലയും ഗുണനിലവാരവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

 

6) പ്രാദേശിക കെട്ടിട ചട്ടങ്ങള്‍

പ്ലംബിംഗ് പൈപ്പുകൾ സംബന്ധിച്ച പ്രാദേശിക കെട്ടിട ചട്ടങ്ങളും നിയന്ത്രണങ്ങളും സ്വയം പരിചയപ്പെടുകയും നിങ്ങൾ തിരഞ്ഞെടുത്ത പൈപ്പ് മെറ്റീരിയൽ ഈ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.

 

7) വിദഗ്ദ്ധ ഉപദേശം

വിവരങ്ങള്‍ മനസ്സിലാക്കിയുള്ള തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്ന, നിങ്ങളുടെ ആവശ്യകതകൾക്ക് അനുസൃതമായി വിലയേറിയ വിവരങ്ങള്‍ നല്‍കുന്ന ഒരു പ്ലംബർ അല്ലെങ്കിൽ കോൺട്രാക്ടറുമായി ബന്ധപ്പെടുക.

 

ഈ ഘടകങ്ങൾ എല്ലാം കണക്കിലെടുത്ത്, നിങ്ങളുടെ വീട്ടിലെ ജലവിതരണത്തിനുള്ള മികച്ച പൈപ്പ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.



ഉപസംഹാരമായി, വിവിധ തരം പ്ലംബിംഗ് പൈപ്പുകളെ കുറിച്ച് മനസിലാക്കുന്നത് നിങ്ങളുടെ വീടിന് ശരിയായ പ്ലംബിംഗ് പൈപ്പ് തിരഞ്ഞെടുക്കാൻ നിങ്ങളെ പ്രാപ്തനാക്കും. വിവരങ്ങള്‍ മനസ്സിലാക്കി ഒരു തീരുമാനമെടുക്കുന്നതിലൂടെ, നിങ്ങൾക്ക് വിശ്വസനീയവും കാര്യക്ഷമവുമായ ജലവിതരണ സംവിധാനം ഉറപ്പാക്കാൻ കഴിയും, അതുവഴി നിങ്ങളുടെ വീടിന്‍റെ മൊത്തത്തിലുള്ള സൌകര്യവും ക്ഷേമവും സംരക്ഷിക്കാനുമാകും.



അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ

 



വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....