Get In Touch

Get Answer To Your Queries

Select a valid category

Enter a valid sub category

acceptence


ഒരു നദിക്ക് സമീപം അല്ലെങ്കിൽ അയഞ്ഞ മണ്ണിൽ ഒരു വീട് പണിയുന്നതിനായി അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുന്നു

നിങ്ങൾ ഒരു നദീതീരത്ത്, പ്രത്യേകിച്ച് അയഞ്ഞ മണ്ണിൽ ഒരു വീട് പണിയുകയാണെങ്കിൽ, ഈ ഉപദേശം നിങ്ങള്‍ക്ക് വളരെയേറെ സഹായകമാകും. നദീതീരത്ത് ഒരു വീട് നിർമ്മിക്കുന്നതിനുള്ള ഭൂമിശാസ്ത്രപരമായ പ്രത്യേക ക്രമീകരണത്തിൽ സുരക്ഷിതമായ അടിത്തറ നിർമ്മിക്കുന്നതിന് ആവശ്യമായ നിരവധി സമീപനങ്ങളും ഉല്‍പന്നങ്ങളും നിര്‍മ്മാണ രീതികളും നമ്മള്‍ ഇവിടെ പര്യവേക്ഷണം ചെയ്യും.

Share:


ഒരു നദിക്ക് സമീപം അല്ലെങ്കിൽ അയഞ്ഞ അസ്ഥിരമായ മണ്ണിൽ ഒരു വീട് നിർമ്മിക്കുന്നത് സവിശേഷമായ സ്ട്രക്ചറല്‍ വെല്ലുവിളികൾ ഉയർത്തുന്നു. വെള്ളപ്പൊക്കത്തിനോ വീട് അസമമായി താഴേക്ക് ഇരിക്കുന്നതിനോ ഉള്ള സാധ്യത ചെറുക്കുന്നതിനും അതിജീവിക്കുന്നതിനും, ദൃഢമായ, ദീർഘകാലം നിലനിൽക്കുന്ന ഒരു വീട് സൃഷ്ടിക്കുന്നതിന് കൃത്യമായ ആസൂത്രണവും നിർവ്വഹണവും ആവശ്യമാണ്. ശരിയായ സൈറ്റ് വിശകലനം, ബജറ്റിംഗ്, കരാറുകാരനെ തിരഞ്ഞെടുക്കൽ, വാസ്തുവിദ്യാ രൂപകൽപന, സമയ ക്രമം നിശ്ചയിക്കല്‍, പ്രതിരോധശേഷിയുള്ള ബിൽഡിംഗ് ടെക്നിക്കുകൾ എന്നിവയെല്ലാം വിജയത്തിന് നിർണായകമാണ്. സൈറ്റ് ഗവേഷണം, വിദഗ്ധനായ ഒരു ബിൽഡറെ തിരഞ്ഞെടുക്കൽ, ഉചിതമായ ലേ ഔട്ട് തയ്യാറാക്കല്‍, വെള്ളപ്പൊക്കം/ഷിഫ്റ്റ്-റെസിസ്റ്റന്‍റ് മെറ്റീരിയലുകൾ ഉപയോഗിക്കല്‍ എന്നിങ്ങനെ നദിക്കടുത്ത് ഒരു വീട് പണിയുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സുപ്രധാന ഘട്ടങ്ങളും നമ്മൾ ഇവിടെ പരിശോധിക്കും.


നിങ്ങൾ ഒരു നദീതീരത്തോ അയഞ്ഞ മണ്ണിലോ ഒരു വീട് പണിയുന്നത് പരിഗണിക്കുകയാണെങ്കിൽ, മനസ്സിൽ സൂക്ഷിക്കേണ്ട ചില പ്രധാന ഘടകങ്ങളുണ്ട്. നദീതീരത്തെ പ്രോപ്പർട്ടികൾ മനോഹരമായിരിക്കാം, എന്നാൽ അയഞ്ഞ മണ്ണിലോ അതിനടുത്തോ പണിയുന്നത് ശ്രദ്ധാപൂർവ്വമായ ആസൂത്രണവും തയ്യാറെടുപ്പും ആവശ്യമായ സവിശേഷമായ വെല്ലുവിളികളോടെയാണ്.

 


നദിക്ക് സമീപം വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



ഒരു നദിക്ക് സമീപം ഒരു വീട് പണിയുമ്പോൾ, വെള്ളപ്പൊക്ക സാധ്യതകൾ വിലയിരുത്തുകയും തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യേണ്ടത് നിർണായകമാണ്. നദികളിൽ സ്വാഭാവികമായും ജലനിരപ്പിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്നു, കനത്ത മഴയിൽ ഇടയ്ക്കിടെ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. പക്ഷേ, കൃത്യമായ ഘടനാപരമായ ആസൂത്രണത്തോടെ നദിക്ക് സമീപം വീട് പണിയുമ്പോൾ ഇതെല്ലാം ഒഴിവാക്കാം. അയഞ്ഞ മണ്ണിൽ വീട് പണിയുന്നതിനുള്ള ചില നുറുങ്ങുകൾ ഇതാ.


1) ബജറ്റ് തീരുമാനിക്കുക

വീടുനിർമ്മാണത്തിനായി ഒരു നദീതീരമോ അയഞ്ഞ മണ്ണോ ശരിയായി തയ്യാറാക്കുന്നതിനുള്ള ചെലവ് ഉറപ്പുള്ള മണ്ണിലെ സാധാരണ നിർമ്മാണത്തേക്കാൾ വളരെ കൂടുതലായിരിക്കും. സൈറ്റ് വിലയിരുത്തൽ, ഗ്രേഡിംഗ്, ഉത്ഖനനം, പ്രത്യേക അടിത്തറകൾ, വെള്ളപ്പൊക്കം തടയുന്നതിനുള്ള നടപടികൾ എന്നിവ പോലുള്ള ചെലവുകൾക്കായി ഒരു അധിക ബജറ്റ് കരുതേണ്ടി വരും. നിങ്ങളുടെ സൈറ്റിന്‍റെ സവിശേഷതകള്‍ അനുസരിച്ച് ചെലവുകൾ വ്യാപകമായി വ്യത്യാസപ്പെടാം എന്നതിനാൽ, താരതമ്യം ചെയ്യാൻ ഒന്നിലധികം കരാറുകാരിൽ നിന്ന് കൊട്ടേഷന്‍ വാങ്ങുക. കൂടാതെ, ഒരു നദിക്ക് സമീപം ഒരു വീട് പണിയുമ്പോൾ, പ്രശ്നമുള്ള മണ്ണിൽ നിർമ്മിക്കുമ്പോൾ നിങ്ങൾ പ്രതീക്ഷിക്കാത്ത ചെലവുകൾ കണക്കിലെടുക്കേണ്ടതുണ്ട്. മതിയായ ബജറ്റ് മുൻകൂട്ടി സജ്ജമാക്കുന്നത്, നിങ്ങൾക്ക് സൈറ്റ് പൂർണ്ണമായും തയ്യാറാക്കാനും വിട്ടു വീഴ്ചകള്‍ ചെയ്യാതെ  ഉചിതമായ നിർമ്മാണ രീതികൾ ഉപയോഗിക്കാനും കഴിയുമെന്ന് ഉറപ്പാക്കാൻ സഹായിക്കും.

 

2) ഒരു വിദഗ്ധ ബിൽഡർ തിരഞ്ഞെടുക്കുക

നദീതീരത്തെ വസ്തുവില്‍ അല്ലെങ്കിൽ അയഞ്ഞതും ഇളക്കമുള്ളതുമായ മണ്ണിൽ പ്രോജക്ടുകൾ വിജയകരമായി പൂർത്തിയാക്കുന്നതിൽ വിപുലമായ പരിചയമുള്ള ഒരു ബിൽഡറുമായി ചേർന്ന് പ്രവർത്തിക്കുന്നത്  അഭികാമ്യമാണ്. നിങ്ങളുടെ നിർദ്ദിഷ്ട സൈറ്റ് വെല്ലുവിളികൾക്കുള്ള മികച്ച സമീപനങ്ങൾ ശുപാർശ ചെയ്യാനും ആവശ്യമായ പ്രത്യേക എഞ്ചിനീയറിംഗ് ആവശ്യകതകൾ ഏകോപിപ്പിക്കാനും ഒരു സാധാരണ കരാറുകാരന്‍ വരുത്തിയേക്കാവുന്ന ചെലവേറിയ നിർമ്മാണ തെറ്റുകൾ തടയാനും അവർക്ക് അറിവുണ്ടാകും. നദികൾക്ക് സമീപം ഒരു വീട് പണിയുമ്പോൾ, നിങ്ങളുടേതിന് സമാനമായ സൈറ്റുകളിൽ   നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ പോയി കാണുകയും അവരില്‍ നിന്ന് ഉപദേശങ്ങള്‍ തേടുകയും ചെയ്യുക . അവരില്‍ നിന്ന് കരാറുകാരുടെ വിശദാംശങ്ങളും തിരക്കാം. പ്രശ്നമുള്ള സൈറ്റ് നിർമ്മാണത്തിൽ പരിചയസമ്പന്നരായ നിർമ്മാതാക്കൾ കൂടുതൽ നിരക്ക് ഈടാക്കിയേക്കാം, എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് പണം ലാഭിക്കാം. തലവേദനയും ഒഴിവാക്കാം



3) ഒരു ഹോം ലേഔട്ട് സൃഷ്ടിക്കുക

നദീതീരത്തോ അയഞ്ഞ മണ്ണിലോ പണിയുമ്പോൾ വീടിന്‍റെ ഫ്ലോർ പ്ലാൻ ഏറ്റവും ഉചിതമാക്കുന്നത് വളരെ പ്രധാനമാണ്. നദീതീരത്തെ സൈറ്റുകൾക്ക്, വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുന്നതിന്, നദീതീരങ്ങളിൽ നിന്ന് പരമാവധി അകലെയായി വീടിന് സ്ഥാനം നൽകണം. ഒരു നദിക്ക് സമീപം ഒരു വീട് പണിയുമ്പോള്‍, വീട് തന്നെ ഒരു വെള്ളപ്പൊക്ക ഷീൽഡായി ഉപയോഗിക്കുന്നതിന് ഫ്ലോർ പ്ലാൻ ശരിയാക്കുന്നത് പരിഗണിക്കുക. അയഞ്ഞ മണ്ണിന്, കോംപാക്റ്റ് ഹോം ലേഔട്ടുകൾ അടിത്തറയുടെ വലിപ്പവും അടിത്തട്ടിലെ ഭാരവും കുറയ്ക്കാൻ സഹായിക്കുന്നു. ചെറിയ ഫുട്ട് പ്രിന്‍റ് ഉള്ള ഒരു എലവേറ്റഡ് ഫൗണ്ടേഷൻ ഡിസൈൻ, മണ്ണിളക്കം കൈകാര്യം ചെയ്യുന്നതിനുള്ള പരമാവധി വഴക്കം നൽകുന്നു. ഒരു നദിക്ക് സമീപം ഒരു വീട് പണിയുമ്പോൾ, പ്ലാൻ അന്തിമമാക്കുന്നതിന് മുമ്പ് മികച്ച വീടിന്‍റെ ആകൃതിയും ക്രമീകരണങ്ങളും  സംബന്ധിച്ച് നിങ്ങളുടെ ബിൽഡറുമായി ചര്‍ച്ച ചെയ്യുക.

 

4) പിന്തുടരാൻ ഒരു സമയക്രമം സജ്ജമാക്കുക

പ്രശ്നമുള്ള മണ്ണിൽ നിർമ്മിക്കുമ്പോൾ ഒരു വിപുലീകൃത പ്രോജക്റ്റ് സമയക്രമത്തിനുള്ള സാധ്യത കണക്കിലെടുക്കേണ്ടത് പ്രധാനമാണ്. അധികമായി വരുന്ന സൈറ്റ് തയ്യാറാക്കൽ ജോലികൾ, ഉത്ഖനനം, പ്രത്യേക അടിത്തറകൾ, കാലാവസ്ഥാ കാലതാമസ സാധ്യത എന്നിവ ഒരു സാധാരണ ഭവന നിർമ്മാണത്തിന്‍റെ സമയക്രമം ഇരട്ടിയാക്കുകയോ മൂന്നിരട്ടിയാക്കുകയോ ചെയ്യും. നിങ്ങളുടെ കരാർ ഡോക്യുമെന്‍റുകളിൽ പ്രതീക്ഷിക്കുന്ന അധിക സമയത്തെക്കുറിച്ച് നിങ്ങളുടെ ബിൽഡർ വ്യക്തമായി രൂപരേഖ നല്‍കാന്‍ ആവശ്യപ്പെടുക. നിങ്ങളുടെ ഷെഡ്യൂൾ ആസൂത്രണം ചെയ്യുമ്പോൾ പ്രാഥമിക കണക്കുകൾക്കപ്പുറം 20-30% അധിക ബഫറിൽ നിർമ്മിക്കുന്നത് ബുദ്ധിപരമാണ്. പ്രോജക്റ്റ് പുരോഗമിക്കുമ്പോൾ, സമയക്രമത്തിലുണ്ടാകുന്ന വുഅതിയാനം ഉണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ച് ബില്‍ഡറുമായി ചര്‍ച്ച നടത്തുക.

 

5) പ്രതിരോധമുള്ള വീട് നിർമ്മിക്കുക

ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ സൈറ്റിന്‍റെ വെല്ലുവിളികളെ നേരിടാൻ കഴിയുന്ന ഒരു വീട് സൃഷ്‌ടിക്കുന്നതിന് മണ്ണിനും വെള്ളപ്പൊക്ക സാധ്യതകൾക്കും അനുയോജ്യമായ നിർമ്മാണ സാങ്കേതിക വിദ്യകളും മെറ്റീരിയലുകളും ഉപയോഗിക്കുന്നത് പ്രധാനമാണ്.  ആഴത്തിലുള്ള പൈൽ ഫൗണ്ടേഷനുകൾ, കൂടുതൽ ആഴത്തിലുള്ള ഫൂട്ടിംഗുകളുള്ള എലവേറ്റഡ് ഫൗണ്ടേഷൻ ഭിത്തികൾ, സ്റ്റീൽ റീഎൻഫോർസ്ഡ് കോൺക്രീറ്റ് സ്ലാബുകൾ, ബേസ്മെന്‍റിനും ഫൗണ്ടേഷനുകൾക്കും ചുറ്റുമുള്ള മുഴുവൻ വാട്ടർപ്രൂഫിംഗ് ട്രീറ്റ്മെന്‍റുകൾ, ടെർമൈറ്റ് ട്രീറ്റ്മെൻറുകൾ, കുഴിച്ചിട്ട യൂട്ടിലിറ്റി ലൈനുകൾ, ഫ്രഞ്ച് ഡ്രെയിനുകൾ എന്നിവ ചില ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു. നിങ്ങളുടെ നിർദ്ദിഷ്ട സൈറ്റിന് അനുയോജ്യമായ ശരിയായ പരിഹാരങ്ങൾ ഉപയോഗിക്കുന്നത് പതിറ്റാണ്ടുകളോളം നിങ്ങളുടെ നദീതീര വീടിന്‍റെ ഘടനാപരമായ കെട്ടുറപ്പ് സംരക്ഷിക്കാൻ സഹായിക്കും.



ഒരു നദിക്ക് സമീപം അല്ലെങ്കിൽ അയഞ്ഞ മണ്ണിൽ ഒരു വീട് നിർമ്മിക്കുന്നതിന് പ്രത്യേക ആസൂത്രണം, വിലയിരുത്തൽ, ബജറ്റ്, നിർമ്മാണ സാങ്കേതികവിദ്യകൾ എന്നിവ ആവശ്യമാണ്. പരിചയസമ്പന്നരായ കോൺട്രാക്ടർമാരുടെയും എഞ്ചിനീയർമാരുടെയും പങ്കാളിത്തം, തയ്യാറെടുപ്പ് സമയം അനുവദിക്കൽ, വെള്ളപ്പൊക്കം, മണ്ണിളക്കത്തെ പ്രതിരോധിക്കുന്ന മെറ്റീരിയലുകൾ, സംരക്ഷണ ഡിസൈൻ ഘടകങ്ങൾ നടപ്പിലാക്കൽ എന്നിവ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും വീടുകളുടെ കേടുപാടുകൾ തടയുന്നതിനും സഹായിക്കും. ശരിയായ ജാഗ്രതയോടെയും സൈറ്റ് തയ്യാറാക്കുന്നതിലൂടെയും, നദി തീരത്തോ പ്രശ്നമുള്ള മണ്ണിലോ നിങ്ങളുടെ സ്വപ്ന ഭവനം സുരക്ഷിതമായി നിർമ്മിക്കാനും ആസ്വദിക്കാനും കഴിയും.



അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ

 



വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

logo

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

logo

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.

logo

Loading....