Share:
Home Building Guide
Our Products
Useful Tools
Waterproofing methods, Modern kitchen designs, Vaastu tips for home, Home Construction cost
Share:
"കെട്ടിടങ്ങൾ ഉണ്ടാക്കുന്നതിന് വ്യത്യസ്ത തരം ഇഷ്ടികകളും ചാന്തും ഉപയോഗിച്ചുകൊണ്ടുള്ള ഒരു നിർമ്മാണ സാങ്കേതിക വിദ്യയാണ് ഇഷ്ടികപ്പണി. ഇത് ഏറ്റവും പഴക്കമേറിയതും ജനപ്രിയവുമായ നിർമ്മാണ രീതികളിലൊന്നാണ്. ബലം, ഈട്, ഭംഗി എന്നിവയ്ക്ക് ഇത് പേരുകേട്ടതാണ്. ഇഷ്ടികപ്പണിയിൽ, ഇഷ്ടികകൾ ശ്രദ്ധാപൂർവ്വം ഒരു പ്രത്യേക പാറ്റേണിൽ വെക്കുകയും അത് ചാന്ത് ഉപയോഗിച്ച് ബന്ധിപ്പിക്കുകയും അങ്ങനെ ഉറപ്പും ഈടും ഉള്ളതുമായ നിർമ്മാണം നടത്തുകയും ചെയ്യുന്നു.
കളിമണ്ണും മറ്റ് വസ്തുക്കളും ചേർത്ത് നിർമ്മിച്ച ഇഷ്ടികകൾ ചതുരാകൃതിയിലുള്ളതും വ്യത്യസ്ത വലുപ്പത്തിലും നിറങ്ങളിലും ഘടനയിലും ഉള്ളതാണ്. കെട്ടിടത്തിന്റെ ഉറപ്പും സ്ഥിരതയും നിർണ്ണയിക്കുന്ന ബോണ്ട് പാറ്റേണുകൾ എന്നറിയപ്പെടുന്ന വിവിധ പാറ്റേണുകളിൽ അവ ക്രമീകരിക്കുന്നു. സ്ട്രെച്ചർ ബോണ്ട്, ഹെഡർ ബോണ്ട്, ഫ്ലെമിഷ് ബോണ്ട്, ഇംഗ്ലീഷ് ബോണ്ട് എന്നിവയും മറ്റും ബോണ്ട് പാറ്റേണുകളിൽ ഉൾപ്പെടുന്നു. ഓരോ ബോണ്ട് പാറ്റേണിനും ഇഷ്ടികകൾ അനുപമമായി ക്രമീകരിക്കുന്നു, കൂടാതെ മനോഹരമായ വ്യത്യസ്ത രീതികളിലും ഇത് ക്രമീകരിക്കാം.
ഇഷ്ടികപ്പണിയുടെ ഉറപ്പും ഈടും വർദ്ധിപ്പിക്കുന്നതിനായി ചേർത്തുനിർത്തുന്ന ഏജന്റായി ചാന്ത് ഉപയോഗിക്കുന്നു. സിമെന്റ്, മണൽ, വെള്ളം എന്നിവ സംയോജിപ്പിച്ചാണ് ചാന്ത് നിർമ്മിക്കുന്നത്, പദ്ധതിയുടെ ആവശ്യകത അനുസരിച്ച് അതിന്റെ കൂട്ട് വ്യത്യാസപ്പെടുന്നു. ഇത് ഇഷ്ടികകൾക്കിടയിലുള്ള വിടവുകൾ നികത്തുന്നു, അത് ദൃഢത നൽകുകയും ഈർപ്പം തുളച്ചുകയറുന്നത് തടയുകയും ചെയ്യുന്നു. ഇഷ്ടികപ്പണിയുടെ അടിസ്ഥാനകാര്യങ്ങൾ ഇപ്പോൾ നമ്മൾ മനസ്സിലാക്കി, ഇനി നമുക്ക് വ്യത്യസ്ത തരം ഇഷ്ടികപ്പണികളെക്കുറിച്ച് വിശദമായി ചിന്തിക്കാം."
ഇഷ്ടികപ്പണി സാങ്കേതിക വിദ്യകൾ വിവിധ തരങ്ങളായി തിരിക്കാം ഉപയോഗിക്കുന്ന ചാന്തിന്റെ തരം, ഇഷ്ടികകൾ വെക്കുന്ന രീതി, ഇഷ്ടികകൾ തമ്മിൽ ബന്ധിപ്പിക്കുന്ന രീതി എന്നിവയെ അടിസ്ഥാനമാക്കിയാണത്. സാധാരണ ഇഷ്ടികപ്പണിയുടെ രണ്ട് രീതികൾ ഇവയാണ്:
"കളിമണ്ണ് എന്നും അറിയപ്പെടുന്ന ചെളി കാലങ്ങളായുള്ള ഒരു നിർമ്മാണ വസ്തുവാണ്. മണ്ണുകൊണ്ടുള്ള ഇഷ്ടികപ്പണിയിൽ, സിമെന്റിന് പകരം ചെളിയാണ് ചാന്തായി പ്രവർത്തിക്കുന്നത്. സിമെന്റ് ചാന്തിനേക്കാൾ കൂടുതൽ വഴക്കമുള്ള ചെളി മിശ്രിതം ഉപയോഗിച്ചാണ് ഇഷ്ടികകൾ കൂട്ടിച്ചേർക്കുന്നത്. ഈ വഴക്കം നിലത്തുള്ള ചലനങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ കെട്ടിടങ്ങളെ സഹായിക്കുന്നു, മെച്ചമായി ചൂടിനെയും ശബ്ദത്തെയും പ്രതിരോധിക്കുകയും ചെയ്യുന്നു. പരമ്പരാഗതമായ അല്ലെങ്കിൽ ഗ്രാമങ്ങളിലെ കെട്ടിടങ്ങളിലാണ് മണ്ണുകൊണ്ടുള്ള ഇഷ്ടികപ്പണികൾ സാധാരണയായി കാണപ്പെടുന്നത്.
ഈ പ്രത്യേക തരം ഇഷ്ടികപ്പണികൾ, പ്രാദേശിക വസ്തുക്കളുടെ ഉപയോഗം മൂലമുള്ള ചെലവ് കുറയ്ക്കൽ ഉൾപ്പെടെ വിവിധ പ്രയോജനങ്ങൾ അതായത് ചൂടിൽ നിന്നുള്ള നല്ല പ്രതിരോധം, പണി ചെയ്യാനും അറ്റകുറ്റപ്പണി ചെയ്യാനുമുള്ള എളുപ്പം, കെട്ടിടങ്ങൾക്ക് നൽകുന്ന നാടൻതനിമ എന്നിവ ഉറപ്പുനൽകുന്നു. "
"ആധുനിക നിർമ്മാണത്തിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന രീതിയാണ് സിമെന്റ് ഉപയോഗിച്ചുള്ള ഇഷ്ടികപ്പണി. ഈടുനിൽക്കുന്നതും ദീർഘകാലം നിലനിൽക്കുന്നതുമായ കെട്ടിടങ്ങൾ ഉണ്ടാക്കാൻ സിമെന്റ് ചാന്താണ് ഇഷ്ടികകൾ ബന്ധിപ്പിക്കാനുള്ള ഏജന്റായി ഉപയോഗിക്കുന്നത്. ഡിസൈൻ ആവശ്യകതകളെ അടിസ്ഥാനമാക്കി സ്ട്രെച്ചർ അല്ലെങ്കിൽ ഹെഡർ ബോണ്ട് പോലുള്ള വിവിധ പാറ്റേണുകളിൽ ഇഷ്ടികകൾ ക്രമീകരിക്കുന്നു. ഇത്തരത്തിലുള്ള ഇഷ്ടികപ്പണികൊണ്ട് ഉറപ്പുള്ളതും ഈടുനിൽക്കുന്നതുമായ കെട്ടിടങ്ങൾ ഉണ്ടാക്കാനാകുന്നു.
ഇത്തരത്തിലുള്ള ഇഷ്ടികപ്പണികൾ ഈർപ്പം, തീ, കീടങ്ങൾ എന്നിവയ്‌ക്കെതിരായ പ്രതിരോധം, ഉയർന്ന ഘടനാപരമായ ദൃഢത, ഈട്, വൈവിധ്യമാർന്ന ഡിസൈൻ സാധ്യതകൾ, നൂതനവും വൃത്തിയും മനോഹരവും ആയ കെട്ടിടങ്ങൾ എന്നീ പ്രയോജനങ്ങൾ സാധ്യമാക്കുന്നു.
ഇതും വായിക്കുക: ഇഷ്ടികയുടെ ഗുണനിലവാരം എങ്ങനെ പരിശോധിക്കാം?
വിവിധ രീതികളിൽ ഉപയോഗിക്കുന്ന വ്യത്യസ്ത തരം ഇഷ്ടികപ്പണി ഉപകരണങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോൾ വിശദമായി ചിന്തിക്കാം. "
ഇഷ്ടികപ്പണിക്കുള്ള വിവിധ തരം ഉപകരണങ്ങളും സാമഗ്രികളും
ഇഷ്ടികപ്പണികൾക്ക് ഉപയോഗിക്കുന്ന മറ്റൊരു പ്രധാന ഉപകരണമാണ് ചുറ്റിക. അതിന്റെ ബഹുമുഖമായ ഉപയോഗം നിമിത്തം വൈവിധ്യമാർന്ന ജോലികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് അത്. ഇഷ്ടികകളെ ചെറിയ കഷണങ്ങളായി മുറിക്കാൻ ഒരു ചുറ്റിക പ്രാഥമികമായി ഉപയോഗിക്കുന്നു, പ്രത്യേകിച്ചും അവയുടെ സ്ഥാനം ക്രമീകരിക്കലോ ഇഷ്ടാനുസൃതമാക്കലോ ആവശ്യമുള്ളപ്പോൾ. കൂടാതെ, നിർമ്മാണ വേളയിൽ ഇഷ്ടികകളിൽ തട്ടിയും മുട്ടിയും അവയുടെ അവയുടെ സ്ഥാനം ക്രമീകരിക്കുന്നതിനും ചുറ്റികകൾ ഉപയോഗിക്കുന്നു. ഇഷ്ടികകൾ സുരക്ഷിതമായി വെക്കുകയും ശരിയായി ക്രമീകരിക്കുകയും ചെയ്യുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.
"ഇഷ്ടികപ്പണിക്ക് വ്യാപകമായി ഉപയോഗിക്കുന്ന കയ്യിൽ പിടിക്കാവുന്ന ഒരു ഉപകരണമാണ് കരണ്ടി. നിർമ്മാണ പ്രക്രിയയിൽ ചാന്ത് പരത്തുകയും രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.
ഇത് ഇഷ്ടികകളെ തമ്മിൽ സുരക്ഷിതമായി ബന്ധിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുകയും കെട്ടിടത്തിന്റെ മൊത്തത്തിലുള്ള ഉറപ്പും ഈടും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇഷ്ടികകളുടെ ഉപരിതലത്തിൽ നിന്ന് അധികമുള്ള ചാന്ത് ചുരണ്ടിയെടുക്കാനും ചാന്ത് കൊണ്ട് ജോയിന്റുകൾ മിനുസപ്പെടുത്താനും അവയ്ക്ക് പൂർണ്ണത വരുത്താനും വൃത്തിയോടെയും ആകർഷകമായും പണി ഫിനിഷ് ചെയ്യാനും കരണ്ടികൾ ഉപയോഗിക്കാം."
ഇഷ്ടികപ്പണിക്കുള്ള ഒരു പ്രധാന ഉപകരണമാണ് സ്പിരിറ്റ് ലെവൽ, ഭിത്തിയുടെ അലൈൻമെന്റ് കൃത്യതയുള്ളതാണെന്ന് ഇത് ഉറപ്പാക്കുന്നു. തിരശ്ചീനവും ലംബവുമായ പ്രതലങ്ങൾ പരിശോധിച്ചുകൊണ്ട്, ഇഷ്ടികകൾ ശരിക്കും നിരപ്പായും ലംബമായും വെക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. ഈ സൂക്ഷ്മത പണി പൂർത്തിയാകുമ്പോഴുള്ള ഇഷ്ടികപ്പണിയുടെ ഘടനാപരമായ പൂർണ്ണതയും മനോഹാരിതയും ആകർഷണത്വവും വർദ്ധിപ്പിക്കുന്നു.
ഇഷ്ടികപ്പണിയിൽ വൃത്തിയുള്ളതും മിനുസമാർന്നതുമായ ചാന്ത് ജോയിന്റുകൾ രൂപപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു പ്രത്യേക ഉപകരണമാണ് ജോയിന്റർ. ഇത് ഒരു ഫിനിഷിംങ് നൽകുന്നു, ഘടനാപരമായ പൂർണ്ണത വർദ്ധിപ്പിക്കുന്നു, വെള്ളം കയറാതിരിക്കാനും സഹായിക്കുന്നു. ഇഷ്ടികകൾക്കിടയിൽ ചാന്ത് ഞെരുക്കിക്കയറ്റുകയും ഒതുക്കുകയും ചെയ്യുന്നതിലൂടെ, ഭിത്തിയുടെ മൊത്തത്തിലുള്ള ഈടുനിൽപ്പിനും ഭിത്തി ഭംഗിയായി കാണപ്പെടാനും ഇടയാക്കുന്നു.
ഇഷ്ടികപ്പണി ചെയ്യുന്ന മേസ്തിരിമാർക്ക് ഒറ്റച്ചക്രക്കൈവണ്ടികൾ ഒഴിച്ചുകൂടാനാവാത്തതാണ്. അവർ ഇഷ്ടികകൾ, ചാന്ത്, മറ്റ് വസ്തുക്കൾ എന്നിവ നിർമ്മാണ സൈറ്റിലുടനീളം സുഗമമായി കൊണ്ടുപോകുന്നു. ഇത് സമയം ലാഭിക്കുക മാത്രമല്ല, തൊഴിലാളികളുടെ ശാരീരിക ആയാസം കുറയ്ക്കാനും ഇഷ്ടികകൾ ആവശ്യാനുസരണം ഉപയോഗിച്ച് കൂടുതൽ പണി ചെയ്യാനും സഹായിക്കുന്നു.
ഇഷ്ടികകൾക്കിടയിൽ നിശ്ചിത അകലം നിലനിർത്തുന്നതിൽ ഒരു ടേപ്പ് നിർണായക പങ്ക് വഹിക്കുന്നു. ഇഷ്ടികയുടെ സ്ഥാനത്തിന്റെയും വിന്യാസത്തിന്റെയും കൃത്യത ഇത് ഉറപ്പാക്കുന്നു. കൃത്യമായ അളവുകൾ എടുക്കുന്നതിലൂടെ, ഇഷ്ടികപ്പണിക്കാർ ഭിത്തിയുടെ ഘടനയിൽ സമാനത ഉറപ്പ് നൽകുന്നു, അതിന്റെ ശക്തിയും മൊത്തത്തിലുള്ള ഗുണനിലവാരവും വർദ്ധിപ്പിക്കുന്നു.
ചുരുക്കത്തിൽ, ശക്തമായതും ഈട് നിൽക്കുന്നതും കാഴ്ചയ്ക്ക് ആകർഷകവുമായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള വിപുലമായ പല രീതികൾ ഇഷ്ടികപ്പണി ഉറപ്പുതരുന്നു. പ്രധാനമായും മണ്ണ് ഉപയോഗിച്ചും സിമെന്റ് ഉപയോഗിച്ചും ഉള്ള രണ്ട് തരം ഇഷ്ടികപ്പണികളാണ് ഉള്ളത്. കളിമണ്ണുകൊണ്ടുള്ള ഇഷ്ടികപ്പണി ചെലവ് കുറഞ്ഞതാണ്, അത് പരമ്പരാഗത രൂപവും നൽകുന്നു, അതേസമയം സിമെന്റ് ഉപയോഗിച്ചുള്ള ഇഷ്ടികപ്പണി ഉയർന്ന ഘടനാപരമായ ഉറപ്പും ഒരു നൂതന ഭംഗിയും പ്രദാനം ചെയ്യുന്നു. ഇതിൽ ഏത് രീതി തിരഞ്ഞെടുത്താലും, കൃത്യതയോടെയും സുരക്ഷിതമായും ഇഷ്ടികപ്പണി ചെയ്യുന്നതിൽ ശരിയായ ഉപകരണങ്ങളും സാധനസാമഗ്രികളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചുറ്റികകൾ, കരണ്ടികൾ തുടങ്ങിയ ഉപകരണങ്ങൾ ഇഷ്ടികകളും ചാന്തും ശരിയായ സ്ഥാനങ്ങളിൽ സ്ഥാപിക്കുന്നതിനും രൂപപ്പെടുത്തുന്നതിനും സഹായിക്കുന്നു. കൂടുതലറിയാൻ, ഇഷ്ടികപ്പണിയെക്കുറിച്ചുള്ള ഞങ്ങളുടെ വീഡിയോ നിങ്ങൾക്ക് ഇവിടെ കാണാം.