Share:
Home Building Guide
Our Products
Useful Tools
Waterproofing methods, Modern kitchen designs, Vaastu tips for home, Home Construction cost
Share:
നന്നായി ഇണങ്ങുന്നതും ആകർഷകവുമായ ഒരു ഡൈനിംഗ് റൂം സൃഷ്ടിക്കുന്നതിന്, അതിന്റെ രൂപകൽപ്പനയിലും ക്രമീകരണത്തിലും വാസ്തു തത്ത്വങ്ങൾ പ്രയോഗിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഡൈനിംഗ് ഏരിയയ്ക്കായി പരിഗണിക്കേണ്ട വാസ്തു ശാസ്ത്രത്തിന്റെ ചില പ്രധാന വശങ്ങൾ ഇതാ:
വാസ്തു ശാസ്ത്രത്തിൽ, നിങ്ങളുടെ ഡൈനിംഗ് റൂമിന്റെ സ്ഥാനം അത് ആകർഷിക്കുന്ന ഊർജ്ജത്തിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ വീടിന്റെ പടിഞ്ഞാറ് അല്ലെങ്കിൽ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് നിങ്ങളുടെ ഡൈനിംഗ് ഏരിയ സ്ഥാപിക്കുക. ഈ സ്ഥാനം ഭക്ഷണ സമയങ്ങളിൽ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു കിടപ്പുമുറിയിലോ നിങ്ങളുടെ വീടിന്റെ മധ്യഭാഗത്തോ ഡൈനിംഗ് റൂം സ്ഥാപിക്കാതിരിക്കുക, കാരണം ഈ സ്ഥാനങ്ങൾ പോസിറ്റീവ് എനർജിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിയേക്കാം.
വാസ്തുവിദ്യയുടെയും രൂപകൽപ്പനയുടെയും പുരാതന ഇന്ത്യൻ ശാസ്ത്രമായ വാസ്തു ശാസ്ത്ര മേഖലയിൽ, നിങ്ങളുടെ ഡൈനിംഗ് ടേബിളിന്റെ ദിശ സൗന്ദര്യാനുഭൂതിയുടെ മാത്രം കാര്യമല്ല; അത് ഊർജ്ജത്തിന്റെയും ക്ഷേമത്തിന്റെയും ഒഴുക്കിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. വാസ്തു തത്ത്വങ്ങൾ അനുസരിച്ച്, ഡൈനിംഗ് ടേബിൾ അനുയോജ്യമായ രീതിയിൽ സ്ഥാപിക്കണം, അതായത് കുടുംബനാഥൻ ഭക്ഷണം കഴിക്കുമ്പോൾ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി ഇരിക്കത്തക്കവിധം. ഈ ക്രമീകരണം നല്ല ദഹനത്തിന് സഹായിക്കുമെന്നും പോസിറ്റീവ് സംഭാഷണങ്ങൾക്ക് ഇടം നൽകുമെന്നും എല്ലാവർക്കും ഒന്നിച്ചിരുന്ന് ഭക്ഷണം ആസ്വദിക്കാൻ കഴിയുമെന്നും വിശ്വസിക്കപ്പെടുന്നു.
നിങ്ങളുടെ ഡൈനിംഗ് റൂമിന്റെ ഊർജത്തെയും അന്തരീക്ഷത്തെയും സ്വാധീനിക്കാനുള്ള ശക്തി നിറങ്ങൾക്കുണ്ട്. വാസ്തു പ്രകാരം ഒരു ഡൈനിംഗ് റൂമിന്റെ നിറം തിരഞ്ഞെടുക്കുമ്പോൾ, മഞ്ഞ അല്ലെങ്കിൽ ഇളം തവിട്ടുനിറങ്ങളുടെ വിവിധ ഷേഡുകൾ പോലുള്ള ഊഷ്മളതയും കുളിർമ നൽകുന്നതുമായ നിറങ്ങൾ തിരഞ്ഞെടുക്കുക. ഡൈനിംഗ് റൂം വാസ്തു അനുസരിച്ച് സ്വാഗതാർഹവും പരിപോഷിപ്പിക്കുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഈ നിറങ്ങൾക്കു കഴിയുമെന്നത് പൊതുവെ അറിയപ്പെടുന്ന കാര്യമാണ്. നേരെമറിച്ച്, നിങ്ങളുടെ ഡൈനിംഗ് അനുഭവത്തിന്റെ ഊർജ്ജസ്വലത കുറയ്ക്കുന്ന ഇരുണ്ട അല്ലെങ്കിൽ മങ്ങിയ നിറങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം.
ഡൈനിംഗ് റൂം വാസ്തു രൂപകൽപ്പനയുടെ നിർണായക വശമാണ് പ്രവേശന കവാടം. അത് നല്ല വെളിച്ചം കിട്ടുന്നതും തടസ്സങ്ങളില്ലാത്തതുമാണെന്ന് ഉറപ്പാക്കുക. ഇത് പോസിറ്റീവ് എനർജി ഉള്ളിലേക്ക് പ്രവേശിക്കുന്നതിനുള്ള വ്യക്തവും ആകർഷകവുമായ പാത ഒരുക്കുന്നു. ഈ പോസിറ്റീവ് സ്പന്ദനങ്ങൾ വർദ്ധിപ്പിക്കുന്നതിന്, ശുഭസൂചകമായ ചിഹ്നങ്ങളോ ചിത്രങ്ങളോ ഉപയോഗിച്ച് പ്രവേശന കവാടം അലങ്കരിക്കുന്ന കാര്യം പരിഗണിക്കുക.
മതിയായ വെളിച്ചം നിങ്ങളുടെ ഡൈനിംഗ് റൂമിൽ ഒരു നല്ല അന്തരീക്ഷം ക്രമീകരിക്കാൻ സഹായിക്കും. പകൽ സമയത്ത്, ഡൈനിംഗ് റൂം വാസ്തു അനുസരിച്ച് മുറിയിലേക്ക് ഊർജ്ജവും ഊർജ്ജസ്വലതയും കടന്നുവരാൻ പ്രകൃതിദത്ത വെളിച്ചത്തിന്റെ ഉപയോഗം പരമാവധി വർദ്ധിപ്പിക്കുക. വൈകുന്നേരങ്ങളിൽ, നിങ്ങൾ ഭക്ഷണം കഴിക്കുന്ന സമയത്ത് സുഖകരവും സ്വസ്ഥവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മൃദുവും ഊഷ്മളവുമായ വെളിച്ച സംവിധാനം തിരഞ്ഞെടുക്കുക, ഓരോ ഡൈനിംഗ് അനുഭവവും അവിസ്മരണീയവും ആശ്വാസകരവുമാണെന്ന് ഉറപ്പാക്കുക.
ഈ നുറുങ്ങുകൾ കൂടാതെ, ഡൈനിംഗ് റൂം വാസ്തു പരിഗണിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളുണ്ട്:
വാസ്തു അനുസരിച്ച് അടുക്കും ചിട്ടയുമുള്ള ഡൈനിംഗ് ഏരിയ, പോസിറ്റീവ് എനർജി പ്രവാഹത്തിനും പ്രശാന്തമായ അന്തരീക്ഷം നിലനിർത്താനും സഹായിക്കുന്നു. ഡൈനിംഗ് ഏരിയ വൃത്തിയായും ചിട്ടയായും സൂക്ഷിക്കുക, ഈ സ്ഥലത്ത് അനാവശ്യമായ വസ്തുക്കളില്ലെന്നും ഇവിടം അലങ്കോലമായി കിടക്കുന്നില്ലെന്നും ഉറപ്പാക്കുക.
നിങ്ങളുടെ ഡൈനിംഗ് റൂമിൽ തടികൊണ്ടുള്ള ഫർണിച്ചറുകൾ ഉപയോഗിക്കുക, കാരണം ഇത് വാസ്തുവിൽ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. മരം അഭിവൃദ്ധിയെയും ഐക്യത്തെയും പ്രതിനിധീകരിക്കുന്നു, മാത്രമല്ല സ്ഥലത്ത് പോസിറ്റിവ് എനർജി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
നിങ്ങളുടെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ്, ഒരു ഹ്രസ്വമായ പ്രാർത്ഥന നടത്തുകയോ നന്ദി പ്രകടിപ്പിക്കുകയോ ചെയ്യുന്നത് നല്ലതാണ്. ഈ രീതി ശുഭാപ്തിവിശ്വാസം വളർത്തുകയും ഭക്ഷണത്തെ അനുഗ്രഹിക്കുകയും നന്ദിയുടെയും ഐക്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഡൈനിംഗ് റൂം, ടോയ്‌ലറ്റിനോട് ചേർന്നോ അതിനു മുകളിലോ അല്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്, കാരണം ഇത് ഡൈനിംഗ് റൂം വാസ്തു അനുസരിച്ച് അശുഭസൂചകമായി കണക്കാക്കപ്പെടുന്നു. ടോയ്‌ലറ്റുകൾ നെഗറ്റീവ് എനർജിയുമായി ബന്ധപ്പെട്ടിരിക്കുന്നു, അവയുടെ സാമീപ്യം ഡൈനിംഗ് ഏരിയയിലെ പോസിറ്റീവ് ഫ്ലോയെ തടസ്സപ്പെടുത്തും.
നിങ്ങളുടെ വീടിനുള്ളിൽ പോസിറ്റീവ് എനർജി, ഐക്യം, ക്ഷേമം എന്നിവ ഉണ്ടാക്കുന്നതിനുള്ള ശക്തമായ മാർഗമാണ് വാസ്തു പ്രകാരം ഡൈനിംഗ് റൂം ഉണ്ടാക്കുന്നത്. ഈ ബ്ലോഗിൽ, നിങ്ങളുടെ ഡൈനിംഗ് റൂം വാസ്തുവിനെ ബാധിക്കുന്ന ദിശ, വെളിച്ചം, മറ്റ് ഘടകങ്ങൾ എന്നിവ ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഈ നുറുങ്ങുകൾ നിങ്ങൾക്ക് സ്വയമായി പ്രായോഗികമാക്കാമെങ്കിലും, ഒരു പ്രൊഫഷണലുമായി കൂടിയാലോചിക്കുന്നത് എല്ലായ്പ്പോഴും നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു നല്ല തീരുമാനമാണ്. കൂടുതൽ വിവരങ്ങൾക്ക്, നിങ്ങൾക്ക് ഞങ്ങളുടെ ബ്ലോഗ് പരിശോധിക്കാം, ഹോം വാസ്തു നുറുങ്ങുകൾ.