Share:
Home Building Guide
Our Products
Useful Tools
Waterproofing methods, Modern kitchen designs, Vaastu tips for home, Home Construction cost
Share:
തനതായ സ്വഭാവസവിശേഷതകൾ കാരണം നിർമ്മാണത്തിലെ നിർദ്ദിഷ്ട പ്രയോഗങ്ങള്‍ക്ക് വ്യത്യസ്ത തരം മണലുകള്‍ ഉപയോഗിച്ചു വരുന്നു. നിർമ്മാണത്തിൽ സാധാരണയായി ഉപയോഗിക്കുന്ന വിവിധ തരം മണലുകൾ നമുക്ക് പരിചയപ്പെടാം.
നദീതടങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രകൃതിദത്തമായ ഒരു തരം മണലാണ് നദി മണൽ. അതിന്‍റെ മിനുസമാർന്നതും വൃത്താകൃതിയിലുള്ളതുമായ കണങ്ങളാണ് ഇതിനെ മറ്റുള്ളവയില്‍ നിന്ന് വേർതിരിക്കുന്നത്, അത് പ്രവർത്തനക്ഷമത കൂടുതലുള്ളവയാണ്. അതിന്‍റെ പ്രവർത്തനക്ഷമത കാരണം, നിർമ്മാണ ജോലികളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇഷ്ടിക പാകല്‍ , പ്ലാസ്റ്ററിംഗ്, കോൺക്രീറ്റ് മിക്സിംഗ് എന്നിവ പോലുള്ള വിശദാംശങ്ങളിൽ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ പ്രവൃത്തികളില്‍ ഇത് അനുയോജ്യമാണ്. അതിന്‍റെ വൃത്താകൃതിയിലുള്ള കണങ്ങൾ മിക്സ് ചെയ്യാനും കൃത്യമായി സ്ഥാപിക്കാനും എളുപ്പമാക്കുന്നു, കൃത്യത ആവശ്യപ്പെടുന്ന പ്രോജക്റ്റുകൾക്ക് ഇത് വളരെ സ്വീകാര്യമാണ്.
കോൺക്രീറ്റ് മിശ്രിതങ്ങളിൽ ഉപയോഗിക്കാൻ പ്രത്യേകം നിർമ്മിച്ച ഒരു തരം മണലാണ് കോൺക്രീറ്റ് മണൽ. അതിന്‍റെ പരുക്കൻ ഘടനയ്ക്ക് പേരുകേട്ടതാണ്, മാലിന്യങ്ങൾ ശ്രദ്ധാപൂർവ്വമായ പ്രോസസ്സിംഗിലൂടെ നീക്കം ചെയ്ത് ഇത് ഉപയോഗ സജ്ജമാക്കുന്നു. ഫൗണ്ടേഷനുകൾ, ഡ്രൈവ് വേകൾ, നടപ്പാതകൾ എന്നിവ പോലെ കരുത്തും ഈടും ഒരുപോലെ വേണ്ട കോൺക്രീറ്റ് ഘടനകൾ സൃഷ്ടിക്കാൻ കോൺക്രീറ്റ് മണൽ അനുയോജ്യമാണ്. ഇതിന്‍റെ പരുക്കൻ ടെക്സ്ചർ കോൺക്രീറ്റ് മിശ്രിതങ്ങൾക്കുള്ളിൽ നല്ല ഡ്രെയിനേജ് സുഗമമാക്കുന്നു, തത്ഫലമായി ഘടനകളുടെ മൊത്തത്തിലുള്ള സ്ഥിരതയും ശക്തിയും ഉറപ്പാക്കാനാകുന്നു, ഇത് ഭാരം വഹിക്കുന്ന പ്രയോഗങ്ങള്‍ക്ക് പ്രത്യേകിച്ചും അനുയോജ്യമാണ്.
കുഴി മണൽ, പരുക്കൻ മണൽ എന്നും അറിയപ്പെടുന്നു, പ്രകൃതിദത്ത നിക്ഷേപങ്ങളിൽ നിന്നാണ് ഇത് ലഭ്യമാക്കുന്നത്. മിനുസമാർന്ന നദീതീര മണലിൽ നിന്ന് വ്യത്യസ്തമായി ഈ തരത്തിലുള്ള മണലിന് പരുക്കന്‍ ഘടനയാണുള്ളത്.. ഉപരിതല ലെവലിംഗ് , വിവിധ നിർമ്മാണ ജോലികള്‍, കല്ലുകൾ പാകുന്നതിനുള്ള ഒരു ബെഡ്ഡിംഗ് മെറ്റീരിയല്‍, പൈപ്പുകളും യൂട്ടിലിറ്റികളും സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാനം എന്നിവ ഉൾപ്പെടെ ഇതിന് വിവിധ പ്രയോഗങ്ങള്‍ ഉണ്ട്.. താരതമ്യേന ചെളിയും മണ്ണും ഉള്ളതിനാൽ കോൺക്രീറ്റ് ജോലികൾക്ക് ശുപാർശ ചെയ്യുന്നില്ലെങ്കിലും, മറ്റ് നിർമ്മാണ പ്രയോഗങ്ങളില്‍ ഇത് ഉപയോഗിക്കാറുണ്ട്.
എം-സാന്‍ഡ് അല്ലെങ്കിൽ മാനുഫാക്ചേര്‍ഡ് സാന്‍ഡ്, കട്ടിയുള്ള പാറകൾ പൊടിച്ചാണ് ഉണ്ടാക്കുന്നത്, അതിന്‍റെ ഫലമായി ഇതിന് ഒരു സ്ഥിരതയുള്ള കണികാ വലിപ്പം ലഭിക്കുന്നു. ഇത് പ്രകൃതിദത്ത നദി മണലിനോട് സാമ്യമുള്ളതും ഉയർന്ന നിലവാരമുള്ളതായും കണക്കാക്കപ്പെടുന്നു. കോൺക്രീറ്റ് നിർമ്മാണം, പ്ലാസ്റ്ററിംഗ്, ഉയർന്ന നിലവാരമുള്ള മണൽ അനിവാര്യമായ പൊതുവായ കെട്ടിട നിർമ്മാണം എന്നിവയ്ക്കായി എം സാന്‍ഡ് വ്യാപകമായി ഉപയോഗിക്കുന്നു. ഇത് സ്ഥിരമായ കണികാ വലിപ്പത്തിന്‍റെയും ഗുണനിലവാരത്തിന്‍റെയും പ്രയോജനം പ്രദാനം ചെയ്യുന്നതിനാല്‍ നദി മണലിന് വിശ്വസനീയമായ ബദലായി മാറുന്നു.
ഫിൽ സാൻഡ് അല്ലെങ്കിൽ ബാക്ക്ഫിൽ സാൻഡ് എന്നും അറിയപ്പെടുന്ന യൂട്ടിലിറ്റി സാന്‍ഡ്, അതിന്‍റെ പരുക്കൻ ഘടന കൊണ്ടാണ് വേറിട്ട് നില്‍ക്കുന്നത്, ഇത് എളുപ്പത്തിലുള്ള കോംപാക്ഷന് സഹായിക്കുന്നു. ലാൻഡ്‌സ്‌കേപ്പിംഗ്, പൈപ്പ് ബെഡ്ഡിംഗ്, കുഴിച്ചെടുത്ത വലിയ ഭാഗങ്ങൾ നികത്തൽ തുടങ്ങി കെട്ടിട നിർമ്മാണ പ്രോജക്റ്റുകളിലെ ഒഴിഞ്ഞ ഭാഗങ്ങളും കിടങ്ങുകളും ഒക്കെ നികത്തുന്നതിന് ഇത് ഉപയോഗിക്കുന്നു. യൂട്ടിലിറ്റി സാന്‍ഡിന്‍റെ ഒതുങ്ങനുള്ള അഥവാ കോംപാക്ഷനുള്ള കഴിവും സ്ഥിരതയും അടിത്തറ നിറയ്ക്കാനും അടിത്തറ കരുത്തുറ്റതാക്കാനും ഇത് വളരെ പ്രയോജനപ്രദമാണ്..
ഫിൽ സാൻഡ് യൂട്ടിലിറ്റി മണലിനു സമാനമാണ്. പ്രത്യേകിച്ച് അതിന്‍റെ പരുക്കൻ ഘടനയും നല്ല ഡ്രെയിനേജ് കഴിവുകളും ഏകദേശം ഒരുപോലെയാണ്.. ബിൽഡിംഗ് ഫൗണ്ടേഷനുകൾ, റോഡ് നിർമ്മാണം തുടങ്ങി ഗണ്യമായ നിറയ്ക്കൽ ആവശ്യമുള്ള വലിയ കുഴികളും കിടങ്ങുകളും നിറയ്ക്കുന്നതിന് ഇത് ഉപയോഗിക്കുന്നു.ഇതിന്‍റെ കോംപാക്ഷന്‍ ശേഷി സുസ്ഥിരവും ശക്തവുമായ അടിത്തറ ആവശ്യപ്പെടുന്ന പദ്ധതികൾക്ക് അത്യന്താപേക്ഷിതമാക്കുന്നു.
കെട്ടിട നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഈ വൈവിധ്യമാർന്ന മണലുകള്‍ അവയുടെ തനതായ സവിശേഷതകളും നിർദ്ദിഷ്ട പ്രയോഗങ്ങളെയും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുക്കുന്നത്, കെട്ടിട നിർമ്മാണ പദ്ധതികളുടെ ഘടനാപരവും പ്രവർത്തനപരവുമായ ആവശ്യകതകൾ ഇത് നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നു. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ മണൽ ഏതാണ് എന്ന് പലരും ചോദിക്കാറുണ്ട്, പക്ഷെ ആർക്കും കൃത്യമായ ഉത്തരം നല്‍കാനാകില്ല. മിക്ക നിർമ്മാണ പ്രയോഗങ്ങൾക്കും നദീമണലും കോൺക്രീറ്റ് മണലും അനുയോജ്യമാണെങ്കിലും, ലെവലിംഗ് അല്ലെങ്കിൽ ഫില്ലിംഗ് പോലുള്ള പ്രത്യേക ആവശ്യങ്ങൾക്ക് കുഴി മണൽ, യൂട്ടിലിറ്റി സാന്‍ഡ് അല്ലെങ്കിൽ ഫിൽ സാന്‍ഡ് എന്നിവ കൂടുതൽ ഉചിതമായിരിക്കും. പുഴ മണലിനു പകരം പരിസ്ഥിതി സൗഹൃദ ബദലായി എം-സാന്‍ഡിനെ കണക്കാക്കാം.
ഉപസംഹാരമായി, നിർമ്മാണത്തിൽ ഉപയോഗിക്കുന്നതിന് ഉചിതമായ തരത്തിലുള്ള മണൽ തിരഞ്ഞെടുക്കുന്നത് പണിതുയര്‍ത്തുന്ന കെട്ടിടത്തിന് നിലവാരവും ഈടും ഉറപ്പും കൈവരിക്കുന്നതിൽ നിർണായക ഘടകമാണ്. നദിയിലെ മണൽ മുതൽ കോൺക്രീറ്റ് മണൽ വരെ, കുഴി മണൽ മുതൽ എം-സാൻഡ് വരെ, ഓരോ തരവും ഒരോ പ്രത്യേക ഉദ്ദേശ്യം നിറവേറ്റുന്നവയാണ്. അത് കല്‍പ്പണി, കോൺക്രീറ്റ് നിർമ്മാണം, ബാക്ക്ഫില്ലിംഗ് അല്ലെങ്കിൽ ലെവലിംഗ് എന്നിങ്ങനെ പല പ്രയോഗങ്ങള്‍ക്ക് ഇവ ആവശ്യമാകുന്നു.വിവിധ തരം മണലുകള്‍ തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കുന്നതിലൂടെ, നിങ്ങളുടെ പ്രോജക്റ്റിന് ഏറ്റവും മികച്ചത് ഏത് തരത്തിലുള്ള മണലാണ് എന്ന് നിങ്ങൾക്ക് അറിവുള്ള തീരുമാനമെടുക്കാൻ കഴിയും.