Get In Touch

Get Answer To Your Queries

Select a valid category

Enter a valid sub category

acceptence


കോൺക്രീറ്റിന്‍റെ കംപ്രസ്സീവ് ശക്തിയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

കെട്ടിട നിർമ്മാണത്തിൽ, കോൺക്രീറ്റിന്‍റെ കംപ്രസ്സീവ് ശക്തി പരിശോധന ഒരു അടിസ്ഥാന മാനദണ്ഡമായി നിലകൊള്ളുന്നു, ഇത് ആക്സിയല്‍ ലോഡുകളെ പ്രതിരോധിക്കാനുള്ള മെറ്റീരിയലിന്‍റെ കഴിവ് അളക്കുന്നതിന് ഉപയോഗിക്കുന്നു.. കോൺക്രീറ്റിന്‍റെ കംപ്രസ്സീവ് ശക്തിയുടെ ഈ നിർണായക പരിശോധന ഘടനാപരമായ കെട്ടുറപ്പ് ഉറപ്പാക്കുക മാത്രമല്ല, ഈടുറ്റതും പ്രതിരോധശേഷിയുള്ളതുമായ കെട്ടിടങ്ങൾക്ക് അടിത്തറയിടുകയും ചെയ്യുന്നു.

Share:


  കംപ്രസ്സീവ് ശക്തി, ഘടനാപരമായ പ്രതിരോധം ഉറപ്പാക്കുന്ന, ആക്സിയല്‍ ലോഡുകളെ താങ്ങാനുള്ള കോൺക്രീറ്റിന്‍റെ കരുത്ത് വിലയിരുത്തുന്നു.

 

  ഓൺ-സൈറ്റ് ഗുണനിലവാര നിയന്ത്രണത്തിന് നിർണായകമായ സമ്മര്‍ദ്ദം, പ്രായോഗികത, കൃത്യത എന്നിവയെ അടിസ്ഥാനമാക്കി പ്രോജക്റ്റ് മാനേജർമാർ ടെസ്റ്റിംഗ് രീതികൾ തിരഞ്ഞെടുക്കണം.

 

 കംപ്രസ്സീവ് ശക്തി നിർണ്ണയിക്കാൻ എഞ്ചിനീയർമാർ കൃത്യമായ കണക്കുകൂട്ടലുകളെ ആശ്രയിക്കുന്നു, നഗര വികസനത്തിൽ ഘടനാപരമായ സ്ഥിരത ഉറപ്പാക്കുന്നു.


കോൺക്രീറ്റിന്‍റെ കംപ്രസ്സീവ് ശക്തി പരിശോധിക്കുന്നത് ഒരു കെട്ടിട നിർമ്മാണ പദ്ധതിയിലെ ഒരു പ്രധാന ഘട്ടമാണ്. കോൺക്രീറ്റിന്‍റെ ടെൻസൈൽ ശക്തി വിലയിരുത്തുക എന്നതാണ് മറ്റൊരു പ്രധാന വശം, കാരണം ഇത് കോൺക്രീറ്റ് ഘടനയുടെ ദീർഘായുസ്സിനെയും ഈടുനിൽപ്പിനെയും സാരമായി ബാധിക്കുന്നു. കോൺക്രീറ്റ് ശക്തി പരിശോധന രീതികൾ തിരഞ്ഞെടുക്കുമ്പോൾ, പ്രോജക്റ്റ് മാനേജർ അവരുടെ പട്ടികയിലെ ഓരോ രീതിയുടെയും സ്വാധീനം പരിഗണിക്കണം. കോൺക്രീറ്റിന്‍റെ ചില കംപ്രസ്സീവ് ശക്തി പരിശോധനകൾ സൈറ്റിൽ തന്നെ നടത്താം, മറ്റുള്ളവയ്ക്ക് ഡാറ്റ കണ്ടെത്താന്‍ ലാബ് സൗകര്യങ്ങൾ ആവശ്യമാണ്, ഇതിന് കൂടുതൽ സമയം എടുക്കും.

 

സമയം എടുക്കുന്നതിന് പുറമേ, ടെസ്റ്റിംഗ് രീതികളുടെ കൃത്യതയും മാനേജർ പരിശോധിക്കേണ്ടതുണ്ട്. ഇത് കോൺക്രീറ്റ് ഘടനയുടെ ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുന്നതിനാൽ, ടെസ്റ്റിംഗ് രീതി തീരുമാനിക്കുന്നത് ഒരു പ്രധാന മാനദണ്ഡമാണ്..


കോൺക്രീറ്റ് കംപ്രസ്സീവ് ശക്തി നിർവചനം

കഠിനമായ കോൺക്രീറ്റിന്‍റെ പ്രതിരോധശേഷി അളക്കുന്ന ഒരു കോൺക്രീറ്റ് കംപ്രഷൻ ടെസ്റ്റ് കോൺക്രീറ്റിന്‍റെ കംപ്രഷൻ ശക്തിയായി നിർവചിക്കപ്പെടുന്നു. കോൺക്രീറ്റിനെ കംപ്രസ് ചെയ്യുന്ന ലോഡുകളെ നേരിടാനുള്ള കഴിവ് വിശകലനം ചെയ്താണ് ഇത് കണക്കാക്കുന്നത്.


കോൺക്രീറ്റിന്‍റെ ശക്തി പരിശോധനയുടെ പ്രാധാന്യം

കോൺക്രീറ്റിന്‍റെ കംപ്രസ്സീവ് സ്ട്രെങ്ത് പരിശോധിക്കേണ്ടത് പ്രധാനമാണ്. പ്രസ്തുത ജോലിയുടെ സ്പെസിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന ശക്തിയുടെ ആവശ്യകതകൾ ഓൺ-സൈറ്റിൽ ക്യൂറേറ്റ് ചെയ്ത കോൺക്രീറ്റ് മിശ്രിതം പാലിക്കുന്നുണ്ടോ എന്ന് കണ്ടെത്തുകയാണ് ചെയ്യുന്നത്. .

 

കരുത്ത്, സ്ഥിരത, യൂണിറ്റ് ഭാരം, വായു ഉള്ളടക്കം, താപനില എന്നിവ കോൺക്രീറ്റ് കംപ്രഷൻ ടെസ്റ്റുകളിലൂടെ അളക്കുന്നതിനാൽ കോൺക്രീറ്റിന്‍റെ സവിശേഷതകളെ കുറിച്ച് പ്രോജക്ട് മാനേജർക്ക് ശരിയായ വിവരം ലഭിക്കും. ഈ ടെസ്റ്റുകളുടെ സ്ഥിരമായ പ്രകടനം അതിന്‍റെ ദീർഘകാല പ്രകടനത്തെ ബാധിച്ചേക്കാവുന്ന വിധം ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ കണ്ടെത്താൻ മാനേജരെ സഹായിക്കും.


കോൺക്രീറ്റിന്‍റെ കംപ്രസ്സീവ് സ്ട്രെങ്ത് ടെസ്റ്റിനുള്ള രീതികൾ

കോൺക്രീറ്റിന്‍റെ കംപ്രസ്സീവ് ശക്തി പരിശോധിക്കുന്നതിന് മറ്റ് നിരവധി രീതികളും പരിശോധനകളും ഉണ്ട്. ഈ സമീപനങ്ങളിൽ ചിലത്പരിശോധിക്കാം:


1) റീബൗണ്ട് ഹാമർ അല്ലെങ്കിൽ ഷ്മിഡ് ഹാമർ



ഈ രീതിയിൽ, ഒരു സ്പ്രിംഗ് റിലീസ് മെക്കാനിസം ഉള്ള ഒരു ചുറ്റിക ഉപയോഗിക്കുന്നു, കോൺക്രീറ്റിന്‍റെ ഉപരിതലത്തിലൂടെ ഒരു പ്ലഞ്ചര്‍ അടിക്കുന്നു. ചുറ്റികയും കോൺക്രീറ്റ് പ്രതലവും തമ്മിലുള്ള റീബൗണ്ട് ദൂരത്തിന് 10 നും 100 നും ഇടയിലുള്ള ഒരു മൂല്യം നിശ്ചയിച്ചിരിക്കുന്നു. കോൺക്രീറ്റിന്‍റെ കരുത്ത് ഈ അളവിനെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്നു.

 

കോൺക്രീറ്റിന്‍റെ കംപ്രസ്സീവ് ശക്തി പരിശോധിക്കുന്നതിനുള്ള ഈ രീതി താരതമ്യേന ഉപയോഗിക്കാൻ എളുപ്പമാണ്. എന്നിരുന്നാലും, കൃത്യമായ ഫലങ്ങൾ ലഭിക്കുന്നതിന് കോർഡ് സാമ്പിളുകൾ ഉപയോഗിച്ചുള്ള പ്രീ-കാലിബ്രേഷൻ ആവശ്യമാണ്. പക്ഷേ ഇത് നേരിട്ട് സൈറ്റിൽ ചെയ്യാനും സമയം ലാഭിക്കാനും സഹായിക്കുമെങ്കിലും, ഉപരിതല സാഹചര്യങ്ങളോ മറ്റ് ഘടകങ്ങളോ ഫലങ്ങളില്‍ വ്യതിയാനം ഉണ്ടാക്കിയേക്കാം.


2) പെനട്രേഷൻ റെസിസ്റ്റൻസ് ടെസ്റ്റ്

ഒരു പെനട്രേഷൻ റെസിസ്റ്റൻസ് ടെസ്റ്റ് നടത്താൻ, ഒരു ചെറിയ പിൻ അല്ലെങ്കിൽ പ്രോബ് ഒരു ഉപകരണത്തിലൂടെ കോൺക്രീറ്റിന്‍റെ ഉപരിതലത്തിലേക്ക് കയറ്റുന്നു. ഉപരിതലം തുളയ്ക്കുന്നതിനുള്ള ശക്തി, ദ്വാരത്തിന്‍റെ ആഴം എന്നിവ കണക്കാക്കിയ ശേഷം കോണ്‍ക്രീറ്റിന്‍റെ ബലം അനുമാനിക്കുന്നു.

 

കോൺക്രീറ്റിന്‍റെ കംപ്രസ്സീവ് ശക്തി പരിശോധിക്കുന്നതിനുള്ള ഈ രീതിയില്‍ കൃത്യമായ ഫലങ്ങൾ ലഭിക്കുന്നതിന് നിരവധി കോൺക്രീറ്റ് സാമ്പിളുകൾ ഉപയോഗിച്ച് പ്രീ-കാലിബ്രേഷൻ ആവശ്യമാണ്. ഇത് എളുപ്പത്തിൽ ഓൺ-സൈറ്റിൽ നടത്താമെങ്കിലും, ഉപരിതല അവസ്ഥകളും ഉപയോഗിച്ച അഗ്രഗേറ്റുകളുടെ രൂപങ്ങളും അളവുകളെ ബാധിച്ചേക്കാം.


3) അൾട്രാസോണിക് പൾസ് വെലോസിറ്റി



ഈ രീതി ഒരു സ്ലാബിലുടനീളമുള്ള ഒരു വൈബ്രേഷൻ എനർജി പൾസിന്‍റെ വേഗത കണക്കാക്കുന്നു. ഈ ഊർജ്ജം സ്ലാബിലൂടെ കടന്നുപോകുന്ന അനായാസത, കോൺക്രീറ്റിന്‍റെ സാന്ദ്രത, ഇലാസ്തികത, രൂപഭേദം അല്ലെങ്കിൽ സമ്മർദ്ദം എന്നിവയോടുള്ള പ്രതിരോധം എന്നിവ സംബന്ധിച്ച ഡാറ്റ നൽകുന്നു. ഈ ഡാറ്റ ഉപയോഗിച്ചാണ് സ്ലാബിന്‍റെ ശക്തി നിർണ്ണയിക്കുന്നത്.

 

തകര്‍ത്തോ ഉടച്ചോ ഉള്ള പരിശോധന അല്ലാത്തതിനാൽ കോൺക്രീറ്റിലെ വിള്ളലുകൾ, ഹണികോംബിംഗ് പോലുള്ള തകരാറുകൾ തിരിച്ചറിയാൻ കഴിയും. എന്നിരുന്നാലും, ഫലങ്ങളെ പ്രധാനമായും സ്വാധീനിക്കുന്നത് കോൺക്രീറ്റ് ഘടകത്തിലെ റീ ഇന്‍ഫോഴ്സ്മെന്‍റ്, അഗ്രഗേറ്റുകൾ, ഈർപ്പത്തിന്‍റെ അളവ് എന്നിവയാണ് കൂടാതെ നിരവധി സാമ്പിളുകൾ ഉപയോഗിച്ചുള്ള പ്രീ-കാലിബ്രേഷനും ആവശ്യമാണ്.


4) പുൾഔട്ട് ടെസ്റ്റ്

ഈ പരിശോധനയ്ക്ക് പിന്നിലെ അടിസ്ഥാന ആശയം, തിരുകി വയ്ക്കുന്നതോ വാര്‍ക്കുമ്പോള്‍ വച്ചതോ ആയ ഒരു ലോഹ ദണ്ഡ് ഉപയോഗിച്ച് കോൺക്രീറ്റ് വലിക്കുക എന്നതാണ്. കോൺക്രീറ്റിന്‍റെ കംപ്രസ്സീവ് ശക്തി വലിച്ചെടുക്കപ്പെട്ട കോണാകൃതിയുമായും കോൺക്രീറ്റിനെ പുറത്തെടുക്കാൻ ആവശ്യമായ ശക്തിയുമായും ബന്ധപ്പെട്ടിരിക്കുന്നു.

 

പഴയതും പുതിയതുമായ നിർമ്മാണ സൈറ്റുകളിൽ ഈ രീതി ഫലപ്രദമായി നടപ്പിലാക്കാൻ കഴിയുമെങ്കിലും, അതിൽ കോൺക്രീറ്റ് നശിപ്പിക്കപെടുന്നു. കോൺക്രീറ്റിന്‍റെ കംപ്രസ്സീവ് ശക്തി പരിശോധനയ്ക്ക് കൃത്യമായ ഫലങ്ങൾ നൽകുന്നതിന് വിപുലമായ സാമ്പിളുകൾ ആവശ്യമാണ്.


5) ഡ്രിൽഡ് കോർ

ഈ രീതിയിൽ, പകരുന്ന സ്ഥലം സിലിണ്ടർ അച്ചുകൾ കൊണ്ട് മൂടിയിരിക്കുന്നു. സ്ലാബിൽ അവശേഷിക്കുന്ന ഈ അച്ചുകളില്‍ ഫ്രഷ് കോൺക്രീറ്റ് നിറക്കുന്നു. ഈ സാമ്പിളുകൾ നീക്കം ചെയ്യുകയും ഉറച്ച ശേഷം ഞെക്കി അഥവാ സ്ക്യൂസ് ചെയ്ത്  .കരുത്ത് പരിശോധിക്കുന്നു

 

ഫീൽഡ്-ക്യൂർ ചെയ്ത മാതൃകകളിൽ നിന്ന് വ്യത്യസ്തമായി, ഈ കോണ്‍ക്രീറ്റ് സ്ലാബിന്‍റെ അതേ ഘടനയും ക്യൂറിംഗ് സാഹചര്യങ്ങളും പങ്കിടുന്നതിനാല്‍, ഇത് കൂടുതൽ കൃത്യമാണെന്ന് കരുതപ്പെടുന്നു. എന്നിരുന്നാലും, ഇത്തരത്തിലുള്ള നിർമ്മാണത്തിൽ സ്ലാബിന്‍റെ ഘടനാപരമായ സ്ഥിരതയിൽ വിട്ടുവീഴ്ച ചെയ്യപ്പെടുന്നു, കൂടാതെ ഡാറ്റ ഒരു ലാബിൽ നിന്ന് ലഭിക്കുകയും വേണം. അതിനുശേഷം, ദ്വാരങ്ങൾ ഉണ്ടായിരുന്നിടത്ത് അവ ഉറപ്പിക്കണം.


6) കാസ്റ്റ്-ഇൻ-പ്ലേസ് സിലിണ്ടറുകൾ

ഈ രീതിയിൽ ഒരു കോർ ഡ്രിൽ ഉപയോഗിച്ച് സ്ലാബിൽ നിന്ന് ഉറച്ച കോൺക്രീറ്റ് നീക്കംചെയ്യുന്നു. ഇൻ-സിറ്റു കോൺക്രീറ്റിന്‍റെ ശക്തി അളക്കാൻ, ഈ സാമ്പിളുകൾ പിന്നീട് ഒരു മെഷീനിൽ കോംപാക്ട് ചെയ്യുന്നു

 

ശക്തിക്കായി പരിശോധിക്കുന്ന കോൺക്രീറ്റും ഇൻ-പ്ലേസ് സ്ലാബിന്‍റെ അതേ താപ ചരിത്രത്തിലേക്കും ക്യൂറിംഗ് സാഹചര്യങ്ങളിലേക്കും കടത്തി വിടുന്നതിനാല്‍, ഈ സാമ്പിളുകൾ ഫീൽഡ്-ക്യൂർഡ് മോഡലുകളേക്കാൾ കൂടുതൽ കൃത്യതയുള്ളതായി കണക്കാക്കുന്നു. എന്നിരുന്നാലും, കോൺക്രീറ്റിന്‍റെ കംപ്രസ്സീവ് ശക്തി പരിശോധിക്കുന്നതിനുള്ള ഈ രീതിയലും ഒരു തകര്‍ക്കല്‍ ആവശ്യമാണ്, ഒപ്പം  ഡാറ്റ അളക്കുന്നതിന് ഒരു ലാബും ആവശ്യമാണ്.


7) വയർലെസ് മെച്യൂരിറ്റി സെൻസറുകൾ

കോൺക്രീറ്റിന്‍റെ ജലാംശത്തിന്‍റെ താപനില ചരിത്രം കോൺക്രീറ്റിന്‍റെ ഗുണനിലവാരവും ശക്തിയുമായി അടുത്ത ബന്ധമുള്ളതാണെന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ രീതി. പകരുന്നതിന് മുമ്പ്, വയർലെസ് സെൻസറുകൾ റീബാറിൽ ഘടിപ്പിച്ച് കോൺക്രീറ്റ് ഫോം വർക്കിലേക്ക് കടത്തി വയ്ക്കുന്നു.

 

സെൻസർ താപനില വിവരങ്ങൾ ശേഖരിക്കുന്നു, അത് വയർലെസ് ആയി ഏതെങ്കിലും സ്മാർട്ട് ഉപകരണത്തിലേക്ക് അയക്കുകയും ഒരു ആപ്പിൽ കളക്ട് ചെയ്യുകയും ചെയ്യുന്നു. ഈ ഡാറ്റയും ആപ്പിൽ സജ്ജീകരിച്ചിരിക്കുന്ന മെച്യൂരിറ്റി സമവാക്യവും അടിസ്ഥാനമാക്കി, കോൺക്രീറ്റിന്‍റെ കംപ്രസ്സീവ് ശക്തി കണക്കാക്കുന്നു.


കോൺക്രീറ്റിന്‍റെ കംപ്രസ്സീവ് സ്ട്രെങ്ത് ടെസ്റ്റിനുള്ള കണക്കുകൂട്ടൽ

കോൺക്രീറ്റിന്‍റെ കംപ്രസ്സീവ് ശക്തി മനസ്സിലാക്കുന്നതിൽ, ശക്തി പരിശോധനയുടെ കണക്കുകൂട്ടൽ സുപ്രധാനമാണ്. ഈ പ്രക്രിയയിൽ ഒരു കോൺക്രീറ്റ് സിലിണ്ടറിനെ തകർക്കാൻ ആവശ്യമായ ബലം നിർണ്ണയിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ ഒരു കംപ്രസ്സീവ് ശക്തി മൂല്യം ലഭിക്കുന്നു. എഞ്ചിനീയർമാർ കൃത്യമായ ഗണിത സൂത്രവാക്യങ്ങൾ ഉപയോഗിച്ച് സമ്മർദ്ദത്തെ നേരിടാനുള്ള മെറ്റീരിയലിന്‍റെ കഴിവ് വിലയിരുത്തി സ്ട്രക്ചര്‍ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

 

നഗരങ്ങൾ വളരുന്നതിനനുസരിച്ച്, ഈ ശക്തി മൂല്യങ്ങൾ മനസിലാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് കെട്ടിടങ്ങളെ സുരക്ഷിതവും ദീര്‍ഘായുസ്സുള്ളതും ആക്കുന്നത് പ്രധാനമാണ്. എഞ്ചിനീയർമാരും നിർമ്മാതാക്കളും ഈ കൃത്യമായ കണക്കുകൂട്ടലുകളെ ആശ്രയിച്ച് രാജ്യത്തുടനീളമുള്ള കെട്ടിടങ്ങൾക്ക് അവയുടെ ശക്തിയെ നേരിട്ട് ബാധിക്കുന്ന വിവിധ സാഹചര്യങ്ങളെ നേരിടാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.



ഡിസൈനർമാരും ക്വാളിറ്റി കണ്‍ട്രോള്‍ എഞ്ചിനീയർമാരും ഏറ്റവും വിലമതിക്കുന്ന ഒന്നാണ് കോൺക്രീറ്റിന്‍റെ കംപ്രസ്സീവ് ശക്തി പരിശോധന. അതേ സമയം, കോൺക്രീറ്റിന്‍റെ ടെൻസൈൽ ശക്തി ഒരു നിർണായകമായ മാനദണ്ഡമാണ്. അത് ദീർഘകാലാടിസ്ഥാനത്തിൽ ഘടനകളുടെ ഈടിനെയും വഴക്കത്തെയും സാരമായി ബാധിക്കുന്നു. നിങ്ങൾ തിരഞ്ഞെടുക്കുന്ന രീതി നിങ്ങൾക്ക് അറിയാവുന്നതും വിശ്വസിക്കുന്നതും ആയ ലളിതമായ ഒന്നായേക്കാം. എന്നിരുന്നാലും, സാധ്യമായ ഏറ്റവും കൃത്യമായ ഫലങ്ങൾ ലഭിക്കുന്നതിന് കൃത്യത, എടുത്ത സമയം, നശീകരണശേഷി എന്നിവ പോലുള്ള മാനദണ്ഡങ്ങള്‍ പരിഗണിക്കുന്നത് പ്രധാനമാണ്. മാത്രമല്ല, കോൺക്രീറ്റിന്‍റെ കംപ്രസ്സീവ് ശക്തിയെ ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് അറിവുള്ള ഒരു തീരുമാനമെടുക്കാൻ നിങ്ങളെ സഹായിക്കുന്നു.



അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ

 



വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.


Loading....