Share:
Home Building Guide
Our Products
Useful Tools
Waterproofing methods, Modern kitchen designs, Vaastu tips for home, Home Construction cost
Share:
• ഉപയോഗിക്കുന്ന മണ്ണിന്‍റെ തരം കണ്‍സ്ട്രക്ഷന്‍ പ്രൊജക്ടിന്‍റെ സ്ഥിരതയെ വളരെയധികം ബാധിക്കുന്നു.
• ജല പരിപാലനവും സ്ഥിരതയും കാരണം മണൽകൂട്ടുള്ളതോ, പശിമരാശിയുള്ളതോ ആയ മണ്ണ് അടിത്തറ പണിയാൻ അത്യുത്തമമാണ്.
• വികാസ ശേഷിയും ഉയർന്ന ജലസംഭരണ ശേഷിയും ഉള്ളതു കാരണം യഥാക്രമം കളിമണ്ണും ചതുപ്പ് മണ്ണും അനുയോജ്യമല്ല.
• മികച്ച മണ്ണ് തിരഞ്ഞെടുക്കുന്നതിനായി നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് സൈറ്റ് ഇന്‍സ്പെക്ഷനും മണ്ണ് പരിശോധനയും നിർണായകമാണ്.
എല്ലാ കെട്ടിടങ്ങളും ശക്തവും സ്ഥിരതയുള്ളതുമായ മണ്ണിൽ നിർമ്മിക്കണം. മണ്ണിന്‍റെ ശക്തി അതിന്‍റെ ഭൗതിക സവിശേഷതകളെ ആശ്രയിച്ചിരിക്കുന്നു. കെട്ടിടത്തിനടിയിലെ മണ്ണിന് വേണ്ടത്ര ബലമില്ലെങ്കിൽ അത് അടിത്തറ പൊട്ടുന്നതിനും തകരുന്നതിനും കെട്ടിടം തകര്‍ന്നു വീഴുന്നതിനും ഇടയാക്കും.
ശരിയായ തീരുമാനമെടുക്കാൻ നിങ്ങളെ സഹായിക്കുവാനായി, ഫൗണ്ടേഷൻ നിർമ്മിക്കുന്നതിനുള്ള വ്യത്യസ്ത തരം മണ്ണും അവയുടെ ഗുണങ്ങളും ചുവടെ കൊടുത്തിരിക്കുന്നു
നിർമ്മാണത്തിലെ വിവിധ തരം മണ്ണിൽ ഏറ്റവും വലിയ കണങ്ങളാണ് മണൽ/ചരൽ. വലിയ കണങ്ങൾ കാരണം, ഇത്തരത്തിലുള്ള മണ്ണ് വെള്ളം കെട്ടിനിർത്തുന്നില്ല, മാത്രമല്ല വെള്ളം വേഗത്തിൽ ഒഴുകാൻ അനുവദിക്കുകയും ചെയ്യുന്നു, ഇത് കെട്ടിടങ്ങൾക്ക് മികച്ചതാണ്. അടിച്ച് ഒതുക്കിയ മണൽ/ചരൽ കൂടുതൽ സ്ഥിരത പ്രദാനം ചെയ്യുന്നു കൂടാതെ ഇത്തരം മണ്ണില്‍ ഒരു അടിത്തറ നിർമ്മിക്കാനും മികച്ചതാണ്.
കെട്ടിടങ്ങളുടെ അടിത്തറ നിറയ്ക്കുവാനുള്ള ഒരു വസ്തുവായി ഉപയോഗിക്കാൻ കളിമണ്ണ് അനുയോജ്യമല്ല. വ്യത്യസ്ത സീസണുകളിൽ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന ഇതിന്‍റെ പ്രവണത കെട്ടിടത്തിന്‍റെ അടിത്തറയിൽ വിള്ളലുകളിലേക്കോ പൊട്ടലുകളിലേക്കോ നയിക്കുന്നു. കളിമണ്ണാണ് ഉപയോഗിക്കുന്നതെങ്കില്‍ മതിയായ സ്ഥിരത ഉറപ്പാക്കാൻ അടിത്തറ ആഴമുള്ളതായിരിക്കണം. കളിമണ്ണിലെ ചെറിയ കണികകൾ വളരെക്കാലം വെള്ളം നിലനിർത്തുന്നു. അതില്‍ അനുഭവപ്പെടുന്ന വലിയ തോതിലുള്ള മാറ്റങ്ങൾ അടിത്തറയിൽ ഗണ്യമായ സമ്മർദ്ദം ചെലുത്തും.
നിർമ്മാണത്തിലെ ഏറ്റവും മികച്ച മണ്ണിൽ ഒന്നാണ് എക്കൽ അഥവാ പശിമരാശി മണ്ണ്. ഇതില്‍ മണൽ, ചെളി, കളിമണ്ണ് എന്നിവയുടെ മികച്ച സംയോജനമുണ്ട്. ഇത് അടിത്തറ ശക്തമാക്കാൻ സഹായിക്കുന്നു. വെള്ളവുമായി സമ്പർക്കം പുലർത്തുമ്പോൾ ഇത് ചുരുങ്ങുകയോ വികസിക്കുകയോ മാറുകയോ ചെയ്യുന്നില്ല. ഇത്തരം മണ്ണിന്‍റെ ഘടനയിൽ അഴുകാത്ത വസ്തുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതാണ് എക്കൽ മണ്ണിന്‍റെ ഒരേയൊരു പോരായ്മ.. അതിനാല്‍ ഇത് നിർമ്മാണത്തിന് മുമ്പ് ഫിൽട്ടർ ചെയ്യേണ്ടതാണ്.
ചതുപ്പുനിലങ്ങൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന മണ്ണാണ് ഇത്. ഇതിൽ പ്രാഥമികമായി ജൈവവസ്തുക്കളും സസ്യജാലങ്ങളും അടങ്ങിയിരിക്കുന്നു. ഇത് വലിയ അളവിൽ വെള്ളം നിലനിർത്തുന്നു, ഇത് നിർമ്മാണത്തിന് അനുയോജ്യമല്ല. ഒരു ഫൌണ്ടേഷനില്‍ ഈ മണ്ണ് ഉപയോഗിക്കുന്നത് വിള്ളലുണ്ടാകാനുള്ള അപകടസാധ്യത കൂട്ടുന്നു. മാത്രമല്ല മണ്ണ് സ്ഥാനം മാറാനും സാധ്യതയുണ്ട്. ഭാരം വഹിക്കാനുള്ള ശേഷി കുറവുമാണ്. ഇത്തരത്തിലുള്ള അടിത്തറയിൽ നിങ്ങൾ ഒരു കെട്ടിടം നിർമ്മിക്കുകയാണെങ്കിൽ, കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ചുണ്ണാമ്പുകല്ല്, കടുപ്പമുള്ള ചോക്ക്, മണൽക്കല്ല് മുതലായവയ്ക്ക് ഭാരം വഹിക്കാനുള്ള ശേഷി കൂടുതലാണ്. ജലം മൂലമുണ്ടാകുന്ന കേടുപാടുകൾ വരുമ്പോൾ ബെഡ്റോക്ക് കൂടുതൽ സ്ഥിരതയുള്ളതും പ്രതിരോധശേഷിയുള്ളതുമാണ്. ഇത് ഉപയോഗിച്ച് പണിയുമ്പോൾ ഓർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം അത് നന്നായിടിച്ച് നിരപ്പാക്കണം എന്നതാണ്.
നിരവധി ഓപ്ഷനുകൾ ഉള്ളതിനാൽ, കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മണ്ണിന്‍റെ തരങ്ങൾ പരിഗണിക്കുമ്പോൾ ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. എല്ലാ കെട്ടിടങ്ങളുടെയും അടിത്തറ ശക്തവും കാര്യക്ഷമവും നന്നായി നിർമ്മിച്ചതുമായിരിക്കണം. ഉപയോഗിക്കുന്ന മണ്ണിന് അതിന്‍റെ ഗുണങ്ങളെ ആശ്രയിച്ച് അടിത്തറയിൽ വ്യത്യസ്ത വിധത്തില്‍ സ്വാധീനം ചെലുത്താനാകും. സാധാരണയായി, കൂടുതൽ പാറകൾ, മണൽ, ചരൽ എന്നിവ അടങ്ങിയിരിക്കുന്ന മണ്ണ് കൂടുതൽ ശക്തവും മാറുന്ന ഋതുക്കളെ നേരിടാൻ കഴിയുന്നതുമാണ്. വെള്ളവുമായി സമ്പർക്കം പുലർത്തുമ്പോൾ അധികം വികസിക്കാത്തതോ ചുരുങ്ങാത്തതോ ആയ മണ്ണ് തിരഞ്ഞെടുക്കുക. ഓർഗാനിക് പദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള മണ്ണിൽ വെള്ളം പിടിച്ചുനിർത്താനുള്ള ഉയർന്ന പ്രവണതയുണ്ട്, ഇത് അടിത്തറ മാറുന്നതിനും വിള്ളലുകൾ വീഴുന്നതിനും കാരണമാകും. നിർമ്മാണത്തിനുള്ള നല്ല മണ്ണിൽ മെറ്റീരിയൽ നാശം ഉണ്ടാകാതിരിക്കാന്‍ അവയുടെ രസതന്ത്രം സമീകൃതമായിരിക്കണം.
ഉപസംഹാരമായി, അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള ശരിയായ തരം മണ്ണ് തിരഞ്ഞെടുക്കുന്നത് ഏതൊരു ഘടനയുടെയും സ്ഥിരതയും ദീർഘായുസ്സും ഉറപ്പാക്കുന്നതില്‍ നിർണായകമാണ്. ഓരോ തരം മണ്ണിനും അതിന്‍റേതായ തനതായ സ്വഭാവസവിശേഷതകൾ ഉണ്ട്, എഞ്ചിനീയർമാരും ബിൽഡർമാരും ഈ സവിശേഷതകൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. വികാസ ശേഷിയുള്ള കളിമണ്ണ്, മണൽ നിറഞ്ഞ മണ്ണ്, അല്ലെങ്കിൽ എക്കല്‍ മണ്ണ് .. തരം എന്തു തന്നെ ആയാലും അറിവുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് ശരിയായ സ്ഥല പരിശോധനയും മണ്ണ് പരിശോധനയും അത്യന്താപേക്ഷിതമാണ്.