Get In Touch

Get Answer To Your Queries

Select a valid category

Enter a valid sub category

acceptence


സുസ്ഥിരമായ നാളേക്ക് വേണ്ടി ഹരിത ഭവന നിർമ്മാണത്തിന്‍റെ പ്രാധാന്യം

പരിസ്ഥിതി സൗഹൃദവും കാര്യക്ഷമവുമായ വീടുകൾ നിര്‍മ്മിക്കുക എന്നതാണ് ഹരിത ഭവന നിർമ്മാണം. ഈ സമീപനം പരിസ്ഥിതിക്കും നിങ്ങളുടെ ദൈനംദിന ജീവിതത്തിനും എങ്ങനെ പ്രയോജനം ചെയ്യുമെന്ന് നോക്കാം.

Share:


എന്താണ് ഹരിത ഭവന നിർമ്മാണം?

ഹരിത ഭവന നിർമ്മാണം, അല്ലെങ്കിൽ പരിസ്ഥിതി സൗഹൃദ ഭവന നിർമ്മാണം, പരിസ്ഥിതിക്ക് അനുയോജ്യമായ വീടുകൾ നിര്‍മ്മിക്കുക എന്നതാണ്. വീടുകൾ നിർമ്മിക്കുന്നതിനുള്ള സമർത്ഥവും ദൂരക്കാഴ്ചയോടെ ചിന്തിക്കുന്നതുമായ ഒരു മാർഗമാണിത്, നമ്മുടെ ഗ്രഹത്തിന്‍റെ സംരക്ഷണത്തിന് മുൻഗണന നൽകുന്ന ഒരു ലോകത്ത് ഇത് വളരെ പ്രധാനമാണ്.

cdxc

ഈ പരിസ്ഥിതി സൗഹൃദ സമീപനത്തിൽ ഒരു വീട് നിർമ്മിക്കുന്നതിന്‍റെ ഓരോ ഘട്ടവും ഉൾപ്പെടുന്നു. വീട് എങ്ങനെ രൂപകൽപ്പന ചെയ്യണം എന്നത് മുതൽ ഉപയോഗിക്കുന്ന മെറ്റീരിയലുകളും ഉള്ളിലെ വീട്ടുപകരണങ്ങളും തിരഞ്ഞെടുക്കുന്നതു വരെ. പരമ്പരാഗത നിർമ്മാണ രീതികളെ അപേക്ഷിച്ച് പരിസ്ഥിതിയിൽ ആഘാതം ഉണ്ടാക്കാത്ത വീടുകൾ നിർമ്മിക്കുക എന്നതാണ് പരിസ്ഥിതി സൗഹൃദ ഭവന നിർമ്മാണത്തിന്‍റെ പ്രധാന ലക്ഷ്യം. വിഭവങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന കാര്യത്തിലും ഈ വീടുകൾ കാര്യക്ഷമവും സ്‌മാർട്ടും ആയിരിക്കേണ്ടതാണ്.

 


ഹരിത ഗൃഹത്തിന്‍റെ പ്രയോജനങ്ങൾ



ഹരിതഗൃഹ നിർമ്മാണ രീതികൾ ഗണ്യമായ നേട്ടങ്ങൾ നൽകുന്നു.  വീടുകളുടെ നിർമ്മാണം മുതൽ പുന:നിര്‍മ്മാണം വരെയുള്ള വിവിധ ഘട്ടങ്ങളിൽ പ്രസക്തമായ ഹരിത ഭവന നിർമ്മാണ ആശയങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. എന്നിരുന്നാലും, പ്രോജക്റ്റിന്‍റെ തുടക്കത്തിൽ ആർക്കിടെക്റ്റുകളും ഡിസൈനർമാരും ഈ രീതികൾ സ്വീകരിക്കുമ്പോൾ അത്തരം നിര്‍മ്മിതികളുടെ ഗുണങ്ങൾ ശ്രദ്ധിക്കപ്പെടുന്നു. ഒരു ഭവന നിർമ്മാണ പദ്ധതിക്കായി സ്വീകരിക്കാവുന്ന ഹരിത ഗൃഹത്തിന്‍റെ ചില ഗുണങ്ങൾ ഇതാ:

 

1. പരിസ്ഥിതി ആനുകൂല്യങ്ങൾ

ഹരിത ഗൃഹത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ നേട്ടം പരിസ്ഥിതിയിൽ അതിന്‍റെ ഗുണപരമായ സ്വാധീനമാണ്. ജലത്തിന്‍റെ ഉപയോഗം കുറയ്ക്കുന്നതിലൂടെയും ഫോസിൽ ഇന്ധനങ്ങൾ പോലെയുള്ള പുനരുൽപ്പാദിപ്പിക്കാനാവാത്ത ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെയും, ഹരിത കെട്ടിടങ്ങൾ നമ്മുടെ അന്തരീക്ഷത്തെയും പ്രകൃതി ചുറ്റുപാടുകളെയും സംരക്ഷിക്കാൻ സഹായിക്കുന്നു. പരിസ്ഥിതി സൗഹൃദമായ വീടുകളുടെ നിർമ്മാണം ജലം പാഴാക്കുന്നത് കുറയ്ക്കുക മാത്രമല്ല, ജലസ്രോതസ്സുകൾ മെച്ചപ്പെടുത്തുകയും പ്രകൃതിദത്ത വസ്തുക്കൾ സംരക്ഷിക്കുകയും ചെയ്യുന്നു.

 

2. ചെലവ് ലാഭവും സാമ്പത്തിക നേട്ടങ്ങളും

ഹരിതത്തിലേക്ക് പോകുന്നത് ഒരു മികച്ച സാമ്പത്തിക തിരഞ്ഞെടുപ്പാണ്. കുറഞ്ഞ പ്രവർത്തനച്ചെലവ്, താമസക്കാർക്ക് ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ, യൂട്ടിലിറ്റി ബില്ലുകൾ കുറയ്ക്കൽ തുടങ്ങിയ  ചെലവ് ലാഭിച്ച് വിവിധ ആനുകൂല്യങ്ങള്‍ ഇത് തരുന്നു. മാത്രമല്ല, പ്രവർത്തനച്ചെലവിലെ ലാഭം മൂലം നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും സാമ്പത്തിക നേട്ടങ്ങളും മെച്ചപ്പെടുത്താൻ ഇതിന് കഴിയും. ഹരിത ഭവനങ്ങളും കെട്ടിടങ്ങളും പരിപാലിക്കാൻ എളുപ്പമാണ്, അതിന്‍റെ ഫലമായി അറ്റകുറ്റപ്പണി ചെലവ് കുറയുന്നു.

 

3. ഊർജ്ജ കാര്യക്ഷമതയും സംരക്ഷണവും

കുറഞ്ഞ ഊർജം ഉപയോഗിക്കുന്ന വാസയോഗ്യമായ കെട്ടിടങ്ങൾ നിർമ്മിക്കുക എന്നത് ഇന്നത്തെ കാലത്ത് വലിയ വെല്ലുവിളിയാണ്. വീടിനകതതെ താപനില കൃത്യമായി നിലനിർത്തുന്ന ഫലപ്രദമായ ഇൻസുലേഷൻ ഉപയോഗിച്ചാണ് പരിസ്ഥിതി സൗഹൃദ ഭവന നിർമ്മിതികളില്‍ ഇത് നേടുന്നത്. ഊർജ്ജം ലാഭിക്കാനും കെട്ടിടം താമസിക്കാനോ ജോലി ചെയ്യാനോ കൂടുതൽ സൗകര്യപ്രദമാക്കാനും അവർ സ്മാർട്ട് എയർ കണ്ടീഷനിംഗ്, പ്രകൃതിദത്ത വെളിച്ചം, പച്ച മേൽക്കൂരകൾ എന്നിവയും ഉപയോഗിക്കുന്നു.


ഹരിത ഭവന നിർമ്മാണം എങ്ങനെ നടപ്പിലാക്കാം?



ഹരിത ഭവന നിർമ്മാണ പ്രക്രിയയുടെ രൂപരേഖ നൽകുന്ന ഘട്ടം ഘട്ടമായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം ഇതാ

 

1. ലക്ഷ്യങ്ങൾ വ്യക്തമായി സജ്ജമാക്കുക

നിങ്ങളുടെ ഹരിത ഭവനത്തില്‍ നിന്ന് നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ആദ്യം തന്നെ നിർണ്ണയിക്കുക. ഊർജം ലാഭിക്കുന്നതിനെക്കുറിച്ചും പരിസ്ഥിതി സൗഹൃദമായിരിക്കുന്നതിനെക്കുറിച്ചും നിങ്ങളുടെ കാർബൺ കാൽപ്പാട് കുറയ്ക്കുന്നതിനെക്കുറിച്ചും ചിന്തിക്കുക.

 

2. ശരിയായ സ്ഥാനം തിരഞ്ഞെടുക്കുക

നിങ്ങളുടെ വീടിന് സൂര്യപ്രകാശം, കാറ്റ് തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കാൻ കഴിയുന്ന ഒരു സ്ഥലം തിരഞ്ഞെടുക്കുക. ധാരാളം ഹീറ്റിംഗോ എയർ കണ്ടീഷനിംഗോ ആവശ്യമില്ലാതെ സൂര്യനിൽ നിന്ന് ചൂടു ലഭിക്കാനും കാറ്റിൽ നിന്ന് തണുപ്പ് ലഭിക്കാനും ഉതകുന്ന വിധം നിങ്ങളുടെ വീട് ക്രമീകരിക്കുക.

 

3. ഊർജ്ജ-ക്ഷമമായ ഡിസൈൻ

നിങ്ങളുടെ വീടിനായ ഒരു പരിസ്ഥിതി സൗഹൃദ കെട്ടിടം ഉറപ്പാക്കുമ്പോൾ, ഹരിത ഭവനങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ച് അറിയാവുന്ന ഒരു ആർക്കിടെക്റ്റിനെയോ ഡിസൈനറെയോ ഏല്‍പ്പിക്കേണ്ടത് ആവശ്യമാണ്. സ്വാഭാവിക വെളിച്ചവും വായുവും നന്നായി ഉപയോഗിക്കുന്ന ഒരു ഡിസൈൻ ഉണ്ടാക്കാൻ അവര്‍ സഹായിക്കും. കൂടാതെ, നിങ്ങളുടെ വീട് നന്നായി ഇൻസുലേറ്റ് ചെയ്തിട്ടുണ്ടെന്നും ഊർജം ലാഭിക്കാൻ ശരിയായ സ്ഥലങ്ങളിൽ ജനാലകളുണ്ടെന്നും ഉറപ്പാക്കുക.

 

4. സുസ്ഥിര വസ്തുക്കൾ

പുനരുപയോഗിക്കുന്ന മരം, റീസൈക്കിൾ ചെയ്ത സ്റ്റീൽ, കുറഞ്ഞ VOC ഉള്ള പെയിന്‍റുകൾ എന്നിവ ഉപയോഗിക്കുക. ഇവ നിങ്ങൾക്കും ഭൂമിക്കും നല്ലതാണ്.



5. ജലസംരക്ഷണം

വെള്ളം ലാഭിക്കാൻ, താഴ്ന്ന ഒഴുക്കുള്ള പൈപ്പുകൾ, ഷവർഹെഡുകൾ, ടോയ്‌ലറ്റുകൾ എന്നിവ സ്ഥാപിക്കുക. പുറത്ത് മഴവെള്ളം ശേഖരിക്കുക, കുറച്ച് വെള്ളം ഉപയോഗിക്കുന്നതിന് നിങ്ങളുടെ ലാൻഡ്സ്കേപ്പിംഗിൽ വരൾച്ചയെ പ്രതിരോധിക്കുന്ന സസ്യങ്ങൾ ഉപയോഗിക്കുക.

 

6. സ്മാർട്ട് ഹോം ടെക്നോളജി

നിങ്ങളുടെ ഫോണിൽ നിന്ന് ചൂടാക്കൽ, തണുപ്പിക്കൽ, ലൈറ്റിംഗ്, സുരക്ഷ എന്നിവ നിയന്ത്രിക്കാൻ നിങ്ങളെ അനുവദിക്കുന്ന സ്‌മാർട്ട് സംവിധാനങ്ങൾ സ്ഥാപിക്കുക. ഇത് സൗകര്യപ്രദവും ഊർജ്ജം കൂടുതൽ ര്യക്ഷമമായി ഉപയോഗിക്കാൻ നിങ്ങളെ സഹായിക്കുന്നതുമാണ്.

 

7. റീസൈക്കിൾ ചെയ്ത് മാലിന്യം കുറയ്ക്കുക

നിങ്ങൾ കെട്ടിടം നിർമ്മിക്കുമ്പോൾ മെറ്റീരിയലുകൾ റീസൈക്കിൾ ചെയ്യാനോ പുനരുപയോഗിക്കാനോ ആസൂത്രണം ചെയ്യുക. പരിസ്ഥിതി സൗഹൃദമായ ഒരു വീട് നിർമ്മാണത്തിൽ, മാലിന്യങ്ങൾ കുറയുന്നത് എല്ലായ്പ്പോഴും പരിസ്ഥിതിക്ക് നല്ലതായി കണക്കാക്കപ്പെടുന്നു.

 

8. ഊർജ്ജ- ക്ഷമതയുള്ള ലൈറ്റിംഗ്

ലൈറ്റുകൾക്ക് LED അല്ലെങ്കിൽ CFL ബൾബുകൾ ഉപയോഗിക്കുക. പഴയ രീതിയിലുള്ള ബൾബുകളേക്കാൾ വളതെ കുറവ് വൈദ്യുതി മാത്രമാണ് ഇവ ഉപയോഗിക്കുന്നത്

 

9. സർട്ടിഫിക്കേഷൻ

ലീഡർഷിപ്പ് ഇൻ എനർജി ആൻഡ് എൻവയോൺമെന്‍റൽ ഡിസൈൻ സർട്ടിഫിക്കേഷൻ (LEED) പോലെയുള്ള ഗ്രീൻ ബിൽഡിംഗ് സർട്ടിഫിക്കേഷൻ നേടുന്നതിനെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ വീട് പരിസ്ഥിതി സൗഹൃദമാണെങ്കില്‍ നിങ്ങൾ അത് വിൽക്കുന്ന സമയത്ത് മികച്ച വില കിട്ടാന്‍ സഹായിക്കും


വിവിധ തരം പരിസ്ഥിതി സൗഹൃദ ഭവന നിര്‍മ്മാണ വസ്തുക്കള്‍

സുസ്ഥിര ഭവന നിർമ്മാണത്തില്‍ നിങ്ങളുടെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കുകയും ഊർജ്ജം സംരക്ഷിക്കുകയും മാലിന്യങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന സുസ്ഥിരവും പാരിസ്ഥിതിക ഉത്തരവാദിത്തമുള്ളതുമായ വസ്തുക്കൾ ഉപയോഗിക്കുന്നത് ഉൾപ്പെടുന്നു. പരിഗണിക്കേണ്ട ചില പരിസ്ഥിതി സൗഹൃദ ഹൗസ് മെറ്റീരിയലുകൾ ഏതെല്ലാമെന്ന് നോക്കാം.

 

 

1. റീസൈക്കിൾ ചെയ്തതും വീണ്ടെടുക്കപ്പെട്ടതുമായ മെറ്റീരിയലുകൾ:



എ)റീസൈക്കിൾഡ് ഗ്ലാസ്: സ്റ്റൈലിഷും പരിസ്ഥിതി സൗഹൃദവുമായ രൂപത്തിന് റീസൈക്കിൾ ചെയ്ത ഗ്ലാസ് കൗണ്ടർടോപ്പുകളോ ടൈലുകളോ പരിഗണിക്കുക.

 

ബി) റിക്ലെയിംഡ് വുഡ്: നിങ്ങളുടെ വീടിന് അദ്വിതീയ സ്വഭാവം നൽകുന്നതിന് തറ, ബീമുകൾ, ഫർണിച്ചറുകൾ എന്നിവയ്ക്കായി റിക്ലെയിംഡ് വുഡ് ഉപയോഗിക്കുക.

 

സി) സാല്‍വേജ്ഡ് ബ്രിക്സും സ്റ്റോണും: വിഭവ ആവശ്യകത കുറയ്ക്കുന്നതിനായി ആകർഷകമായ ബാഹ്യ മതിലുകൾ നിര്‍മ്മിക്കുമ്പോള്‍ പൊളിച്ചെടുത്ത ഇഷ്ടികകളോ കല്ലുകളോ തിരഞ്ഞെടുക്കുക.


2. സുസ്ഥിരമായി ലഭിക്കുന്ന മരം:



എ) എഫ്എസ്‌സി-സർട്ടിഫൈഡ് ലംബർ: ഉത്തരവാദിത്തമുള്ള തടി ലഭ്യത ഉറപ്പാക്കാൻ ഫോറസ്റ്റ് സ്റ്റുവാർഡ്‌ഷിപ്പ് കൗൺസിൽ (എഫ്എസ്‌സി) സാക്ഷ്യപ്പെടുത്തിയ തടിയും പ്ലൈവുഡും നോക്കി വാങ്ങുക

 

വി) മുള: നിങ്ങളുടെ വീട്ടിലെ വിവിധ പ്രയോഗങ്ങൾക്കായി അതിവേഗം പുനരുൽപ്പാദിപ്പിക്കാവുന്ന വിഭവമായ മുള ഉപയോഗിക്കുക.


3. വിഒസി കുറഞ്ഞ പെയിന്‍റുകളും ഫിനിഷുകളും:



എ)  വിഒസി കുറഞ്ഞ, അല്ലെങ്കില്‍ ഒട്ടും ഇല്ലാത്ത: ആരോഗ്യകരവും ഗുണനിലവാരം ഉള്ളതുമായ ഇൻഡോർ വായു ലഭ്യത പ്രോത്സാഹിപ്പിക്കുന്നതിന്  അസ്ഥിരമായ ഓർഗാനിക് സംയുക്തങ്ങൾ (VOCs) കുറഞ്ഞതോ പൂജ്യമോ ആയ പെയിന്‍റുകൾ, സ്റ്റെയിൻസ്, ഫിനിഷുകൾ എന്നിവ തിരഞ്ഞെടുക്കുക.


4. പ്രകൃതിദത്ത ഇൻസുലേഷൻ:



എ)  കമ്പിളി, കോട്ടൺ അല്ലെങ്കിൽ റീസൈക്കിൾ ചെയ്ത ഡെനിം: ഫലപ്രദവും സുസ്ഥിരവുമായ ഇൻസുലേഷനായി കമ്പിളി, കോട്ടൺ അല്ലെങ്കിൽ റീസൈക്കിൾ ചെയ്ത ഡെനിം പോലുള്ള പ്രകൃതിദത്ത ഇൻസുലേഷൻ വസ്തുക്കൾ പരിഗണിക്കുക.

 

ബി) സെല്ലുലോസ് ഇൻസുലേഷൻ: പരിസ്ഥിതി സൗഹാർദ്ദമായ വീട് നിർമ്മാണത്തിലെ മറ്റൊരു ഓപ്ഷൻ റീസൈക്കിൾ ചെയ്ത പത്രത്തിൽ നിന്ന് നിർമ്മിച്ച സെല്ലുലോസ് ഇൻസുലേഷനാണ്, ഇത്  താപ സംരക്ഷണം കാര്യക്ഷമമാക്കുന്നു


5. ഊർജ്ജ-കാര്യക്ഷമമായ വിൻഡോകൾ:



എ) ഡബിള്‍ അല്ലെങ്കിൽ ട്രിപ്പിൾ-ഗ്ലേസ്ഡ് വിൻഡോകൾ: താപ കൈമാറ്റം കുറയ്ക്കുന്നതിനും ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഡബിള്‍ അല്ലെങ്കിൽ ട്രിപ്പിൾ-ഗ്ലേസിംഗ്, ലോ-ഇ കോട്ടിംഗുകൾ എന്നിവയുള്ള വിൻഡോകൾ ഇൻസ്റ്റാൾ ചെയ്യുക.

 

ബി) എനർജി സ്റ്റാർ റേറ്റിംഗ്: ഉയർന്ന എനർജി സ്റ്റാർ റേറ്റിംഗ് ഉള്ള ജാലകങ്ങൾ ഊർജ്ജക്ഷമത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.


6. സോളാർ പാനലുകൾ:



 

എ)  ഹരിത ഊർജ്ജ ഉൽപ്പാദനം: നിങ്ങളുടെ വീടിന് ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിന് സോളാർ പാനലുകളിൽ നിക്ഷേപിക്കുക.

 

ബി) സോളാർ ഷിംഗിൾസ് അല്ലെങ്കിൽ ഇന്‍റഗ്രേറ്റഡ് റൂഫിംഗ്:  ഭംഗിയുള്ളതും ഊർജ്ജ-ക്ഷമവുമായ റൂഫിംഗ് പരിഹാരത്തിനായി സോളാർ ഷിംഗിൾസ് അല്ലെങ്കിൽ ഇന്‍റഗ്രേറ്റഡ് സോളാർ റൂഫിംഗ് പരിഗണിക്കുക.



ഉപസംഹാരമായി, ഹരിത ഭവന നിർമ്മാണം സ്വീകരിക്കുന്നത് ഒരു പാരിസ്ഥിതിക തിരഞ്ഞെടുപ്പ് മാത്രമല്ല; സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള സമർത്ഥവും ഉത്തരവാദിത്തമുള്ളതുമായ ഒരു മാർഗം കൂടിയാണിത്. പരിസ്ഥിതി സൗഹൃദ സാമഗ്രികളും സുസ്ഥിരമായ രീതികളും ഉപയോഗിക്കുന്നതിലൂടെ, നമുക്ക് നമ്മുടെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കാനും പണം ലാഭിക്കാനും ആരോഗ്യകരമായ ജീവിത ഇടങ്ങൾ സൃഷ്ടിക്കാനും കഴിയും. അതിനാൽ, നിങ്ങൾ ഒരു വീട്ടുടമയോ നിർമ്മാതാവോ ആകട്ടെ, ഒരു പരിസ്ഥിതി സൗഹൃദ ഭവന നിർമ്മാണം തിരഞ്ഞെടുക്കുന്നതിലൂടെ കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ഒരു നാളെ സൃഷ്ടിക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു ചുവട് വയ്പ്പ് ആണ് നിങ്ങള്‍ വയ്ക്കുന്നത്.



അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ

 



വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....