വാട്ടർപ്രൂഫിംഗ് രീതികൾ, മോഡേൺ കിച്ചൺ ഡിസൈൻസ്, ഹോമിനുള്ള വാസ്തു നുറുങ്ങുകൾ, വീട് നിർമ്മാണ ചെലവ്

ബന്ധപ്പെടുക

നിങ്ങളുടെ ചോദ്യങ്ങൾക്ക് ക്ക് ഉത്തരം നേടുക

സാധുവായ ഒരു വിഭാഗം തിരഞ്ഞെടുക്കുക

നിങ്ങളുടെ ഉപവിഭാഗം തിരഞ്ഞെടുക്കുക

acceptence

തുടരാൻ ഈ ബോക്‌സ് പരിശോധിക്കുക



വാസ്തു ശാസ്ത്രമനുസരിച്ച് ആരാധനാമന്ദിരത്തിന്റെ ദിശയുടെ പ്രാധാന്യം

വാസ്തു ശാസ്ത്രമനുസരിച്ച് ആരാധനാമന്ദിരത്തിന്റെ ദിശയുടെ ആത്മീയവും ശാസ്ത്രീയവുമായ പ്രാധാന്യം മനസിലാക്കിക്കൊണ്ട് നിങ്ങളുടെ വീട്ടിൽ ഐക്യം സൃഷ്ടിക്കുക.

Share:


പ്രധാന കണ്ടെത്തലുകൾ

 

  • വാസ്തു ശാസ്ത്രമനുസരിച്ച് വീടിന്റെ വടക്കുകിഴക്ക് അല്ലെങ്കിൽ കിഴക്ക് ഭാഗത്ത് ഒരു ആരാധനാമന്ദിരം സ്ഥാപിക്കുന്നത് വീടിന്റെ ആത്മീയ ഊർജ്ജവുമായി പൊരുത്തപ്പെടുന്നു.
 
  • വിഗ്രഹങ്ങൾ വെക്കുന്ന സ്ഥാനത്തിലും ഉയരത്തിലുമുള്ള കൃത്യതയും അവയുടെ കേന്ദ്ര സ്ഥാനവും പ്രാർത്ഥിക്കുമ്പോഴുള്ള ബന്ധം വർദ്ധിപ്പിക്കുന്നു.
 
  • ആരാധനാമന്ദിരത്തിൽ വേണ്ടതിലധികം വിഗ്രഹങ്ങൾ വെക്കാതിരിക്കുന്നതിനാണ് വാസ്തു നിർദ്ദേശം ഊന്നൽ നൽകുന്നത്. ഓരോ വിഗ്രഹവും ശരിയായ രീതിയിൽ പൂജിക്കപ്പെടണം.
 
  • പതിവായി വൃത്തിയാക്കൽ, നല്ല വെളിച്ചം ഉറപ്പാക്കൽ, ആരാധനാ മന്ദിരത്തിലെ അലങ്കോലങ്ങൾ ഒഴിവാക്കൽ എന്നിവ ഊർജ്ജസ്വലതയും പോസിറ്റിവിറ്റിയും ഉയർത്തുന്നു.
 
  • സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഭക്തിയോടും സദുദ്ദേശ്യത്തോടും കൂടി വേണം മന്ദിറിന്റെ സ്ഥാനം തിരഞ്ഞെടുക്കാൻ.
 
  • വാസ്തു പ്രകാരം ആരാധനാ മന്ദിര ദിശയുടെ തത്വങ്ങളോടുള്ള പറ്റിനിൽപ്പ് അതിന്റെ സ്ഥാനത്തെക്കുറിച്ച് മാത്രമല്ല. ദൈനംദിന ജീവിതത്തിൽ ആത്മീയത, ബഹുമാനം, വിശ്വാസം എന്നിവ ഊട്ടിവളർത്തുന്നതിനെക്കുറിച്ചാണ് ഇത്.


പലരുടെ കാര്യത്തിലും, ആത്മീയതയ്ക്കായുള്ള ഒരു നിശ്ചിത സ്ഥലം കൂടാതെ ഒരു വീട് പൂർണ്ണമാകില്ല - ഒരു പ്രാർത്ഥനാ മുറി അല്ലെങ്കിൽ ആരാധനാ മന്ദിരം. ഈ പവിത്രമായ ഇടം ദൈനംദിന പ്രാർത്ഥനകൾക്കും ധ്യാനത്തിനുമുള്ള ഒരു സ്ഥലമായി വർത്തിക്കുക മാത്രമല്ല ചെയ്യുന്നത്, വീട്ടിലുടനീളം പോസിറ്റീവ് എനർജി പ്രസരിപ്പിക്കുന്ന കേന്ദ്ര ബിന്ദുവായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇന്ത്യൻ വാസ്തുവിദ്യാ ശാസ്ത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ - നിങ്ങളുടെ വീട്ടിലെ ആരാധനാ മന്ദിരത്തിന്റെ ദിശ ആത്മീയ വളർച്ചയെയും സമൃദ്ധിയെയും എങ്ങനെ സ്വാധീനിക്കും എന്നതിനെക്കുറിച്ച് അഗാധമായ ഉൾക്കാഴ്ച നൽകും. ഈ ബ്ലോഗ് പോസ്റ്റ്, വാസ്തു ശാസ്ത്രം അനുസരിച്ച് ആരാധനാ മന്ദിരത്തിന്റെ ദിശയുടെ പ്രാധാന്യം അനാവരണം ചെയ്യും, ആരാധനാ മന്ദിരത്തിന്റെ അനുയോജ്യമായ സ്ഥാനത്തിനായുള്ള തത്വങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും വീട്ടിൽ താമസിക്കുന്നവരിൽ അതിന്റെ സ്വാധീനം മനസിലാക്കുകയും ചെയ്യും.

 

 


വാസ്തു ശാസ്ത്ര പ്രകാരം വീട്ടിലെ ആരാധനാ മന്ദിരത്തിന്റെ ദിശ



വ്യത്യസ്ത ദിശകൾക്ക് വ്യതിരിക്തമായ ഊർജ്ജവും സ്വാധീനവുമുണ്ട്. വാസ്തു പ്രകാരമുള്ള ആരാധനാ മന്ദിരത്തിന്റെ ദിശ നിങ്ങളുടെ ആത്മീയ സമാഗമത്തെ എങ്ങനെ സ്വാധീനിക്കുമെന്നതിന്റെ ഒരു ഒളിമിന്നൽ ഇതാ.

 

1. വടക്കുകിഴക്കൻ ദിശ (ഇഷാൻ മൂല):

ഏറ്റവും ശുഭസൂചകമായ ദിശയായി കണക്കാക്കപ്പെടുന്ന വടക്കുകിഴക്കൻ അല്ലെങ്കിൽ ഇഷാൻ മൂല ഭഗവാൻ ശിവന്റെ വസതിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ഭാഗത്ത് ആരാധനാ മന്ദിരം ഉണ്ടായിരിക്കുന്നത് പോസിറ്റീവ് എനർജിയുടെ സ്വതന്ത്രമായ ഒഴുക്കിന് സഹായിക്കുകയും കുടുംബാംഗങ്ങൾക്കിടയിൽ സമാധാനവും ശാന്തിയും ഊട്ടിവളർത്തുകയും ചെയ്യുന്നു.

 

2. കിഴക്ക് ദിശ:

നിങ്ങളുടെ വീട്ടിൽ ആരാധനാ മന്ദിരം സ്ഥാപിക്കാൻ അനുയോജ്യമായ മറ്റൊരു ദിശ കിഴക്കോട്ടാണ്. ജ്ഞാനത്തിന്റെയും ജ്ഞാനോദയത്തിന്റെയും പ്രഭാതത്തെ പ്രതീകപ്പെടുത്തുന്ന സൂര്യൻ കിഴക്ക് ഉദിക്കുന്നു–ഇത് പല കുടുംബങ്ങൾക്കും ഇഷ്ടപ്പെട്ട ഒരു തിരഞ്ഞെടുപ്പാണ്.

 

ഓർക്കുക, വാസ്തു പ്രകാരം ആരാധനാ മന്ദിരത്തിന്റെ ദിശയ്ക്കുള്ള ഈ നിയമങ്ങൾ മാർഗ്ഗനിർദ്ദേശമായി പ്രവർത്തിക്കുന്നു. നമ്മുടെ ഹൃദയങ്ങളിലെ വിശ്വാസം, ബഹുമാനം, ഭക്തി എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം.

 

 

കുടുംബ ക്ഷേത്രത്തിൽ ആരാധനാമൂർത്തികളുടെ സ്ഥാനം



നിങ്ങളുടെ കുടുംബ ക്ഷേത്രത്തിന്റെ പ്രശാന്തമായ അന്തരീക്ഷം നിങ്ങളുടെ ആത്മീയ ദിനചര്യയെ നേരിട്ട് ബാധിക്കുന്നു. ആത്മീയതയുമായുള്ള നിങ്ങളുടെ ബന്ധം വർദ്ധിപ്പിക്കുന്നതിന് ആരാധനാ മന്ദിരത്തിൽ ആരാധനാമൂർത്തികളെ എങ്ങനെ കൃത്യമായി പ്രതിഷ്ഠിക്കാമെന്ന് മനസിലാക്കാൻ പൂജാമുറിക്കായുള്ള ചില വാസ്തു നുറുങ്ങുകൾ ഇതാ.

 

1) കിഴക്കോട്ടോ വടക്കോട്ടോ ഉള്ള ദർശനം

വിഗ്രഹങ്ങൾ കിഴക്കോട്ട് അല്ലെങ്കിൽ വടക്കോട്ട് അഭിമുഖമായി സ്ഥാപിക്കാനാണ് കൂടുതലായും ശുപാർശ ചെയ്യപ്പെടുന്നത്. ആരാധിക്കുമ്പോൾ, നിങ്ങൾ ഈ ദിശകളിലേക്ക് തിരിഞ്ഞ് നിൽക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു, അത് നിങ്ങളുടെ പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ഈ ദിശകൾ സമൃദ്ധിയുമായും പോസിറ്റിവിറ്റിയുമായും ബന്ധപ്പെട്ടിരിക്കുന്നു, ഇത് ദേവന്മാരെ പ്രതിഷ്ഠിക്കാൻ അനുയോജ്യമായ സ്ഥാനമാണ്.

 

2) സെൻട്രൽ ഫോക്കസ്

നിങ്ങളുടെ മുഖ്യ ആരാധനാ മൂർത്തിയെ അല്ലെങ്കിൽ പ്രധാന വിഗ്രഹത്തെ ആരാധനാമന്ദിരത്തിന്റെ മധ്യഭാഗത്ത് സ്ഥാപിക്കണം. ഈ കേന്ദ്ര സ്ഥാനം നിങ്ങളുടെ പ്രാർത്ഥനാ മുറിയുടെ കേന്ദ്രബിന്ദുവാണെന്ന് ഉറപ്പാക്കുന്നു, ഇത് നിങ്ങളുടെ ജീവിതത്തിൽ ദിവ്യത്വത്തിന്റെ കേന്ദ്ര പങ്കിനെ പ്രതീകപ്പെടുത്തുന്നു.

 

3) ഉയരവും സ്ഥാനവും

വാസ്തു പ്രകാരം മന്ദിരത്തിന്റെ ദിശയ്ക്കനുസരിച്ച്, വിഗ്രഹങ്ങൾ തീരെ താഴ്ന്നതോ വളരെ ഉയർന്നതോ അല്ലാത്ത ഒരു ഉയരത്തിൽ സ്ഥാപിക്കണം, ഇരിക്കുമ്പോൾ പ്രാർത്ഥിക്കുന്ന വ്യക്തിയുടെ ഹൃദയവുമായി ഇത് നന്നായി യോജിക്കുന്നു. ഇത് ആരാധനാമൂർത്തിയെ നേരിട്ട് കണ്ടുകൊണ്ട് ഒരു മികച്ച ബന്ധം സുഗമമാക്കാൻ സഹായിക്കുന്നു. വഴിപാടുകൾക്കും പ്രാർത്ഥനകൾക്കും ആയി ആരാധനാമൂർത്തിയുടെ മുമ്പിൽ മതിയായ സ്ഥലം ഉണ്ടെന്ന് ഉറപ്പാക്കുക.

 

4) ഒന്നിലധികം വിഗ്രഹങ്ങൾ

ഒന്നിലധികം വിഗ്രഹങ്ങൾ ഉള്ളത് ഹിന്ദു ആരാധനാമൂർത്തികളുടെ സമ്പന്നമായ ദേവഗണത്തെ പ്രതീകപ്പെടുത്തുന്നുണ്ടെങ്കിലും, ആരാധനാ മന്ദിരത്തിൽ തിരക്ക് ഉണ്ടാകാതിരിക്കേണ്ടത് അത്യാവശ്യമാണ്. ഓരോന്നും ശരിയായി ആരാധിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ വിഗ്രഹങ്ങളുടെ എണ്ണം കുറയ്ക്കുക. കൂടാതെ, ഒരേ ദേവന്റെ സമാനമായ രണ്ട് വിഗ്രഹങ്ങൾ ആരാധനാ മന്ദിരത്തിൽ വെക്കാതിരിക്കുക, കാരണം ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുകയും ആരാധനയുടെ ശ്രദ്ധയെ ദുർബലപ്പെടുത്തുകയും ചെയ്യും.

 

വാസ്തു പ്രകാരം ദേവസ്ഥാനത്തിന്റെയും ആരാധനാ മന്ദിരത്തിന്റെ ദിശയുടെയും സവിശേഷതകൾ പരിഗണിക്കുന്നതിലൂടെ, നിങ്ങൾ ദേവനുമായി കൂടുതൽ അഗാധവും വ്യക്തിപരവുമായ ഒരു ബന്ധം വളർത്തിയെടുക്കുന്നു, സമാധാനം, ആത്മീയത, ഐക്യം എന്നിവയുടെ മിന്നൽപ്രഭയായി ക്ഷേത്രം അതിന്റെ ഉദ്ദേശ്യം നിറവേറ്റാൻ അനുവദിക്കുന്നു.

 

 

വീട്ടിൽ ക്ഷേത്രം പരിപാലിക്കുന്നതിനുള്ള നുറുങ്ങുകൾ



നിങ്ങളുടെ വീട്ടിൽ വിശുദ്ധമായ ഒരു ഇടം സൃഷ്ടിക്കുന്നത്, ഗൃഹ വാസ്തുവിൽ ക്ഷേത്ര തത്വങ്ങൾ പാലിച്ചുകൊണ്ട് ആത്മീയതയും ഐക്യവും ക്ഷണിച്ചുവരുത്തുന്നതിനുള്ള ഒരു ചുവടുവെപ്പാണ്, മാത്രമല്ല അതിന്റെ പവിത്രതയ്ക്കും ഫലപ്രാപ്തിക്കും അത് പ്രധാനമാണ്.

 

1) ശുചിത്വമാണ് പ്രധാനം

ഒരു ക്ഷേത്രത്തിന്റെ സത്ത എന്ന് പറയുന്നത് അതിന്റെ പരിശുദ്ധിയിലാണ്. പതിവായി വൃത്തിയാക്കുന്നത് ക്ഷേത്രത്തെ പ്രത്യക്ഷമായി പരിപാലിക്കാൻ മാത്രമല്ല, ആ സ്ഥലത്തുള്ള ഊർജ്ജം, ഊർജ്ജസ്വലവും പോസിറ്റീവുമായി നിലനിർത്താനും സഹായിക്കുന്നു. വിഗ്രഹങ്ങൾ മൃദുവായി തുടയ്ക്കുക, ആ ഭാഗത്തുള്ള പൊടി തൂത്തുകളയുക, പുതുമ ഉറപ്പാക്കാൻ വസ്ത്രങ്ങളും പൂക്കളും പതിവായി മാറ്റുക. ആരാധനാ മന്ദിരത്തിന്റെ ദിശയ്ക്ക് പുറമേ, പതിവായി വൃത്തിയാക്കുന്നത് നിങ്ങളുടെ വീടിനുള്ളിൽ ദിവ്യ ഊർജ്ജം തടസ്സമില്ലാതെ നിലനിർത്താനും അതിന്റെ ഒഴുക്ക് ഇടമുറിയാതിരിക്കാനും സഹായിക്കുന്നു.

 

2) ഭക്തിയുമായി ബന്ധപ്പെട്ട സ്ഥാനം

വാസ്തു ശാസ്ത്രമനുസരിച്ച് ആരാധനാ മന്ദിരം സ്ഥാപിക്കുന്നതും അതിന്റെ ദിശ പരിഗണിക്കുന്നതും പോസിറ്റീവ് എനർജി കൊണ്ടുവരുമ്പോൾത്തന്നെ, നിങ്ങൾ അതിനെ എത്ര ഭക്തിയോടെയാണ് സ്ഥാപിക്കുന്നത് എന്നതിനും വളരെ പ്രാധാന്യമുണ്ട്. നിങ്ങളുടെ വീടിന്റെ മേൽനോട്ടത്തിനായി, സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥനയോടെയും സദുദ്ദേശ്യത്തോടെയും വേണം ആരാധനാ മന്ദിരം സ്ഥാപിക്കാൻ. സ്ഥലത്തിന്റെ കാര്യം പിന്നീടല്ല ചിന്തിക്കേണ്ടത്, പകരം അത് പ്രാമുഖ്യതയും ആദരവും ഉള്ള ഒരു സ്ഥലമായിരിക്കണം എന്നത് മുന്നമേ ഓർക്കുക.

 

3) അലങ്കോലങ്ങൾ ഒഴിവാക്കുക

അലങ്കോലമായ ഒരു ക്ഷേത്രം പോസിറ്റീവ് എനർജിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തും. ആരാധനാ മന്ദിരത്തിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ അനാവശ്യ വസ്തുക്കളൊന്നും ഇല്ലെന്ന് ഉറപ്പാക്കുക. വഴിപാടുകൾ, പൂജാ പാത്രങ്ങൾ, മതഗ്രന്ഥങ്ങൾ എന്നിവ ക്രമീകരിക്കുക. സ്റ്റോർ ചെയ്യാനുള്ള മുറികളോ ഷെൽഫുകളോ ഉപയോഗിക്കുന്നത് സ്ഥലം വൃത്തിയായും വെടിപ്പായും സൂക്ഷിക്കാൻ സഹായിക്കും.

 

4) വെളിച്ചവും ചുറ്റുപാടും

വീട്ടിലെ ആരാധനാ മന്ദിരത്തിനുള്ള വാസ്തുവിനായി ക്ഷേത്ര പ്രദേശത്ത് നല്ല വെളിച്ചം അത്യാവശ്യമാണ്. നല്ല വെളിച്ചമുള്ള ഒരു ആരാധനാ മന്ദിരത്തിൽ ഊഷ്മളതയും ഉന്മേഷവും അനുഭവപ്പെടും. സാധ്യമെങ്കിൽ സ്വാഭാവിക വെളിച്ചം ക്രമീകരിക്കുന്നത് വിശുദ്ധ അന്തരീക്ഷം മെച്ചപ്പെടുത്തും. രാത്രിയിൽ, ഒരു ചെറിയ വിളക്കിന് (ജ്യോതി) ദിവ്യ സാന്നിധ്യം നിലനിർത്താൻ കഴിയും. ധൂപത്തിൽ നിന്നോ പ്രധാന എണ്ണകളിൽ നിന്നോ വരുന്ന നറുമണം ഒരു ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുകയും ധ്യാനത്തിനും പ്രാർത്ഥനയ്ക്കും സഹായിക്കുകയും ചെയ്യും.



 

നിങ്ങളുടെ വീട്ടിൽ വാസ്തു പ്രകാരമുള്ള ആരാധനാ മന്ദിരത്തിന്റെ ദിശയുടെ തത്ത്വങ്ങൾ മനസിലാക്കുകയും അവ നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെ പോസിറ്റീവ് എനർജി, ആത്മീയ വളർച്ച, പ്രശാന്തത എന്നിവ ഊട്ടിവളർത്തുന്ന ഒരു വിശുദ്ധ സ്ഥലം സൃഷ്ടിക്കാം. ഈ എല്ലാ തത്വങ്ങളും നിയമങ്ങളും പാലിക്കുന്നത്, ആരാധനാ മന്ദിരത്തിനായി ഏറ്റവും മികച്ച ദിശ കണ്ടെത്താൻ മാത്രമല്ല, ഒരാളുടെ ദൈനംദിന ജീവിതത്തിൽ പരിപോഷിപ്പിക്കുകയും ആദരവ് പ്രതിധ്വനിക്കുകയും വിശ്വാസം വളർത്തുകയും ചെയ്യുന്ന ഒരു ദൈവിക ബന്ധം സൃഷ്ടിക്കാനും സഹായിക്കുന്നു.

 



അനുബന്ധ ലേഖനങ്ങൾ



ശുപാർശ ചെയ്യുന്ന വീഡിയോകൾ





വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....