Get In Touch

Get Answer To Your Queries

Select a valid category

Enter a valid sub category

acceptence


വ്യത്യസ്ത തരം കല്പണികളെക്കുറിച്ച് മനസ്സിലാക്കുക

കല്പണിയുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലുക, ഈടുനിൽക്കുന്നതും കാഴ്ചയിൽ അതിശയിപ്പിക്കുന്നതുമായ നിർമ്മിതികൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന അതിന്റെ വിവിധ രൂപങ്ങൾ കണ്ടെത്തുക.

Share:


പുരാതന കാലം മുതലുള്ള വാസ്തുവിദ്യയിൽ കല്പണി ഉൾപ്പെട്ടിരുന്നു, അത് ആധുനിക കെട്ടിടങ്ങളുടെ രൂപകൽപ്പനയിലും പ്രചാരത്തിലുണ്ട്. ചരിത്ര സ്മാരകങ്ങൾ മുതൽ സമകാലിക കെട്ടിടങ്ങൾ വരെ, മനോഹാരിതയും ഘടനാപരമായ നേട്ടങ്ങളും കല്പണി ഉറപ്പുതരുന്നു. ഈ ബ്ലോഗിൽ, കല്പണി എന്താണെന്നും വ്യത്യസ്ത തരം കല്പണികളെക്കുറിച്ചും നമ്മൾ പരിശോധിക്കും.

 

 


എന്താണ് കല്പണി?

കല്ലുകൾ ചാന്തുമായി ബന്ധിപ്പിച്ച് നടത്തുന്ന നിർമ്മാണ കലയെയാണ് കല്പണി എന്ന് പറയുന്നത്. ഈ വാസ്തുവിദ്യാ രീതി നൂറ്റാണ്ടുകളായി ഉപയോഗത്തിലിരിക്കുന്നു, അതിന്റെ ഫലമായി കാലത്തിന്റെ പരീക്ഷണത്തെ അതിജീവിക്കുന്ന ശക്തമായ കെട്ടിടങ്ങളും സ്മാരകങ്ങളും ഉണ്ടായി. കല്പണി വിവിധ രൂപങ്ങളിലുണ്ട്, ഓരോന്നിനും അതിന്റേതായ സവിശേഷതകളും ഉപയോഗങ്ങളുമുണ്ട്.

 

 

വിവിധ തരം കല്പണി രീതികൾ

ഉപയോഗിക്കുന്ന കല്ലുകളുടെ ക്രമീകരണം, വലുപ്പം, ആകൃതി എന്നിവയെ ആശ്രയിച്ച് വിവിധ തരം കല്പണികളുണ്ട്. ചെത്താത്ത കല്ലുകൊണ്ടുള്ള പണി, ചെത്തിയൊരുക്കിയ കല്ലുകൊണ്ടുള്ള പണി. ചതുരക്കട്ടകൾ കൊണ്ടുള്ള പണി എന്നിവ.


1. ചെത്താത്ത കല്ലുകൊണ്ടുള്ള പണി

ചെത്താത്ത കല്ലുകൊണ്ടുള്ള പണി കല്പണിയുടെ ഏറ്റവും ലളിതമായ ഒരു രൂപമാണ്. ഇവിടെ, കല്ലുകൾ പ്രകൃതിയിൽ കാണപ്പെടുന്നതുപോലെതന്നെ ഉപയോഗിക്കുന്നു, ഉപയോഗിക്കുന്നതിന് മുമ്പ് അവ രൂപപ്പെടുത്തുകയോ പരിഷ്കരിക്കുകയോ ഒന്നും ചെയ്യില്ല. ക്രമരഹിതമായ ആകൃതിയിലുള്ള അല്ലെങ്കിൽ വലുപ്പവ്യത്യാസമുള്ള കല്ലുകൾ ഉപയോഗിക്കുന്നതിനാൽ ഈ കല്പണിയിലെ ജോയിന്റുകൾ തമ്മിൽ അകലം കൂടുതലാണ്. ചെത്തിയൊതുക്കാത്ത കല്ലുകൾ ഉപയോഗിക്കുന്നതിനാൽ കല്ലണിയിൽ ഇത് ഏറ്റവും ലാഭകരമായ ഒന്നാണ്.

 

a) അൺകോഴ്‌സ്ഡ് റാൻഡം റബിൾ



അൺകോഴ്‌സ്ഡ് റാൻഡം റബിൾ കല്പണി എന്നത് കാര്യമായ വലുപ്പവ്യത്യാസങ്ങളും ക്രമരഹിതമായ ആകൃതികളുമുള്ള കല്ലുകളുടെ ഉപയോഗത്തെ സൂചിപ്പിക്കുന്നു. ഈ കല്ലുകൾ ആകൃതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ, വിശാലമായ ഉപരിതലത്തിലുടനീളം മർദ്ദ വിന്യാസം ഉറപ്പാക്കാൻ ശ്രദ്ധാപൂർവ്വം ഇവ സ്ഥാപിക്കേണ്ടതാണ്. നിർമ്മിതി കൂടുതൽ ബലിഷ്ഠമാക്കാൻ ചില സ്ഥലങ്ങളിൽ വലിയ കല്ലുകൾ ഉപയോഗിക്കുന്നു. അൺകോഴ്‌സ്ഡ് റാൻഡം റബിൾ ഉപയോഗിക്കുന്നതിനാൽ ഓരോന്നും വ്യത്യസ്തമായി കാണപ്പെടുന്ന രീതിയിൽ നിർമ്മിക്കുന്നു.

 

b) കോഴ്‌സ്ഡ് റബിൾ കൊണ്ടുള്ള പണി



പാളികളായി അല്ലെങ്കിൽ 'കോഴ്സുകൾ' ആയി കല്ലുകൾ ഉപയോഗിക്കുന്ന ഒരു തരം നിർമ്മാണ രീതിയാണിത്. കല്ലുകൾ പരുപരുത്തതാണ്, പൂർണ്ണമായി ആകൃതി വരുത്തിയതല്ല, പക്ഷേ ഓരോ പാളിയും നേരെയും തുല്യവുമായ രീതിയിലാണ് വെക്കുന്നത്. ശക്തമായ അടിത്തറ ആവശ്യമുള്ള കെട്ടിടങ്ങളുടെ നിർമ്മാണത്തിനാണ് ഇത്തരത്തിലുള്ള കല്ലണി പ്രധാനമായും ഉപയോഗിക്കുന്നത്.

 

c) പോളിഗോണൽ റബിൾ കൊണ്ടുള്ള പണി



പേര് സൂചിപ്പിക്കുന്നത് പോലെ, ഇവിടെ ഉപയോഗിക്കുന്ന കല്ലുകൾക്ക് ചതുരാകൃതിയോ ദീർഘ ചതുരാകൃതിയോ അല്ല, മറിച്ച് ഒന്നിലധികം വശങ്ങളുള്ളതാണ് - ഒരു ബഹുഭുജം പോലെ. ആകൃതിയിലും വലുപ്പത്തിലും അവ ഒരുപോലെയല്ല, പക്ഷേ പല വശങ്ങളുള്ള രൂപങ്ങൾ നിർമ്മാണത്തിൽ വ്യത്യസ്തമായ പാറ്റേണുകൾ സൃഷ്ടിക്കുന്നു, ഇത് കൂടുതൽ അതുല്യ മനോഹാരിത നൽകുന്നു.

 

d) ഫ്ലിന്റ് റബിൾ കൊണ്ടുള്ള പണി



ഈ രീതിയിലുള്ള പണിയിൽ, അഭ്രശില എന്ന് വിളിക്കുന്ന പാറ ഉപയോഗിക്കുന്നു, ഇത് വളരെ കടുപ്പമുള്ളതും ഈടുനിൽക്കുന്നതുമായ കല്ലാണ്. ഈ കല്ല് അതിന്റെ ഉറപ്പിന് പേരുകേട്ടതാണ്, മാത്രമല്ല ഈടുനിൽക്കുന്ന കെട്ടിടങ്ങൾക്ക് ഇത് ഉപയോഗപ്രദമാണ്. അഭ്രശില വ്യാപകമായി ലഭിക്കുന്ന പ്രദേശങ്ങളിൽ അഭ്രശില ഉപയോഗിച്ചുള്ള കല്പണി സർവ്വസാധാരണമാണ്.

 

2. അഷ്ലാർ കല്പണി



കൃത്യമായി വൃത്തിയായി മുറിച്ച കല്ലുകൾ ഉപയോഗിച്ചുള്ള പണിയാണ് അഷ്ലാർ കല്പണി. ഇത് വളരെ ആകർഷകമായി കാണപ്പെടുന്ന മിനുസമാർന്നതും ഗംഭീരവുമായ ഫിനിഷ് നൽകുന്നു. എന്നാൽ, കല്ലുകൾ മുറിക്കുന്നതിനും ഒരുക്കുന്നതിനും പരിശ്രമം ആവശ്യമായതിനാൽ, ഈ രീതിയിലുള്ള കല്പണി ചെത്താത്ത കല്ല് ഉപയോഗിച്ചുള്ള പണിയേക്കാൾ ചെലവേറിയതാണ്. ചില വിഭാഗങ്ങൾ ഇവയാണ്:

 

a) അഷ്ലാർ ഫൈൻ കല്പണി



ഇത് അതിസൂക്ഷ്മതയോടെയുള്ള ഒരു തരം കല്പണിയെ സൂചിപ്പിക്കുന്നു, ഇവിടെ ഓരോ കല്ലിന്റെയും മുഖങ്ങൾ തികച്ചും സമാനമാണ്, അത് മിനുസമാർന്നതും നന്നായി ക്രമീകരിച്ചതുമായ ഫിനിഷിംഗ് നൽകുന്നു.  ഈ വൈവിധ്യമാർന്ന കല്പണിയുടെ സവിശേഷത ഒന്നിച്ചുവെക്കാത്തതുപോലെ അവ കാണപ്പെടുന്നു എന്നതാണ്, കാരണം ചാന്തിന്റെ ലൈനുകൾ വളരെ നേർത്തതും പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്തതുമായിരിക്കും. സാധാരണഗതിയിൽ, ഇത് കെട്ടിടങ്ങൾക്ക് കൂടുതൽ പരിഷ്കൃതവും മിനുസമാർന്നതുമായ രൂപം നൽകുന്നു.

 

b) അഷ്ലാർ റഫ് കല്പണി



ഫൈൻ കല്പണിയിൽ നിന്ന് വ്യത്യസ്തമായി, അഷ്ലാർ റഫ് കല്പണി കല്ലിന്റെ മുഖത്തെ ചില സ്വാഭാവിക ഘടനകളും സങ്കീർണ്ണതകളും നിലനിർത്തുന്നു, അതേസമയം ചതുരാകൃതിയ്ക്കോ ദീർഘചതുരാകൃതിയ്ക്കോ മാറ്റം വരാതെ നോക്കുന്നു. ഇതിൽ കല്ലിന്റെ പരുപരുപ്പ്, സ്വാഭാവിക ആകർഷകത്വം, ചതുരാകൃതിയിലുള്ള കോണുകളുടെ കൃത്യത എന്നിവയെല്ലാം ഒത്തുചേർന്നു വരുന്നു, ഇത് കൂടുതൽ ഗ്രാമീണമായതും ക്രമീകൃതവുമായ ഒരു രൂപം നൽകുന്നു.

 

c) പാറയുടെയും ക്വാറിയുടെയും മുഖമുള്ളത് 



ഈ കല്പണി സാങ്കേതികവിദ്യ അഷ്ലാർ കല്പണിയുടെ ഒരു ഉപവിഭാഗമാണ്. കല്ലുകളുടെ അരികുകൾ ഭംഗിയായി മുറിച്ചിട്ടുണ്ടെങ്കിലും ക്വാറിയിൽ നിന്ന് വരുന്നതിനാൽ അവയുടെ മുഖങ്ങൾ സ്വാഭാവികമായ അവസ്ഥയിൽ തന്നെയാണ്, അതിനാൽ ഇവയ്ക്ക് 'റോക്ക്-ഫെയ്സ്ഡ്' അല്ലെങ്കിൽ 'ക്വാറി-ഫെയ്സ്ഡ്' എന്ന പേര് ലഭിച്ചു. ഈ സാങ്കേതികവിദ്യ കല്ലുകളുടെ മുഖത്തിന്റെ സ്വാഭാവിക ഘടന നിലനിർത്തുന്നു, ഇത് കൃത്യമായി മുറിച്ച അരികുകളിൽ നിന്ന് വ്യത്യസ്തമായി ഒരു ആകർഷകത്വം സൃഷ്ടിക്കുന്നു.

 

d) കോഴ്‌സ് കല്പണിയിലെ അഷ്ലാർ ബ്ലോക്ക് 



കോഴ്സ് കല്പണിയിലെ അഷ്ലാർ ബ്ലോക്ക്, റബിൾ, അഷ്ലാർ കല്പണി തത്വങ്ങൾ സംയോജിപ്പിക്കുന്നു. ഭിത്തിയുടെ മുൻവശം പരുപരുത്തതോ ചുറ്റിക കൊണ് അടിച്ച് രൂപപ്പെടുത്തിയതോ ആയ ഒരു പാറ്റേണിൽ കാണപ്പെടുന്നു, അതേസമയം പിൻ ഭിത്തി ചെത്താത്ത കല്ലുപയോഗിച്ച് പണിയുന്നു. ഇത് രസകരമായ ഒരു മനോഹാരിത പ്രദാനം ചെയ്യുന്നു, കാരണം പിൻഭാഗത്തെ ക്രമക്കേടുകൾ, പ്രധാനവും ക്രമീകൃതവുമായ മുൻഭാഗത്താൽ പരിഹരിക്കപ്പെടുന്നു.

 

e) അഷ്‌ലാർ ചാംഫെർഡ് കല്പണി

ഈ രീതിയിലുള്ള കല്പണി അഷ്‌ലാർ കല്പണിയുടെ സാധാരണ തത്വങ്ങൾ സ്വീകരിക്കുന്നു, കല്ലുകൾ കൃത്യമായ ആകൃതിയിൽ മുറിക്കുന്നു. എന്നിരുന്നാലും, ഇത്തരത്തിലുള്ള കല്പണിയിൽ, അരികുകൾ ഷാർപ്പായും നേരെയും വിടുന്നതിനുപകരം, അവ വളയ്ക്കുകയോ വെട്ടിച്ചെരിക്കുകയോ ചെയ്യുന്നു. ഇതിനർത്ഥം അരികുകൾ ഒരു കോണായി മുറിച്ച്, ഒരു ചെരിവ് സൃഷ്ടിക്കുന്നു. ഇത് കെട്ടിടത്തിന്റെ കാഴ്ചയ്ക്കുള്ള ആകർഷണത്വം വർദ്ധിപ്പിക്കുക മാത്രമല്ല, വാസ്തുവിദ്യാപരമായ പുനരുജ്ജീവനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു, കാരണം വെട്ടിച്ചെരിച്ചെടുത്ത അരികുകൾക്ക് കാലക്രമേണ ബാഹ്യ ഘടകങ്ങളിൽ നിന്ന് കേടുപാടുകൾ വരാനുള്ള സാധ്യത കുറവാണ്.

 

3. ചതുരാകൃതിയിലുള്ള റബിൾ കല്പണി

എല്ലാ കോണുകളും ചതുരത്തിലും ലെവലുള്ളതും ആണെന്ന് ഉറപ്പാക്കുന്നത് ചതുരാകൃതിയിലുള്ള കല്പണിയിൽ ഉൾപ്പെടുന്ന ഒരു കാര്യമാണ്. ഇത് വളരെ കൃത്യവും വൃത്തിയുള്ളതുമായ രൂപം നൽകുന്നു. ഇത് പ്രധാനമായും രണ്ട് തരത്തിലുണ്ട്:

 

a) അൺകോഴ്സ്ഡ് സ്ക്വയർ റബിൾ കല്പണി

ഇത്തരത്തിലുള്ള കല്പണിയിൽ പ്രത്യേക പാറ്റേണോ ഡസൈനോ ഇല്ലാതെ വിവിധ വലുപ്പത്തിലുള്ള മുറിക്കാത്തതോ ഏകദേശം മുറിച്ചതോ ആയ കല്ലുകൾ ഉപയോഗിക്കുന്നു. കല്ലുകൾ അതേപോലെ തന്നെ ഒരുമിച്ച് അടുക്കി വെക്കുന്നു, ഇത് ഏകീകൃതമല്ലാത്തതും ക്രമരഹിതവുമായ രൂപത്തിന് കാരണമാകുന്നു. കല്ലുകൾക്കിടയിലുള്ള വിടവുകൾ ചെറിയ കല്ലുകളോ ചാന്തോ കൊണ്ട് നിറയ്ക്കുന്നു. ഈ രീതിയിലുള്ള കല്പണിക്ക് കുറഞ്ഞ അദ്ധ്വാനമേ വേണിവരുന്നുള്ളൂ എന്നതിനാൽ സാധാരണയായി ഇത് കൂടുതൽ ലാഭകരമാണ്, പക്ഷേ ഇത് കൃത്യത കുറവുള്ളതും അത്ര ആകർഷകല്ലാത്തതും ആയിരിക്കും.

 

b) കോഴ്‌സ്ഡ് റബിൾ കൊണ്ടുള്ള പണി

അൺകോഴ്സ്ഡ് കല്ലുകളിൽനിന്ന് വ്യത്യസ്‌തമായി കോഴ്‌സ്‌ഡ് റബിൾ കല്പണി കല്ലുകളെ വ്യത്യസ്ത തിരശ്ചീന പാളികളോ കോഴ്‌സുകളോ ആയി ക്രമീകരിക്കുന്നു. ഉപയോഗിച്ച കല്ലുകൾ ഇപ്പോഴും പരുപരുത്തതും ക്രമരഹിതവുമാണെങ്കിലും, നിർമ്മാണത്തിലുടനീളം ഒരേ രീതിയിൽ തിരശ്ചീന ലൈനുകൾ വരുന്ന രീതിയിലാണ് അവ ക്രമീകരിക്കുന്നത്. പൂർത്തീകരിച്ച നിർമ്മാണത്തിന്റെ മനോഹരമായ രൂപം കൂടുതൽ പ്രധാനമാകുമ്പോൾ ഇത് പലപ്പോഴും ഉപയോഗിക്കാറുണ്ട്, നാടൻ ചാരുതയും വാസ്തുവിദ്യാപരമായ ഭംഗിയും തമ്മിലുള്ള സന്തുലിതാവസ്ഥയും ഇത് നൽകുന്നു.



ഉപസംഹാരമായി, സവിശേഷമായ അഷ്‌ലാർ മുതൽ ഗ്രാമീണമായ റബിൾ വരെയുള്ള കല്പണികൾ, കെട്ടിടത്തിനും രൂപകൽപ്പനയ്ക്കും വൈവിധ്യമാർന്ന ഓപ്ഷനുകൾ നൽകുന്നു. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും ഭംഗിയുമുണ്ട്, ഇത് കല്പണിയുടെ വഴക്കം എടുത്തുകാണിക്കുന്നു. വിവിധ തരം കല്പണികൾ ഉണ്ടെങ്കിലും, കലാപരമായ കല്പണിയിൽ മികച്ച അന്തിമ ഫിനിഷിംഗ് കിട്ടാനായി ധാരാളം വൈദഗ്ധ്യവും സർഗ്ഗാത്മകതയും ഉൾപ്പെടുന്നുവെന്ന് ഈ സ്റ്റൈലുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു.



അനുബന്ധ ലേഖനങ്ങൾ



ശുപാർശ ചെയ്യുന്ന വീഡിയോകൾ





വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....