Get In Touch

Get Answer To Your Queries

Select a valid category

Enter a valid sub category

acceptence


കോൺക്രീറ്റും സിമന്‍റും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക

കോൺക്രീറ്റും സിമന്‍റും പലപ്പോഴും പരസ്പരം മാറിമാറി ഉപയോഗിക്കാറുണ്ട്, എന്നാൽ അവ യഥാർത്ഥത്തിൽ തനതായ ഗുണങ്ങളും ഉദ്ദേശ്യങ്ങളുമുള്ള വ്യത്യസ്ത വസ്തുക്കളാണ്. ഈ ബ്ലോഗിൽ, കോൺക്രീറ്റും സിമന്‍റും തമ്മിലുള്ള വ്യത്യാസം, അവയുടെ സവിശേഷതകൾ, കെട്ടിട നിർമ്മാണ പദ്ധതികളിൽ അവയുടെ പങ്ക് എന്നിവയെക്കുറിച്ചാണ് നമ്മൾ പരിശോധിക്കുന്നത്.

Share:


നിർമ്മാണത്തിന്‍റെ കാര്യത്തിൽ, ആളുകൾക്ക് പലപ്പോഴും "കോൺക്രീറ്റും" "സിമന്‍റും" തമ്മില്‍ പരസ്പരം മിപോകുന്നു, പക്ഷേ അവ സമാനമല്ല. വസ്തുക്കളെ ഒരുമിച്ച് പിടിക്കാൻ ഉപയോഗിക്കുന്ന പശ പോലെയാണ് സിമന്‍റ്. ചുണ്ണാമ്പുകല്ല്, കളിമണ്ണ്, ഷെല്ലുകൾ, മണൽ എന്നിവ കൊണ്ടാണ് അത് നിര്‍മ്മിക്കുന്നത്. മറുവശത്ത്, മണൽ, ചരൽ, വെള്ളം എന്നിവയുമായി സിമന്‍റ് കലർത്തി സൃഷ്ടിക്കുന്ന ശക്തമായ ഒരു വസ്തുവാണ് കോൺക്രീറ്റ്. ഇതാണ് ഇതിന്‍റെ അടിസ്ഥാന വ്യത്യാസം. കോൺക്രീറ്റും സിമന്‍റും തമ്മിലുള്ള മറ്റു വ്യത്യാസം നോക്കാം, അതിലൂടെ നിങ്ങൾക്ക് ഇവ നന്നായി മനസ്സിലാക്കാൻ കഴിയും.



എന്താണ് സിമന്‍റ്?



കോൺക്രീറ്റും സിമന്‍റും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിന്‍റെ ആദ്യ ഭാഗം സിമന്‍റ് എന്താണെന്ന് മനസ്സിലാക്കുക എന്നതാണ്. കല്ലുകൾ, ഇഷ്ടികകൾ, ടൈലുകൾ തുടങ്ങിയ വിവിധ കെട്ടിട നിര്‍മ്മാണ ഘടകങ്ങളെ ചേർന്നുനിൽക്കാൻ പ്രാപ്തമാക്കുന്ന, ബൈൻഡിംഗ് ഗുണങ്ങൾക്ക് പേരുകേട്ട ഒരു സുപ്രധാന നിർമ്മാണ വസ്തുവാണ് സിമന്‍റ്. ഇതില്‍ പ്രാഥമികമായി ചുണ്ണാമ്പുകല്ല് (കാൽസ്യം ധാരാളമായുള്ളത്), മണൽ അല്ലെങ്കിൽ കളിമണ്ണ് പോലെയുള്ള സിലിക്ക സമ്പന്നമായ പദാർത്ഥങ്ങൾ, ബോക്സൈറ്റ്, ഇരുമ്പയിര് പോലുള്ള അലുമിനിയം സ്രോതസ്സുകൾ, ചിലപ്പോൾ ഷെല്ലുകൾ, ചോക്ക്, മാർൾ, ഷെയ്ൽ തുടങ്ങിയ അധിക മൂലകങ്ങൾ ഉൾപ്പെടുന്നതാണ് .

 

നിർമ്മാണ പ്രക്രിയയിൽ ഈ ചേരുവകൾ സിമന്‍റ് പ്ലാന്‍റുകളിൽ പ്രോസസ്സ് ചെയ്യുകയും ഉയർന്ന താപനിലയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു, അതിന്‍റെ ഫലമായി ഒരു ദൃഢമായ മെറ്റീരിയൽ ലഭിക്കുന്നു. ഈ കാഠിന്യമുള്ള പദാർത്ഥം വാണിജ്യപരമായ വിതരണത്തിനായി നേരിയ പൊടിയായി പൊടിക്കുന്നു. വെള്ളവുമായി കലർത്തുമ്പോൾ, സിമൻറ് ഒരു രാസപ്രവർത്തനത്തിന് വിധേയമാകുന്നു, ഇത് ഒരു പേസ്റ്റ് ആയി രൂപപ്പെടുന്നു,  ഏതാനും സമയത്തിനുള്ളില്‍ അത് ദൃഢമാകുകയും വൈവിധ്യമാർന്ന നിർമ്മാണ സാമഗ്രികളെ തമ്മില്‍ ഫലപ്രദമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

 

കോൺക്രീറ്റും സിമന്‍റും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുമ്പോൾ, സിമന്‍റ് സ്ട്രക്ചറിന് ശക്തിയും ഈടുനിൽക്കാനുള്ള കഴിവും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. വിവിധ നിർമ്മാണ പ്രയോഗങ്ങളിലുള്ള അതിന്‍റെ ഉപയോഗ വൈവിധ്യവും തീയും തീവ്രമായ താപനിലയും  പ്രതിരോധിക്കാന്‍ ഉള്ള കഴിവും മൂലം കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, നമ്മുടെ ആധുനിക ലോകത്തിന്‍റെ നട്ടെല്ല് രൂപപ്പെടുന്ന എണ്ണമറ്റ മറ്റ് ഘടനകൾ എന്നിവ നിർമ്മിക്കുന്നതിൽ  ഒഴിച്ചുകൂടാനാവാത്തതാക്കുന്നു.

 

 

എന്താണ് കോൺക്രീറ്റ്?



സിമന്‍റിന്‍റെ ഉപയോഗത്തിന്‍റെ കാതൽ എന്നു പറയുന്നത്, വെള്ളവുമായി പ്രതികരിക്കാനുള്ള അതിന്‍റെ കഴിവാണ്. വെള്ളവുമായി കലർത്തുമ്പോൾ, സിമന്‍റ് ഒരു പേസ്റ്റ് ആകുന്നു, അതിന് മറ്റ് വസ്തുക്കളെ ബന്ധിപ്പിച്ച് ചേര്‍ത്ത് പിടിക്കാൻ കഴിയും. ഈ പേസ്റ്റ് ക്രമേണ കഠിനമാവുകയും ചെയ്യുന്നു. ഇതില്‍ മണൽ, ചരൽ തുടങ്ങിയ അഗ്രഗേറ്റുകള്‍ ചേര്‍ത്ത് മിക്സ് ചെയ്യുമ്പോള്‍ അത് കോൺക്രീറ്റ് എന്നറിയപ്പെടുന്ന ഒരു സംയുക്തമായും തുടര്‍ത്ത് കടുപ്പമേിയ വസ്തുവായി മാറുകയും ചെയ്യുന്നു.

 

കോൺക്രീറ്റും സിമന്‍റും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുമ്പോൾ, സിമൻറ്, മണൽ, ചരൽ, വെള്ളം എന്നിവയുടെ മിശ്രിതത്തിൽ നിന്ന് നിർമ്മിച്ച ഒരു സംയോജിത വസ്തുവാണ് കോൺക്രീറ്റ് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അതിന്‍റെ ശക്തി, ഈട്, വൈവിധ്യം എന്നിവ കാരണം ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന നിർമ്മാണ സാമഗ്രികളിൽ ഒന്നാണിത്. ഘടനാപരമായ ഭാരം താങ്ങാനുള്ള കഴിവ്, അഗ്നി പ്രതിരോധം, കുറഞ്ഞ അറ്റകുറ്റപ്പണി ആവശ്യകതകൾ ഈട് എന്നിവ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ കോൺക്രീറ്റ് വാഗ്ദാനം ചെയ്യുന്നു.

 

റോഡ്, മറൈൻ നിർമ്മാണം, കെട്ടിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, അലങ്കാര ഘടകങ്ങൾ, ഗതാഗതം എന്നീ മേഖലകളിൽ ഇതിന് വ്യത്യസ്ത പ്രയോഗങ്ങളുണ്ട്.


സിമന്‍റ് Vs കോൺക്രീറ്റ്

 

1. ഘടന

കോൺക്രീറ്റും സിമന്‍റും തമ്മിലുള്ള സുപ്രധാന വ്യത്യാസം അവയുടെ ഘടനയിലാണ്. സിമന്‍റ് കോൺക്രീറ്റിന്‍റെ പ്രധാന ഘടകമാണ്, ഇത് ചുണ്ണാമ്പുകല്ല്, കളിമണ്ണ്, ഷെല്ലുകൾ, സിലിക്ക മണൽ എന്നിവയുടെ സംയോജനത്തിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഈ പദാർത്ഥങ്ങൾ നന്നായി പൊടിച്ച് ഉയർന്ന ഊഷ്മാവിൽ ചൂടാക്കി പൌഡര്‍ ആക്കുന്നു. മറുവശത്ത്, സിമന്‍റ്, അഗ്രഗേറ്റുകൾ (മണൽ, ചരൽ), വെള്ളം എന്നിവ തമ്മല്‍ കലര്‍ത്തി നിർമ്മിച്ച ഒരു സംയോജിത വസ്തുവാണ് കോൺക്രീറ്റ്. കോൺക്രീറ്റും സിമന്‍റും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിൽ ഒന്നാണിത്.

 

2. പ്രവർത്തനം

കോൺക്രീറ്റും സിമന്‍റും തമ്മിലുള്ള പ്രധാന വ്യത്യാസവും ഈ മെറ്റീരിയലുകളുടെ പ്രവർത്തന സംവിധാനമാണ്. സിമന്‍റ് വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപപ്പെടുത്തുന്നു, ഇത് അഗ്രഗേറ്റുകളെ ഒരുമിച്ച് നിർത്തുന്ന ഒരു ബൈൻഡറായി പ്രവർത്തിക്കുന്നു. സിമന്‍റും വെള്ളവും തമ്മിലുള്ള ഹൈഡ്രേഷന്‍ എന്നറിയപ്പെടുന്ന പ്രതിപ്രവർത്തനം, പേസ്റ്റ് കഠിനമാക്കുകയും ഒരു സോളിഡ് ഘടന സൃഷ്ടിക്കുകയും ചെയ്യുന്നു. കാലക്രമേണ, കോൺക്രീറ്റ് മിശ്രിതം കഠിനവും ഈടുള്ളതുമായി മാറുന്നു.

 

3. ഉപയോഗങ്ങൾ

കോൺക്രീറ്റും സിമന്‍റും തമ്മിലുള്ള മറ്റൊരു വ്യത്യാസം അവയുടെ ഉപയോഗത്തിലാണ്. നിർമ്മാണ വ്യവസായത്തിൽ നിരവധി പ്രയോഗങ്ങളുള്ള കോൺക്രീറ്റ് നിർമ്മാണത്തിലാണ് സിമന്‍റ് പ്രാഥമികമായി ഉപയോഗിക്കുന്നത്. അടിത്തറകൾ, മതിലുകൾ, ഫ്ലോറുകള്‍, റോഡുകൾ, പാലങ്ങൾ, മറ്റ് ഘടനകൾ എന്നിവ നിർമ്മിക്കുന്നതിന് കോൺക്രീറ്റ് സാധാരണയായി ഉപയോഗിക്കുന്നു. ഇഷ്ടികകൾ, കല്ലുകൾ, ടൈലുകൾ എന്നിവയുടെ ബോണ്ടിംഗ് ഏജന്‍റായും മോർട്ടാർ ഉണ്ടാക്കുന്നതിനും സിമന്‍റ് ഉപയോഗിക്കുന്നു. മണ്ണ് സ്ഥിരപ്പെടുത്തുന്നതിനും നിർമ്മാണ അറ്റകുറ്റപ്പണികൾക്കും ഇത് ഉപയോഗിക്കാം.

 

4. തരങ്ങൾ

അവസാനമായി, കോൺക്രീറ്റും സിമന്‍റും തമ്മിലുള്ള വ്യത്യാസം അവയുടെ തരങ്ങളിലാണ്. നിർമ്മാണത്തിൽ ഉപയോഗിക്കുന്ന പോർട്ട്‌ലാൻഡ് സിമന്‍റ്, ആര്‍ക്കിടെക്ചറല്‍ പ്രൊജക്ടുകളില്‍  ഉപയോഗിക്കുന്ന ബ്ലെൻഡഡ് സിമന്‍റ്,  വൈറ്റ് സിമന്‍റ്, അണക്കെട്ടുകൾക്കും അടിത്തറകൾക്കും ഉപയോഗിക്കുന്ന ലോ ഹീറ്റ് സിമന്‍റ് എന്നിവയും സിമന്‍റ് തരങ്ങളിൽ ഉൾപ്പെടുന്നു. കോൺക്രീറ്റ് തരങ്ങളില്‍ ലൈം കോൺക്രീറ്റ്, സിമന്‍റ് കോൺക്രീറ്റ്, റീ ഇന്‍ഫോഴ്സ്ഡ് സിമന്‍റ് കോൺക്രീറ്റ് എന്നിവ ഉള്‍പ്പെടുന്നു. ഈ തരങ്ങൾ അവയുടെ മെറ്റീരിയലുകളിലും ഉദ്ദേശ്യത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു.



ചുരുക്കത്തിൽ, സിമന്‍റും കോൺക്രീറ്റും വ്യത്യസ്തവും എന്നാൽ അടുത്ത ബന്ധമുള്ളതുമായ നിർമ്മാണ സാമഗ്രികളാണ്. സിമന്‍റ് വസ്തുക്കളെ തമ്മല്‍ ബന്ധിപ്പിക്കുന്നു, അതേസമയം കോൺക്രീറ്റ് സിമന്‍റ്, അഗ്രഗേറ്റുകൾ, വെള്ളം എന്നിവ സംയോജിപ്പിച്ച് ഉണ്ടാക്കുന്നതാണ്. കോൺക്രീറ്റ് വൈവിധ്യമുള്ളതാണ്, അടിത്തറയിലും മതിലുകളിലും റോഡുകളിലും മറ്റും ഉപയോഗിക്കുന്നു. സിമന്‍റ് തരങ്ങളിൽ പോർട്ട്ലാൻഡ്, ബ്ലെൻഡഡ്, വൈറ്റ്, റാപ്പിഡ് ഹാര്‍ഡനിംഗ്, ലോ ഹീറ്റ് എന്നിവ ഉൾപ്പെടുന്നു. കോൺക്രീറ്റും സിമന്‍റും തമ്മിലുള്ള ഈ വ്യത്യാസം മനസ്സിലാക്കുന്നത് ഭാവിയിലെ നിർമ്മാണ തീരുമാനങ്ങൾക്ക് ഉപയോഗപ്രദമാകും.



അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ

 



വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....