ചുവരിൽ ടൈൽ സ്ഥാപിക്കുന്നത് എങ്ങനെയെന്ന് പഠിക്കുമ്പോൾ, ടൈൽ പതിപ്പിക്കാനായി ചുവരുകൾ ഒരുക്കാനും മോടിയുള്ളതും ഈടുള്ളതുമായ ചുവരുകൾ സൃഷ്ടിക്കാനുമായി ഇനിപ്പറയുന്ന മെറ്റീരിയലുകൾ ആവശ്യമാണ്.
1. സിമെന്റ്
സിമെന്റ് ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കാൻ ഓർമ്മിക്കുക; ചാന്ത് നിർമ്മിക്കാൻ നിങ്ങൾക്ക് ഇത് ആവശ്യമാണ്.
2. മണൽ
സിമെന്റും വെള്ളവും ചേർത്ത് ചാന്ത് നിർമ്മിക്കാൻ നിങ്ങൾക്ക് ഇത് വേണം.
3. ടൈൽ ഒട്ടിക്കാനുള്ള പശ
നിങ്ങളുടെ വാൾ ടൈൽ ഫിറ്റിംഗിനായി വിപണിയിൽ ലഭ്യമായ റെഡിമെയ്ഡ് ടൈൽ പശകൾ ഉപയോഗിക്കാം.
4. ടൈലുകൾ
വാൾ ടൈൽ ഒട്ടിക്കുമ്പോൾ നിങ്ങളുടെ പ്രദേശത്തിന്റെ അഴകിന് അനുയോജ്യമായ മികച്ച ഗുണനിലവാരമുള്ള ടൈലുകൾ തിരഞ്ഞെടുക്കുക.
5. കയ്യുറകൾ
സുരക്ഷിതമായ കയ്യുറകൾ ധരിക്കുന്നത് സിമെന്റിന്റെ പൊള്ളൽ ഏൽക്കുന്നതിൽ നിന്നും ടൈലിന്റെ പശ മൂലമുണ്ടാകുന്ന അസ്വസ്ഥതകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും.
6. എപ്പോക്സി ഗ്രൗട്ട്
ടൈലിന്റെ വിടവുകൾക്കിടയിൽ ഒരു ടച്ച് സീൽ സൃഷ്ടിക്കുന്നതിന് വാൾ ടൈലിംഗ് പ്രക്രിയയിൽ ഈ മെറ്റീരിയൽ ആവശ്യമാണ്.
7. ഗ്രൗട്ട് പരത്തുന്നതിനുള്ള ഉപകരണം
വാൾ ടൈലുകൾ സ്ഥാപിക്കുമ്പോൾ എപ്പോക്സി ഗ്രൗട്ട് സുഗമമായി പ്രയോഗിക്കാൻ ഈ ഉപകരണം ആവശ്യമാണ്.
8. സ്പോഞ്ച്
ടൈൽ വെച്ചുകഴിയുമ്പോൾ അധികമുള്ള ഗ്രൗട്ട് തുടച്ചുമാറ്റാൻ വൃത്തിയുള്ളതും നനഞ്ഞതുമായ ഒരു സ്പോഞ്ച് ആവശ്യമാണ്.
9. അളക്കാനുള്ള ടേപ്പ്
ചുമരിൽ ടൈൽ സ്ഥാപിക്കുന്നതിനുള്ള ഏരിയയുടെ അളവുകൾ അനുസരിച്ച്, കണക്കാക്കിയതുപോലെ ശരിയായ അളവിലുള്ള മെറ്റീരിയലുകളാണ് നിങ്ങൾ ഉപയോഗിച്ചതെന്ന് ഉറപ്പാക്കാൻ ടേപ്പ് ആവശ്യമാണ്.
10. ഡയമണ്ട് കട്ടർ
നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ടൈലുകൾ മുറിക്കാൻ ഈ ഉപകരണം ആവശ്യമാണ്.
11. പലകകൾ
ടൈലുകൾ നിലത്ത് നിന്ന് ഏതാനും ഇഞ്ച് ഉയരത്തിൽ വെക്കാൻ നിങ്ങൾക്ക് പലക ആവശ്യമാണ്.
12. കരണ്ടി
വാൾ ടൈലുകൾ സ്ഥാപിക്കാനായി നിങ്ങൾ ഉണ്ടാക്കുന്ന ചാന്ത് മിശ്രിതം പ്രയോഗിക്കാൻ ഈ ഉപകരണം ആവശ്യമാണ്.
വാൾ ടൈലിംഗിനായുള്ള ഘട്ടം ഘട്ടമായുള്ള രീതി
നിങ്ങളുടെ വീടിന് ഒരു അലങ്കാരമായി മനോഹരവും മോടിയുള്ളതുമായ വാൾ ടൈൽ സ്ഥാപിക്കുന്നതിന് വാൾ ടൈലിംഗിനായുള്ള ഘട്ടം ഘട്ടമായുള്ള ഈ രീതി പിൻപറ്റുക.