കോൺക്രീറ്റിന്റെ പ്രവർത്തനക്ഷമത അത് സ്ഥാപിക്കാനുള്ള എളുപ്പത്തെയും ഒരു ചട്ടക്കൂടിൽ അല്ലെങ്കിൽ അച്ചിൽ വേണ്ട രീതിയിൽ നിറയ്ക്കാനുള്ള കഴിവിനെയും സൂചിപ്പിക്കുന്നു. നിരവധി ഘടകങ്ങൾക്ക് ഈ നിർണായക സവിശേഷതയെ സ്വാധീനിക്കാൻ കഴിയും; അവയിൽ പിൻവരുന്നവ ഉൾപ്പെടുന്നു:
1) വെള്ളവും സിമെന്റും തമ്മിലുള്ള അനുപാതം
വെള്ളവും സിമെന്റും തമ്മിലുള്ള അനുപാതം കോൺക്രീറ്റിന്റെ പ്രവർത്തനക്ഷമതയും ശക്തിയും നിർണ്ണയിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഒരു കോൺക്രീറ്റ് മിശ്രിതത്തിലെ വെള്ളത്തിന്റെ അളവിനെ സിമെന്റിന്റെ അളവ് കൊണ്ട് ഹരിച്ച് കിട്ടുന്ന അളവിനെയാണ് അനുപാതം സൂചിപ്പിക്കുന്നത്. ഈ അനുപാതം വളരെ ഉയർന്നതാണെങ്കിൽ, നമുക്ക് ഉയർന്ന പ്രവർത്തനക്ഷമത നേടാനായേക്കും, പക്ഷേ ശക്തിയും ഈടുനിൽപ്പും കുറയും. അതേസമയം, കുറഞ്ഞ അനുപാതം കൂടുതൽ ശക്തിക്ക് കാരണമാകും, പക്ഷേ അത് പ്രവർത്തനക്ഷമത കുറഞ്ഞ കോൺക്രീറ്റായിരിക്കും.
2) അഗ്രെഗേറ്റിന്റെ വലുപ്പവും ആകൃതിയും
ഉപയോഗിക്കുന്ന അഗ്രെഗേറ്റുകളുടെ വലുപ്പം, ആകൃതി, ഘടന എന്നിവയും കോൺക്രീറ്റിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കും. സാധാരണയായി, വലുപ്പം കൂടിയ അഗ്രെഗേറ്റുകൾ അവ സൃഷ്ടിക്കുന്ന വലിയ വായുഅറകൾ കാരണം പ്രവർത്തനക്ഷമത കുറയ്ക്കുന്നു, എന്നാൽ ഗോളാകാരവും മിനുസമാർന്നതുമായ അഗ്രെഗേറ്റുകൾക്ക് അസന്തുലിതവും കോണാകൃതിയിൽ ഉള്ളവയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രവർത്തനക്ഷമത കൂടുതലായിരിക്കും.
3) ചേർക്കുന്ന കൂട്ടുകളുടെ ഉപയോഗം
കോൺക്രീറ്റിൽ കൂട്ടുകൾ ചേർക്കുന്ന വിധം അതിന്റെ പ്രവർത്തനക്ഷമതയിൽ വളരെയധികം മാറ്റം വരുത്തും. വാട്ടർ റെഡ്യൂസറുകൾ, പ്ലാസ്റ്റിസൈസറുകൾ പോലുള്ള രാസ മിശ്രിതങ്ങൾക്ക് ശക്തിയെ ബാധിക്കാത്ത വിധത്തിൽ, ആവശ്യമായ വെള്ളവും സിമെന്റും തമ്മിലുള്ള അനുപാതം കുറച്ചുകൊണ്ട് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ കഴിയും.
4) കോൺക്രീറ്റ് മിക്സ് ചെയ്യുന്ന രീതി
ഉപയോഗിക്കുന്ന മിക്സറിന്റെ വേഗതയും തരവും ഉൾപ്പെടെ, മിക്സ് ചെയ്യുന്ന രീതിയും അതിനെടുക്കുന്ന സമയവും കോൺക്രീറ്റിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കും. കണക്കിലധികം മിക്സ് ചെയ്താൽ, അഗ്രെഗേറ്റുകൾ വേർപെട്ടുപോയേക്കാം, അതേസമയം മിക്സിംഗിൽ കുറവ് വന്നാൽ അവ ശരിയായി കൂടിച്ചേരാതെയും വന്നേക്കാം.
5) കോൺക്രീറ്റ് ഭാഗത്തിന്റെ കനം
ഒഴിക്കുന്ന കോൺക്രീറ്റ് പാളിയുടെ കനം പ്രവർത്തനക്ഷമതയെ സ്വാധീനിക്കും. സാധാരണയായി, കനം കുറഞ്ഞ വിഭാഗങ്ങൾക്ക് വായുഅറകൾ രൂപംകൊള്ളാത്ത വിധം, മിശ്രിതം പൂർണ്ണമായും ചട്ടക്കൂടിൽ അല്ലെങ്കിൽ മോൾഡിൽ നിറയ്ക്കുന്നുവെന്ന് ഉറപ്പാക്കാൻ കൂടുതൽ പ്രവർത്തനക്ഷമമായ കോൺക്രീറ്റ് ആവശ്യമാണ്.