Step No.1
നിങ്ങളുടെ വീട് പണിയുന്നതിനുള്ള ആദ്യപടി ശക്തമായതും ദൃഢവുമായ ഒരു അടിത്തറയിടലാണ്. ആദ്യം, സൈറ്റിലെ പാറകളും അവശിഷ്ടങ്ങളും നീക്കംചെയ്യുന്നു. മണ്ണ് കുഴിക്കാന്‍ തുടങ്ങുന്നതിന് മുമ്പ്, പ്ലാൻ അനുസരിച്ച് ലേഔട്ട് അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ നിർമ്മാണ ടീം സൈറ്റ് സമനിരപ്പാക്കുകയും അടിസ്ഥാനം സ്ഥാപിക്കുന്നതിന് കുഴികളും ചാലുകളും ഉണ്ടാക്കുകയും ചെയ്യും
കോൺക്രീറ്റ് ഇട്ടുകഴിഞ്ഞാൽ, അത് സെറ്റാകാൻ പൂര്‍ണ്ണമായി ക്യൂറിംഗ് നടത്തണം. ക്യൂറിംഗിനുശേഷം വാട്ടർപ്രൂഫിംഗും ആന്‍റി ടെർമൈറ്റ് പ്രയോഗവും നടത്തുന്നതാണ് നല്ലത്. ഡാംപ് പ്രൂഫ് കോഴ്‌സ് നടത്താൻ UltraTech ILW + അനുയോജ്യമാണ്. തുടർന്ന്, നിങ്ങളുടെ ടീം അടിസ്ഥാനത്തിന്‍റെ മതിലുകൾക്ക് ചുറ്റുമുള്ള ഭാഗം ചെളി ഉപയോഗിച്ച് നിറയ്ക്കണം.