Get In Touch

Get Answer To Your Queries

Select a valid category

Enter a valid sub category

acceptence


ചെലവ് കുറഞ്ഞ 5 മികച്ച ഭവന നിർമ്മാണ സാങ്കേതിക വിദ്യകൾ

ഒരു വീട് പണിയാൻ നിങ്ങൾ പദ്ധതിയിടുകയാണോ, ബജറ്റിനെ കുറിച്ച് ആശങ്കയുണ്ടോ? മതിയായ ബജറ്റ് ആസൂത്രണം ബുദ്ധിമുട്ടാണ്, പക്ഷേ വിഷമിക്കേണ്ട, കുറഞ്ഞ ചെലവിൽ ശരിയായ ഭവന നിർമ്മാണ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിങ്ങൾക്ക് കുറഞ്ഞ ബജറ്റിൽ നിങ്ങളുടെ വീട് പൂർണ്ണമായും നിർമ്മിക്കാൻ കഴിയും. ഒരു വീട് പണിയുന്നതിനുള്ള ചെലവ് കേള്‍ക്കുമ്പോള്‍ ചിലപ്പോൾ സ്വന്തം വീട് പണിയുന്നതിനുള്ള പദ്ധതികൾ നിർത്തിവെക്കാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. എന്നാൽ ശരിയായ ലോ ബജറ്റ് വീട് നിർമ്മാണ സാങ്കേതിക വിദ്യകളും മാർഗ്ഗനിർദ്ദേശങ്ങളും ഉപയോഗിച്ച്, നിങ്ങൾക്ക് സൗകര്യപ്രദമായ ചിലവിൽ നിങ്ങളുടെ സ്വന്തം വീട് നിർമ്മിക്കാൻ കഴിയും.

Share:



• പ്രീ-അപ്രൂവ്ഡ് ഹോം ലോണുകൾക്കായി അപേക്ഷിക്കുക, എമർജൻസി ഫണ്ട് സൂക്ഷിക്കുക, നിങ്ങളുടെ ബജറ്റ് കൃത്യമായി ട്രാക്ക് ചെയ്യുക.

 

• പരിചയസമ്പന്നനായ ഒരു കരാറുകാരനെ നിയമിക്കുന്നത് നിങ്ങളുടെ പ്രോജക്ട് തന്ത്രപരമായും ചെലവു കുറവിലും പൂര്‍ത്തിയാക്കാന്‍ നിങ്ങളെ സഹായിക്കും. 

 

• എ‍എസി ബ്ലോക്കുകളും പ്രാദേശികമായി ലഭിക്കുന്ന മെറ്റീരിയലുകളും ഉപയോഗിക്കുന്നത് ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് ഗണ്യമായി കുറയ്ക്കും.

 

• സുരക്ഷിതത്വത്തിന് മുൻഗണന നൽകുക, കുറഞ്ഞ ചെലവിൽ ഒരു വീട് ലക്ഷ്യമിടുമ്പോൾ പോലും മെറ്റീരിയലിന്‍റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുത്.


ഒരു വീട് പണിയുന്നതിന്‍റെ പ്രയോജനം, നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് നിങ്ങൾക്ക് അത് രൂപകൽപ്പന ചെയ്യാൻ കഴിയും എന്നതാണ്, എന്നാൽ നിങ്ങൾക്ക് ഉള്ള സ്ഥലത്തിനായി അതിനെ അനുയോജ്യമാക്കേണ്ടതുണ്ട്. ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഒരു വീട് എങ്ങനെ നിർമ്മിക്കാം എന്നതിനെക്കുറിച്ചുള്ള ലോ കോസ്റ്റ് വീട് നിർമ്മാണ സാങ്കേതിക വിദ്യകൾക്കായി ത്തിരയുകയാണെങ്കിൽ, നിങ്ങൾ ശരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത്.

 

നിങ്ങളുടെ സ്വന്തം വീട് നിർമ്മിക്കുന്നതിന്, സാമ്പത്തിക ആസൂത്രണം വളരെ പ്രധാനമാണ്. സാമ്പത്തികം കൈവിട്ടുപോയതിനാൽ നിങ്ങളുടെ വീട് പൂർത്തിയാകാത്ത അവസ്ഥയിൽ ആയിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. ഓൺലൈനിൽ നിങ്ങളുടെ ഗവേഷണം നടത്തുക, അയൽക്കാർ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുമായി സംസാരിക്കുക, അവരുടെ പ്രാരംഭ ബജറ്റിനേക്കാള്‍ എത്രമാത്രം അധിക ചെലവു വന്നു എന്നും അത് എന്തുകൊണ്ടാണെന്നും കണ്ടെത്തുക. ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിങ്ങളുടെ ബജറ്റ് ആസൂത്രണം ചെയ്യുന്നതിനും നിങ്ങളുടെ വീട് നിർമ്മിക്കുമ്പോൾ കുറഞ്ഞ ഹൗസിംഗ് ടെക്നിക്കുകൾ സ്വീകരിക്കുന്നതിനും നിങ്ങളെ സഹായിക്കും.


നിങ്ങൾ ഒരു കുറഞ്ഞ ബജറ്റ് വീട് നിർമ്മാണം ആസൂത്രണം ചെയ്യുന്നതിനും നിങ്ങളുടെ ലിസ്റ്റിലേക്ക് ചെലവുകൾ കൂട്ടിച്ചേർക്കുന്നതിനും മുമ്പ്, സ്റ്റാമ്പ് ഡ്യൂട്ടിക്കും രജിസ്ട്രേഷൻ ചാർജുകൾക്കുമായി പണം നീക്കിവെക്കുന്നത് ഉറപ്പാക്കുക. നിങ്ങളുടെ ചെലവ് കുറഞ്ഞ നിർമ്മാണ സാങ്കേതിക വിദ്യകളും ഭവന നിർമ്മാണ പദ്ധതിയും എന്തുതന്നെ ആയാലും ഈ ചെലവ് എല്ലാത്തിനും ബാധകമയിരക്കം



കുറഞ്ഞ ചെലവിൽ നിങ്ങളുടെ വീട് എങ്ങനെ നിർമ്മിക്കാം?

ഒരു ബജറ്റ് ഫ്രണ്ട്‌ലി വീട് നിർമ്മിക്കുന്നതിന് ഇന്ത്യയിൽ ചെലവ് കുറഞ്ഞ വീട് നിർമ്മിക്കുന്ന സാങ്കേതിക വിദ്യകൾ ധാരാളം ഉണ്ട്. ആസൂത്രണം മുതൽ നിർവ്വഹണം വരെ കുറഞ്ഞ ബജറ്റിൽ നിങ്ങളുടെ വീട് നിർമ്മാണം ഉറപ്പാക്കുന്നതിനുമുള്ള അഞ്ച് ഉപായങ്ങള്‍ ഇവിടെകൊടുത്തിരിക്കുന്നു.


1) പ്രീ-അപ്രൂവ്ഡ് ഹോം ലോണുകൾ എടുക്കുക



ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ചെലവ് കുറഞ്ഞ നിർമ്മാണ രീതിയും ഉപായവും, എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്യുക എന്നതാണ്. എല്ലായ്‌പ്പോഴും പ്രീ-അപ്രൂവ്ഡ് ഹോം ലോൺ എടുക്കുക. ആസൂത്രണം ചെയ്യുമ്പോള്‍ ഇന്‍റീരിയറുകൾ മറക്കരുത്. പ്ലംബിംഗ്, ടൈലിംഗ്, പെയിന്‍റിംഗ്, ഫ്ലോറിംഗ്, ഫർണിച്ചറുകൾ എന്നിവയുടെ വില നിങ്ങളുടെ എസ്റ്റിമേറ്റിൽ ചേർക്കേണ്ടതുണ്ട്. ഒരു ഹോം ലോണിന് നിങ്ങൾക്ക് എത്ര ഇഎംഐ ആകും എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഒരു ഐഡിയ ലഭിക്കണമെങ്കിൽ, നിങ്ങളുടെ ലോൺ ആവശ്യകതകൾ ആസൂത്രണം ചെയ്യാൻ ഞങ്ങളുടെ ഇഎംഐ കാൽക്കുലേറ്റർ പരിശോധിക്കുക. അവസാനമായി, നിങ്ങൾ മുൻകൂട്ടി കണ്ടിട്ടില്ലാത്ത ചെലവുകൾക്കായി ഒരു എമർജൻസി ഫണ്ട് സൂക്ഷിക്കുക.


2) ഒരു വിശ്വസനീയ ആസൂത്രണ പങ്കാളി



പരിചയസമ്പന്നനായ ഒരു കരാറുകാരനെ നിയമിക്കുന്നത് നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുന്നതിന് സഹായിക്കും. നിങ്ങളുടെ വീടിന്‍റെ നിർമ്മാണത്തിൽ നിരവധി ആളുകൾ ഉൾപ്പെടുന്നുണ്ട്. ഉടമകൾ - നിങ്ങളും നിങ്ങളുടെ കുടുംബവും, ഒരു എഞ്ചിനീയർ - വീടിന്‍റെ ഘടനാപരമായ കെട്ടുറപ്പ് ആസൂത്രണം ചെയ്യുന്നവർ, ആർക്കിടെക്റ്റ് - വീട് രൂപകൽപ്പന ചെയ്യുന്നവർ, തൊഴിലാളികളും മേസൺമാരും - നിങ്ങളുടെ വീട് നിർമ്മിക്കുന്നവര്‍, കരാറുകാരന്‍ - എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു. . നിങ്ങളുടെ വീടിന്‍റെ നിർമ്മാണത്തിൽ ഓരോ വ്യക്തിയും അവിഭാജ്യ പങ്ക് വഹിക്കുമ്പോൾ, ശരിയായ ചെലവ് കുറഞ്ഞ നിർമ്മാണ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും കണക്കാക്കിയ സമയത്തിനും ബഡ്ജറ്റിനും ഉള്ളിൽ പ്രോജക്റ്റ് പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കാൻ ജോലിക്ക് അനുയോജ്യമായ വ്യക്തിയെ തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്.


3) നിങ്ങളുടെ കെട്ടിട ചെലവ് കണക്കാക്കുക



ചെലവ് കുറഞ്ഞ കെട്ടിട നിർമ്മാണ പദ്ധതിയിൽ നിന്ന് വ്യത്യസ്തമായി, ഒരു ഭവന നിർമ്മാണ പദ്ധതിയുടെ ബജറ്റ് തയ്യാറാക്കാന്‍ എളുപ്പമാണ്, പ്രത്യേകിച്ച് ഒരു ബജറ്റ് ട്രാക്കർ ഉപയോഗിച്ച്. ഒരു ബജറ്റ് ട്രാക്കർ എന്നത് ഒരു ലെഡ്ജറാണ്, അതിലൂടെ നിങ്ങൾക്ക് ഒരു ലോ ബജറ്റ് വീട് നിർമ്മാണത്തിനുള്ള എല്ലാ പണ ഇടപാടുകളും ട്രാക്ക് ചെയ്യാനാകും. അതില്‍, നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം ആണ്:

 

എ) പദ്ധതിയുടെ മൊത്തത്തിലുള്ള ചെലവിന്‍റെ പ്രാരംഭ എസ്റ്റിമേറ്റിന്‍റെ 10-15% എമര്‍ജന്‍സി ഫണ്ടായി മാറ്റിവെക്കുന്നു

b) ആസൂത്രിത ബഡ്ജറ്റിന് അനുസരിച്ചാണ് നിങ്ങളുടെ ചെലവുകൾ പോകുന്നതെന്ന് പരിശോധിച്ച് ഉറപ്പാക്കുക. ഇത് അപ്രതീക്ഷിത ചെലവുകൾ ഇല്ലെന്ന് ഉറപ്പാക്കും

 

നിങ്ങളുടെ വീട് നിർമ്മിക്കുമ്പോൾ ഹോം കൺസ്ട്രക്ഷൻ കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ചെലവുകളുടെ ബജറ്റ് കണക്കാക്കാം. ഈകോസ്റ്റ് കാൽക്കുലേറ്റർ നിങ്ങളുടെ ചെലവ് കുറഞ്ഞ ഭവന നിർമ്മാണ പ്രോജക്റ്റിനായി ഒരു ഏകദേശ ബജറ്റ് മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നു.


4) എ‍എസി ബ്ലോക്കുകൾ



എ‍എസി ബ്ലോക്കുകൾ എന്നും അറിയപ്പെടുന്ന ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് ബ്ലോക്കുകൾ ബേസ്മെൻറ് ഭിത്തികൾക്കും പാർട്ടീഷൻ ഭിത്തികൾക്കും ഉപയോഗിക്കുന്നു. അവ സിമന്‍റും അലുമിനയും കൊണ്ട് നിർമ്മിച്ചതിനാൽ, ഭാരം കുറഞ്ഞവയാണ്, ഇത് ഘടനയിലെ ഡെഡ് ലോഡ് കുറയ്ക്കുകയും അതുവഴി ആർസിസി ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. അവ ചിതലിനെ പ്രതിരോധിക്കും, ശബ്ദം, ചൂട്, തണുപ്പ് എന്നിവയ്ക്കെതിരായ പ്രകൃതിദത്ത ഇൻസുലേഷൻ നൽകുന്നു.


5) മെറ്റീരിയൽ ചെലവ് കുറയ്ക്കുക

കുറഞ്ഞ ചെലവിൽ ഒരു വീട് എങ്ങനെ നിർമ്മിക്കാമെന്ന് നിങ്ങൾ ചിന്തിക്കുമ്പോൾ, പാഴ്ചെലവ് കുറയ്ക്കാൻ സഹായിക്കുന്നതിന്, ആവശ്യാനുസരണം മാത്രം മെറ്റീരിയലുകൾ വാങ്ങണം. പ്രാദേശികമായി ലഭ്യമായ കെട്ടിട നിർമ്മാണ സാമഗ്രികൾ വാങ്ങുക. ഇത് നിങ്ങളുടെ ഗതാഗത ചെലവ് കുറയ്ക്കും, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ഭവന നിർമ്മാണ ബജറ്റ് കുറയ്ക്കാന്‍ സാധിക്കും


ചെലവ് കുറഞ്ഞ വീടുകൾ എത്രത്തോളം സുരക്ഷിതമാണ്?



, നിങ്ങളുടെ വീട് നിർമ്മിക്കുന്നതിന് മുമ്പും ശേഷവും നിങ്ങളുടെ ഏറ്റവും വലിയ ആശങ്ക, - ചെലവ് കുറഞ്ഞ വീടുകൾ സുരക്ഷിതമാണോ എന്നായിരക്കും. കുറഞ്ഞ ചെലവിൽ നിങ്ങളുടെ വീട് പണിയുക എന്ന ആശയം നിങ്ങളുടെ ബജറ്റ് കവിയാതിരിക്കാനുള്ള  ആസൂത്രണത്തിലൂടെ ആണ് നടപ്പാക്കുന്നത്. മെറ്റീരിയലുകളുടെ ഗുണനിലവാരത്തിൽ നിങ്ങൾ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല, അളവിനേക്കാൾ ഗുണനിലവാരത്തിന് പരിഗണന നല്‍കുക.

 

നിങ്ങളുടെ വീട് നിർമ്മിക്കാൻ സഹായിക്കുന്ന ചില ലോ ബജറ്റ് വീട് നിർമ്മാണ ആശയങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു: 

 

1) തിരശ്ചീനമായി നിർമ്മിക്കുന്നതിനേക്കാൾ ലംബമായി നിർമ്മിക്കുന്നത് ചെലവ് റയ്ക്കും. അതായത് ഒരു നിലയില്‍ മൂന്നു മുറി നിര്‍മ്മിക്കുന്നത് രണ്ടു നിലയിലായി നിര്‍മ്മിച്ചാല്‍ ചെലവ് കുറയ്ക്കാനാകും ചെലവ് ലാഭിക്കാൻ നിങ്ങളുടെ പ്ലോട്ട് നന്നായി ഉപയോഗിക്കുക, തിരശ്ചീനമായി നിര്‍മ്മിക്കുന്നതിന് പകരം ലംബമായി നിർമ്മിക്കുക. ഉദാഹരണത്തിന്, നാല് കിടപ്പുമുറികളുള്ള ഒറ്റനില വീടിനുപകരം ഒരു നിലയില്‍ രണ്ട് കിടപ്പുമുറികളുള്ള രണ്ട് നിലകളുള്ള വീട് നിർമ്മിക്കുക.

 

2) വിശദമായ ഒരു ലെഡ്ജർ സൂക്ഷിക്കുന്നത് നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കാൻ സഹായിക്കുക മാത്രമല്ല, ഭാവിയിൽ ആർക്കിടെക്റ്റ്, കോൺട്രാക്ടർ അല്ലെങ്കിൽ എഞ്ചിനീയർ എന്നിവരുമായി ഉണ്ടായേക്കാവുന്ന തർക്കങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.

 

3) വീട് രൂപകൽപന ചെയ്യുമ്പോൾ നിങ്ങളുടെ കുടുംബത്തിന്‍റെ ഭാവി ആവശ്യങ്ങൾ കൂടി പരിഗണിക്കുക ഉദാ., നിങ്ങളുടെ കൊച്ചുകുട്ടി വളരുമ്പോൾ അവർക്ക് ഒരു അധിക മുറി വേണ്ടി വന്നേക്കാം. ഓര്‍ക്കുക, നിങ്ങളുടെ വീട് നിർമ്മിച്ചുകഴിഞ്ഞാൽ അതിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകൾ വരുത്തുന്നത്  ചെലവേറിയതായിരിക്കും.  

 

അവസാനമായി, ചെലവ് കുറഞ്ഞ വീട് നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ പക്കൽ മൊത്തം തുകയും എടുത്ത് വയ്ക്കേണ്ട ആവശ്യമില്ല. ഓരോ ഘട്ടത്തിനും അനുസൃതമായി നിങ്ങളുടെ പണ ലഭ്യത ക്രമീകരിക്കുക, അതുവഴി ജോലി പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങളുടെ ബജറ്റ് അമിതമാകാതെ ക്രമീകരിക്കാം.




ആത്യന്തികമായി, നിങ്ങളുടെ വീട് താമസിക്കാനുള്ള ഒരു സ്ഥലം മാത്രമല്ല; ഇത് നിങ്ങളുടെ ഭാവിയിലും ക്ഷേമത്തിലുമുള്ള ഒരു നിക്ഷേപമാണ്. അതിനാൽ, ചെലവ് കുറയ്ക്കാൻ ലക്ഷ്യമിടുന്ന സമയത്ത്, സുരക്ഷ, ഈട്, നിങ്ങളുടെ പുതിയ വീട് നൽകുന്ന മൊത്തത്തിലുള്ള മൂല്യം എന്നിവയുടെ പ്രാധാന്യം എപ്പോഴും മനസ്സിൽ കരുതുക. ശരിയായ ചിന്താഗതിയും, ഇന്ത്യയിലെ ചെലവ് കുറഞ്ഞ വീടുനിർമ്മാണ സാങ്കേതിക വിദ്യകളും നന്നായി ആലോചിച്ച് തയ്യാറാക്കിയ പ്ലാനും ഉപയോഗിച്ച്, നിങ്ങളുടെ ലോ-ബജറ്റ് വീട് നിർമ്മാണ പദ്ധതിയെ വിജയകരവും താങ്ങാനാവുന്നതുമായ രീതിയില്‍ യാഥാർത്ഥ്യമാക്കി മാറ്റാം.



അനുബന്ധ ലേഖനങ്ങൾ




ശുപാർശ ചെയ്യുന്ന വീഡിയോകൾ

 



വീടിന്റെ നിര്‍മ്മാണച്ചിലവ് മൂല്യനിർണ്ണയ ഉപകരണങ്ങൾ


ചെലവ് കാൽക്കുലേറ്റർ

ഓരോ ഭവന നിർമ്മാതാവും അവരുടെ സ്വപ്ന ഭവനം പണിയാൻ ആഗ്രഹിക്കുന്നു, എന്നാല്‍ അമിത ബജറ്റില്ലാതെ അത് ചെയ്യുക. കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ എവിടെ, എത്ര ചെലവഴിക്കണം എന്നതിനെക്കുറിച്ചുള്ള മികച്ച ധാരണ നിങ്ങൾക്ക് ലഭിക്കും.

logo

EMI കാൽക്കുലേറ്റർ

ഒരു ഭവനവായ്പ എടുക്കുന്നത് ഭവന നിർമ്മാണത്തിന് ധനസഹായം ലഭിന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്, എന്നാൽ ഭവന നിർമ്മാതാക്കൾ പലപ്പോഴും എത്ര ഇഎംഐ ആണ് നൽകേണ്ടതെന്ന് ചോദിക്കുന്നുണ്ട്. ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച്, നിങ്ങളുടെ ബജറ്റ് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഒരു എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും.

പ്രോഡക്ട് പ്രെഡിക്ടർ

ഒരു വീട് നിർമ്മിക്കുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ വീട് നിർമ്മിക്കുന്നയാൾ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട് പണിയുമ്പോൾ ഏതെല്ലാം ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് കാണാൻ പ്രോഡക്റ്റ് പ്രെഡിക്റ്റര്‍ ഉപയോഗിക്കുക.

സ്റ്റോർ ലൊക്കേറ്റർ

ഒരു ഭവന നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള വിലയേറിയ എല്ലാ വിവരങ്ങളും ലഭിക്കുന്ന ശരിയായ സ്റ്റോർ കണ്ടെത്തേണ്ടത് പ്രധാനമാണ്. വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്റ്റോർ ലൊക്കേറ്റർ സവിശേഷത ഉപയോഗിച്ച് ഞങ്ങളുടെ സ്റ്റോർ സന്ദർശിക്കുക.


Loading....