വെള്ളത്തിന്‍റെ പ്രവേശനക്ഷമത കുറയ്ക്കുന്നതിന് കോൺക്രീറ്റില്‍ ഒരു സംയുക്തം ചേര്‍ക്കുന്ന ഒരു പ്രക്രിയയാണ് അഡ്‌മിക്‌ചർ വാട്ടർപ്രൂഫിംഗ്, ഇത് ജല പ്രതിരോധം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. മൊത്തത്തിലുള്ള ദൃഢതയും ദീർഘായുസ്സും മെച്ചപ്പെടുത്തുന്നതിന് മിക്സിംഗ് പ്രക്രിയയിൽ പുതിയ കോൺക്രീറ്റിനൊപ്പം ഈ മിശ്രിതങ്ങൾ ഉപയോഗിക്കാം. കോൺക്രീറ്റിലുടനീളം സ്ഥിരമായ വാട്ടർപ്രൂഫിംഗ് ഉറപ്പാക്കേണ്ടത് അത്യാവശ്യമായ വലിയ തോതിലുള്ള പദ്ധതികൾക്ക് ഈ രീതി പ്രത്യേകിച്ചും പ്രയോജനകരമാണ്
സിമന്‍റ് വാട്ടർപ്രൂഫിംഗിന്‍റെ പ്രയോജനങ്ങൾ
ജലം നുഴഞ്ഞുകയറി ഉണ്ടാകുന്ന ദോഷകരമായ ഫലങ്ങളില്‍ നിന്ന് ഘടനകളെ സംരക്ഷിക്കുന്ന കാര്യം വരുമ്പോൾ, സിമന്‍റ് വാട്ടർപ്രൂഫിംഗ് ഏറെ ഗുണം ചെയ്യുന്നു. അതിനെ ബുദ്ധിപരമായ ഒരു നിക്ഷേപമാക്കി മാറ്റുന്ന ഗുണങ്ങളിലേക്ക് നമുക്ക് ഒന്ന് എത്തി നോക്കാം.
1. ഈട് വർദ്ധിപ്പിക്കുന്നു
വാട്ടർപ്രൂഫിംഗ് കൊണ്ട് ഘടനകളുടെ ഈട് ഗണ്യമായി വർദ്ധിക്കുന്നു. ജലത്തിനെതിരായ ഒരു സംരക്ഷിത തടസ്സം സൃഷ്ടിക്കുന്നതിലൂടെ, ഈർപ്പം മൂലമുള്ള നശീകരണത്തിൽ നിന്ന് കോൺക്രീറ്റ്, കല്‍പണി വസ്തുക്കൾ എന്നിവ സംരക്ഷിക്കപ്പെടുന്നു. ഇത് ഘടനയുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നു, ഇടയ്ക്കിടെയുള്ള അറ്റകുറ്റപ്പണികളുടെയും മാറ്റിസ്ഥാപിക്കലുകളുടെയും ആവശ്യകത കുറയ്ക്കുന്നു.
2. അറ്റകുറ്റപ്പണികളുടെ ചെലവ് കുറയ്ക്കുന്നു
വാട്ടർപ്രൂഫിംഗ് വഴി വെള്ളം മൂലമുള്ള കേടുപാടുകൾ സംഭവിക്കുന്നത് തടയുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് ഗണ്യമായ ചിലവ് ലാഭിക്കാൻ കഴിയും. ജലത്തിന്‍റെ നുഴഞ്ഞുകയറ്റം അറ്റകുറ്റപ്പണികൾ ആവശ്യപ്പെടുന്ന വിള്ളലുകൾ, മണ്ണൊലിപ്പ്, മറ്റ് തരത്തിലുള്ള ഘടനാപരമായ തകരാറുകൾ എന്നിവയ്ക്ക് കാരണമായേക്കാം. ഇത് ഒരു മുൻകരുതൽ നടപടിയായി പ്രവർത്തിക്കുച്ച് വിപുലമായ അറ്റകുറ്റപ്പണികളുടെ ആവശ്യകത കുറയ്ക്കുന്നു.
3. നാശം തടയുന്നു
ജലത്തിന്‍റെ കടന്നുകയറ്റം കോൺക്രീറ്റിനുള്ളിലെ റീ ഇന്‍ഫോഴ്സ്മെന്‍റ് സ്റ്റീലിന്‍റെ നാശത്തിലേക്ക് നയിച്ചേക്കാം, ഇത് ഘടനാപരമായ കെട്ടുറപ്പില്‍ വീഴ്ച വന്നേക്കാം. വെള്ളത്തെ സ്റ്റീലുമായി സമ്പർക്കം പുലർത്തുന്നതിൽ നിന്ന് തടയുന്നതിലൂടെ ഇത് നാശത്തിന്‍റെ അപകടസാധ്യത ഫലപ്രദമായി കുറയ്ക്കുന്നു, അങ്ങനെ മെറ്റീരിയലിന്‍റെ ഘടനാപരമായ ശക്തി നിലനിർത്താനാകുന്നു.
4. സീപേജ് തടയുന്നു
ഭിത്തികളിലൂടെയും തറയിലൂടെയും വെള്ളം ഊറി ഒലിക്കുന്നത് കെട്ടിട നിർമ്മാണത്തിലെ ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ്. ഇത് വെള്ളത്തെ പ്രതിരോധിക്കുന്ന ഒരു തടസ്സം സൃഷ്ടിച്ച് വെള്ളം ഒഴുകുന്നത് ഫലപ്രദമായി തടയുന്നു. കനത്ത മഴ പെയ്യാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്, അകത്തളങ്ങൾ വരണ്ടതും സുരക്ഷിതവുമാണെന്ന് ഇത് ഉറപ്പാക്കുന്നു.
5. ഈർപ്പം തടയുന്നു
ഭിത്തിയിലെ നനവ് കറകളിലേക്കും പാടുകളിലേക്കും പെയിന്‍റ് അടരുന്നതിലേക്കും നയിക്കുക മാത്രമല്ല, പൂപ്പൽ വളർച്ച കാരണം ആരോഗ്യപരമായ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ശരിയായ സിമന്‍റ് വാട്ടർപ്രൂഫിംഗ്, പ്രത്യേകിച്ച് ഭിത്തികളിലെ ഈർപ്പം തടയുന്ന ക്രിസ്റ്റലിൻ മിശ്രിതങ്ങൾ പോലുള്ള സാങ്കേതിക വിദ്യകൾ വരണ്ടതും ആരോഗ്യകരവുമായ ജീവിത അന്തരീക്ഷം ഉറപ്പാക്കുന്നു.