കോൺക്രീറ്റ് ചെയ്ത സമയത്ത്, ഫോം വർക്ക് പൂർത്തിയാകാത്തതോ കോൺക്രീറ്റിന്റെ അനുചിതമായ സംയോജനമോ കാരണം ഉറച്ച കോൺക്രീറ്റിൽ അവശേഷിക്കുന്ന വായുഅറകളെയോ പൊള്ളയായ ഭാഗങ്ങളെയോ ആണ് ഹണികോംബിംഗ് സൂചിപ്പിക്കുന്നത്. കോൺക്രീറ്റിലെ ഹണികോംബിംഗ് കോൺക്രീറ്റിന്റെ ഘടനാപരമായ കെട്ടുറപ്പിനെ ദുർബലപ്പെടുത്തുകയും വെള്ളം അരിച്ചിറങ്ങാനുള്ള സാധ്യത കൂട്ടുകയും ചെയ്യും, ഇത് തേയ്മാനങ്ങൾക്കും കെട്ടുറപ്പിനെ ബാധിക്കുന്ന മറ്റ് പ്രശ്നങ്ങൾക്കും കാരണമാകും.
എന്നിരുന്നാലും, ഹണികോംമ്പിംഗ് തടയാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളുണ്ട്. ഈ ബ്ലോഗിൽ, ഹണികോംമ്പിംഗുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും, അതിന്റെ കാരണങ്ങൾ മുതൽ അതിന്റെ അറ്റകുറ്റപ്പണി, അത് പരിഹരിക്കാനുള്ള വഴികൾ എന്നിവയും ഞങ്ങൾ ചർച്ച ചെയ്യും. അതിന്റെ കാരണങ്ങളിലേക്ക് നമുക്ക് കടക്കാം.
കോൺക്രീറ്റിലെ ഹണികോമ്പിംഗിന്റെ കാരണങ്ങൾ:
കോൺക്രീറ്റിലെ ഹണികോമ്പിംഗ് സാധാരണയായി ഇനിപ്പറയുന്ന ഒന്നോ അതിലധികമോ കാരണങ്ങളാലാണ് ഉണ്ടാകുന്നത്: സംയോജനത്തിലെ പാകപ്പിഴ:
1. അനുചിതമായ സംയോജനം
ഇത് ഹണികോമ്പിംഗിന് കാരണമാകുന്ന വായു അറകൾ രൂപപ്പെടാൻ ഇടയാക്കും. ഇത് സാധാരണയായി സംഭവിക്കുന്നത് കോൺക്രീറ്റ് ഇടുമ്പോഴും ഒതുക്കുമ്പോഴും വേണ്ടത്ര വൈബ്രേഷൻ കൊടുക്കാത്തതു മൂലമാണ്.
2. ശരിയായ അനുപാതത്തിലല്ലാത്ത മിക്സിംഗ്
തെറ്റായ അനുപാതത്തിൽ മിക്സ് ചെയ്യുന്നതും കോൺക്രീറ്റിലെ ഹണികോമ്പിംഗിന് കാരണമാകും. ഉദാഹരണത്തിന്, മിക്സ് ചെയ്യുമ്പോൾ വളരെയധികം വെള്ളം ഉപയോഗിക്കുന്നത് കോൺക്രീറ്റിനെ കൂടുതൽ ദ്രാവക രൂപത്തിലാക്കും, ഇത് അഗ്രെഗേറ്റുകൾ ഒറ്റപ്പെട്ടുപോകാനും ഉറച്ചുപോകാനും കാരണമാകും.
3. ഫോംവർക്ക് പ്രശ്നങ്ങൾ
ദുർബലമായി നിർമ്മിച്ച ഫോം വർക്കും ഹണികോമ്പിംഗിന് കാരണമാകും. ഫോം വർക്ക് ശരിയായി സീൽ ചെയ്തിട്ടില്ലെങ്കിൽ അല്ലെങ്കിൽ ഉറപ്പായി യോജിച്ചിട്ടില്ലെങ്കിൽ, കോൺക്രീറ്റിന് ചോർച്ച സംഭവിക്കാം, ഇത് പണി തീർന്നുകഴിയുമ്പോൾ പൊള്ളയായ അറകൾ രൂപപ്പെടാനും മറ്റ് ക്രമക്കേടുകൾക്കും കാരണമാകും. ഇതൊഴിവാക്കാൻ സാധാരണയായി ഷട്ടറിംഗ് ചെയ്യുന്നു. കോൺക്രീറ്റ് സെറ്റ് ആകുന്നതുവരെ പിടിച്ചുനിൽക്കാൻ സഹായിക്കുന്നതിന് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു താൽക്കാലിക സ്ട്ക്ചറാണ് ഷട്ടറിംഗ്.
4. അനുചിതമായ ക്യൂറിംഗ്
കോൺക്രീറ്റിന്റെ ക്യൂറിംഗ് ശരിയായി നടന്നില്ലെങ്കിൽ, ഇത് ഹണികോമ്പിംഗ് ഉൾപ്പെടെ, വിള്ളലുകളും പൊള്ളയായ അറകളും രൂപപ്പെടാൻ കാരണമാകും. കോൺക്രീറ്റിന് ഉറപ്പും ഈടും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശരിയായ ക്യൂറിംഗ് അത്യാവശ്യമാണ്.
5. കോൺക്രീറ്റ് ഇടുന്നതിലെ പിഴവുകൾ
വളരെ ഉയരത്തിൽ നിന്ന് കോൺക്രീറ്റ് ഒഴിക്കുക അല്ലെങ്കിൽ അനുചിതമായ ഉപകരണങ്ങൾ ഉപയോഗിക്കുക പോലെയുള്ള കോൺക്രീറ്റ് ഇടുന്നതിലെ പിഴവുകളും ഹണികോമ്പിംഗിന് കാരണമാകും. ഫിനിഷ് ചെയ്ത് ചെയ്ത് കഴിയുമ്പോൾ നിർമ്മിതി മികച്ചതും ഈടുനിൽക്കുന്നതുമാണെന്ന് ഉറപ്പാക്കാൻ കോൺക്രീറ്റിലെ ഹണികോമ്പിംഗിന്റെ മൂലകാരണങ്ങൾ തിരിച്ചറിയുകയും അത് പരിഹരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.