വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക


കോൺക്രീറ്റിലെ നാശം: നിങ്ങൾ അറിയേണ്ടതെല്ലാം | അൾട്രാടെക് കോൺക്രീറ്റിലെ നാശത്തിന് കാരണമെന്ത്, അത് എങ്ങനെ തടയാം

ഈടിനും ദൃഢതയ്ക്കും പേരുകേട്ടതും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമായ നിർമ്മാണ സാമഗ്രിയാണ് കോൺക്രീറ്റ്. എന്നിരുന്നാലും, പല തരത്തിലുള്ള നാശങ്ങളെയും ഇതിന് പ്രതിരോധിക്കാനാകുന്നില്ല, അതിനാലാണ് ഇത് എങ്ങനെ ഒഴിവാക്കാമെന്ന് പഠിക്കേണ്ടത് പ്രധാനമാകുന്നത്

Share:


നാശത്തിന്‍റെ കാരണങ്ങളെക്കുറിച്ചും അത് എങ്ങനെ തടയാമെന്നതിനെക്കുറിച്ചും കെട്ടിട നിർമ്മാതാക്കളും പ്രോപ്പർട്ടി ഉടമകളും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, പ്രത്യേകിച്ചും ഘടനാപരമായും സാമ്പത്തികമായും ഇത് ഉണ്ടാക്കാൻ സാധ്യതയുള്ള നാശനഷ്ടങ്ങൾ കണക്കിലെടുക്കുമ്പോൾ.

 

ഈ ബ്ലോഗിൽ, കോൺക്രീറ്റിലെ നാശത്തിന്‍റെ കാരണങ്ങളെക്കുറിച്ച് ആണ് നമ്മള്‍ പ്രതിപാദിക്കുന്നത്. നാശത്തിന് കാരണമാകുന്ന ഘടകങ്ങൾ പര്യവേക്ഷണം ചെയ്യും. പാരിസ്ഥിതിക ഘടകങ്ങൾ മുതൽ മോശം നിർമ്മാണ രീതികൾ വരെയുള്ള മൂലകാരണങ്ങൾ മനസ്സിലാക്കേണ്ടത് ഫലപ്രദമായ പ്രതിരോധ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന് അത്യാവശ്യമാണ്. മാത്രമല്ല, ഘടനകളിലെ നാശം തടയുന്നതിനുള്ള പ്രായോഗിക നടപടികളിലെ അറിവ് പകര്‍ത്ത് തന്ന് ഞങ്ങള്‍ നിങ്ങളെ ശാക്തീകരിക്കും. ഈ പ്രതിരോധ നടപടികൾ നടപ്പിലാക്കുന്നതിലൂടെ, നിങ്ങളുടെ കോൺക്രീറ്റ് കെട്ടിടങ്ങളുടെ ദീർഘായുസ്സും വിശ്വാസ്യതയും നിങ്ങൾക്ക് ഉറപ്പാക്കാൻ കഴിയും, ദീർഘകാലാടിസ്ഥാനത്തിൽ സമയവും പണവും ലാഭിക്കാനുമാകും.



കോൺക്രീറ്റ് നാശത്തിന്‍റെ കാരണങ്ങൾ



ആന്തരികവും ബാഹ്യവുമായ നിരവധി ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്ന ഒരു സങ്കീർണ്ണ പ്രക്രിയയാണ് കോൺക്രീറ്റ് നാശം. ഫലപ്രദമായ പ്രതിരോധ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിന് ഈ കാരണങ്ങൾ മനസ്സിലാക്കുന്നത് നിർണായകമാണ്. കോൺക്രീറ്റ് ഘടനകളിലെ നാശത്തിന് കാരണമാകുന്ന ചില പ്രധാന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം:

 

1. വെള്ളം-സിമന്‍റ് അനുപാതം



കോൺക്രീറ്റിന്‍റെ ശക്തിയും ഈടും നിർണ്ണയിക്കുന്നതിൽ വെള്ളം-സിമന്‍റ് അനുപാതം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അമിതമായ വെള്ളം-സിമന്‍റ് അനുപാതം കോൺക്രീറ്റിലേക്കു വെള്ളം തുളച്ചു കയറാനുള്ള സാധ്യത കൂട്ടുന്നു. അത് നാശത്തിനുള്ള സാധ്യതയും കൂട്ടുന്നു.. അധിക ജലം ക്ലോറൈഡ് അയോണുകൾ പോലെയുള്ള നശീകരണ ഏജന്‍റുകളുടെ ഒരു പ്രവേശനമായി പ്രവർത്തിക്കുന്നു, ഇത് കോണ്‍ക്രീറ്റിനകത്തെ കമ്പിയിലേക്ക് എത്തുകയം നാശ പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. നാശത്തിന്‍റെ സാധ്യത കുറയ്ക്കുന്നതിന് ഉചിതമായ ജല-സിമന്‍റ് അനുപാതം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

 

2. കോൺക്രീറ്റിലെ ചുരുങ്ങൽ



കോൺക്രീറ്റ് ക്യുവര്‍ ആകുമ്പോൾ, ജലത്തിന്‍റെ ബാഷ്പീകരണം കാരണം ഇത് ചുരുങ്ങുന്നതിനു കാരണമാകുന്നു. ഈ ചുരുങ്ങൽ കോൺക്രീറ്റിലെ വിള്ളലുകൾ ഉണ്ടാകുന്നതിലേക്ക് നയിച്ചേക്കാം, ഇത് നാശകാരികളായ ഏജന്‍റുമാർക്ക് കമ്പിയിലേക്ക്  എത്താനുള്ള വഴികൾ നൽകുന്നു. വിള്ളലുകൾ ഘടനാപരമായ സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്യുക മാത്രമല്ല, ഘടനയെ ദുർബലപ്പെടുത്തുകയും ആരംഭിക്കാനും വ്യാപിക്കാനും കാരണമാകുകയും ചെയ്യുന്നു.

 

3. മെറ്റീരിയലിന്‍റെ ഗുണനിലവാരം

കോൺക്രീറ്റ് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം അതിന്‍റെ നാശത്തിനെതിരായ പ്രതിരോധത്തെ നേരിട്ട് ബാധിക്കുന്നു. കുറഞ്ഞ നിലവാരമുള്ള അഗ്രഗേറ്റുകൾ അല്ലെങ്കിൽ നാശന പ്രതിരോധം അപര്യാപ്തമായ കമ്പികള്‍ നാശത്തിന്‍റെ ആരംഭം വേഗത്തിലാക്കും. ഉയർന്ന നിലവാരമുള്ള വസ്തുക്കളിൽ നിക്ഷേപിക്കുന്നത് കോൺക്രീറ്റ് ഘടനകളുടെ ദീർഘായുസ്സ് ഗണ്യമായി വർദ്ധിപ്പിക്കും.

 

4. കോൺക്രീറ്റിന്‍റെ പ്രവേശനക്ഷമത

പ്രവേശനക്ഷമത എന്നത് കോൺക്രീറ്റിലൂടെ കടന്നുപോകാനുള്ള വെള്ളത്തിന്‍റെയും മറ്റ് വസ്തുക്കളുടെയും കഴിവിനെയാണ് സൂചിപ്പിക്കുന്നത്. ഉയർന്ന പ്രവേശനക്ഷമത ഉള്ള കോൺക്രീറ്റ്, നാശകാരികളായ ഏജന്‍റുമാരെ തുളച്ചുകയറാനും ഉള്ളിലെ കമ്പികളിലേക്ക്  എത്താനും അനുവദിക്കുന്നു, ഇത് ത്വരിതഗതിയിലുള്ള നാശത്തിന് കാരണമാകുന്നു.. ശരിയായ മിക്സ് ഡിസൈനും അഡിറ്റീവുകളുടെ ഉപയോഗവും കോൺക്രീറ്റ് പ്രവേശനക്ഷമത കുറയ്ക്കാനും അതിന്‍റെ ഈട് വർദ്ധിപ്പിക്കാനും സഹായിക്കും.

 

5. ഈർപ്പം

നാശ പ്രക്രിയയിൽ ഈർപ്പം ഒരു നിർണായക ഘടകമാണ്. ഉയർന്ന ഈർപ്പം അല്ലെങ്കിൽ സ്ഥിരമായി ജലവുമായി സമ്പർക്കം പുലർത്തുന്ന പ്രദേശങ്ങളില്‍ കോണ്‍ക്രീറ്റ് നാശം സാധാരണമാണ്. . ഈർപ്പം, കാലക്രമേണ ഉള്ളിലെ കമ്പിയുടെ  തുരുമ്പിന് കാരണമാകുന്നു. നാശകാരികളായ   ഏജന്‍റുകൾക്ക് സ്റ്റീലിനെ നശിപ്പിക്കാന്‍ സാധിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.

 

6. കോൺക്രീറ്റിന്‍റെ ശക്തി



കോൺക്രീറ്റ് സ്വാഭാവികമായും കരുത്തുറ്റതാണെങ്കിലും, മോശം ഡിസൈൻ, അനുചിതമായ മിക്സിംഗ് അനുപാതങ്ങൾ, ശരിയായ ക്യൂറിംഗിന്‍റെ അഭാവം, തെറ്റായ പ്ലേസ്മെന്‍റ് തുടങ്ങിയ ഘടകങ്ങൾ അതിന്‍റെ കരുത്തിനെ പ്രതികൂലമായി ബാധിക്കും. ദുർബലമായ കോൺക്രീറ്റ് കേടുപാടുകൾ, വിള്ളലുകൾ, ഒടുവിൽ നാശം എന്നിവയ്ക്ക് കൂടുതൽ സാധ്യത നല്‍കുന്നു.

 

 

കോൺക്രീറ്റ് നാശം എങ്ങനെ തടയാം?



കോൺക്രീറ്റ് നാശം തടയുന്നതിൽ, മികച്ച നിർമ്മാണ രീതികൾ, തന്ത്രപരമായ മെറ്റീരിയൽ തിരഞ്ഞെടുക്കൽ, സമായാസമയങ്ങളിലുള്ള അറ്റകുറ്റപ്പണികൾ എന്നിവയുടെ സംയോജനം എന്നിവ ഉൾപ്പെടുന്നു. സജീവമായ നടപടികൾ സ്വീകരിക്കുന്നതിലൂടെ, നാശത്തിന്‍റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് നമ്മുടെ കോൺക്രീറ്റ് ഘടനകളെ സംരക്ഷിക്കാൻ കഴിയും. കോൺക്രീറ്റിലെ നാശം തടയുന്നതിനുള്ള ചില ഫലപ്രദമായ പ്രതിരോധ തന്ത്രങ്ങൾ നമുക്ക് നോക്കാം.:

 

1. കോൺക്രീറ്റിന്‍റെ ഗുണനിലവാരം



ഉയർന്ന നിലവാരമുള്ള കോൺക്രീറ്റ് ഉപയോഗിക്കുക എന്നതാണ് നാശം തടയുന്നതിനുള്ള അടിസ്ഥാന മാര്‍ഗ്ഗം. ശരിയായ മിക്സ് ഡിസൈൻ, ശരിയായ ക്യൂറിംഗ് ടെക്നിക്കുകൾ, ഉചിതമായ അഗ്രഗേറ്റുകൾ എന്നിവ ഉപയോഗിക്കുന്നത് കോൺക്രീറ്റിന്‍റെ ഈടും നാശന പ്രതിരോധവും വർദ്ധിപ്പിക്കും. നന്നായി നിർമ്മിച്ച കോൺക്രീറ്റ് ഘടന നാശത്തിനെതിരായ പ്രതിരോധത്തിന്‍റെ ആമുഖം ആകുന്നു.

 

2. എപ്പോക്സി കോട്ടിംഗ്



എപ്പോക്സി കോട്ടിംഗുകൾ കോൺക്രീറ്റ് ഉപരിതലങ്ങൾക്ക് മികച്ച സംരക്ഷണ പാളി ഒരുക്കുന്നു. ഈ കോട്ടിംഗുകൾ ഒരു തടസ്സമായി പ്രവർത്തിക്കുന്നു, കോൺക്രീറ്റിനെ നശിപ്പിക്കുന്ന ഘടകങ്ങളുമായി സമ്പർക്കം പുലർത്തുന്നതിൽ നിന്ന് സംരക്ഷിക്കുന്നു. എപ്പോക്സി കോട്ടിംഗുകൾ നാശത്തെ തടയുക മാത്രമല്ല, മെച്ചപ്പെട്ട രാസ പ്രതിരോധം, ഭംഗി എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങളും നൽകുന്നു. കൂടാതെ, കേടായ കോൺക്രീറ്റിന്‍റെ അറ്റകുറ്റപ്പണികൾക്കും ബലപ്പെടുത്തലിനും എപ്പോക്സി ഗ്രൗട്ട് ഉപയോഗിക്കാം, ഇത് അതിന്‍റെ ആയുസ്സ് വർദ്ധിപ്പിക്കും.

 

3. പോളിമെറിക് ഫൈബർ

കോൺക്രീറ്റ് മിശ്രിതത്തിലേക്ക് പോളിമെറിക് നാരുകൾ ഉൾപ്പെടുത്തുന്നത് ചുരുങ്ങൽ മൂലമുണ്ടാകുന്ന വിള്ളലുകൾ നിയന്ത്രിക്കാൻ സഹായിക്കും, ഇത് കോൺക്രീറ്റിലേക്ക് വെള്ളം തുളച്ചുകയറാനുള്ള ഒരു സാധാരണ പാതയാണ്. ഈ നാരുകൾ കോൺക്രീറ്റിന്‍റെ മൊത്തത്തിലുള്ള കാഠിന്യവും ഈടും വർധിപ്പിക്കുന്നു, ഇത് തുരുമ്പെടുക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

 

4. ശരിയായ ജോലി നിര്‍വഹണം



വിദഗ്‌ദ്ധവും ശ്രദ്ധാപൂർവ്വവുമായ നിർമ്മാണ രീതികൾ നാശം തടയുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു, പ്രത്യേകിച്ച് കോൺക്രീറ്റിലെ സ്റ്റീൽ നാശം തടയുന്നതിന് ഇത് നിർണായകമാണ്. ശരിയായ കോംപാക്ഷനും, കമ്പികളെ ശരിയായ രീതിയില്‍ കവര്‍ ചെയ്യുന്നതും, നിർമ്മാണ വേളയിൽഎല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നതും നാശനഷ്ടത്തിലേക്ക് നയിച്ചേക്കാവുന്ന വൈകല്യങ്ങളുടെയും വിള്ളലുകളുടെയും സാധ്യത കുറയ്ക്കുന്നു.

 

5. തുരുമ്പെടുക്കാത്ത ലോഹങ്ങൾ ഉപയോഗിക്കുക

റീഇൻഫോഴ്സ്മെന്‍റ് സ്റ്റീൽ തിരഞ്ഞെടുക്കുമ്പോൾ, സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ എപ്പോക്സി-കോട്ടഡ് സ്റ്റീൽ പോലെയുള്ള തുരുമ്പെടുക്കാത്ത അല്ലെങ്കിൽ തുരുമ്പിനെ ചെറുക്കുന്ന വസ്തുക്കൾ തിരഞ്ഞെടുക്കുക. ഈ സാമഗ്രികൾ വിനാശകരമായ ചുറ്റുപാടുകളെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതും കോൺക്രീറ്റ് ഘടനയുടെ ഈട് ഗണ്യമായി വർദ്ധിപ്പിക്കുന്നതുമാണ്.

 

6. ഒരു കോട്ടിംഗ് ഉപയോഗിക്കുക

അവസാനമായി, ഒരു കോൺക്രീറ്റ് കോട്ടിംഗ് പ്രയോഗിക്കുന്നത് കേടുപാടുകൾ വരുത്തുന്ന  ബാഹ്യ ഘടകങ്ങൾക്കെതിരെ ഒരു അധിക സംരക്ഷണ പാളി നൽകുന്നു. ഈ കോട്ടിംഗുകൾ ആയി ആന്‍റി-കോറഷൻ പെയിന്‍റുകൾ മുതൽ വെള്ളവും നശിപ്പിക്കുന്ന ഏജന്‍റുമാരും കോൺക്രീറ്റിലേക്ക് തുളച്ചുകയറുന്നത് തടയുന്ന സീലന്‍റുകൾ വരെ ഉപയോഗിക്കാം.. കാലക്രമേണ അവയുടെ ഫലപ്രാപ്തി ഉറപ്പാക്കാനും കോൺക്രീറ്റിലെ നാശം തടയാനും ഈ കോട്ടിംഗുകളുടെ പതിവ് പരിശോധനയും പരിപാലനവും അത്യാവശ്യമാണ്.



കോൺക്രീറ്റ് ഘടനകളിലെ നാശം കാലക്രമേണ അവയുടെ കെട്ടുറപ്പില്‍ വിട്ടുവീഴ്ച വരുത്തിയേക്കാവുന്ന ഗുരുതരമായ ഭീഷണിയാണ്. ജല-സിമന്‍റ് അനുപാതം, ചുരുങ്ങൽ, മെറ്റീരിയലിന്‍റെ ഗുണനിലവാരം തുടങ്ങിയ മൂലകാരണങ്ങൾ മനസിലാക്കുന്നതിലൂടെ, നമുക്ക് നാശം തടയാൻ സജീവമായ നടപടികൾ കൈക്കൊള്ളാം. എപ്പോക്സി കോട്ടിംഗുകൾ, പോളിമെറിക് നാരുകൾ, ശരിയായ പ്രവര്‍ത്തന രീതികള്‍ എന്നിവ പ്രധാന പ്രതിരോധ നടപടികളാണ്. ഓർക്കുക, ഇന്ന് ഈ പ്രതിരോധത്തിൽ നിക്ഷേപിക്കുന്നത് നാളെ കോൺക്രീറ്റ് നിർമ്മാണങ്ങളുടെ ദീർഘായുസ്സും വിശ്വാസ്യതയും ഉറപ്പാക്കുന്നു.



പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

 

1) ഏത് കോൺക്രീറ്റിനാണ് നാശത്തിന് കൂടുതൽ സാധ്യതയുള്ളത്?

ഉയർന്ന ജല-സിമന്‍റ് അനുപാതം, മോശം ഗുണനിലവാരമുള്ള വസ്തുക്കൾ, വർദ്ധിച്ച ജലപ്രവേശനക്ഷമത, അപര്യാപ്തമായ ക്യൂറിംഗ് പ്രക്രിയ എന്നിവ നാശത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. ക്ലോറൈഡ്, സൾഫേറ്റുകൾ, അല്ലെങ്കിൽ കടുത്ത കാലാവസ്ഥാ സാഹചര്യങ്ങൾ തുടങ്ങിയ വിനാശകരമായ ഘടകങ്ങൾക്ക് വിധേയമാകുന്ന ഘടനകളും നാശത്തിലേക്ക് വേഗം നീങ്ങിയേക്കാം.

 

2) നാശം ആര്‍സിസിയില്‍ എന്ത് ആഘാതം ആണ് ഉണ്ടാക്കുന്നത്?

റീഇൻഫോഴ്‌സ്ഡ് സിമന്‍റ് കോൺക്രീറ്റിലെ (ആർസിസി) നാശം വോളിയം എക്സ്പാന്‍നിലേക്ക്  നയിച്ചേക്കാം, ഇത് ആന്തരിക സമ്മർദ്ദത്തിനും വിള്ളലിനും കാരണമാകുന്നു, ഇത് ഭാരം വഹിക്കാനുള്ള ശേഷിയും സ്ട്രക്ചറിന്‍റെ കെട്ടുറപ്പും കുറയുന്നതിന് കാരണമാകുന്നു. ഇത്, ഭാരം വഹിക്കാനുള്ള ശേഷി കുറയുന്നതിനും സമ്മർദ്ദത്തിൻ കീഴിൽ മോശം പ്രകടനം നടത്തുന്നതിനും ആത്യന്തികമായി ഘടനാപരമായ കെട്ടുറപ്പില്‍ വിട്ടുവീഴ്ച ചെയ്യുന്നതിനും ഇടയാക്കും.

 

3) കോൺക്രീറ്റിന്‍റെ ദൃഢതയിൽ നാശത്തിന്‍റെ പ്രഭാവം എന്താണ്?

നാശം കോൺക്രീറ്റിന്‍റെ ജലപ്രവേശനക്ഷമത വർധിപ്പിക്കുന്നു, ഇത് പൊട്ടൽ, വിള്ളല്‍, അവസാനം തകരൽ എന്നിവയിലേക്ക് നയിക്കുന്നു. ഈ ഘടകങ്ങൾ കോൺക്രീറ്റ് ഘടനകളുടെ ദൈർഘ്യവും ആയുസ്സും ഗണ്യമായി കുറയ്ക്കുകയും അറ്റകുറ്റപ്പണികൾക്കോ മാറ്റിസ്ഥാപിക്കാനോ വേണ്ടിയുള്ള ചെലവേറിയ  ഇടപെടലിന്‍റെ ആവശ്യകത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

 

4) കോൺക്രീറ്റ് നാശത്തെ തടയാൻ കഴിയുന്ന വസ്തുക്കൾ ഏതാണ്?

ഉയർന്ന നിലവാരമുള്ള അഗ്രഗേറ്റും സിമന്‍റും, എപ്പോക്സി ഗ്രൗട്ട്, പോളിമെറിക് നാരുകൾ, സ്റ്റെയിൻലെസ് സ്റ്റീൽ പോലെയുള്ള നശിക്കാത്ത ലോഹങ്ങൾ, സംരക്ഷിത കോൺക്രീറ്റ് കോട്ടിംഗുകൾ എന്നിവ നാശത്തെ തടയാൻ കഴിയുന്ന സാമഗ്രികളിൽ ഉൾപ്പെടുന്നു. നിർമ്മാണ ഘട്ടത്തിൽ ഈ വസ്തുക്കളും ഉപകരണങ്ങളും ഉൾപ്പെടുത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നാശത്തിനെതിരെ കൂടുതൽ പ്രതിരോധം ഉറപ്പാക്കുന്നു.

 

5) കോൺക്രീറ്റിൽ ഉപയോഗിക്കാവുന്ന  തുരുമ്പെടുക്കാത്ത ലോഹം ഏതാണ്?

സ്റ്റെയിൻലെസ് സ്റ്റീൽ, ഗാൽവാനൈസ്ഡ് സ്റ്റീൽ തുടങ്ങിയ ലോഹങ്ങൾ അവയുടെ റിയാക്ടിവിറ്റി ലെവല്‍ കുറവായതിനാൽ കോൺക്രീറ്റിൽ ഉപയോഗിക്കുമ്പോള്‍ തുരുമ്പെടുക്കാനുള്ള സാധ്യത കുറവാണ്. അവയുടെ തുരുമ്പെടുക്കൽ പ്രതിരോധം ദീർഘകാല ഈടിനും അറ്റകുറ്റപ്പണി ലാഭിക്കുന്നതിനുമുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ്.


അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ

 



വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....