അൾട്രാടെക്ക് ബിൽഡിങ് ഉത്പന്നങ്ങൾ

ബിസിനസ്സുകൾ

അൾട്രാടെക്ക് സിമെന്റ്റ് ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ സിമെന്റ്റ് ഉല്പാദിപ്പിക്കുന്നതും ലോകത്തു തന്നെ മുൻനിരയിൽ ഉള്ളതുമായ ഒരു കമ്പനിയാണ്. ഇത് വൈറ്റ് സിമെന്റ്റ് , റെഡി മിക്സ് കോൺക്രീറ്റ് എന്നിവയുടെ മുൻ നിര ഉത്പാദകരാണ്.

കമ്പനിയ്ക്ക് 116.75 മില്യൺ ടണ്ണുകൾ ഗ്രേ സിമന്റിന്റെ വാർഷിക ഉല്പാദനത്തിനായുള്ള മൊത്തം ശേഷിയാണുള്ളത്*(MTPA). അൾട്രാടെക്ക് സിമന്റിനു 23 ഇന്റഗ്രെറ്റഡ് പ്ലാന്റുകൾ, 1 ക്ലിങ്കറിസേഷൻ പ്ലാന്റ്, 26 ഗ്രൈൻഡിങ് യൂണിറ്റുകൾ, 7 ബൾക്ക് ടെർമിനലുകൾ, 1 വൈറ്റ് സിമെന്റ്റ് പ്ലാന്റ്, 2 വാൾകെയർ പൂട്ടി പ്ലാന്റുകൾ കൂടാതെ കൂടാതെ ഇന്ത്യ ബഹ്‌റൈൻ ശ്രീലങ്ക എന്നിവിടങ്ങളിലായി 100+ RMC പ്ലാന്റുകൾ എന്നിവയാണുള്ളത്. അൾട്രാടെക്ക് സിമെന്റ്റ് ആണ് സിമെന്റ്റ് ,ക്ലിങ്കർ എന്നിവയിലെ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നവർ, ഇത് ഇന്ത്യൻ മഹാസമുദ്രം, ആഫ്രിക്ക, യൂറോപ്പ് കൂടാതെ മിഡിൽ ഈസ്റ്റ് എന്നീ പ്രവിശ്യകളിലെ സിമെന്റ്റ്,ക്ലിങ്കർ എന്നിവയുടെ ആവശ്യങ്ങൾക്കനുസരിച്ച് വിതരണം ചെയ്യുന്നു. (*സെപ്റ്റംബർ 2020 ൽ കമ്മിഷനിങ് കഴിയുന്ന 2MTPA ഉൾപ്പടെ )

ഉൽപ്പന്നങ്ങൾ

അടിത്തറ മുതൽ പൂർണത വരെ ഉൾപ്പെടുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കായി അൾട്രാടെക്ക് ധാരാളം ഉത്പന്നങ്ങൾ നൽകുന്നു. ഇതിൽ സാധാരണ പോർട്ട്ലാൻഡ് സിമെന്റ്റ്, പോർട്ട്ലാൻഡ് ബ്ലാസ്റ്റ് ഫർനസ് സ്ലാഗ് സിമെന്റ്റ്, പോർട്ട്ലാൻഡ് പോസലനാ സിമെന്റ്റ്, വൈറ്റ് സിമെന്റ്റ്, വൈറ്റ് സിമെന്റ്റ്, റെഡി മിക്സ് കോൺക്രീറ്റ്, ബിൽഡിംഗ് ഉത്പന്നങ്ങൾ കൂടാതെ നിരവധി ബിൽഡിങ് സൊല്യൂഷനുകൾ എന്നിവയും നൽകുന്നു. അൾട്രാടെക്ക്, അൾട്രാ ടെക്ക് പ്രീമിയം, ബിർള സൂപ്പർ എന്നീ പേരുകളിലും, വൈറ്റ് സിമെന്റ്റ് ബിർള വൈറ്റ് എന്ന പേരിലും, റെഡി മിക്സ് കോൺക്രീറ്റ് ഉൾട്രാടെക്ക് കോൺക്രീറ്റ് എന്ന പേരിലും നൂതനമായ നിർമാണ ഉൽപന്നങ്ങൾ 'എക്സ്ട്രലൈറ്റ്, ഫിക്സോ ബ്ലോക്ക്,സീൽ & ഡ്രൈ,റെഡിപ്ളാസ്റ്റ് എന്ന പേരിലും വിപണനം നടത്തുന്നു. പ്രാഥമിക നിർമാണ ഉത്പന്നങ്ങൾ ഒരു മേൽക്കൂരയ്ക്ക് കീഴിൽ ലഭ്യമാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് ആവശ്യമായവ എത്തിച്ചു നൽകുന്ന വിപണന രീതിയാണ് അൾട്രാടെക്ക് ബിൽഡിംഗ് സൊലുഷ്യനുകൾ.

Get Answer to
your Queries

Enter a valid name
Enter a valid number
Enter a valid pincode
Select a valid category
Enter a valid sub category
Please check this box to proceed further
LOADING...