നാനാവിധമായ സ്ഥലങ്ങൾക്ക് അനുയോജ്യമായ ഈടു നിൽക്കുന്നതും വിവിധോദ്ദേശ്യയുക്തവുമായ ഫ്ലോറിംഗ് തിരഞ്ഞെടുപ്പാണ് വിട്രിഫൈഡ് ടൈലുകൾ. അവയുടെ ദൃഢതയും കുറഞ്ഞ സുഷിരതാവസ്ഥയും അനായാസമായ അറ്റകുറ്റപ്പണികളും പാർപ്പിട, വാണിജ്യ പദ്ധതികൾക്ക് അവയെ ഒരു ജനപ്രീതിയാർജിച്ച തിരഞ്ഞെടുക്കലാക്കി മാറ്റുന്നു. താഴെ പറയുന്നവയടക്കം അവ പല തരത്തിലുണ്ട്:
എ) പോളിഷ്ഡ് ഗ്ലേസ്ഡ് വിട്രിഫൈഡ് ടൈലുകൾ
പോളിഷ്ഡ് ഗ്ലേസ്ഡ് വിട്രിഫൈഡ് ടൈലുകൾ അല്ലെങ്കിൽ പി ജി വി ടി, വിട്രിഫൈഡ് ടൈലുകൾക്ക് മുകളിൽ ഗ്ലേസ് ലെയർ പ്രയോഗിചü് മിനുക്കിക്കൊണ്ട് തിളങ്ങുന്ന ഫിനിഷ് വരുത്തിയ സെറാമിക് ടൈലുകളാണ്. ആധുനിക ഇന്റീരിയറുകൾക്കായി അവ മൃദുവായതും ഈടു നിൽക്കുന്നതുമായ തിരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്യുന്നു, വ്യത്യസ്ത ഡിസൈനുകളിലും വർണങ്ങളിലും ലഭ്യമാണ്, പാർപ്പിട, വാണിജ്യ സ്ഥലങ്ങൾക്ക് അനുയോജ്യമാണ്.
ബി) ഗ്ലേസ്ഡ് വിട്രിഫൈഡ് ടൈലുകൾ
ജി വി ടി ടൈലുകൾ എന്നറിയപ്പെടുന്ന ഗ്ലേസ്ഡ് വിട്രിഫൈഡ് ടൈലുകൾ വിഭിന്നമായ ഡിസൈനുകളും പാറ്റേണുകളും ഉള്ള ഒരു ഗ്ലേസ് ലെയർ എടുത്തുകാട്ടുന്നു. പി ജി വി ടി-യേക്കാൾ തിളക്കം കുറവുള്ള ഫിനിഷാണ് അവയ്ക്കുള്ളതെങ്കിലും, അവ മനോഹരമായ വൈവിധ്യം വാഗ്ദാനം ചെയ്യുന്നു. ഈടു നിൽക്കുന്നതും ജലത്തെ പ്രതിരോധിക്കുന്നതുമായ ഈ ടൈലുകൾ സാധാരണയായി അടുക്കളകൾ, കുളിമുറികൾ, ലിവിങ് റൂമുകൾ തുടങ്ങിയ ഉള്ളിടങ്ങളിൽ ഉപയോഗിക്കുന്നു, ഇത് സെറാമിക്സിന്റെ പ്രായോഗികതയോടെ പ്രകൃതിദത്ത വസ്തുക്കളുടെ പ്രതീതി ഉളവാക്കുന്നു.
നൈസർഗികമായ കൽ ടൈലുകൾ, ക്വാറി ടൈലുകൾ, ടെറാക്കോട്ട ടൈലുകൾ, മെറ്റൽ ടൈലുകൾ എന്നിങ്ങനെ മറ്റ് പലതരം ടൈലുകൾ നിലവിൽ ലഭ്യമാണ്, അതിൽ നിന്ന് ഏതൊരാൾക്കും സ്വന്തം വീടിന് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാവുന്നതാണ്.