Share:
Home Building Guide
Our Products
Useful Tools
Waterproofing methods, Modern kitchen designs, Vaastu tips for home, Home Construction cost
Share:
• സ്പേസ് ഒപ്റ്റിമൈസേഷനായി ലിവിംഗ് റൂമിന്‍റെ വലിപ്പം അടിസ്ഥാനമാക്കി ടൈൽ വലുപ്പം തിരഞ്ഞെടുക്കുക.
• ഇടുങ്ങിയ അന്തരീക്ഷം ഒഴിവാക്കാന്‍ സൂര്യപ്രകാശം കുറവുള്ള സ്ഥലങ്ങളിൽ ഇളം നിറമുള്ള ടൈലുകൾ തിരഞ്ഞെടുക്കുക.
• ഗുണനിലവാര ഉറപ്പിനും ട്രെൻഡി ഡിസൈനുകൾക്കുമായി പ്രശസ്തമായ ടൈൽ ബ്രാൻഡുകൾക്ക് മുൻഗണന നൽകുക.
• വിട്രിഫൈഡ് അല്ലെങ്കിൽ സെറാമിക് മെറ്റീരിയലുകൾ പരിഗണിക്കുക. കാല്‍പെരുമാറ്റം കൂടുതലുള്ള ലിവിംഗ് റൂമുകൾക്ക് ഹെവി-ഡ്യൂട്ടി, ആന്‍റി-സ്ക്രാച്ച് ടൈലുകൾ തിരഞ്ഞെടുക്കുക.
• സൌന്ദര്യം വർദ്ധിപ്പിക്കുന്നതിന് മനോഹരമായ നിറങ്ങളിലും സമകാലിക പാറ്റേണുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
സ്പേസിന്‍റെ പ്രത്യേകതകൾ മനസ്സിലാക്കാതെയാണ് നമ്മൾ പലപ്പോഴും ടൈലുകൾ എടുക്കുന്നത്. ലിവിംഗ് റൂമുകൾക്കായി ടൈലുകൾ എങ്ങനെ തിരഞ്ഞെടുക്കാമെന്ന് മനസിലാക്കാൻ ലിവിംഗ് റൂമിന്‍റെ വലുപ്പം കണക്കാക്കണം. നിങ്ങളുടെ ഇടം ചെറുതാണെങ്കിൽ, വലിയ ടൈലുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നിങ്ങളുടെ ഇടം വലുതായി കാണാന്‍ സഹായകരമാകും. നിങ്ങളുടെ ലിവിംഗ് സ്പേസ് വലുതാണെങ്കിൽ, നിങ്ങൾക്ക് ചെറിയ വലിപ്പത്തിലുള്ള ടൈലുകളിലേക്കും പോകാം.
ലിവിംഗ് റൂം മിക്കവാറും എല്ലായ്‌പ്പോഴും നല്ല വെളിച്ചമുള്ളതായിരിക്കും. എന്നിരുന്നാലും, സ്വാഭാവിക വെളിച്ചം ലഭിക്കാത്ത ചില ഇടങ്ങൾ ഉണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ, ലൈറ്റ് ഷേഡുകളിലുള്ള ടൈലുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. സൂര്യപ്രകാശം കുറവുള്ള സ്വീകരണമുറികളിൽ കടും നിറത്തിലുള്ള ടൈലുകൾ ഇടുന്നത് മങ്ങിയ അവസ്ഥ ഉണ്ടാകും.
ശരിയായ ലിവിംഗ് റൂം ടൈൽസ് ഡിസൈൻ തിരഞ്ഞെടുക്കുന്നത് സ്വയമേവയുള്ള തീരുമാനമായിരിക്കരുത്. പ്രശസ്തവും ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് പേരുകേട്ടതുമായ ഒരു ടൈൽ ബ്രാൻഡിലേക്ക് പോകുക. വർഷങ്ങളായി വ്യവസായത്തിൽ നിലനിൽക്കുന്ന ഒരു ടൈൽ ബ്രാൻഡിന് ട്രെൻഡുകൾ അറിയാം. അവര്‍ നിങ്ങളുടെ സ്വീകരണമുറിക്ക് ഇണങ്ങുന്ന മികച്ച ടൈലുകൾ തിരഞ്ഞെടുത്ത് തരും.
ലിവിംഗ് റൂം എന്നത് വീടിന്‍റെ പരമാവധി കാൽപെരുമാറ്റം ഉള്ള ഒരു സ്ഥലമാണ്. വീടിന്‍റെ ബാക്കി ഭാഗങ്ങളെ അപേക്ഷിച്ച് അൽപ്പം കൂടുതൽ ഹെവി ടൈലുകൾ പരിഗണിക്കുക.. മാത്രമല്ല, നിങ്ങളുടെ കുടുംബത്തിലെ ഭൂരിഭാഗം ആളുകളും പെരുമാറുന്ന സ്ഥലമായതിനാൽ സ്ക്രാച്ച്-ആന്‍റി സ്റ്റെയിൻ ടൈലുകൾ തിരഞ്ഞെടുക്കുക. കൂടാതെ, വിവിധ തരം ടൈലുകൾ ഉണ്ട്; വിട്രിഫൈഡ് ടൈലുകൾ മുതൽ സെറാമിക് ടൈലുകൾ വരെ, നിങ്ങളുടെ ജീവിതശൈലി അനുസരിച്ച് നിങ്ങളുടെ സ്ഥലത്തിന് അനുയോജ്യമായ ലിവിംഗ് റൂം ടൈൽസ് ഡിസൈൻ തിരഞ്ഞെടുക്കുക.
വീട്ടിലായിരിക്കുമ്പോൾ നിങ്ങളുടെ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് സ്വീകരണമുറിയാണ്. ഇവിടെയാണ് നിങ്ങൾ സിനിമകൾ കാണുന്നതും സുഹൃത്തുക്കളുമായി ആഹ്ലാദിക്കുന്നതും അതിഥികളെ സ്വീകരിക്കുന്നതും, അതിനാൽ മനോഹരമായ നിറങ്ങളും പാറ്റേണുകളും ഉള്ള ടൈലുകൾ തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കുക.. സ്വീകരണമുറിക്ക് ആധുനിക ടൈലുകൾ പരിഗണിക്കുക, നിങ്ങളുടെ ഫർണിച്ചറുകളോട് ചേര്‍ച്ചയുള്ളതും ഒരു ന്യൂട്രൽ നിറവും സ്ഥലത്തിന്‍റെ മൊത്തത്തിലുള്ള സൗന്ദര്യം വർദ്ധിപ്പിക്കുന്ന ഒരു സമകാലിക പാറ്റേണും തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.
ലിവിംഗ് റൂമിനുള്ള ഫ്ലോർ ടൈലുകൾക്ക് നല്ല പരിചരണവും പരിപാലനവും ആവശ്യമാണ്. പ്രത്യേകിച്ച് ലിവിംഗ് റൂം ടൈൽസ് ഡിസൈനിനായി നോക്കുമ്പോൾ ഈടുനിൽക്കുന്നതും പരിപാലിക്കാൻ എളുപ്പവുമായ ടൈലുകൾ എടുക്കുക. ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങളുടെ തറയിലെ ടൈലുകളിൽ വിള്ളലുകൾ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല, അതിനാൽ കൂടുതൽ കാലം നീണ്ടുനിൽക്കുന്നതും വൃത്തിയാക്കാൻ എളുപ്പമുള്ളതുമായ ടൈലുകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.
ലിവിംഗ് റൂമുകൾക്കായി ടൈലുകൾ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ചുള്ള ഉപായങ്ങളാണ് . നിങ്ങൾ കണ്ടത് ഒരു പുതിയ സ്ഥലത്തേക്ക് മാറുകയാണെങ്കിലും അല്ലെങ്കിൽ നിങ്ങളുടെ വീട് പണിയുകയാണെങ്കിലും, ഈ നുറുങ്ങുകൾ നിങ്ങളുടെ സ്വീകരണമുറിയെ സജീവമാക്കാൻ സഹായിക്കും. ഇത് എളുപ്പമാക്കുന്നതിന്, അനുയോജ്യമായ ലിവിംഗ് റൂം ടൈൽസ് ഡിസൈൻ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലെ സുപ്രധാന ഘട്ടങ്ങളൊന്നും നിങ്ങൾ നഷ്‌ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ ഹ്രസ്വ വീഡിയോ സഹായിക്കും: https://youtu.be/xNzPO4FpehU